Sunday, 11 January 2015

അൽ ഫാത്തിഹ ശ്രേഷ്ട്ടതകൾ തഫ്സീർ ഇബ്നു കസീർ

അൽ ഫാത്തിഹ ശ്രേഷ്ട്ടതകൾ (അവലംബം തഫ്സീർ ഇബ്നു കസീർ പദാനുപദ തർജ്ജമയല്ല )
മുസ്നദ് അഹ്മദിൽ ഇമാം അഹ്മദ് ബ്നു ഹൻബൽ റ രേഖപ്പെടുത്തിയ ഹദീസ് അബൂ സഈദ് ബ്നുൽ മുഅല്ലാ റ പറഞ്ഞു ഒരിക്കൽ ഞാൻ നിസ്ക്കരിക്കുകയായിരുന്നപ്പോൾ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഎന്നെ വിളിച്ചു,അപ്പോൾ ഞാൻ മറുപടി നല്കിയില്ല.നിസ്ക്കാരം കഴിഞ്ഞ ശേഷം ഞാൻ നബിയുടെ അടുത്ത് ചെന്നപ്പോൾ നബി ചോദിച്ചു :എന്റെ അടുത്ത് വരാൻ നിന്നെ തടഞ്ഞ കാര്യം എന്താണ്?ഞാൻ പറഞ്ഞു: ഞാൻ നിസ്ക്കരിക്കയായിരുന്നു.അപ്പോൾ നബി പറഞ്ഞു:അള്ളാഹു പറഞ്ഞിട്ടില്ലേ يَا أَيّهَا الَّذِينَ آمَنُوا اِسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. എന്ന്.തുടർന്ന് റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:താങ്കള് പളളിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഖുറാനിലെ ഏറ്റവും മഹത്തായ സൂറത്ത് ഞാൻ താങ്കൾക്കു പഠിപ്പിച്ചു തരാം.നബി എന്റെ കൈ പിടിച്ചു പളളിയിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചപ്പോൾ ഞാൻ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരെ....പളളിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഖുറാനിലെ ഏറ്റവും മഹത്തായ സൂറത്ത് പഠിപ്പിച്ചു തരാമെന്നു താങ്കള് പറഞ്ഞില്ലേ? നബി പറഞ്ഞു:അതെ, الْحَمْد لِلَّهِ رَبّ الْعَالَمِينَ " هِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم الَّذِي أُوتِيتهഎനിക്ക് നല്കപ്പെട്ട ഖുർആൻ അളീമിലെ ആവർത്തിക്കപ്പെടുന്ന 7 സൂക്തങ്ങളായ അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ അഥവാ ഫാത്തിഹ ആണത്.
ബുഖാരി ,നസാഇ , ഇബ്നു മാജ,അബൂ ദാവൂദ് , വാഖിദി എന്നിവരും ഈ ഹദീസ് വിവിധ സനദുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മാലിക് റ രേഖപ്പെടുത്തുന്നു:ഒരിക്കൽ ഉബയ്യ്‌ ബ്നു കഅബ് പള്ളിയില നിസ്ക്കരിച്ച്‌ കൊണ്ടിരിക്കെ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഅദ്ദേഹത്തെ വിളിച്ചു.നിസ്ക്കാരം കഴിഞ്ഞ ശേഷം ഉബയ്യ്‌ നബിയുടെ അടുത്ത് ചെന്നു.നബിയവര്കൾ തന്റെ കൈ ഉബയ്യിന്റെ കൈക്ക് മുകളില വച്ച് , പള്ളിയുടെ വാതിലിന്റെ അടുത്തെത്തി നബി പുറത്തിറങ്ങാനിരിക്കെ,നബി ഉബയ്യിനോട് പറഞ്ഞു:إِنِّي لَأَرْجُو أَنْ لَا تَخْرُج مِنْ بَاب الْمَسْجِد حَتَّى تَعْلَم سُورَة مَا أُنْزِلَ فِي التَّوْرَاة وَلَا فِي الْإِنْجِيل وَلَا فِي الْقُرْآن مِثْلهَا തൗരാതിലൊ ഇന്ജീലിലോ ഖുറാനിലോ സമാനമായതൊന്നു അവതരിചിട്ടില്ലാത്ത ആ സൂറത്ത് താങ്കൾക്കു പറഞ്ഞു തന്നിട്ടേ ഞാൻ പള്ളിയിൽ നിന്ന് ഇറങ്ങുന്നുള്ളൂ.