Sunday, 11 January 2015

Names of Surah Al Fathiha-Malayalam

സൂറത്തുൽ ഫാത്തിഹയുടെ വിവിധ നാമങ്ങൾ:തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കി ചെറിയ ഒരു വിവരണം;പദാനുപദ തർജ്ജമയല്ല.തഫ്സീറിന്റെ അറബി മൂലം അവസാനം ചേർത്തിട്ടുണ്ട്.ഫാത്തിഹ എന്നാൽ തുടക്കം,ആരംഭം എന്നൊക്കെ അർഥം,ഇവിടെ ഫാത്തിഹ ഖുർആന്റെ എഴുതപ്പെട്ട രൂപത്തിൽ ആദ്യ അദ്ധ്യായമാണ്‌.നിസ്ക്കാരം തുടങ്ങുമ്പോൾ ഖിറാഅത് തുടങ്ങുന്നത് ഫാത്തിഹ മുഖേനയാണ്. ഭൂരിഭാഗം ഉലമാക്കളും ഫാതിഹക്കു ഉമ്മുൽ കിതാബു അഥവാ ഗ്രന്ഥത്തിന്റെ മാതാവ് എന്ന പേരും അംഗീകരിച്ചിട്ടുണ്ട്.എന്നാൽ ഹസൻ,ഇബ്നു സീരീൻ എന്നിവർ ഫാതിഹയെ ഉമ്മുൽ കിതാബ് എന്ന് വിളിക്കുന്നത്‌ ഇഷ്ട്ടപ്പെട്ടിരുന്നില്ല.ലൗഹുൽ മഹ്ഫൂദാനു ഉമ്മുൽ കിതാബു എന്നതാണ് അതിനു കാരണം;ആയാത്തുൽ മുഹ്കമാത് ആണ് ഉമ്മുൽ കിതാബു എന്ന ഖുറാനിൽ പറഞ്ഞതിനെ ഹസൻ തെളിവായെടുത്തിരിക്കുന്നു.എന്നാൽ അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന സഹീഹായ ഹദീസിൽ ഫതിഹായ്ക്ക് ഉമ്മുൽ കിത്താബു എന്ന പേര് ഉള്ളതായി സ്ഥിരപ്പെട്ടിട്ടുണ്ട്‌.عَنْ أَبِي هُرَيْرَة قَالَ - قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " الْحَمْد لِلَّهِ رَبّ الْعَالَمِينَ أُمّ الْقُرْآن وَأُمّ الْكِتَاب وَالسَّبْع الْمَثَانِي وَالْقُرْآن الْعَظِيم അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ (ഫാത്തിഹ)ഉമ്മുൽ ഖുർആനും ഉമ്മുൽ കിതാബും സബ്ഉൽ മസാനി( ആവർത്തിക്കുന്ന 7)സൂക്തങ്ങളാണ് എന്ന് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു.ഹംദു അഥവാ സ്തുതി എന്നും ഫാതിഹായ്ക്ക് പേരുണ്ട്.സലാത്ത് എന്നും ഫാതിഹയെ വിളിക്കുന്നു കാരണം قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَإِذَا قَالَ الْعَبْد الْحَمْد لِلَّهِ رَبّ الْعَالَمِينَ قَالَ اللَّه حَمِدَنِي عَبْدِي എന്റെ അടിമയ്ക്കും എനിക്കുമിടയിൽ ഞാൻ നിസ്ക്കാരത്തെ അഥവാ സലാതിനെ രണ്ടായി പകുത്തിരിക്കുന്നു,എന്റെ ദാസൻ الْحَمْد لِلَّهِ رَبّ الْعَالَمِينَസരവ സ്തുതിയും ലോക നാഥനായ അല്ലാഹുവിനാകുന്നു എന്ന് പറഞ്ഞാല അല്ലാഹു എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നുഎന്ന് പറയും എന്ന് അല്ലാഹു പറയുന്നതായി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വിവരിക്കുന്ന ഹദീസ് അടിസ്ഥാനത്തിലാണിത്;എല്ലാ നിസ്ക്കാരത്തിലും ഫാത്തിഹ ഒത്തൽ നിർബന്ധവുമാണ്.