Saturday, 26 December 2015

റഹ്മാനും റഹീമും ആയ അല്ലാഹു -ബിസ്മില്ലാഹി അർറഹ്മാനി അർറഹീം എന്ന വചനത്തിന്റെ വിശദീകരണം തഫ്സീർ ഇബ്നു കസീർ തുടരുന്നു.


റഹ്മാനും റഹീമും ആയ അല്ലാഹു -ബിസ്മില്ലാഹി അർറഹ്മാനി അർറഹീം എന്ന വചനത്തിന്റെ വിശദീകരണം തഫ്സീർ ഇബ്നു കസീർ തുടരുന്നു.
" الرَّحْمَن الرَّحِيم " اِسْمَانِ مُشْتَقَّانِ مِنْ الرَّحْمَة عَلَى وَجْه الْمُبَالَغَة وَرَحْمَن أَشَدّ مُبَالَغَة مِنْ رَحِيم وَفِي كَلَام اِبْن جَرِير مَا يُفْهَم مِنْهُ حِكَايَة الِاتِّفَاق عَلَى هَذَا وَفِي تَفْسِير بَعْض السَّلَف مَا يَدُلّ عَلَى ذَلِكَ كَمَا تَقَدَّمَ فِي الْأَثَر عَنْ عِيسَى عَلَيْهِ السَّلَام أَنَّهُ قَالَ : وَالرَّحْمَن رَحْمَن الدُّنْيَا وَالْآخِرَة وَالرَّحِيم رَحِيم الْآخِرَة . زَعَمَ بَعْضهمْ أَنَّهُ غَيْر مُشْتَقّ إِذْ لَوْ كَانَ كَذَلِكَ لَاتَّصَلَ بِذِكْرِ الْمَرْحُوم وَقَدْ قَالَ " وَكَانَ بِالْمُؤْمِنِينَ رَحِيمًا "
അധികമായ കാരുണ്യം/റഹ്മത്ത് സൂചിപ്പിക്കുന്നതും റഹ്മത്ത്  എന്ന പദത്തിൽ നിന്നും നിഷ്പന്നവും ആണ് റഹ്മാൻ,റഹീം എന്നീ രണ്ടു നാമങ്ങൾ.റഹ്മാൻ എന്ന നാമം ആണ് റഹീം എന്ന നാമത്തെക്കാൾ റഹ്മത്ത് സൂചിപ്പിക്കുന്നത്.ദുനിയാവിലും ആഖിറത്തിലും റഹ്മത്ത് ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ് റഹ്മാൻ എന്ന് ഉപയോഗിക്കുന്നത് എന്നും ആഖിറത്തിൽ കാരുണ്യം ചൊരിയുന്നവൻ എന്ന അർത്ഥത്തിലാണ് റഹീം എന്ന് ഉപയോഗിക്കുന്നത് എന്നും അഭിപ്രായമുണ്ട് .........................
 وَحَكَى اِبْن الْأَنْبَارِيّ فِي الزَّاهِر عَنْ الْمُبَرِّد أَنَّ الرَّحْمَن اِسْم عِبْرَانِيّ لَيْسَ بِعَرَبِيٍّ وَقَالَ أَبُو إِسْحَاق الزَّجَّاج فِي مَعَانِي الْقُرْآن : وَقَالَ أَحْمَد بْن يَحْيَى الرَّحِيم عَرَبِيّ وَالرَّحْمَن عَرَبِيّ فَلِهَذَا جَمَعَ بَيْنهمَا قَالَ أَبُو إِسْحَاق وَهَذَا الْقَوْل مَرْغُوب عَنْهُ وَقَالَ الْقُرْطُبِيّ وَالدَّلِيل عَلَى أَنَّهُ مُشْتَقّ مَا خَرَّجَهُ التِّرْمِذِيّ وَصَحَّحَهُ عَنْ عَبْد الرَّحْمَن بْن عَوْف رَضِيَ اللَّه عَنْهُ أَنَّهُ سَمِعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول " قَالَ اللَّه تَعَالَى أَنَا الرَّحْمَن خَلَقْت الرَّحِمَ وَشَقَقْت لَهَا اِسْمًا مِنْ اِسْمِي فَمَنْ وَصَلَهَا وَصَلْته وَمَنْ قَطَعَهَا قَطَعْته " قَالَ وَهَذَا نَصّ فِي الِاشْتِقَاق فَلَا مَعْنَى لِلْمُخَالَفَةِ وَالشِّقَاق قَالَ وَإِنْكَار الْعَرَب لِاسْمِ الرَّحْمَن لِجَهْلِهِمْ بِاَللَّهِ وَبِمَا وَجَبَ لَهُ . 
അർറഹ്മാൻ എന്ന പദം അറബി ആണെന്നും ഹീബ്രു/ഇബ്രാനി ആണെന്നും അഭിപ്രായമുണ്ട്.മറ്റൊരു പദത്തിൽ നിന്ന് നിഷ്പന്നമായ/മുശ്തഖ് ആയ പദമാണ് അർറഹ്മാൻ എന്ന പദം എന്ന വീക്ഷണം പുലർത്തുന്നവർ അതിനു ഉദ്ധരിക്കുന്ന തെളിവ് കാണുക.തിർമുദി രേഖപ്പെടുത്തിയ ഒരു ഹദീസിൽ ,റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി രേഖപ്പെടുത്തുന്നു:അല്ലാഹു തആലാ പറഞ്ഞു:ഞാൻ അർറഹ്മാൻ ആണ്.ഞാൻ റഹിമിനെ/ഗർഭ പാത്രത്തെ/കുടുംബ ബന്ധത്തെ/കാരുണ്യത്തെ  പടച്ചു.അതിനു എന്റെ നാമത്തെ വെളിപ്പെടുത്തി.ആയതിനാൽ ആ കുടുംബ ബന്ധത്തെ ചേർത്തവനോട്  ഞാൻ ചേരും ; കുടുംബ ബന്ധത്തെ  മുറിച്ചവനോട് ഞാനും ബന്ധം വേർപ്പെടുത്തും................................
قَالَ الْقُرْطُبِيّ : ثُمَّ قِيلَ هُمَا بِمَعْنًى وَاحِد كَنَدْمَان وَنَدِيم . قَالَهُ أَبُو عُبَيْد وَقِيلَ لَيْسَ بِنَاء فَعْلَان كَفَعِيلٍ فَإِنَّ فَعْلَان لَا يَقَع إِلَّا عَلَى مُبَالَغَة الْفِعْل نَحْو قَوْلِك
لِلرَّجُلِ الْمُمْتَلِئ غَضَبًا وَفَعِيل قَدْ يَكُون بِمَعْنَى الْفَاعِل وَالْمَفْعُول قَالَ أَبُو عَلِيّ الْفَارِسِيّ الرَّحْمَن اِسْم عَامّ فِي جَمِيع أَنْوَاع الرَّحْمَة يَخْتَصّ بِهِ اللَّه تَعَالَى وَالرَّحِيم إِنَّمَا هُوَ مِنْ جِهَة الْمُؤْمِنِينَ . قَالَ اللَّه تَعَالَى " وَكَانَ بِالْمُؤْمِنِينَ رَحِيمًا
ഇമാം ഖുർതുബി പറയുന്നു:ഖേദിക്കുന്നവൻഎന്ന അർത്ഥത്തിൽ നദ്മാൻ എന്നോ നദീം എന്നോ പറയുന്നത് പോലെ ഒരേ അർത്ഥത്തിലാണ് അർറഹ്മാൻ , അർറഹീം എന്നീ നാമങ്ങൾ ഉപയോഗിച്ചിട്ടുള്ളത് എന്ന അഭിപ്രായമുണ്ട്.അബൂ ഉബൈദ അങ്ങിനെയാണ് പറഞ്ഞിട്ടുള്ളത് .എന്നാൽ ഫഅ'ലാൻ എന്ന വസ്നു ഫഈൽ എന്ന വസ്നു പോലെ അല്ലെന്നും ഫഅ'ലാൻ പ്രവർത്തിയുടെ ആധിക്യത്തെ സൂചിപ്പിക്കുന്നുവെന്നും ഇത് ദേഷ്യം മൂത്ത ഒരാളെ സംബന്ധിച്ച് 
 رَجُل غَضْبَان
രജുലുൻ ഗദ്ബാൻ എന്ന് പറയുന്നത് പോലെയാണെന്നും അഭിപ്രായമുണ്ട്.ഫഈൽ വസ്നു ആകട്ടെ,കർത്താവിനും കർമ്മത്തിനും ഉപയോഗിക്കുന്നതാണ്.  
അബൂ അലിയ്യു അൽ ഫാരിസി പറയുന്നു:അർറഹ്മാൻ എന്ന നാമം അല്ലാഹുവിനു മാത്രം പ്രത്യേകം ആയതും വിശാലമായ അർത്ഥത്തിൽ കാരുണ്യത്തിന്റെ എല്ലാ ഇനങ്ങളും ഉൾക്കൊള്ളുന്നതുമാണ്.എന്നാൽ  അർറഹീം എന്ന നാമം സത്യ വിശ്വാസികളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ കാരുണ്യത്തെ ഉൾക്കൊള്ളുന്നു.
وَكَانَ بِالْمُؤْمِنِينَ رَحِيمًا
എന്ന് അല്ലാഹു പറയുന്നുണ്ടല്ലോ.
സൂറത്തുൽ അഹ്സാബു41-44കാണുക:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا
وَسَبِّحُوهُ بُكْرَةً وَأَصِيلًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും,
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും/തസ്ബീഹു ചെയ്യുകയും  ചെയ്യുവിന്‍.
هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ وَكَانَ بِالْمُؤْمِنِينَ رَحِيمًا
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلَامٌ وَأَعَدَّ لَهُمْ أَجْرًا كَرِيمًا
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും  കരുണ കാണിക്കുന്നു. അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം/ശാന്തി  ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.
وَقَالَ اِبْن عَبَّاس هُمَا إِسْمَان رَقِيقَانِ أَحَدهمَا أَرَقّ مِنْ الْآخَر أَيْ أَكْثَر رَحْمَة ثُمَّ حُكِيَ عَنْ الْخَطَّابِيّ وَغَيْره أَنَّهُمْ اسْتَشْكَلُوا هَذِهِ الصِّفَة وَقَالُوا لَعَلَّهُ أَرْفَق كَمَا فِي الْحَدِيث " إِنَّ اللَّهَ رَفِيق يُحِبّ الرِّفْق فِي الْأَمْر كُلّه وَأَنَّهُ يُعْطِي عَلَى الرِّفْق مَا لَا يُعْطِي عَلَى الْعُنْف "
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:അർറഹ്മാൻ , അർറഹീം എന്നീ നാമങ്ങൾ രണ്ടും കാരുണ്യത്തെ /മാർദ്ദവത്തെ സൂചിപ്പിക്കുന്നു.എന്നാൽ അർറഹ്മാൻ എന്ന നാമം കൂടുതൽ കാരുണ്യം ഉൾക്കൊള്ളുന്നു.
ഒരു ഹദീസിൽ ഇങ്ങിനെ കാണാം:
إِنَّ اللَّهَ رَفِيق يُحِبّ الرِّفْق فِي الْأَمْر كُلّه وَأَنَّهُ يُعْطِي عَلَى الرِّفْق مَا لَا يُعْطِي عَلَى الْعُنْف
നിശ്ചയം അല്ലാഹു ദയ/അലിവു ഉള്ളവനാണ്.അവൻ എല്ലാ കാര്യത്തിലും ദയ/അലിവു ഇഷ്ട്ടപ്പെടുന്നു.അക്രമകാരിക്ക് അല്ലാഹു നല്കാത്തത് ദയാപരന് അല്ലാഹു നല്കും.
 وَقَالَ اِبْن الْمُبَارَك الرَّحْمَن إِذَا سُئِلَ أَعْطَى وَالرَّحِيم إِذَا لَمْ يُسْأَل يَغْضَب وَهَذَا كَمَا جَاءَ فِي الْحَدِيث الَّذِي رَوَاهُ التِّرْمِذِيّ وَابْن مَاجَهْ مِنْ حَدِيث أَبِي صَالِح الْفَارِسِيّ الْخَوْزِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" مَنْ لَمْ يَسْأَل اللَّه يَغْضَب عَلَيْهِ " وَقَالَ بَعْض الشُّعَرَاء : اللَّهُ يَغْضَبُ إِنْ تَرَكْت سُؤَالَهُ وَبُنَيّ آدَمَ حِينَ يُسْأَل يَغْضَب
ഇബ്നുൽ മുബാറക് പറയുന്നു: ചോദിക്കപ്പെട്ടാൽ നൽകുന്നവൻ എന്ന അർത്ഥത്തിലാണ് അർറഹ്മാൻ ;ചോദിക്കപ്പെട്ടിട്ടില്ലെങ്കിൽ കോപിക്കുന്നവൻ ആണ് അർറഹീം.
അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  പറഞ്ഞു:
مَنْ لَمْ يَسْأَل اللَّه يَغْضَب عَلَيْهِ 
ഒരുത്തൻ അല്ലാഹുവിനോട് ചോദിച്ചില്ലെങ്കിൽ അല്ലാഹു അവന്റെ മേൽ കോപിക്കും.കവി പാടുന്നു:
اللَّهُ يَغْضَبُ إِنْ تَرَكْت سُؤَالَهُ وَبُنَيّ آدَمَ حِينَ يُسْأَل يَغْضَب
അർത്ഥന ഉപേക്ഷിച്ചാൽ അല്ലാഹു കോപിക്കും-എന്നാൽ,
വല്ലതും ചോദിച്ചാൽ മനുഷ്യനോ കോപിക്കും 