ഉബയ്യ്‌ رَضِيَ اللَّه عَنْهُ പറയുന്നു:പ്രതീക്ഷയോടെ ഞാൻ നടത്തം പതുക്കെയാക്കി.തുടർന്ന് ഞാൻ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരെ...താങ്കള് എനിക്ക് വാഗ്ദാനം നല്കിയ സൂറത്ത് ഏതാണ്?നബി പറഞ്ഞു:താങ്കള് നിസ്ക്കാരം തുടങ്ങുമ്പോൾ എങ്ങിനെയാണ് ഓതുന്നത്‌?ഞാൻ അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ അഥവാ ഫാത്തിഹ അവസാനം എത്തുന്നത്‌ വരെ ഓതി.അപ്പോൾ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:هِيَ هَذِهِ السُّورَة وَهِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم الَّذِي أُعْطِيت .കൂടാതെ അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് ഇമാം അഹ്മദ് റ രേഖപ്പെടുത്തുന്നു:ഒരിക്കൽ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഉബയ്യിന്റെ അടുത്ത് ചെന്നു;ഉബയ്യ്‌ റ നിസ്ക്കരിക്കുകയായിരുന്നു.നബി 'ഉബയ്യെ...' എന്ന് വിളിച്ചപ്പോൾ ഉബയ്യ്‌ റ തിരിഞ്ഞു നോക്കിയെങ്കിലും ഉത്തരം നല്കിയില്ല.നബി വിളി ആവർത്തിച്ചപ്പോൾ ഉബയ്യ്‌ തിരിഞ്ഞു നോക്കി لسَّلَام عَلَيْكഎന്ന് സലാം ചൊല്ലി.നബി وَعَلَيْك السَّلَامഎന്ന് സലാം മടക്കിയ ശേഷം ചോദിച്ചു:ഞാൻ വിളിച്ചപ്പോൾ മറുപടി പറയാതിരുന്നത് എന്ത് കൊണ്ട്? ഉബയ്യ്‌ പറഞ്ഞു:ഞാൻ നിസ്ക്കാരത്തിലായിരുന്നു റസൂലേ...അപ്പോൾ നബി പറഞ്ഞു:അല്ലാഹു വഹയു ഇറക്കിയത് താങ്കള് അറിഞ്ഞിട്ടില്ലേ... اِسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْനിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക എന്ന്.ഉബയ്യ്‌ പറഞ്ഞു:അതെ, അല്ലാഹുവിന്റെ ദൂതരെ....ഇനി ഞാൻ ആവർത്തിക്കുകയില്ല.നബി പറഞ്ഞു:തൗരാതിലൊ ഇന്ജീലിലോ സബൂരിലോ ഫുര്ഖാനിലോ സമാനമായതൊന്നു അവതരിചിട്ടില്ലാത്ത ഒരു സൂറത്ത് താങ്കൾക്കു ഞാൻ പഠിപ്പിച്ചു തരുന്നത് താങ്കൾ ഇഷ്ട്ടപ്പെടുന്നുവോ?ഞാൻ പറഞ്ഞു:അതെ , അല്ലാഹുവിന്റെ ദൂതരെ...റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ പറഞ്ഞു:ഞാൻ ഈ വാതിൽ കടക്കുന്നതിനു മുമ്പ് താങ്കൾക്കു അത് പറഞ്ഞു തരാൻ ഞാൻ ആഗ്രഹിക്കുന്നു.ഉബയ്യ്‌ തുടരുന്നു:അങ്ങനെ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഎന്റെ കൈ പിടിച്ചു കൊണ്ട് എന്നോട് സംസാരിച്ചു നടന്നു നീങ്ങി.സംസാരം കഴിയുമ്പോഴേക്ക് വാതിൽ കടക്കുമോ എന്നാ ഭയത്താൽ ഞാൻ പതിയെ നടന്നു.വാതിലിനു അടുത്തെത്തിയപ്പോൾ ഞാൻ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَയോട് ചോദിച്ചു:താങ്കൾ എനിക്ക് വാഗ്ദാനം നല്കിയ ആ സൂറത്ത് ഏതാണ്? റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:ഏതാണ് താങ്കൾ നിസ്ക്കാരത്തിൽ ഓതുന്ന സൂറത്ത്?അപ്പോൾ ഞാൻ ഉമ്മുൽ ഖുർആൻ അഥവാ ഫാത്തിഹ ഓതി കേൾപ്പിച്ചു.റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം,അല്ലാഹു തൗറാതിലോ ഇന്ജീലിലോ സബൂറിലോ സമാനമായ മറ്റൊരു സൂറത്ത് ഇറക്കിയിട്ടില്ല.