ഫാതിഹായ്ക്ക് ഷിഫാഉ അഥവാ രോഗ ശമനം എന്നും പേരുണ്ട്.അബൂ സഈദുൽ ഖുദ്രിയുടെ ഒരു ഹദീസ് ദാരിമി ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു;فَاتِحَة الْكِتَاب شِفَاء مِنْ كُلّ سُمّ ഫാതിഹായ്ക്ക് രുഖയ്യ അഥവാ മന്ത്രം എന്നും പേരുണ്ട്.അബൂ സഈദു ഉദ്ധരിക്കുന്ന സഹീഹായ ഒരു ഹദീസിൽ ഒരിക്കൽ ഓരാൾ ഒരു രോഗിക്ക് ഫാത്തിഹ മന്ത്രിച്ചത് നബി അറിഞ്ഞപ്പോൾ നബി അത് അംഗീകരിക്കുകയും وَمَا يُدْرِيك أَنَّهَا رُقْيَة താങ്കൾക്കു അത് രുഖയ്യ ആണെന്ന് എങ്ങിനെ അറിഞ്ഞു എന്ന് ചോദിക്കുകയും ചെയ്തതായി പറയുന്നു.ഇബ്നു അബ്ബാസ് ഫാതിഹായെ അസാസുൽ ഖുർആൻ അഥവാ ഖുർആന്റെ അടിത്തറ എന്ന് വിളിച്ചതായി ശഅബി റിപ്പോർട്ട് ചെയ്തിരിക്കുന്നു;ഫാതിഹയുടെ അസാസ് ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതാണ്.സുഫ്യാനു ബ്നു ഉയൈയ്ന കാക്കുന്നത് എന്ന അർത്ഥത്തിൽ വാഖിയ എന്നും യഹയ ബ്നു അബീ കസീർ മതിയായതു എന്ന അർത്ഥത്തിൽ കാഫിയ എന്നും ഫാതിഹായെ വിളിച്ചിരിക്കുന്നു.സൂറത്ത് സ്സലാത് , kanzu അഥവാ നിധി എന്നീ പേരുകളും ഫാതിഹായ്ക്ക് ഇമാം സമഖ്ശരി തഫ്സീർ കശാഫിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഇബ്നു അബ്ബാസ്, ഖതാദ,അബുൽ ആലിയ എന്നിവർ അഭിപ്രായപ്പെടുന്നത് പ്രകാരം ഫാത്തിഹ മക്കയിൽ അവതരിച്ചതും അബൂ ഹുറൈറ, അതാഉ ബ്നു യസാർ,മുജാഹിദ്, സുഹ്രി എന്നിവർ അഭിപ്രായപ്പെടുന്നത് പ്രകാരം ഫാത്തിഹ മദീനയിൽ അവതരിച്ചതുമാണ്.ഒരിക്കൽ മക്കയിലും മറ്റൊരിക്കൽ മദീനയിലും അങ്ങിനെ രണ്ടു തവണ അവതരിച്ചു എന്ന അഭിപ്രായവുമുണ്ട്.ഒരു പകുതി മക്കയിലും മറ്റേ പകുതി മദീനയിലും അവതരിച്ചു എന്ന വളരെ ഗരീബ് ആയ ഒരഭിപ്രായം അബു ലൈസ്‌ അസ്സമർഖന്ദി ഉദ്ധരിച്ചതായി ഖുർതുബി രേഖപ്പെടുത്തിയിട്ടുണ്ട്.ഫാതിഹയിൽ 7 സൂക്തങ്ങൾ ആണുള്ളതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല;8 ആണെന്ന അംർ ബ്നു ഉബൈദിന്റെയും 6 ആണെന്ന ഹുസൈനുൽ ജൂഅഫിയുടെയും അഭിപ്രായം തള്ളപ്പെട്ടതാണ്.ഫാതിഹയിലെ ബസ്മല അഥവാ ബിസ്മി ഒരു സ്വതന്ത്ര ആയതാണോ ഒരു ആയതിന്റെ ഭാഗമാണോ ആയതായി കണക്കാക്കുകയില്ലേ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഇത് സംബന്ധിച്ച് 3 അഭിപ്രായങ്ങൾ ഉണ്ട്,അത് ഇന്ഷാ Allah പിന്നീട് വിവരിക്കും.ഫാതിഹയിൽ 25 പദങ്ങളും 113 അക്ഷരങ്ങളും ഉണ്ട്.