 وَقَالَ اِبْن جَرِير حَدَّثَنَا السُّرِّيّ بْن يَحْيَى التَّمِيمِيّ حَدَّثَنَا عُثْمَان بْن زُفَر سَمِعْت الْعَزْرَمِيّ يَقُول الرَّحْمَن الرَّحِيم قَالَ الرَّحْمَن لِجَمِيعِ الْخَلْق الرَّحِيم قَالَ بِالْمُؤْمِنِينَ قَالُوا وَلِهَذَا قَالَ " ثُمَّ اِسْتَوَى عَلَى الْعَرْش الرَّحْمَن" وَقَالَ " الرَّحْمَن عَلَى الْعَرْش اِسْتَوَى " فَذَكَرَ الِاسْتِوَاء بِاسْمِهِ الرَّحْمَن لِيَعُمّ جَمِيع خَلْقه بِرَحْمَتِهِ وَقَالَ وَكَانَ بِالْمُؤْمِنِينَ رَحِيمًا فَخَصَّهُمْ بِاسْمِهِ الرَّحِيم قَالُوا فَدَلَّ عَلَى أَنَّ الرَّحْمَن أَشَدّ مُبَالَغَة فِي الرَّحْمَة لِعُمُومِهَا فِي الدَّارَيْنِ لِجَمِيعِ خَلْقه وَالرَّحِيم خَاصَّة بِالْمُؤْمِنِينَ لَكِنْ جَاءَ فِي الدُّعَاء الْمَأْثُور رَحْمَن الدُّنْيَا وَالْآخِرَة وَرَحِيمهمَا
അർറഹ്മാൻ എന്നത് സകല സ്ര്ഷ്ട്ടികളുമായി മൊത്തത്തിൽ  ബന്ധപ്പെട്ട അല്ലാഹുവിന്റെ കാരുണ്യം ആണ് ഉൾക്കൊള്ളുന്നത് എന്നും എന്നാൽ അർറഹീം സത്യവിശ്വാസികളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും താഴെ പരാമര്ശിക്കുന്ന സൂക്തങ്ങൾ രേഖപ്പെടുത്തി  കൊണ്ട് ഇബ്നു ജരീർ ഉദ്ധരിക്കുന്നു.
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
അർറഹ്മാൻ/പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.എന്ന വചനത്തിൽ നിന്ന് അല്ലാഹുവിന്റെ കാരുണ്യം വ്യാപകമാണ് എന്ന് മനസ്സിലാക്കാമല്ലോ.ഈ വചനം വന്നിട്ടുള്ള സൂറത്ത് ത്വാഹയുടെ ആദ്യ ഭാഗം കാണുക .
طه
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَى
إِلاَّ تَذْكِرَةً لِّمَن يَخْشَى
تَنزِيلا مِّمَّنْ خَلَقَ الأَرْضَ وَالسَّمَاوَاتِ الْعُلَى
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى
وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى
اللَّهُ لا إِلَهَ إِلاَّ هُوَ لَهُ الأَسْمَاء الْحُسْنَى
ത്വാഹാ
നിനക്ക്‌ നാം ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.
ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌.
ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.
അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക )
അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
എന്നാൽ
 وَكَانَ بِالْمُؤْمِنِينَ رَحِيمًا
അവന്‍ സത്യവിശ്വാസികളോട്‌  റഹീം/ അത്യന്തം കരുണയുള്ളവനാകുന്നു.എന്ന വചനത്തിൽ നിന്നും അർറഹീം  സത്യ വിശ്വാസികളോട് പ്രത്യേകം കരുണ കാണിക്കുന്നവൻ എന്ന അർത്ഥത്തിൽ ആണെന്ന് മനസ്സിലാക്കാം.എന്നാൽ ഒരു ദുആയിൽ 
رَحْمَن الدُّنْيَا وَالْآخِرَة وَرَحِيمهمَا
എന്നും വന്നിട്ടുണ്ട് 
.......................