അത് സബ്‌ഉൽ മസാനി ആണ്.തിർമുദിയും നസാഇയും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.നസാഇയുടെ റിപ്പോർട്ടിന്റെ അവസാന ഭാഗത്ത്‌ وَهِيَ مَقْسُومَة بَيْنِي وَبَيْن عَبْدِي نِصْفَيْنِ അത് അഥവാ ഫാത്തിഹ എന്റെയും (അല്ലാഹുവിന്റെ)എന്റെ ദാസന്റെയും ഇടയിൽ പകുതി വീതമായി ഓഹരി ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കൂടിയുണ്ട്.ഇമാം അഹ്മദ് റ രേഖപ്പെടുത്തുന്ന അബ്ദുല്ലാഹി ബ്നു ജാബിരിന്റെ ഒരു ഹദീസിൽ അദ്ദേഹം ഒരിക്കൽ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَയോട് അസ്സലാമു അലൈക എന്ന് സലാം പറഞ്ഞെന്നും എന്നാൽ റസൂലുല്ലാഹി മടക്കിയില്ലെന്നും വീണ്ടും 2 തവണ ആവർത്തിചെങ്കിലും റസൂലുല്ലാഹി മടക്കാതെ നടന്നു പോയെന്നും അബ്ദുല്ലാഹി ബ്നു ജാബിർ റ നബിയെ പിന്തുടർന്നെന്നും പിന്നീട് ദുഖിതനായി പള്ളിയില ഇരിക്കുമ്പോൾ റസൂലുല്ലാഹി ശുദ്ധിയായി പള്ളിയില കടന്നു വന്നു عَلَيْك السَّلَام وَرَحْمَة اللَّه എന്ന് 3 തവണ സലാം മടക്കിയെന്നും(കുറിപ്പ്:ശുദ്ധിയില്ലാത്ത അവസ്ഥയിൽ റസൂൽ സലാം മടക്കാൻ ഇഷ്ട്ടപ്പെടാത്തതാകാം) അതിനു ശേഷം റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഇങ്ങിനെ പറഞ്ഞെന്നും പറയുന്നു:റസൂൽ പറഞ്ഞു:അബ്ദുല്ലാഹി ബ്നു ജാബിരെ....ഖുർആനിൽ ഏറ്റവും ഉത്തമമായ സൂറത്ത് ഏതെന്നു ഞാൻ നിനക്ക് അറയിച്ചു തരട്ടെയോ?(അബ്ദുല്ലാഹി ബ്നു ജാബിർ റ പറയുന്നു) ഞാൻ പറഞ്ഞു:അതെ അല്ലാഹുവിന്റെ ദൂതരെ.... റസൂലുല്ലാഹി പറഞ്ഞു:അല്ഹംട് ലില്ലാഹി റബ്ബിൽ ആലമീൻ (ഫാത്തിഹ)അവസാനം വരെ ഓതുക.
ഇത് പോലുള്ള ഹദീസുകൾ തെളിവാക്കി കൊണ്ട് ഇമാമുകളിൽ ഒരു വിഭാഗം ഖുർആനിലെ ചില സൂരത്തുകല്ക്കും ആയതുകൾക്കും മറ്റു ചില അദ്ധ്യായങ്ങളെക്കാളും സൂക്തങ്ങളെക്കാളും ശ്രേഷ്ട്ടത ഉണ്ടെന്നു പറഞ്ഞിരിക്കുന്നു.എന്നാൽ ഒരു വിഭാഗം, എല്ലാം അല്ലാഹുവിന്റെ കലാം ആയതിനാൽ അങ്ങിനെയില്ല എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രമുഖ സ്വഹാബി അബൂ സഈദ്‌ അല്‍ ഖുദ്‌രീ(റ) പറയുന്നു. ഒരു സംഘം സ്വഹാബികള്‍ ഒരു അറബ്‌ വംശജര്‍ താമസിക്കുന്ന ഗ്രാമത്തിലൂടെ യാത്ര പോവുകയായിരുന്നു. പ്രവാചക ശിഷ്യന്മാര്‍ ആ ഗ്രാമ വാസികളൊട്‌ ഭക്ഷണം ആവശ്യപ്പെട്ടുവെങ്കിലും അഥിതികളെ അവര്‍ അവഗണിച്ചു. അവരുടെ ഗോത്ര തലവന്‍ ആസമയത്ത്‌ വിഷം ഏറ്റ്‌ എല്ലാ ചികിത്സകളും അവര്‍ ചെയ്തുവെങ്കിലും ഫലിക്കാതെ നിരാശയരായി. കൂട്ടത്തില്‍ ചിലര്‍ പറഞ്ഞു നമ്മോട്‌ ഭക്ഷണം ആവശ്യപ്പെട്ട സംഘത്തെ ഒന്നു സമീപിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും ലഭിച്ചേക്കും ! ഉടന്‍ അവര്‍ സ്വഹാബികളെ സമീപിക്കുകയും നേതാവിന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഒരു സ്വഹാബി പറഞ്ഞു: ഞാന്‍ മന്ത്രം അറിയുന്നവനാണ്‌, പക്ഷെ ആഥിത്യ മര്യാദ കാണിക്കാത്ത നിങ്ങള്‍ക്ക്‌ കൂലി നിശ്ചയിച്ചേ ഞാന്‍ മന്ത്രിക്കുകയുള്ളൂ. അവര്‍ സമ്മതിക്കുകയും അദ്ദേഹം ഫാതിഹ ഓതി മന്ത്രിക്കുകയും നേതാവിന്റെ അസുഖം പൂര്‍ ണ്ണമായി സുഖപ്പെടുകയും, മുപ്പത്‌ ആടുകള്‍ കരാറനുസരിച്ച്‌ പ്രതിഫലം നല്‍കുകയും നബി(സ്വ) അത്‌ അംഗീകരിക്കുകയും കൂലി വങ്ങിയത്‌ ശരിയായോ എന്ന് സംശയിച്ച ചിലര്‍ക്ക്‌ കൂടി ആശ്വാസമാവാന്‍ അതില്‍ നിന്ന് ഒരു ഓഹരി സ്വീകരിക്കുകയും ചെയ്തു.(ഈ സംഭവം ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌)

നബിയുടെ അടുത്ത് ജിബ്രീൽ ഉള്ളപ്പോൾ ഒരിക്കൽ മുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു.ജിബ്രീൽ ആകാശത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു:ഇത് വരെ തുറന്നിട്ടില്ലാത്ത ഒരു വാതിൽ ആകാശത്ത് തുറന്നിരിക്കുന്നു.അപ്പോൾ ആ വാതിലിലൂടെ ഒരു മലക്ക് ഇറങ്ങി നബിയുടെ അടുത്ത് വന്നുപറഞ്ഞു:താങ്കൾക്കു മുമ്പ് ഒരു നബിക്കും നല്കപ്പെട്ടിട്ടില്ലാത്ത 2 പ്രകാശങ്ങൾ താങ്കൾക്കു നല്കപ്പെട്ടിരിക്കുന്നു-സൂറത്തുൽ ഫാതിഹയും സൂറത്തുൽ ബഖറയുടെ അവസാന ഭാഗവുമാണ് അത് അതിലെ ഓരോ ഹർഫിനും പ്രതിഫലമുണ്ട്.

ذِكْر مَا وَرَدَ فِي فَضْل الْفَاتِحَة " قَالَ الْإِمَام أَحْمَد بْن مُحَمَّد بْن حَنْبَل رَحِمَهُ اللَّه تَعَالَى فِي مُسْنَده : حَدَّثَنَا يَحْيَى بْن سَعِيد عَنْ شُعَبَة حَدَّثَنِي حَبِيب بْن عَبْد الرَّحْمَن عَنْ حَفْص بْن عَاصِم عَنْ أَبِي سَعِيد بْن الْمُعَلَّى رَضِيَ اللَّه عَنْهُ قَالَ : كُنْت أُصَلِّي فَدَعَانِي رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَلَمْ أُجِبْهُ حَتَّى صَلَّيْت قَالَ : فَأَتَيْته فَقَالَ " مَا مَنَعَك أَنْ تَأْتِيَنِي ؟ " قَالَ قُلْت : يَا رَسُولَ اللَّه إِنِّي كُنْت أُصَلِّي قَالَ : أَلَمْ يَقُلْ اللَّه تَعَالَى : " يَا أَيّهَا الَّذِينَ آمَنُوا اِسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ " ثُمَّ قَالَ " لَأُعَلِّمَنَّك أَعْظَم سُورَة فِي الْقُرْآن قَبْل أَنْ تَخْرُج مِنْ الْمَسْجِد " قَالَ : فَأَخَذَ بِيَدِي فَلَمَّا أَرَادَ أَنْ يَخْرُج مِنْ الْمَسْجِد قُلْت : يَا رَسُول اللَّه إِنَّك قُلْت لَأُعَلِّمَنَّك أَعْظَم سُورَة فِي الْقُرْآن قَالَ " نَعَمْ" الْحَمْد لِلَّهِ رَبّ الْعَالَمِينَ " هِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم الَّذِي أُوتِيته " وَهَكَذَا رَوَاهُ الْبُخَارِيّ عَنْ مُسَدَّد وَعَلِيّ بْن الْمَدِينِيّ كِلَاهُمَا عَنْ يَحْيَى بْن سَعِيد الْقَطَّان بِهِ وَرَوَاهُ فِي مَوْضِع آخَر مِنْ التَّفْسِير