ഫാതിഹായ്ക്ക് ഉമ്മുൽ കിതാബ് എന്ന് പേര് പറയാൻ കാരണം മുസ്ഹഫ് തുടങ്ങുന്നതും നിസ്ക്കാരത്തിൽ ഖിറാഅത് തുടങ്ങുന്നതും ഫാത്തിഹ കൊണ്ടായതിനാൽ ആണെന്ന് ബുഖാരി കിതാബു തഫ്സീരിന്റെ ആദ്യത്തിൽ പറഞ്ഞിരിക്കുന്നു.ഖുർആന്റെ സാരാംശം ഫാതിഹയിൽ ulkkollunnathinaalaanu ഫതിഹായെ ഉമ്മുൽ കിതാബ് എന്ന് പറയുന്നത് എന്ന അഭിപ്രായവുമുണ്ട്.ഫാത്തിഹ എന്നാൽ തുടങ്ങുന്നത് എന്നർത്ഥം,ഖുർആൻ തുടങ്ങുന്നതും നിസ്ക്കാരം തുടങ്ങുന്നതും ഫാത്തിഹ കൊണ്ടാണല്ലോ.നിസ്ക്കരത്തിലും എല്ലാ ഓരോ രക്അതിലും ഒതുന്നതിനാൽ ആവര്തിചു ഓതുന്ന 7 സൂക്തങ്ങൾ എന്ന അർത്ഥത്തിൽ സബ്‌ഉൽ മസാനി എന്നും പറയും.ഫാതിഹയാണ് ആദ്യം അവതരിച്ച ഖുർആൻ വചനങ്ങൾ എന്ന അഭിപ്രായം ബൈഹഖി ദലാഇലു ന്നുബുവത് എന്ന കിതാബിലെ ഒരു ഹദീസിൽ രേഖപ്പെടുത്തിയിരിക്കുന്നു.യാ അയ്യുഹൽ മുദ്ദസിർ ആണ് ആദ്യം അവതരിച്ചത് എന്ന അഭിപ്രായവും ഒരു ഹദീസിലുണ്ട്.എന്നാൽ ഇഖ്രഉ ബിസ്മി റബ്ബിക ല്ലദീ ഖലക് ആണ് ആദ്യം അവതരിച്ച ഖുർആൻ വചനങ്ങൾ എന്നതാണ് ഏറ്റവും സഹീഹായ അഭിപ്രായം.بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

سُورَة الْفَاتِحَة . يُقَال لَهَا الْفَاتِحَة أَيْ فَاتِحَة الْكِتَاب خَطًّا وَبِهَا تُفْتَح الْقِرَاءَة فِي الصَّلَوَات وَيُقَال لَهَا أَيْضًا أُمّ الْكِتَاب عِنْد الْجُمْهُور ذَكَرَه أَنَس , وَالْحَسَن وَابْن سِيرِينَ كَرِهَا تَسْمِيَتهَا بِذَلِكَ قَالَ الْحَسَن وَابْن سِيرِينَ إِنَّمَا ذَلِكَ اللَّوْح الْمَحْفُوظ وَقَالَ الْحَسَن الْآيَات الْمُحْكَمَات هُنَّ أُمّ الْكِتَاب وَلِذَا كَرِهَا أَيْضًا أَنْ يُقَال لَهَا أُمّ الْقُرْآن وَقَدْ ثَبَتَ فِي الصَّحِيح عِنْد التِّرْمِذِيّ وَصَحَّحَهُ عَنْ أَبِي هُرَيْرَة قَالَ - قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " الْحَمْد لِلَّهِ رَبّ الْعَالَمِينَ أُمّ الْقُرْآن وَأُمّ الْكِتَاب وَالسَّبْع الْمَثَانِي وَالْقُرْآن الْعَظِيم " وَيُقَال لَهَا " الْحَمْد " وَيُقَال لَهَا " الصَّلَاة " لِقَوْلِهِ صَلَّى اللَّه عَلَيْهِ وَسَلَّمَ عَنْ رَبّه " قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَإِذَا قَالَ الْعَبْد الْحَمْد لِلَّهِ رَبّ الْعَالَمِينَ قَالَ اللَّه حَمِدَنِي عَبْدِي " الْحَدِيث . فَسُمِّيَتْ الْفَاتِحَة صَلَاة لِأَنَّهَا شَرْط