 وَاسْمه تَعَالَى الرَّحْمَن خَاصّ بِهِ لَمْ يُسَمَّ بِهِ غَيْره كَمَا قَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى " وَقَالَ تَعَالَى " وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِك مِنْ رُسُلنَا أَجَعَلْنَا مِنْ دُون الرَّحْمَن آلِهَة يُعْبَدُونَ "
അർറഹ്മാൻ എന്നത് അല്ലാഹുവിനു മാത്രം പ്രത്യേകമായ മറ്റൊരാൾക്കും ഉപയോഗിക്കാൻ പാടില്ലാത്ത നാമം ആണ്.സൂറ ഇസ്രാഉ 110-ആം വചനത്തിൽ 
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ അർറഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'' എന്ന് അല്ലാഹു പറയുന്നിടത്ത് അല്ലാഹു എന്നോ  അർറഹ്മാന്‍ എന്നോ അല്ലാഹുവിനെ വിളിക്കാൻ കല്പ്പിക്കുന്നുണ്ട്.സൂറ സുഖ്റുഫ് 45-ൽ അല്ലാഹു പറയുന്നു:
وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട്‌ ചോദിച്ചു നോക്കുക. അർറഹ്മാന്‌/ പരമകാരുണികന്‌ പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.
 وَلَمَّا تَجَهْرَمَ مُسَيْلِمَة الْكَذَّاب وَتَسَمَّى بِرَحْمَنِ الْيَمَامَة كَسَاهُ اللَّه جِلْبَاب الْكَذِب وَشَهَّرَ بِهِ فَلَا يُقَال إِلَّا مُسَيْلِمَة الْكَذَّاب فَصَارَ يُضْرَب بِهِ الْمَثَل فِي الْكَذِب بَيْن أَهْل الْحَضَر مِنْ أَهْل الْمَدَر وَأَهْل الْوَبَر مِنْ أَهْل الْبَادِيَة وَالْأَعْرَاب.
മുസൈലിമ എന്നയാൾ കള്ള പ്രവാചകനായി രംഗത്ത് വരികയും സ്വയം റഹ്മാനുൽ യമാമ എന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോൾ അല്ലാഹു അയാളെ കളവിന്റെ വസ്ത്രം അണിയിക്കുകയും അങ്ങിനെ അയാൾ പെരുങ്കള്ളനായ മുസൈലിമ എന്ന അർത്ഥത്തിൽ മുസൈലിമതുൽ കദ്ദാബു എന്ന്  വ്യാപകമായി അറിയപ്പെടുകയും ചെയ്തു.
 وَقَدْ زَعَمَ بَعْضهمْ أَنَّ الرَّحِيم أَشَدّ مُبَالَغَة مِنْ الرَّحْمَن لِأَنَّهُ أُكِّدَ بِهِ وَالْمُؤَكِّد لَا يَكُون إِلَّا أَقْوَى مِنْ الْمُؤَكَّد . وَالْجَوَاب أَنَّ هَذَا لَيْسَ مِنْ بَاب التَّأْكِيد وَإِنَّمَا هُوَ مِنْ بَاب النَّعْت وَلَا يَلْزَم فِيهِ مَا ذَكَرُوهُ وَعَلَى هَذَا فَيَكُون تَقْدِير اِسْم اللَّه الَّذِي لَمْ يُسَمَّ بِهِ أَحَد غَيْره وَوَصَفَهُ أَوَّلًا بِالرَّحْمَنِ الَّذِي مَنَعَ مِنْ التَّسْمِيَة بِهِ لِغَيْرِهِ كَمَا قَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى " وَإِنَّمَا تَجَهْرَمَ مُسَيْلِمَة الْيَمَامَة فِي التَّسَمِّي بِهِ وَلَمْ يُتَابِعهُ عَلَى ذَلِكَ إِلَّا مَنْ كَانَ مَعَهُ فِي الضَّلَالَة وَأَمَّا الرَّحِيم فَإِنَّهُ تَعَالَى وَصَفَ بِهِ غَيْرَهُ حَيْثُ قَالَ " لَقَدْ جَاءَكُمْ رَسُول مِنْ أَنْفُسكُمْ عَزِيز عَلَيْهِ مَا عَنِتُّمْ حَرِيص عَلَيْكُمْ بِالْمُؤْمِنِينَ رَءُوف رَحِيم " كَمَا وَصَفَ غَيْرَهُ بِذَلِكَ مِنْ أَسْمَائِهِ كَمَا قَالَ تَعَالَى " إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَة أَمْشَاج نَبْتَلِيه فَجَعَلْنَاهُ سَمِيعًا بَصِيرًا "
.............................
അല്ലാഹുവിന്റെ ചില വിശേഷണങ്ങൾ പരിമിതമായ അർത്ഥത്തിൽ അല്ലാഹു അല്ലാത്തവർക്കും ഉപയോഗിച്ചതായി കാണാം.ഉദാഹരണത്തിന് റഹീം എന്ന വിശേഷണം അല്ലാഹു തന്റെ റസൂലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.സൂറ തൌബ 128-129 കാണുക 
لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം.
فَإِن تَوَلَّوْاْ فَقُلْ حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) താങ്കൾ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍.
സൂറ ഇൻസാൻ വചനം 2 കാണുക 
 إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا 
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

 وَالْحَاصِل أَنَّ مِنْ أَسْمَائِهِ تَعَالَى مَا يُسَمَّى بِهِ غَيْره وَمِنْهَا مَا لَا يُسَمَّى بِهِ غَيْره كَاسْمِ اللَّه وَالرَّحْمَن وَالْخَالِق وَالرَّزَّاق وَنَحْو ذَلِكَ فَلِهَذَا بَدَأَ بِاسْمِ اللَّه وَوَصَفَهُ بِالرَّحْمَنِ لِأَنَّهُ أَخَصّ وَأَعْرَف مِنْ الرَّحِيم لِأَنَّ التَّسْمِيَة أَوَّلًا إِنَّمَا تَكُون بِأَشْرَف الْأَسْمَاء فَلِهَذَا اِبْتَدَأَ بِالْأَخَصِّ فَالْأَخَصّ فَإِنْ قِيلَ فَإِذَا كَانَ الرَّحْمَن أَشَدّ مُبَالَغَة فَهَلَّا اِكْتَفَى بِهِ عَنْ الرَّحِيم فَقَدْ رُوِيَ عَنْ عَطَاء الْخُرَاسَانِيّ مَا مَعْنَاهُ أَنَّهُ لَمَّا تَسَمَّى غَيْره تَعَالَى بِالرَّحْمَنِ جِيءَ بِلَفْظِ الرَّحِيم لِيَقْطَعَ الْوَهْم بِذَلِكَ فَإِنَّهُ لَا يُوصَف بِالرَّحْمَنِ الرَّحِيم إِلَّا اللَّه تَعَالَى كَذَا رَوَاهُ اِبْن جَرِير عَنْ عَطَاء وَوَجَّهَهُ بِذَلِكَ وَاَللَّه أَعْلَم 
അല്ലാഹുവിന്റെ നാമങ്ങളിൽ ചിലത് അവനു മാത്രം പ്രത്യേകമായതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്‌.
 اللَّه ,الرَّحْمَن وَالْخَالِق وَالرَّزَّاق 
അല്ലാഹു  ,അർറഹ്മാൻ ,അൽ ഖാലിഖ് (സ്ര്ഷ്ട്ടാവ്),അർറസ്സാഖ് (നിലനില്പ്പിനു ആധാരമായ വിഭവങ്ങൾ നല്കുന്നവൻ) എന്നിവ ഉദാഹരണം.ഇക്കാരണത്താൽ അല്ലാഹു ബിസ്മില്ലാഹി എന്ന് പറഞ്ഞ ശേഷം അർറഹ്മാനീ എന്നത് അതിനോട് തുടർത്തി.അർറഹ്മാനീ അർറഹീം എന്ന് അല്ലാഹുവിനല്ലാതെ വിശേഷണം പറയില്ല.
 وَقَدْ زَعَمَ بَعْضهمْ أَنَّ الْعَرَبَ لَا تَعْرِف الرَّحْمَن حَتَّى رَدَّ اللَّه عَلَيْهِمْ ذَلِكَ بِقَوْلِهِ " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُو فَلَهُ الْأَسْمَاء الْحُسْنَى " وَلِهَذَا قَالَ كُفَّار قُرَيْش يَوْمَ الْحُدَيْبِيَة لَمَّا قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ لِعَلِيٍّ " اُكْتُبْ " بِسْمِ اللَّه الرَّحْمَن الرَّحِيم " فَقَالُوا لَا نَعْرِف الرَّحْمَنَ وَلَا الرَّحِيمَ رَوَاهُ الْبُخَارِيّ وَفِي بَعْض الرِّوَايَات لَا نَعْرِف الرَّحْمَنَ إِلَّا رَحْمَن الْيَمَامَةَ
അല്ലാഹു 
قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُو فَلَهُ الْأَسْمَاء الْحُسْنَى
നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ അർറഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍''
എന്ന വചനം അവതരിപ്പിക്കുന്നത്‌ വരെ അറബികൾക്ക് അർറഹ്മാൻ  എന്ന അല്ലാഹുവിന്റെ നാമം പരിചയമുണ്ടായിരുന്നില്ല എന്ന ഒരു വീക്ഷണമുണ്ട്.ഇക്കാരണത്താലാണ്  ഹുദൈബിയ്യാ സന്ധി ദിവസം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അലി റദിയല്ലാഹു അന്ഹുവിനോട് 
بِسْمِ اللَّه الرَّحْمَن الرَّحِيم 
എന്ന് എഴുതൂ എന്ന് പറഞ്ഞപ്പോൾ,സത്യ നിഷേധികൾ ഞങ്ങൾക്ക് അർറഹ്മാന്‍,അർറഹീം  ഒന്നും പരിചയമില്ല എന്ന് പ്രതികരിച്ചത്.ന്
'ഞങ്ങൾക്ക് യമാമയുടെ റഹ്മാനെ (കള്ള പ്രവാചകന മുസൈലിമതുൽ കദ്ദാബു സ്വയം അങ്ങിനെ വിശേഷിപ്പിച്ചിരുന്നു)അല്ലാതെ മറ്റൊരു റഹ്മാനെയും അറിയില്ല എന്ന് അവർ പറഞ്ഞു എന്ന് ബുഖാരിയിലെതു ഉൾപ്പെടെ ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.
 وَقَالَ تَعَالَى " وَإِذَا قِيلَ لَهُمْ اُسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَن 
أَنَسْجُدُ لِمَا تَأْمُرنَا وَزَادَهُمْ نُفُورًا "
ഇവിടെ ഇമാം ഇബ്നു കസീർ  അറബി ബഹുദൈവ വിശ്വാസികൾക്ക് അർറഹ്മാന്‍ എന്ന അല്ലാഹുവിന്റെ വചനം പരിചയമുണ്ടായിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന സൂറത്തുൽ ഫുർഖാൻ 60-ആം വചനം പരാമർശിക്കുന്നുണ്ട്.സൂറ അൽ ഫുർഖാൻ 58-77 ആയത്തുകളും പരിഭാഷയും ചുവടെ ചേർക്കുന്നു
وَتَوَكَّلْ عَلَى الْحَيِّ الَّذِي لا يَمُوتُ وَسَبِّحْ بِحَمْدِهِ وَكَفَى بِهِ بِذُنُوبِ عِبَادِهِ خَبِيرًا
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട്‌ അവന്‍ തന്നെ മതി
الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ الرَّحْمَنُ فَاسْأَلْ بِهِ خَبِيرًا
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക
وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا
പരമകാരുണികന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട്‌ കല്‍പിക്കുന്നതിന്‌ ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത്‌ അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌
تَبَارَكَ الَّذِي جَعَلَ فِي السَّمَاء بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُّنِيرًا
ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു
وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا
അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )
وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلامًا
പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു
وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا
തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍
وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു
إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا
തീര്‍ച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു
وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَامًا
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَامًا
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും
يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
إِلاَّ مَن تَابَ وَآمَنَ وَعَمِلَ عَمَلا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَّحِيمًا
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു
وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌
وَالَّذِينَ لا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا
വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവര്‍.
وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا
തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട്‌ അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍
وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍.
أُوْلَئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلامًا
അത്തരക്കാര്‍ക്ക്‌ തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ ( സ്വര്‍ഗത്തില്‍ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌
خَالِدِينَ فِيهَا حَسُنَتْ مُسْتَقَرًّا وَمُقَامًا
അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!
قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا
( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും

 وَالظَّاهِر أَنَّ إِنْكَارَهُمْ هَذَا إِنَّمَا هُوَ جُحُود وَعِنَاد وَتَعَنُّت فِي كُفْرهمْ فَإِنَّهُ قَدْ وُجِدَ فِي أَشْعَارهمْ فِي الْجَاهِلِيَّة تَسْمِيَة اللَّه تَعَالَى بِالرَّحْمَنِ قَالَ اِبْن جَرِير : وَقَدْ أَنْشَدَ بَعْض الْجَاهِلِيَّة الْجُهَّال : أَلَا ضَرَبَت تِلْكَ الْفَتَاة هَجِينهَا أَلَا قَضَبَ الرَّحْمَن رَبِّي يَمِينَهَا وَقَالَ سَلَامَة بْن جُنْدُب الطُّهَوِيّ : عَجِلْتُمْ عَلَيْنَا إِذْ عَجِلْنَا عَلَيْكُمْ وَمَا يَشَأْ الرَّحْمَن يَعْقِد وَيُطْلِق
അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അറബി ബഹുദൈവാരാധകാർക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല എന്നാണു നമ്മൾ ഇത് വരെ വായിച്ചത്.എന്നാൽ അവർക്ക് അർറഹ്മാനെ അറിയില്ല എന്ന് അവർ പറഞ്ഞത് അവരുടെ ധിക്കാരത്തിൽ ഉറച്ച കുഫ്രിയ്യത്തിൽ ഉറച്ച ധിക്കാരപൂർവമായ സമീപനം വെളിവാക്കുന്നത് മാത്രമായിരുന്നുവെന്നും അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അവരുടെ കവിതകളിൽ നേരത്തെ തന്നെ അവർ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
 وَقَالَ اِبْن جَرِير حَدَّثَنَا أَبُو كُرَيْب حَدَّثَنَا عُثْمَان بْن سَعِيد حَدَّثَنَا بِشْر بْن عُمَارَة حَدَّثَنَا أَبُو رَوْق عَنْ الضَّحَّاك عَنْ عَبْد اللَّه بْن عَبَّاس قَالَ الرَّحْمَن الْفَعْلَان مِنْ الرَّحْمَة هُوَ كَلَام الْعَرَب وَقَالَ " الرَّحْمَن الرَّحِيم " الرَّفِيق الرَّقِيق لِمَنْ أَحَبَّ أَنْ يَرْحَمهُ وَالْبَعِيد الشَّدِيد عَلَى مَنْ أَحَبَّ أَنْ يُعَنِّف عَلَيْهِ وَكَذَلِكَ أَسْمَاؤُهُ كُلّهَا . وَقَالَ اِبْن جَرِير أَيْضًا حَدَّثَنَا مُحَمَّد بْن بَشَّار حَدَّثَنَا حَمَّاد بْن مُسْعَدَة عَنْ عَوْف عَنْ الْحَسَن قَالَ الرَّحْمَن اِسْم مَمْنُوع . وَقَالَ اِبْن أَبِي حَاتِم حَدَّثَنَا أَبُو سَعِيد يَحْيَى بْن سَعِيد الْقَطَّان حَدَّثَنَا زَيْد بْن الْحُبَاب حَدَّثَنِي أَبُو الْأَشْهَب عَنْ الْحَسَن قَالَ الرَّحْمَن اِسْم لَا يَسْتَطِيع النَّاس أَنْ يَنْتَحِلُوهُ تَسَمَّى بِهِ تَبَارَكَ وَتَعَالَى . 
അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അറബി ബഹുദൈവാരാധകാർക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല എന്നാണു നമ്മൾ ഇത് വരെ വായിച്ചത്.എന്നാൽ അവർക്ക് അർറഹ്മാനെ അറിയില്ല എന്ന് അവർ പറഞ്ഞത് അവരുടെ ധിക്കാരത്തിൽ ഉറച്ച കുഫ്രിയ്യത്തിൽ ഉറച്ച ധിക്കാരപൂർവമായ സമീപനം വെളിവാക്കുന്നത് മാത്രമായിരുന്നുവെന്നും അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അവരുടെ കവിതകളിൽ നേരത്തെ തന്നെ അവർ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞതായി ഇബ്നു ജരീർ രേഖപ്പെടുത്തുന്നു:അർറഹ്മാൻ എന്ന പദം റഹ്മത് എന്ന പദത്തിന്റെ 
الْفَعْلَان
എന്ന വസ്നിൽ നിന്നാണ്.അത് അറബികളുടെ സംസാരത്തിൽ പെട്ടതാണ്.
الرَّحْمَن الرَّحِيم
അല്ലാഹു തന്നെ ഇഷ്ട്ടപ്പെടണമെന്നു ആഗ്രഹിക്കുന്നവരോട് റഫീഖും റഖീഖും ആണ്.
കൂടാതെ അർറഹ്മാൻ എന്ന അല്ലാഹുവിന്റെ നാമം ജനങ്ങൾക്ക്‌ പേരിടാൻ പാടില്ലാത്തതാണ് എന്ന് നിരവധി മഹാന്മാരുടെ പ്രസ്താവനകൾ വന്നിരിക്കുന്നു.
وَقَدْ جَاءَ فِي حَدِيث أُمّ سَلَمَة أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ يُقَطِّع قِرَاءَته حَرْفًا حَرْفًا " بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ الرَّحْمَن الرَّحِيم مَالِك يَوْم الدِّين " فَقَرَأَ بَعْضهمْ كَذَلِكَ وَهُمْ طَائِفَة وَمِنْهُمْ مَنْ وَصَلَهَا بِقَوْلِهِ " الْحَمْد لِلَّهِ رَبّ الْعَالَمِينَ " وَكُسِرَتْ الْمِيم لِالْتِقَاءِ السَّاكِنَيْنِ وَهُمْ الْجُمْهُور وَحَكَى الْكِسَائِيّ مِنْ الْكُوفِيِّينَ عَنْ بَعْض الْعَرَب أَنَّهَا تُقْرَأ بِفَتْحِ الْمِيم وَصِلَة الْهَمْزَة فَيَقُولُونَ" بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ" فَنَقَلُوا حَرَكَة الْهَمْزَة إِلَى الْمِيم بَعْد تَسْكِينهَا كَمَا قُرِئَ قَوْله تَعَالَى " الم اللَّه لَا إِلَه إِلَّا هُوَ " قَالَ اِبْن عَطِيَّة وَلَمْ تَرِد هَذِهِ قِرَاءَةً عَنْ أَحَد فِيمَا عَلِمْت
 بِسْمِ اللَّه الرَّحْمَن الرَّحِيم 
الْحَمْد لِلَّهِ رَبّ الْعَالَمِينَ
 الرَّحْمَن الرَّحِيم
 مَالِك يَوْم الدِّين 
എന്നിങ്ങനെ റസൂലുല്ലാഹി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഓരോന്നും നിർത്തി നിർത്തി  ഓതിയതായി ഉമ്മുസലമ ബീവിയിൽ നിന്നുല്ൽ ഹദീസ് ഉണ്ട്.
ബിസ്മില്ലാഹി അർ റഹ്മാനി അർ റഹീമിൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ,ബിസ്മില്ലാഹി അർ റഹ്മാനി അർ റഹീമൽ  ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്നിങ്ങനെ ചില ഖാരിഉകൾ ചേർത്ത് ഓതിയിട്ടുമുണ്ട് 
بِسْمِ اللَّه الرَّحْمَن الرَّحِيم തഫ്സീർ ഇവിടെ അവസാനിക്കുന്നു -കിത്താബു ഓതി പഠിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 9744391915 കിതാബ് ഓതി പഠിക്കാം 
ABBAS PARAMBADAN
السلام عليكم ورحمة الله وبركاته

Thursday, 10 December 2015

AL FATHIHAH POST 14 THAFSEER IBNU KASEER MALYALAM ബിസ്മില്ലാഹി ർറഹ്മാനി ർറഹീം ---സാരം تفسير إبن كثير ആരാണ് അല്ലാഹു ? اللّه

AL FAATHIHAH POST 14 THAFSEER IBNU KASEER MALYALAM
ബിസ്മില്ലാഹി ർറഹ്മാനി ർറഹീം ---സാരം تفسير إبن كثير
ആരാണ് അല്ലാഹു ?
اللّه
" اللَّه " عَلَم عَلَى الرَّبّ تَبَارَكَ وَتَعَالَى يُقَال إِنَّهُ الِاسْم الْأَعْظَم لِأَنَّهُ يُوصَف بِجَمِيعِ الصِّفَات كَمَا قَالَ تَعَالَى " هُوَ اللَّه الَّذِي لَا إِلَه إِلَّا هُوَ عَالِم الْغَيْب وَالشَّهَادَة هُوَ الرَّحْمَن الرَّحِيم هُوَ اللَّه الَّذِي لَا إِلَه إِلَّا هُوَ الْمَلِك الْقُدُّوس السَّلَام الْمُؤْمِن الْمُهَيْمِن الْعَزِيز الْجَبَّار الْمُتَكَبِّر سُبْحَان اللَّه عَمَّا يُشْرِكُونَ هُوَ اللَّه الْخَالِق الْبَارِئ الْمُصَوِّر لَهُ الْأَسْمَاء الْحُسْنَى يُسَبِّح لَهُ مَا فِي السَّمَوَات وَالْأَرْض وَهُوَ الْعَزِيز الْحَكِيم
ആരാണ് അല്ലാഹു
اللّه
റബ്ബു തബാറക വ തആലയുടെ പേര് സൂചിപ്പിക്കുന്ന നാമ പദം
عَلَم
ആണ് അല്ലാഹു
اللّه
എന്ന പദം .അത് അല്ലാഹുവിന്റെ വിശിഷ്ട്ട നാമം
الِاسْم الْأَعْظَم
ആണെന്ന് പറയപ്പെട്ടിട്ടുണ്ട് .കാരണം അല്ലാഹു എന്ന പദത്തിലേക്ക് ചേർത്താണ് അല്ലാഹുവിന്റെ മറ്റു നാമ വിശേഷണങ്ങളെ /സ്വിഫതുകളെ പരാമർശിക്കുന്നത്‌.സൂറത്തുൽ ഹഷ്ർ 22 മുതൽ 24 വരെയുള്ള ആയത്തുകൾ കാണുക.-
هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു.
هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!
هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ
സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന്‌ ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.
(കുറിപ്പ്:അല്ലാഹുവിന്റെ നാമങ്ങളാണ് ഈ സൂക്തങ്ങളിൽ.അല്ലാഹുവിന്റെ നാമങ്ങളും അതിന്റെ അവയുടെ സാരാംശവും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ അത് പൂർണ്ണമാവില്ല.കൂടുതൽ അറിയാൻ അസ്മാഉൽ ഹുസ്നായെ കുറിച്ച് പ്രത്യേക പഠനം ആവശ്യമാണ്.)
فَأَجْرَى الْأَسْمَاء الْبَاقِيَةَ كُلّهَا صِفَات لَهُ كَمَا قَالَ تَعَالَى " وَلِلَّهِ الْأَسْمَاء الْحُسْنَى فَادْعُوهُ بِهَا " وَقَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى "
അപ്പോൾ അല്ലാഹുവിന്റെ അല്ലാഹു എന്നതല്ലാത്ത മറ്റു നാമങ്ങൾ എല്ലാം അവന്റെ വിശേഷണങ്ങൾ ആണ്.
സൂറത്തുൽ അ'അറാഫു 180-ആം വചനം കാണുക
وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ
അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.
സൂറത്തുൽ ഇസ്രാഉ 110-111 വചനങ്ങൾ കാണുക
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَم يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ وَكَبِّرْهُ تَكْبِيرًا
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക
وَفِي الصَّحِيحَيْنِ عَنْ أَبِي هُرَيْرَة أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " إِنَّ لِلَّهِ تِسْعَة وَتِسْعِينَ اِسْمًا مِائَة إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّة
സ്വഹീഹൈനിയിൽ -ബുഖാരിയിലും മുസ്ലിമിലും - രേഖപ്പെടുത്തിയ ഒരു ഹദീസ് കാണുക.-അബൂ ഹുറൈറ റദിയല്ലാഹു അൻഹു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:
إِنَّ لِلَّهِ تِسْعَة وَتِسْعِينَ اِسْمًا مِائَة إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّة
നിശ്ചയം അല്ലാഹുവിന്നു 99 നാമങ്ങൾ ഉണ്ട്;അതായത് നൂറിനു ഒന്ന് കുറവ്.അവ പഠിച്ചവൻ /മനസ്സിലാക്കിയവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും
وَجَاءَ تَعْدَادهَا فِي رِوَايَة التِّرْمِذِيّ وَابْن مَاجَهْ وَبَيْن الرِّوَايَتَيْنِ اِخْتِلَاف زِيَادَة وَنُقْصَان وَقَدْ ذَكَرَ الرَّازِيّ فِي تَفْسِيره عَنْ بَعْضهمْ أَنَّ لِلَّهِ خَمْسَة آلَاف اِسْم أَلْف فِي الْكِتَاب وَالسُّنَّة الصَّحِيحَة وَأَلْف فِي التَّوْرَاة وَأَلْف فِي الْإِنْجِيل وَأَلْف فِي الزَّبُور وَأَلْف فِي اللَّوْح الْمَحْفُوظ .
അല്ലാഹുവിന്റെ നാമങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ഇമാം റാസി റഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറിൽ ചിലരിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നു:അല്ലാഹുവിനു 5000 നാമങ്ങൾ ഉണ്ട്;കിത്താബിലും സ്വഹീഹായ സുന്നത്തിലും കൂടി 1000,തൌറാത്തിൽ 1000, ഇന്ജീലിൽ 1000, സബൂറിൽ 1000 ലൗഹുൽ മഹഫൂദിൽ 1000 എന്നിങ്ങനെയാണവ .
هُوَ اِسْم لَمْ يُسَمَّ بِهِ غَيْره تَبَارَكَ وَتَعَالَى وَلِهَذَا لَا يُعْرَف فِي كَلَام الْعَرَب لَهُ اِشْتِقَاق مِنْ فَعَلَ يَفْعَل فَذَهَبَ مَنْ ذَهَبَ مِنْ النُّحَاة إِلَى أَنَّهُ اِسْم جَامِد لَا اِشْتِقَاق لَهُ وَقَدْ نَقَلَهُ الْقُرْطُبِيّ عَنْ جَمَاعَة مِنْ الْعُلَمَاء مِنْهُمْ الشَّافِعِيّ وَالْخَطَّابِيّ وَإِمَام الْحَرَمَيْنِ وَالْغَزَالِيّ وَغَيْرهمْ وَرُوِيَ عَنْ الْخَلِيل وَسِيبَوَيْهِ أَنَّ الْأَلِف وَاللَّامَ فِيهِ لَازِمَة قَالَ الْخَطَّابِيّ أَلَا تَرَى أَنَّك تَقُول يَا اللَّه وَلَا تَقُول يَا الرَّحْمَن فَلَوْلَا أَنَّهُ مِنْ أَصْل الْكَلِمَة لَمَا جَازَ إِدْخَال حَرْف النِّدَاء عَلَى الْأَلِف وَاللَّام وَقِيلَ إِنَّهُ مُشْتَقّ وَاسْتَدَلُّوا عَلَيْهِ بِقَوْلِ رُؤْبَةَ بْن الْعَجَّاج : لِلَّهِ دَرّ الْغَانِيَات الْمُدَّهِ سَبَّحْنَ وَاسْتَرْجَعْنَ مِنْ تَأَلُّهِي فَقَدْ صَرَّحَ الشَّاعِر بِلَفْظِ الْمَصْدَر وَهُوَ التَّأَلُّه مِنْ أَلِه يَأْلَهُ إِلَاهَة وَتَأَلُّهًا كَمَا رُوِيَ عَنْ اِبْن عَبَّاس أَنَّهُ قَرَأَ " وَيَذَرك وَإِلَاهَتك " قَالَ عِبَادَتك أَيْ أَنَّهُ كَانَ يُعْبَد وَلَا يَعْبُد وَكَذَا قَالَ مُجَاهِد وَغَيْره وَقَدْ اِسْتَدَلَّ بَعْضهمْ عَلَى كَوْنه مُشْتَقًّا بِقَوْلِهِ تَعَالَى" وَهُوَ اللَّهُ فِي السَّمَوَاتِ وَفِي الْأَرْضِ " كَمَا قَالَ تَعَالَى" وَهُوَ الَّذِي فِي السَّمَاءِ إِلَهٌ وَفِي الْأَرْضِ إِلَهٌ " وَنَقَلَ سِيبَوَيْهِ عَنْ الْخَلِيل أَنَّ أَصْلَهُ إِلَاه مِثْل فِعَال فَأُدْخِلَتْ الْأَلِف وَاللَّام بَدَلًا مِنْ الْهَمْزَة قَالَ سِيبَوَيْهِ مِثْل النَّاس أَصْله أُنَاس وَقِيلَ أَصْل الْكَلِمَة لَاه فَدَخَلَتْ الْأَلِف وَاللَّام لِلتَّعْظِيمِ وَهَذَا اِخْتِيَار سِيبَوَيْهِ . قَالَ الشَّاعِر : لَاه اِبْن عَمّك لَا أَفَضَلْت فِي حَسَب عَنِّي وَلَا أَنْتَ دَيَّانِي فَتَخْزُونِي قَالَ الْقُرْطُبِيّ بِالْخَاءِ الْمُعْجَمَة أَيْ فَتَسُوسنِي وَقَالَ الْكِسَائِيّ وَالْفَرَّاء أَصْله الْإِلَه حَذَفُوا الْهَمْزَة وَأَدْغَمُوا اللَّام الْأُولَى فِي الثَّانِيَة كَمَا قَالَ " لَكِنَّا هُوَ اللَّه رَبِّي " أَيْ لَكِنْ أَنَا وَقَدْ قَرَأَهَا كَذَلِكَ الْحَسَن قَالَ الْقُرْطُبِيّ ثُمَّ قِيلَ هُوَ مُشْتَقّ مِنْ وَلِهَ إِذَا تَحَيَّرَ وَالْوَلَه ذَهَاب الْعَقْل يُقَال رَجُل وَالِهٌ وَامْرَأَة وَلْهَى وَمَوْلُوهَةٌ إِذَا أُرْسِل فِي الصَّحْرَاء فَاَللَّه تَعَالَى يُحَيِّر أُولَئِكَ فِي الْفِكْر فِي حَقَائِق صِفَاته فَعَلَى هَذَا يَكُون وِلَاه فَأُبْدِلَتْ الْوَاو هَمْزَة كَمَا قَالُوا فِي وِشَاح إِشَاح وَوِسَادَة إِسَادَة وَقَالَ الرَّازِيّ وَقِيلَ إِنَّهُ مُشْتَقّ مِنْ أَلِهْت إِلَى فُلَان أَيْ سَكَنْت إِلَيْهِ فَالْعُقُول لَا تَسْكُن إِلَّا إِلَى ذِكْرِهِ وَالْأَرْوَاح لَا تَفْرَحُ إِلَّا بِمَعْرِفَتِهِ لِأَنَّهُ الْكَامِلُ عَلَى الْإِطْلَاقِ دُونَ غَيْرِهِ قَالَ اللَّه تَعَالَى" أَلَا بِذِكْرِ اللَّه تَطْمَئِنّ الْقُلُوب الَّذِينَ آمَنُوا " قَالَ وَقِيلَ مِنْ لَاهَ يَلُوهُ إِذَا اِحْتَجَبَ وَقِيلَ اِشْتِقَاقه مِنْ أَلِهِ الْفَصِيل أَوْلَعَ بِأُمِّهِ وَالْمَعْنَى أَنَّ الْعِبَاد مَأْلُوهُونَ مُولَعُونَ بِالتَّضَرُّعِ إِلَيْهِ فِي كُلّ الْأَحْوَال قَالَ : وَقِيلَ مُشْتَقّ مِنْ أَلِهَ الرَّجُل يَأْلَه إِذَا فَزِعَ مِنْ أَمْر نَزَلَ بِهِ فَأَلِههُ أَيْ أَجَارَهُ فَالْمُجِير لِجَمِيعِ الْخَلَائِق مِنْ كُلّ الْمَضَارّ هُوَ اللَّه سُبْحَانه لِقَوْلِهِ تَعَالَى " وَهُوَ يُجِير وَلَا يُجَار عَلَيْهِ " وَهُوَ الْمُنْعِم لِقَوْلِهِ تَعَالَى" وَمَا بِكُمْ مِنْ نِعْمَة فَمِنْ اللَّه " وَهُوَ الْمُطْعِم لِقَوْلِهِ تَعَالَى " وَهُوَ يُطْعِم وَلَا يُطْعَم " وَهُوَ الْمُوجِد لِقَوْلِهِ تَعَالَى " قُلْ كُلٌّ مِنْ عِنْد اللَّهِ " وَقَدْ اِخْتَارَ الرَّازِيّ أَنَّهُ اِسْم غَيْر مُشْتَقّ الْبَتَّة قَالَ وَهُوَ قَوْل الْخَلِيل وَسِيبَوَيْهِ وَأَكْثَر الْأُصُولِيِّينَ وَالْفُقَهَاء ثُمَّ أَخَذَ يَسْتَدِلّ عَلَى ذَلِكَ بِوُجُوهٍ مِنْهَا أَنَّهُ لَوْ كَانَ مُشْتَقًّا لَاشْتَرَكَ فِي مَعْنَاهُ كَثِيرُونَ وَمِنْهَا أَنَّ بَقِيَّةَ الْأَسْمَاء تُذْكَر صِفَات لَهُ فَتَقُول اللَّه الرَّحْمَن الرَّحِيم الْمَلِك الْقُدُّوس فَدَلَّ أَنَّهُ لَيْسَ بِمُشْتَقٍّ قَالَ : فَأَمَّا قَوْله تَعَالَى " الْعَزِيزِ الْحَمِيدِ اللَّهِ " عَلَى قِرَاءَة الْجَرِّ فَجُعِلَ ذَلِكَ فِي بَاب عَطْف الْبَيَان وَمِنْهَا قَوْله تَعَالَى" هَلْ تَعْلَم لَهُ سَمِيًّا " وَفِي الِاسْتِدْلَال بِهَذِهِ عَلَى كَوْن هَذَا الِاسْم جَامِدًا غَيْر مُشْتَقّ نَظَر وَاَللَّه أَعْلَم. وَحَكَى الرَّازِيّ عَنْ بَعْضهمْ أَنَّ اِسْم اللَّه تَعَالَى عِبْرَانِيّ ثُمَّ ضَعَّفَهُ وَهُوَ حَقِيق بِالتَّضْعِيفِ كَمَا قَالَ وَقَدْ حَكَى الرَّازِيّ هَذَا الْقَوْل ثُمَّ قَالَ : وَاعْلَمْ أَنَّ الْخَلَائِق قِسْمَانِ وَاصِلُونَ إِلَى سَاحِل بَحْر الْمَعْرِفَة وَمَحْرُومُونَ قَدْ بَقُوا فِي ظُلُمَات الْحَيْرَة وَتِيه الْجَهَالَة فَكَأَنَّهُمَا قَدْ فَقَدُوا عُقُولهمْ وَأَرْوَاحهمْ وَأَمَّا الْوَاجِدُونَ فَقَدْ وَصَلُوا إِلَى عَرْصَة النُّور وَفُسْحَة الْكِبْرِيَاء وَالْجَلَال فَتَاهُوا فِي مَيَادِين الصَّمَدِيَّة وَبَادُوا فِي عَرْصَة الْفَرْدَانِيَّة فَثَبَتَ أَنَّ الْخَلَائِق كُلّهمْ وَالِهُونَ فِي مَعْرِفَته وَرُوِيَ عَنْ الْخَلِيل بْن أَحْمَد أَنَّهُ قَالَ لِأَنَّ الْخَلْق يَأْلَهُونَ إِلَيْهِ بِفَتْحِ اللَّام وَكَسْرهَا لُغَتَانِ وَقِيلَ إِنَّهُ مُشْتَقٌّ مِنْ الِارْتِفَاع فَكَانَتْ الْعَرَب تَقُول لِكُلِّ شَيْء مُرْتَفِع لَاهًا وَكَانُوا يَقُولُونَ إِذَا طَلَعَتْ الشَّمْس لَاهَتْ وَقِيلَ إِنَّهُ مُشْتَقّ مِنْ أَلِهَ الرَّجُل إِذَا تَعَبَّدَ وَتَأَلَّهَ إِذَا تَنَسَّكَ . وَقَرَأَ اِبْن عَبَّاس " وَيَذَرك وَإِلَاهَتك " وَأَصْل ذَلِكَ الْإِلَه فَحُذِفَتْ الْهَمْزَة الَّتِي هِيَ فَاء الْكَلِمَة فَالْتَقَتْ اللَّام الَّتِي هِيَ عَيْنهَا مَعَ اللَّام الزَّائِدَة فِي أَوَّلهَا لِلتَّعْرِيفِ فَأُدْغِمَتْ إِحْدَاهُمَا فِي الْأُخْرَى فَصَارَتَا فِي اللَّفْظ لَامًا وَاحِدَة مُشَدَّدَة وَفُخِّمَتْ تَعْظِيمًا فَقِيلَ اللَّه
അല്ലാഹു എന്ന നാമം അല്ലാഹുവിനു മാത്രമേ ഉപയോഗിക്കൂ.അല്ലാഹു എന്ന പദത്തെ സംബന്ധിച്ച ഭാഷാപരമായ ചർച്ചയാണ് മുകളിൽ;അതിന്റെ പൂര്ന്ന പരിഭാഷ നല്കുന്നില്ല.അൽ+ഇലാഹു = അല്ലാഹു .................................. 'ABBAS PARAMBADAN' എന്ന് ഗൂഗിൾ സെർച്ച് ചെയ്യൂ......ഇത് പോലെയുള്ള കൂടുതൽ പോസ്റ്റുകൾ കാണൂ ........അസ്സലാമു അലൈകും ...................