وَأَبُو دَاوُدَ وَالنَّسَائِيّ وَابْن مَاجَهْ مِنْ طُرُق عَنْ شُعْبَة بِهِ وَرَوَاهُ الْوَاقِدِيّ عَنْ مُحَمَّد بْن مُعَاذ الْأَنْصَارِيّ عَنْ خُبَيْب بْن عَبْد الرَّحْمَن عَنْ حَفْص بْن عَاصِم عَنْ أَبِي سَعِيد بْن الْمُعَلَّى عَنْ أُبَيّ بْن كَعْب فَذَكَرَ نَحْوه . وَقَدْ وَقَعَ فِي الْمُوَطَّأ لِلْإِمَامِ مَالِك بْن أَنَس رَحِمَهُ اللَّه مَا يَنْبَغِي التَّنْبِيه عَلَيْهِ فَإِنَّهُ رَوَاهُ مَالِك عَنْ الْعَلَاء بْن عَبْد الرَّحْمَن بْن يَعْقُوب الْحَرَقِيّ أَنَّ أَبَا سَعِيد مَوْلَى اِبْن عَامِر بْن كُرَيْزٍ أَخْبَرَهُمْ أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ نَادَى أُبَيّ بْن كَعْب وَهُوَ يُصَلِّي فِي الْمَسْجِد فَلَمَّا فَرَغَ مِنْ صَلَاته لَحِقَهُ قَالَ فَوَضَعَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ يَده عَلَى يَدَيَّ وَهُوَ يُرِيد أَنْ يَخْرُج مِنْ بَاب الْمَسْجِد ثُمَّ قَالَ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنِّي لَأَرْجُو أَنْ لَا تَخْرُج مِنْ بَاب الْمَسْجِد حَتَّى تَعْلَم سُورَة مَا أُنْزِلَ فِي التَّوْرَاة وَلَا فِي الْإِنْجِيل وَلَا فِي الْقُرْآن مِثْلهَا " قَالَ أُبَيّ رَضِيَ اللَّه عَنْهُ فَجَعَلْت أُبْطِئ فِي الْمَشْي رَجَاء ذَلِكَ ثُمَّ قُلْت يَا رَسُول اللَّه مَا السُّورَة الَّتِي وَعَدْتنِي ؟ قَالَ " كَيْف تَقْرَأ إِذَا اِفْتَتَحْت الصَّلَاة ؟ قَالَ فَقَرَأْت عَلَيْهِ " الْحَمْد لِلَّهِ رَبّ الْعَالَمِينَ" حَتَّى أَتَيْت عَلَى آخِرهَا فَقَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " هِيَ هَذِهِ السُّورَة وَهِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم الَّذِي أُعْطِيت " فَأَبُو سَعِيد هَذَا لَيْسَ بِأَبِي سَعِيد بْن الْمُعَلَّى كَمَا اِعْتَقَدَهُ اِبْن الْأَثِير فِي جَامِع الْأُصُول وَمَنْ تَبِعَهُ فَإِنَّ اِبْن الْمُعَلَّى صَحَابِيّ أَنْصَارِيّ وَهَذَا تَابِعِيّ مِنْ مَوَالِي خُزَاعَة وَذَاكَ الْحَدِيث مُتَّصِل صَحِيح وَهَذَا ظَاهِره أَنَّهُ مُنْقَطِع إِنْ لَمْ يَكُنْ سَمِعَهُ أَبُو سَعِيد هَذَا مِنْ أُبَيّ بْن كَعْب فَإِنْ كَانَ قَدْ سَمِعَهُ مِنْهُ فَهُوَ عَلَى شَرْط مُسْلِم وَاَللَّه أَعْلَم عَلَى أَنَّهُ قَدْ رُوِيَ عَنْ أُبَيّ بْن كَعْب مِنْ غَيْر وَجْه كَمَا قَالَ الْإِمَام أَحْمَد : حَدَّثَنَا عَفَّان حَدَّثَنَا عَبْد الرَّحْمَن بْن إِبْرَاهِيم حَدَّثَنَا الْعَلَاء بْن عَبْد الرَّحْمَن عَنْ أَبِيهِ عَنْ أَبِي هُرَيْرَة رَضِيَ اللَّه تَعَالَى عَنْهُ قَالَ خَرَجَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عَلَى أُبَيّ بْن كَعْب وَهُوَ يُصَلِّي فَقَالَ " يَا أُبَيّ " فَالْتَفَتَ ثُمَّ لَمْ يُجِبْهُ ثُمَّ قَالَ أُبَيّ فَخَفَّفَ أُبَيّ ثُمَّ اِنْصَرَفَ إِلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَقَالَ السَّلَام عَلَيْك أَيْ رَسُول اللَّه فَقَالَ " وَعَلَيْك السَّلَام مَا مَنَعَك أَيْ أُبَيّ إِذْ دَعَوْتُك أَنْ تُجِيبنِي " فَقَالَ أَيْ رَسُول اللَّه إِنِّي كُنْت فِي الصَّلَاة قَالَ " أَوَلَسْت تَجِد فِيمَا أَوْحَى اللَّه إِلَيَّ" اِسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ" قَالَ بَلَى يَا رَسُول اللَّه لَا أَعُود قَالَ " أَتُحِبُّ أَنْ أُعَلِّمك سُورَة لَمْ تَنْزِل لَا فِي التَّوْرَاة وَلَا فِي الْإِنْجِيل وَلَا فِي الزَّبُور وَلَا فِي الْفُرْقَان مِثْلهَا " ؟ قُلْت نَعَمْ أَيْ رَسُول اللَّه قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" إِنِّي لَأَرْجُو أَنْ لَا أَخْرُج مِنْ هَذَا الْبَاب حَتَّى تَعْلَمهَا" قَالَ فَأَخَذَ رَسُول اللَّه بِيَدِي يُحَدِّثنِي وَأَنَا أَتَبَطَّأ مَخَافَة أَنْ يَبْلُغ قَبْل أَنْ يَقْضِي الْحَدِيث فَلَمَّا دَنَوْنَا مِنْ الْبَاب قُلْت أَيْ رَسُول اللَّه مَا السُّورَة الَّتِي وَعَدْتنِي ؟ قَالَ " مَا تَقْرَأ فِي الصَّلَاة " ؟ قَالَ فَقَرَأْت عَلَيْهِ أُمّ الْقُرْآن قَالَ " وَاَلَّذِي نَفْسِي بِيَدِهِ مَا أَنْزَلَ اللَّه فِي التَّوْرَاة وَلَا فِي الْإِنْجِيل وَلَا فِي الزَّبُور وَلَا فِي الْفُرْقَان مِثْلهَا إِنَّهَا السَّبْع الْمَثَانِي وَرَوَاهُ التِّرْمِذِيّ عَنْ قُتَيْبَة عَنْ الدَّرَاوَرْدِيّ عَنْ الْعَلَائِيّ عَنْ أَبِيهِ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ فَذَكَرَه وَعِنْده " إِنَّهَا مِنْ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم الَّذِي أُعْطِيته" ثُمَّ قَالَ هَذَا حَدِيث حَسَن صَحِيح
 وَفِي الْبَاب عَنْ أَنَس بْن مَالِك وَرَوَاهُ عَبْد اللَّه بْن الْإِمَام أَحْمَد عَنْ إِسْمَاعِيل بْن أَبَى مَعْمَر عَنْ أَبَى أُسَامَة عَنْ عَبْد الْحَمِيد بْن جَعْفَر عَنْ الْعَلَاء عَنْ أَبِيهِ عَنْ أَبِي هُرَيْرَة عَنْ أُبَيّ بْن كَعْب فَذَكَرَه مُطَوَّلًا بِنَحْوِهِ أَوْ قَرِيبًا مِنْهُ وَقَدْ رَوَاهُ التِّرْمِذِيّ وَالنَّسَائِيّ جَمِيعًا عَنْ أَبِي عَمَّار حُسَيْن بْن حُرَيْث عَنْ الْفَضْل بْن مُوسَى عَنْ عَبْد الْحَمِيد بْن جَعْفَر عَنْ الْعَلَاء عَنْ أَبِيهِ عَنْ أَبِي هُرَيْرَة عَنْ أُبَيّ بْن كَعْب قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " مَا أَنْزَلَ اللَّه فِي التَّوْرَاة وَلَا فِي الْإِنْجِيل مِثْل أُمّ الْقُرْآن وَهِيَ السَّبْع الْمَثَانِي وَهِيَ مَقْسُومَة بَيْنِي وَبَيْن عَبْدِي نِصْفَيْنِ " هَذَا لَفْظ النَّسَائِيّ وَقَالَ التِّرْمِذِيّ حَدِيث حَسَن غَرِيب وَقَالَ الْإِمَام أَحْمَد حَدَّثَنَا مُحَمَّد بْن عُبَيْد حَدَّثَنَا هَاشِم يَعْنِي بْن الْبَرِيد حَدَّثَنَا عَبْد اللَّه بْن مُحَمَّد بْن عَقِيل عَنْ [ اِبْن ] جَابِر قَالَ اِنْتَهَيْت إِلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَقَدْ أَهَرَاقَ الْمَاء فَقُلْت السَّلَام عَلَيْك يَا رَسُول اللَّه فَلَمْ يَرُدّ عَلَيَّ قَالَ فَقُلْت السَّلَام عَلَيْك يَا رَسُول اللَّه فَلَمْ يَرُدّ عَلَيَّ قَالَ فَقُلْت السَّلَام عَلَيْك يَا رَسُول اللَّه فَلَمْ يَرُدّ عَلَيَّ قَالَ فَانْطَلَقَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَمْشِي وَأَنَا خَلْفه حَتَّى دَخَلَ رَحْله وَدَخَلْت أَنَا الْمَسْجِد فَجَلَسْت كَئِيبًا حَزِينًا فَخَرَجَ عَلَيَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَقَدْ تَطَهَّرَ فَقَالَ " عَلَيْك السَّلَام وَرَحْمَة اللَّه وَبَرَكَاته وَعَلَيْك السَّلَام وَرَحْمَة اللَّه وَبَرَكَاته وَعَلَيْك السَّلَام وَرَحْمَة اللَّه " ثُمَّ قَالَ " أَلَا أُخْبِرُك يَا عَبْد اللَّه بْن جَابِر بِأَخْيَر سُورَة فِي الْقُرْآن ؟ قُلْت بَلَى يَا رَسُول اللَّه قَالَ اِقْرَأْ الْحَمْد لِلَّهِ رَبّ الْعَالَمِينَ حَتَّى تَخْتِمهَا " هَذَا إِسْنَاد جَيِّد وَابْن عَقِيل هَذَا يَحْتَجّ بِهِ الْأَئِمَّة الْكِبَار وَعَبْد اللَّه بْن جَابِر هَذَا الصَّحَابِيّ ذَكَرَ اِبْن الْجَوْزِيّ أَنَّهُ هُوَ الْعَبْدِيّ وَاَللَّه أَعْلَم وَيُقَال إِنَّهُ عَبْد اللَّه بْن جَابِر الْأَنْصَارِيّ الْبَيَاضِيّ فِيمَا ذَكَرَه الْحَافِظ اِبْن عَسَاكِر وَاسْتَدَلُّوا بِهَذَا الْحَدِيث وَأَمْثَاله عَلَى تَفَاضُل بَعْض الْآيَات وَالسُّوَر عَلَى بَعْض كَمَا هُوَ الْمَحْكِيّ عَنْ كَثِير مِنْ الْعُلَمَاء مِنْهُمْ إِسْحَاق بْن رَاهْوَيْهِ وَأَبُو بَكْر بْن الْعَرَبِيّ وَابْن الْحَفَّار مِنْ الْمَالِكِيَّة وَذَهَبَتْ طَائِفَة أُخْرَى إِلَى أَنَّهُ لَا تَفَاضُل فِي ذَلِكَ لِأَنَّ الْجَمِيع كَلَام اللَّه وَلِئَلَّا يُوهِم التَّفْضِيل نَقْص الْمُفَضَّل عَلَيْهِ وَإِنْ كَانَ الْجَمِيع فَاضِلًا نَقَلَهُ الْقُرْطُبِيّ عَنْ الْأَشْعَرِيّ وَأَبِي بَكْر الْبَاقِلَّانِيّ وَأَبِي حَاتِم بْن حِبَّان الْبُسْتِيّ وَأَبِي حَيَّان