فِيهَا وَيُقَال لَهَا " الشِّفَاء " لِمَا رَوَاهُ الدَّارِمِيّ عَنْ أَبِي سَعِيد مَرْفُوعًا " فَاتِحَة الْكِتَاب شِفَاء مِنْ كُلّ سُمّ" وَيُقَال لَهَا " الرُّقْيَة " لِحَدِيثِ أَبِي سَعِيد فِي الصَّحِيح حِين رَقَى بِهَا الرَّجُل السَّلِيم فَقَالَ لَهُ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " وَمَا يُدْرِيك أَنَّهَا رُقْيَة " ؟ وَرَوَى الشَّعْبِيّ عَنْ اِبْن عَبَّاس أَنَّهُ سَمَّاهَا " أَسَاس الْقُرْآن" قَالَ وَأَسَاسهَا بِسْمِ اللَّه الرَّحْمَن الرَّحِيم وَسَمَّاهَا سُفْيَان بْن عُيَيْنَةَ " بِالْوَاقِيَةِ " وَسَمَّاهَا يَحْيَى بْن أَبِي كَثِير " الْكَافِيَة " لِأَنَّهَا تَكْفِي عَمَّا عَدَاهَا وَلَا يَكْفِي مَا سِوَاهَا عَنْهَا كَمَا جَاءَ فِي بَعْض الْأَحَادِيث الْمُرْسَلَة" أُمّ الْقُرْآن عِوَض مِنْ غَيْرهَا وَلَيْسَ مَنْ غَيْرهَا عِوَض مِنْهَا " وَيُقَال لَهَا سُورَة " الصَّلَاة وَالْكَنْز " ذَكَرَهمَا الزَّمَخْشَرِيُّ فِي كَشَّافه . وَهِيَ مَكِّيَّة قَالَهُ اِبْن عَبَّاس وَقَتَادَة وَأَبُو الْعَالِيَة وَقِيلَ مَدَنِيَّة قَالَهُ أَبُو هُرَيْرَة وَمُجَاهِد وَعَطَاء بْن يَسَار وَالزُّهْرِيّ وَيُقَال نَزَلَتْ مَرَّتَيْنِ مَرَّة بِمَكَّةَ وَمَرَّة بِالْمَدِينَةِ . وَالْأَوَّل أَشْبَه لِقَوْلِهِ تَعَالَى : " وَلَقَدْ آتَيْنَاك سَبْعًا مِنْ الْمَثَانِي " وَاَللَّه تَعَالَى أَعْلَم وَحَكَى أَبُو اللَّيْث السَّمَرْقَنْدِيّ أَنَّ نِصْفهَا نَزَلَ بِمَكَّة وَنِصْفهَا الْآخَر نَزَلَ بِالْمَدِينَةِ وَهُوَ غَرِيب جِدًّا نَقَلَهُ الْقُرْطُبِيّ عَنْهُ وَهِيَ سَبْع آيَات بِلَا خِلَاف وَقَالَ عَمْرو بْن عُبَيْد ثَمَان وَقَالَ حُسَيْن الْجُعْفِيّ سِتَّة وَهَذَانِ الْقَوْلَانِ شَاذَّانِ وَإِنَّمَا اِخْتَلَفُوا فِي الْبَسْمَلَة هَلْ هِيَ آيَة مُسْتَقِلَّة مِنْ أَوَّلهَا كَمَا هُوَ عِنْد جُمْهُور قُرَّاء الْكُوفَة وَقَوْل جَمَاعَة مِنْ الصَّحَابَة وَالتَّابِعِينَ وَخَلْق مِنْ الْخَلَف أَوْ بَعْض آيَة أَوْ لَا تُعَدّ مِنْ أَوَّلهَا بِالْكُلِّيَّةِ كَمَا هُوَ قَوْل أَهْل الْمَدِينَة مِنْ الْقُرَّاء وَالْفُقَهَاء ؟ عَلَى ثَلَاثَة أَقْوَال كَمَا سَيَأْتِي تَقْرِيرهَا فِي مَوْضِعه إِنْ شَاءَ اللَّه تَعَالَى وَبِهِ الثِّقَة . قَالُوا وَكَلِمَاتهَا خَمْس وَعِشْرُونَ كَلِمَة وَحُرُوفهَا مِائَة وَثَلَاثَة عَشَر حَرْفًا . قَالَ الْبُخَارِيّ فِي أَوَّل كِتَاب التَّفْسِير وَسُمِّيَتْ أُمّ الْكِتَاب لِأَنَّهُ يُبْدَأ بِكِتَابَتِهَا فِي الْمَصَاحِف وَيُبْدَأ بِقِرَاءَتِهَا فِي الصَّلَاة وَقِيلَ إِنَّمَا سُمِّيَتْ بِذَلِكَ لِرُجُوعِ مَعَانِي الْقُرْآن كُلّه إِلَى مَا تَضَمَّنَتْهُ . قَالَ اِبْن جَرِير : وَالْعَرَب تُسَمِّي كُلّ جَامِع أَمْر أَوْ مُقَدِّم لِأَمْرٍ إِذَا كَانَتْ لَهُ تَوَابِع تَتْبَعهُ هُوَ لَهَا إِمَام جَامِع - أُمًّا فَتَقُول لِلْجِلْدَةِ الَّتِي تَجْمَع الدِّمَاغ أُمّ الرَّأْس وَيُسَمُّونَ لِوَاء الْجَيْش وَرَايَتهمْ الَّتِي يَجْتَمِعُونَ تَحْتهَا أُمًّا وَاسْتَشْهَدَ بِقَوْلِ ذِي الرُّمَّة : عَلَى رَأْسه أُمّ لَنَا نَقْتَدِي بِهَا جِمَاع أُمُور لَيْسَ نَعْصِي لَهَا أَمْرًا يَعْنِي الرُّمْح - قَالَ وَسُمِّيَتْ مَكَّة أُمّ الْقُرَى لِتَقَدُّمِهَا أَمَام جَمِيعهَا وَجَمْعهَا مَا سِوَاهَا . وَقِيلَ لِأَنَّ الْأَرْض دُحِيَتْ مِنْهَا. وَيُقَال لَهَا أَيْضًا الْفَاتِحَة لِأَنَّهَا تُفْتَتَح بِهَا الْقِرَاءَة وَافْتَتَحَتْ الصَّحَابَة بِهَا كِتَابَة الْمُصْحَف الْإِمَام وَصَحَّ تَسْمِيَتهَا بِالسَّبْعِ الْمَثَانِي قَالُوا لِأَنَّهَا تُثَنَّى فِي الصَّلَاة فَتُقْرَأ فِي كُلّ رَكْعَة وَإِنْ كَانَ لِلْمَثَانِي مَعْنًى آخَر غَيْر هَذَا كَمَا سَيَأْتِي بَيَانه فِي مَوْضِعه إِنْ شَاءَ اللَّه تَعَالَى . قَالَ الْإِمَام أَحْمَد : حَدَّثَنَا يَزِيد بْن هَارُون أَنْبَأَنَا اِبْن أَبِي ذِئْب وَهَاشِم بْن هَاشِم عَنْ اِبْن أَبِي ذِئْب عَنْ الْمَقْبُرِيّ عَنْ أَبِي هُرَيْرَة عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ فِي أُمّ الْقُرْآن " هِيَ أُمّ الْقُرْآن وَهِيَ السَّبْع الْمَثَانِي وَهِيَ الْقُرْآن الْعَظِيم" ثُمَّ رَوَاهُ عَنْ إِسْمَاعِيل بْن عُمَر عَنْ اِبْن أَبِي ذِئْب بِهِ وَقَالَ أَبُو جَعْفَر مُحَمَّد بْن جَرِير الطَّبَرِيّ : حَدَّثَنِي يُونُس بْن عَبْد الْأَعْلَى أَنْبَأَنَا اِبْن وَهْب أَخْبَرَنِي اِبْن أَبِي ذِئْب عَنْ سَعِيد الْمَقْبُرِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " هِيَ أُمّ الْقُرْآن وَهِيَ فَاتِحَة الْكِتَاب وَهِيَ السَّبْع الْمَثَانِي " وَقَالَ الْحَافِظ أَبُو بَكْر أَحْمَد بْن مُوسَى بْن مَرْدَوَيْهِ فِي تَفْسِيره حَدَّثَنَا أَحْمَد بْن مُحَمَّد بْن زِيَاد حَدَّثَنَا مُحَمَّد بْن غَالِب بْن حَارِث حَدَّثَنَا إِسْحَاق بْن عَبْد الْوَاحِد الْمَوْصِلِيّ حَدَّثَنَا الْمُعَافَى بْن عِمْرَان عَنْ عَبْد الْحَمِيد بْن جَعْفَر عَنْ نُوح بْن أَبِي بِلَال عَنْ الْمَقْبُرِيّ عَنْ أَبِي هُرَيْرَة قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " الْحَمْد لِلَّهِ رَبّ الْعَالَمِينَ سَبْع آيَات : بِسْمِ اللَّه الرَّحْمَن الرَّحِيم إِحْدَاهُنَّ وَهِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم وَهِيَ أُمّ الْكِتَاب وَفَاتِحَة الْكِتَاب " وَقَدْ رَوَاهُ الدَّارَقُطْنِيّ أَيْضًا عَنْ أَبِي هُرَيْرَة مَرْفُوعًا بِنَحْوِهِ أَوْ مِثْله وَقَالَ كُلّهمْ ثِقَات وَرَوَى الْبَيْهَقِيّ عَنْ عَلِيّ وَابْن عَبَّاس وَأَبِي هُرَيْرَة أَنَّهُمْ فَسَّرُوا قَوْله تَعَالَى : " سَبْعًا مِنْ الْمَثَانِي " بِالْفَاتِحَةِ وَأَنَّ الْبَسْمَلَة هِيَ الْآيَة السَّابِعَة مِنْهَا وَسَيَأْتِي تَمَام هَذَا عِنْد الْبَسْمَلَة. وَقَدْ رَوَى الْأَعْمَش عَنْ إِبْرَاهِيم قَالَ : قِيلَ لِابْنِ مَسْعُود : لِمَ لَمْ تَكْتُب الْفَاتِحَة فِي مُصْحَفك ؟ فَقَالَ : لَوْ كَتَبْتهَا لَكَتَبْتهَا فِي أَوَّل كُلّ سُورَة قَالَ أَبُو بَكْر بْن أَبِي دَاوُدَ يَعْنِي حَيْثُ يُقْرَأ فِي الصَّلَاة قَالَ : وَاكْتَفَيْت بِحِفْظِ الْمُسْلِمِينَ لَهَا عَنْ كِتَابَتهَا وَقَدْ قِيلَ : إِنَّ الْفَاتِحَة أَوَّل شَيْء أُنْزِلَ مِنْ الْقُرْآن كَمَا وَرَدَ فِي حَدِيث رَوَاهُ الْبَيْهَقِيّ فِي دَلَائِل النُّبُوَّة وَنَقَلَهُ الْبَاقِلَّانِيُّ أَحَد أَقْوَال ثَلَاثَة وَقِيلَ " يَا أَيّهَا الْمُدَّثِّر " كَمَا فِي حَدِيث جَابِر فِي الصَّحِيح وَقِيلَ : " اِقْرَأْ بِاسْمِ رَبّك الَّذِي خَلَقَ " وَهَذَا هُوَ الصَّحِيح كَمَا سَيَأْتِي تَقْرِيره فِي مَوْضِعه وَاَللَّه الْمُسْتَعَان

No comments:

Post a Comment