Friday, 4 December 2015

ബിസ്മില്ലാഹി എന്നതിന്റെ സാരം بسْم اللّه الرَّحْمـَن الرَّحيم Thafsir Ibnu Kathir Malayalam تفسير إبن كثير

ബിസ്മില്ലാഹി ർറഹ്മാനി ർറഹീം ---സാരം تفسير إبن كثير
ബിസ്മില്ലാഹി എന്നതിന്റെ സാരം 
 بسْم اللّه الرَّحْمـَن الرَّحيم...തഫ്സീർ ഇബ്നു കസീർ വ്യാഖ്യാനം തുടരുന്നു.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
وَمِنْ هَهُنَا يَنْكَشِف لَك أَنَّ الْقَوْلَيْنِ عِنْدَ النُّحَاة فِي تَقْدِير الْمُتَعَلِّق بِالْبَاءِ فِي قَوْله بِسْمِ اللَّه هَلْ هُوَ اِسْم أَوْ فِعْل مُتَقَارِبَانِ وَكُلٌّ قَدْ وَرَدَ بِهِ الْقُرْآن أَمَّا مَنْ قَدَّرَهُ بِاسْمٍ تَقْدِيره بِسْمِ اللَّه اِبْتِدَائِي فَلِقَوْلِهِ تَعَالَى " وَقَالَ اِرْكَبُوا فِيهَا بِسْمِ اللَّه مَجْرِيهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَحِيمٌ" 
ഇവിടെ ബിസ്മില്ലാഹി ഇബ്തിദാഈ /ബിസ്മില്ലഹിയാണ് എന്റെ തുടക്കം എന്ന അർത്ഥത്തിൽ കണക്കാക്കിയാൽ 'ബിസ്മില്ലാഹി ' എന്നത് ഇസ്മിന്റെ സ്ഥാനത്ത് വരും.
സൂറ ഹൂദു 41-ആം ആയത്ത് കാണുക
وَقَالَ ارْكَبُواْ فِيهَا بِسْمِ اللَّهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَّحِيمٌ
അദ്ദേഹം ( അവരോട്‌ ) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. ബിസ്മില്ലാഹി അതിന്‍റെ ഓട്ടവും നിര്‍ത്തവും ആകുന്നു.തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
وَمَنْ قَدَّرَهُ بِالْفِعْلِ أَمْرًا أَوْ خَبَرًا نَحْو أَبْدَأُ بِسْمِ اللَّه فَلِقَوْلِهِ تَعَالَى اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ وَكِلَاهُمَا صَحِيح فَإِنَّ الْفِعْلَ لَا بُدَّ لَهُ مِنْ مَصْدَرٍ فَلَك أَنْ تُقَدِّر الْفِعْلَ وَمَصْدَرَهُ وَذَلِكَ بِحَسَبِ الْفِعْل الَّذِي سَمَّيْت قَبْله إِنْ كَانَ قِيَامًا أَوْ قُعُودًا أَوْ أَكْلًا أَوْ شُرْبًا أَوْ قِرَاءَة أَوْ وُضُوءًا أَوْ صَلَاة فَالْمَشْرُوع ذِكْر اِسْم اللَّه فِي الشُّرُوع فِي ذَلِكَ كُلّه تَبَرُّكًا وَتَيَمُّنًا وَاسْتِعَانَة عَلَى الْإِتْمَام وَالتَّقَبُّل وَاَللَّه أَعْلَم . وَلِهَذَا رَوَى اِبْن جَرِير وَابْن أَبِي حَاتِم مِنْ حَدِيث بِشْر بْن عُمَارَة عَنْ أَبِي رَوْق عَنْ الضَّحَّاك عَنْ اِبْن عَبَّاس قَالَ إِنَّ أَوَّل مَا نَزَلَ بِهِ جِبْرِيل عَلَى مُحَمَّد صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " يَا مُحَمَّد قُلْ أَسْتَعِيذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم ثُمَّ قَالَ : قُلْ" بِسْمِ اللَّه الرَّحْمَن الرَّحِيم " قَالَ : قَالَ لَهُ 
جِبْرِيل بِاسْمِ اللَّه يَا مُحَمَّد يَقُول اِقْرَأْ بِذِكْرِ اللَّه رَبّك وَقُمْ وَاقْعُدْ بِذِكْرِ اللَّه تَعَالَى " لَفْظ اِبْن جَرِير 
ഞാൻ അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്നു എന്നും ഇതിന്റെ സാരം കണക്കാക്കാം.അല്ലാഹു പറയുന്നു 
സൂറത്തുൽ അലഖ് ആദ്യ ആയത്ത് ,
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക
നില്ക്കുക , ഇരിക്കുക,തിന്നുക, കുടിക്കുക,ഖുർആൻ പാരായണം ചെയ്യുക,വുദു ചെയ്യുക, നിസ്ക്കരിക്കുക തുടങ്ങി ഏതേതു കാര്യവും 
ബിസ്മില്ലാഹി കൊണ്ട് തുടങ്ങുന്നത് ബറകത്തിനും പൂർണ്ണ അർത്ഥത്തിലുള്ള സഹായ തേട്ടം ആകുന്നതിനും സ്വീകാര്യതയ്ക്കും ഇത് സഹായകമാവും .അല്ലാഹു ഏറ്റവും അറിയുന്നവൻ.
ഇബ്നു ജരീർ റഹ്മതുല്ലാഹി അലൈഹി രേഖപ്പെടുത്തുന്നു:ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ജിബ്രീൽ ആദ്യമായി പറഞ്ഞു:മുഹമ്മദെ...
أَسْتَعِيذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും എല്ലാം കേൾക്കുന്നവനും കാണുന്നവനുമായ അല്ലാഹുവിനോട് ഞാൻ കാവല തേടുന്നു.ശേഷം ജിബ്രീൽ പറഞ്ഞു:താങ്കൾ പറയുക
سْم اللّه الرَّحْمـَن الرَّحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ എന്ന്.ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു തുടർന്ന് പറയുന്നു:ജിബ്രീൽ നബിയോട് പറഞ്ഞു: ഓ ...മുഹമ്മദ്‌ ,ബിസ്മില്ലാഹി ..താങ്കൾ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് പാരായണം ചെയ്യുക/വായിക്കുക.താങ്കൾ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് നില്ക്കുകയും ഇരിക്കുകയും ചെയ്യുക 
وَأَمَّا مَسْأَلَة الِاسْم هَلْ هُوَ الْمُسَمَّى أَوْ غَيْره فَفِيهَا لِلنَّاسِ ثَلَاثَة أَقْوَال أَحَدهَا أَنَّ الِاسْم هُوَ الْمُسَمَّى وَهُوَ قَوْل أَبِي عُبَيْدَة وَسِيبَوَيْهِ وَاخْتَارَهُ الْبَاقِلَّانِيُّ وَابْن فَوْرك وَقَالَ الرَّازِيّ وَهُوَ مُحَمَّد بْن عُمَر الْمَعْرُوف بِابْنِ خَطِيب الرَّيّ فِي مُقَدِّمَات تَفْسِيره : قَالَتْ الْحَشْوِيَّة وَالْكَرَامِيَّة وَالْأَشْعَرِيَّة الِاسْم نَفْس الْمُسَمَّى وَغَيْر نَفْس التَّسْمِيَة وَقَالَتْ الْمُعْتَزِلَة الِاسْم غَيْر الْمُسَمَّى وَنَفْس التَّسْمِيَة وَالْمُخْتَار عِنْدَنَا أَنَّ الِاسْمَ غَيْر الْمُسَمَّى وَغَيْر التَّسْمِيَة ثُمَّ نَقُول إِنْ كَانَ الْمُرَاد بِالِاسْمِ هَذَا اللَّفْظ الَّذِي هُوَ أَصْوَات مُتَقَطِّعَة وَحُرُوف مُؤَلَّفَة فَالْعِلْم الضَّرُورِيّ حَاصِل أَنَّهُ غَيْر الْمُسَمَّى وَإِنْ كَانَ الْمُرَاد بِالِاسْمِ ذَات الْمُسَمَّى فَهَذَا يَكُون مِنْ بَاب إِيضَاح الْوَاضِحَات وَهُوَ عَبَث فَثَبَتَ أَنَّ الْخَوْض فِي هَذَا الْبَحْث عَلَى جَمِيع التَّقْدِيرَات يَجْرِي مَجْرَى الْعَبَث . ثُمَّ شَرَعَ يُسْتَدَلّ عَلَى مُغَايَرَة الِاسْم لِلْمُسَمَّى بِأَنَّهُ قَدْ يَكُون الِاسْم مَوْجُودًا وَالْمُسَمَّى مَفْقُودًا كَلَفْظَةِ الْمَعْدُوم وَبِأَنَّهُ قَدْ يَكُون لِلشَّيْءِ أَسْمَاءَ مُتَعَدِّدَة كَالْمُتَرَادِفَةِ وَقَدْ يَكُون الِاسْم وَاحِدًا وَالْمُسَمَّيَات مُتَعَدِّدَة كَالْمُشْتَرَكِ وَذَلِكَ دَالّ عَلَى تَغَايُر الِاسْم وَالْمُسَمَّى وَأَيْضًا فَالِاسْم لَفْظ وَهُوَ عَرَض وَالْمُسَمَّى قَدْ يَكُون ذَاتًا مُمْكِنَة أَوْ وَاجِبَة بِذَاتِهَا وَأَيْضًا فَلَفْظ النَّار وَالثَّلْج لَوْ كَانَ هُوَ الْمُسَمَّى لَوَجَدَ اللَّافِظ بِذَلِكَ حَرّ النَّار أَوْ بَرْد الثَّلْج وَنَحْو ذَلِكَ وَلَا يَقُولهُ عَاقِل
ഇനി ബിസ്മില്ലാഹി എന്നതിലെ 'ഇസ്മു' മുസമ്മയെ /പേര് പറയപ്പെട്ടവൻ ആണോ അതോ ഗൈരു മുസമ്മയെ അല്ലെ എന്ന ചർച്ചയാണ് മുകളിൽ.ഇതിൽ ഇവിടെ 'ഇസ്മു' മുസമ്മയെ സൂചിപ്പിക്കുന്നില്ല എന്നും അത് ലഫ്ദു/പദത്തെ സൂചിപ്പിക്കുന്ന ശബ്ദം ആണെന്നുമുള്ള അഭിപ്രായമാണ് ഇബ്നു കസീർ തിരഞ്ഞെടുത്തിരിക്കുന്നത്.മുസമ്മ എന്നാൽ ആരുടെ ഇസ്മാണോ പറയുന്നത് ആ സത്തയാണ്/ദാതു ആണ്.ഇവിടെ അല്ലാഹുവാണ് മുസമ്മ.നാർ/തീ ,സല്ജു/ഐസ് എന്നീ പദങ്ങൾ അതാതു വസ്തുക്കളെ സൂചിപ്പിക്കുന്ന ശബ്ദം മാത്രമാണല്ലോ;അവ അതാതിന്റെ സത്ത ആയിരുന്നെങ്കിൽ അത് ഉച്ചരിക്കുന്നവന് ചൂടും തണുപ്പും അനുഭവപ്പെടുമായിരുന്നല്ലോ.
 وَأَيْضًا فَقَدْ قَالَ اللَّه تَعَالَى " وَلِلَّهِ الْأَسْمَاء الْحُسْنَى فَادْعُوهُ بِهَا " وَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّ لِلَّهِ تِسْعَة وَتِسْعِينَ اِسْمًا" فَهَذِهِ أَسْمَاء كَثِيرَة وَالْمُسَمَّى وَاحِد وَهُوَ اللَّه تَعَالَى وَأَيْضًا فَقَوْله " وَلِلَّهِ الْأَسْمَاء " أَضَافَهَا إِلَيْهِ كَمَا قَالَ " فَسَبِّحْ بِاسْمِ رَبّك الْعَظِيم " وَنَحْو ذَلِكَ فَالْإِضَافَة تَقْتَضِي الْمُغَايَرَة وَقَوْله تَعَالَى " فَادْعُوهُ بِهَا " أَيْ فَادْعُوا اللَّهَ بِأَسْمَائِهِ وَذَلِكَ دَلِيل عَلَى أَنَّهَا غَيْره 
കൂടാതെ അല്ലാഹു അവന്റെ നാമങ്ങൾ ഉപയോഗിച്ച് അവനോടു ദുആ ചെയ്യാൻ പറയുന്നുണ്ട്.(ഉദാഹരണമായി  സൂറത്തുൽ അഅറാഫു180-ആം വചനം കാണുക:
وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ 
അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.)കൂടാതെ 
إِنَّ لِلَّهِ تِسْعَة وَتِسْعِينَ اِسْمًا
നിശ്ചയം അല്ലാഹുവിനു 99 നാമങ്ങൾ ഉണ്ട്.എന്ന നബി വചനത്തിൽ നിന്നും അല്ലാഹുവിനു ധാരാളം നാമങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാം. എന്നാൽ അല്ലാഹു ഏകനാണ്.അതിനാൽ ഇസ്മു മുസമ്മയല്ല/മുസമ്മയുടെ ദാതു /സത്ത അല്ല.അതായത് ഏകനായ അല്ലാഹുവിനെ അവനെ വിവിധങ്ങളായ നാമങ്ങൾ കൊണ്ട് വിളിക്കുക.
وَاحْتَجَّ مَنْ قَالَ الِاسْم هُوَ الْمُسَمَّى بِقَوْلِهِ تَعَالَى" تَبَارَكَ اِسْم رَبّك ذُو الْجَلَال وَالْإِكْرَام " وَالْمُتَبَارَك هُوَ اللَّه تَعَالَى وَالْجَوَاب أَنَّ الِاسْم مُعَظَّم لِتَعْظِيمِ الذَّات الْمُقَدَّسَة وَأَيْضًا فَإِذَا قَالَ الرَّجُل زَيْنَب طَالِق يَعْنِي اِمْرَأَته طَلُقَتْ , وَلَوْ كَانَ الِاسْم غَيْر الْمُسَمَّى لَمَا وَقَعَ الطَّلَاق , وَالْجَوَاب أَنَّ الْمُرَاد أَنَّ الذَّات الْمُسَمَّاة بِهَذَا الِاسْم طَالِق . قَالَ الرَّازِيّ : وَأَمَّا التَّسْمِيَة فَإِنَّهَا جَعْل الِاسْم مُعَيِّنًا لِهَذِهِ الذَّات فَهِيَ غَيْر الِاسْم أَيْضًا وَاَللَّه أَعْلَم 
എന്നാൽ ഇവിടെ ഇസ്മു മുസമ്മ ആണെന്ന വാദക്കാർ 
تَبَارَكَ اِسْم رَبّك ذُو الْجَلَال وَالْإِكْرَام
മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു'' എന്ന അല്ലാഹുവിന്റെ വചനം തെളിവായെടുത്തിരിക്കുന്നു.കാരണം ഇവിടെ നാമം /ഇസ്മു തന്നെയാണല്ലോ  ഉല്‍കൃഷ്ടമായിരിക്കുന്നു എന്ന് പറഞ്ഞത്.എന്നാൽ ഇബ്നു കസീർ ഇതിനു ഇങ്ങിനെ മറുപടി പറയുന്നു:അല്ലാഹുവിന്റെ വിശുദ്ധമായ ദാതു/സത്ത ഉൾക്ര്ഷ്ട്ടമായതാണ് അതിനെ സൂചിപ്പിക്കുന്ന പദം ആയ ഇസ്മു മഹത്വമുള്ളത് ആകുന്നതു.................അല്ലാഹു ഏറ്റവും അറിയുനനവൻ 