وَيَحْيَى بْن يَحْيَى وَرِوَايَة عَنْ الْإِمَام مَالِك أَيْضًا حَدِيث آخَر قَالَ الْبُخَارِيّ فِي فَضَائِل الْقُرْآن حَدَّثَنَا مُحَمَّد بْن الْمُثَنَّى حَدَّثَنَا وَهْب حَدَّثَنَا هِشَام عَنْ مُحَمَّد بْن سَعِيد عَنْ أَبِي سَعِيد الْخُدْرِيّ قَالَ : كُنَّا فِي مَسِير لَنَا فَنَزَلْنَا فَجَاءَتْ جَارِيَة فَقَالَتْ إِنَّ سَيِّد الْحَيّ سَلِيم وَإِنَّ نَفَرنَا غَيْب فَهَلْ مِنْكُمْ رَاقٍ ؟ فَقَامَ مَعَهَا رَجُل مَا كُنَّا نَأْبُنُهُ بِرُقْيَةٍ فَرَقَاهُ فَبَرَأَ فَأَمَرَ لَهُ بِثَلَاثِينَ شَاة وَسَقَانَا لَبَنًا فَلَمَّا رَجَعَ قُلْنَا لَهُ أَكُنْت تُحْسِن رُقْيَة أَوْ كُنْت تَرْقِي ؟ قَالَ لَا مَا رَقَيْت إِلَّا بِأُمِّ الْكِتَاب قُلْنَا لَا تُحَدِّثُوا شَيْئًا حَتَّى نَأْتِي وَنَسْأَل رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَلَمَّا قَدِمْنَا الْمَدِينَة ذَكَرْنَاهُ لِلنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَقَالَ : " وَمَا كَانَ يُدْرِيه أَنَّهَا رُقْيَة اِقْسِمُوا وَاضْرِبُوا لِي بِسَهْمٍ " وَقَالَ أَبُو مَعْمَر حَدَّثَنَا عَبْد الْوَارِث حَدَّثَنَا هِشَام حَدَّثَنَا مُحَمَّد بْن سِيرِينَ حَدَّثَنِي مَعْبَد بْن سِيرِينَ عَنْ أَبِي سَعِيد الْخُدْرِيّ بِهَذَا وَهَكَذَا رَوَاهُ مُسْلِم وَأَبُو دَاوُدَ مِنْ رِوَايَة هِشَام وَهُوَ اِبْن حَسَّان عَنْ اِبْن سِيرِينَ بِهِ وَفِي بَعْض رِوَايَات مُسْلِم لِهَذَا الْحَدِيث أَنَّ أَبَا سَعِيد الْخُدْرِيّ هُوَ الَّذِي رَقَى ذَلِكَ السَّلِيم يَعْنِي اللَّدِيغ يُسَمُّونَهُ بِذَلِكَ تَفَاؤُلًا. حَدِيث آخَر : رَوَى مُسْلِم فِي صَحِيحِهِ وَالنَّسَائِيّ فِي سُنَنه مِنْ حَدِيث أَبِي الْأَحْوَص سَلَّام بْن سُلَيْم عَنْ عَمَّار بْن زُرَيْق عَنْ عَبْد اللَّه بْن عِيسَى بْن عَبْد الرَّحْمَن بْن أَبَى لَيْلَى عَنْ سَعِيد بْن جُبَيْر عَنْ اِبْن عَبَّاس قَالَ : بَيْنَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَعِنْده جِبْرَائِيل إِذْ سَمِعَ نَقِيضًا فَوْقه فَرَفَعَ جِبْرِيل بَصَره إِلَى السَّمَاء فَقَالَ " هَذَا بَاب قَدْ فُتِحَ مِنْ السَّمَاء مَا فُتِحَ قَطُّ " قَالَ فَنَزَلَ مِنْهُ مَلَك فَأَتَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَقَالَ : " أَبْشِرْ بِنُورَيْنِ قَدْ أُوتِيتهمَا لَمْ يُؤْتَهُمَا نَبِيّ قَبْلَك فَاتِحَة الْكِتَاب وَخَوَاتِيم سُورَة الْبَقَرَة لَمْ تَقْرَأ حَرْفًا مِنْهَا إِلَّا أُوتِيته " وَهَذَا لَفْظ النَّسَائِيّ وَلِمُسْلِمٍ نَحْوه

No comments:

Post a Comment