Monday, 30 March 2015

ബിസ്മില്ലാഹിയുടെശ്രേഷ്ട്ടതകൾ തഫ്സീർ ഇബ്നു കസീർ The virtues of BASMALAH THAFSIR IBNU KATHIR MALAYALAM

ബസ്മ ലയുടെ /ബിസ്മില്ലാഹിയുടെശ്രേഷ്ട്ടതകൾ  തഫ്സീർ ഇബ്നു കസീർ
بِسْمِ اللَّه الرَّحْمَن الرَّحِيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
فَصْل فِي فَضْلهَا قَالَ الْإِمَام الْعَالِم الْحَبْر الْعَابِد أَبُو مُحَمَّد عَبْد الرَّحْمَن بْن أَبِي حَاتِم رَحِمَهُ اللَّه فِي تَفْسِيره حَدَّثَنَا جَعْفَر بْن مُسَافِر حَدَّثَنَا زَيْد بْن الْمُبَارَك الصَّنْعَانِيّ حَدَّثَنَا سَلَّام بْن وَهْب الْجَنَدِيّ حَدَّثَنَا أَبِي عَنْ طَاوُس عَنْ اِبْن عَبَّاس أَنَّ عُثْمَان بْن عَفَّان سَأَلَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عَنْ " بِسْمِ اللَّه الرَّحْمَن الرَّحِيم " ؟ فَقَالَ" هُوَ اِسْم مِنْ أَسْمَاء اللَّه وَمَا بَيْنه وَبَيْن اِسْم اللَّه الْأَكْبَر إِلَّا كَمَا بَيْن سَوَاد الْعَيْنَيْنِ وَبَيَاضهمَا مِنْ الْقُرْب " وَهَكَذَا رَوَاهُ أَبُو بَكْر بْن مَرْدَوَيْهِ عَنْ سُلَيْمَان بْن أَحْمَد عَنْ عَلِيّ بْن الْمُبَارَك عَنْ زَيْد بْن الْمُبَارَك بِهِ
ബിസ്മില്ലാഹി റഹ്മാനി റഹീം സംബന്ധിച്ച് ഉസ്മാന് ബ്നു അഫ്ഫാൻ റ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചപ്പോൾ അത് അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണെന്ന് പറയുന്ന ഒരു റിപ്പോർട്ട് ഇബ്നു അബീ ഹാത്തിം രേഖപ്പെടുത്തുന്നു  അബൂ ബക്കർ ബ്നു മര്ദവൈഹിയും ഇത്  രേഖപ്പെടുത്തിയിരിക്കുന്നു
وَقَدْ رَوَى الْحَافِظ اِبْن مَرْدَوَيْهِ مِنْ طَرِيقَيْنِ عَنْ إِسْمَاعِيل بْن عَيَّاش عَنْ إِسْمَاعِيل بْن يَحْيَى عَنْ مِسْعَر عَنْ عَطِيَّة عَنْ أَبِي سَعِيد قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّ عِيسَى اِبْن مَرْيَم عَلَيْهِ السَّلَام أَسْلَمَتْهُ أُمّه إِلَى الْكُتَّاب لِيُعَلِّمهُ فَقَالَ لَهُ الْمُعَلِّم : اُكْتُبْ فَقَالَ : مَا أَكْتُب ؟ قَالَ : بِسْمِ اللَّه قَالَ لَهُ عِيسَى : وَمَا بِسْمِ اللَّه ؟ قَالَ الْمُعَلِّم : مَا أَدْرِي ؟ قَالَ لَهُ عِيسَى : الْبَاء بَهَاء اللَّه وَالسِّين سَنَاؤُهُ وَالْمِيم مَمْلَكَته وَاَللَّه إِلَه الْآلِهَة وَالرَّحْمَن رَحْمَن الدُّنْيَا وَالْآخِرَة وَالرَّحِيم رَحِيم الْآخِرَة " وَقَدْ رَوَاهُ اِبْن جَرِير مِنْ حَدِيث إِبْرَاهِيم بْن الْعَلَاء الْمُلَقَّب بِابْنِ زِبْرِيق عَنْ إِسْمَاعِيل بْن عَيَّاش عَنْ إِسْمَاعِيل بْن يَحْيَى عَنْ اِبْن أَبِي مُلَيْكَة عَمَّنْ حَدَّثَهُ عَنْ اِبْن مَسْعُود وَمِسْعَر عَنْ عَطِيَّة عَنْ أَبِي سَعِيد . قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَذَكَرَه وَهَذَا غَرِيب جِدًّا وَقَدْ يَكُون صَحِيحًا إِلَى مَنْ دُون رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَقَدْ يَكُون مِنْ الْإِسْرَائِيلِيَّات لَا مِنْ الْمَرْفُوعَات وَاَللَّه أَعْلَم
ഹാഫിദ് ഇബ്നു മര്ദവൈഹി രേഖപ്പെടുത്തിയ ഒരു ഹദീസ് കാണുക
അബൂസഈദ്   റ പറയുന്നു   റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു  മർയമിന്റെ പുത്രൻ  ഈസാ അലൈഹി സ്സലാമിനെ തന്റെ  മാതാവ്  പഠിക്കുന്നതിനായി എഴുത്തുകാരെ ഏല്പ്പിച്ചു  അധ്യാപകൻ പറഞ്ഞു  : എഴുതൂ  ഈസാ അലൈഹിസ്സലാം പറഞ്ഞു:എന്താണ് എഴുതേണ്ടത്അദ്ധ്യാപകൻ : ബിസ്മില്ലാഹി എന്നെഴുതുക    ഈസാ അലൈഹിസ്സലാം പറഞ്ഞു: എന്താണ് ബിസ്മില്ലാഹി അധ്യാപകൻ:അറിയില്ല ? അപ്പോൾ ഈസാ അലൈഹിസ്സലാം പറഞ്ഞു: ബിസ്മിയിലെ ബാ  BAHAAULLAH  അഥവാ അല്ലാഹുവിന്റെ മാഹാത്മ്യവും സീൻ SANAAU അഥവാ അവന്റെ ഔന്നത്യവും മീം മംലകത്തു അഥവാ അവന്റെ സാമ്രാജ്യവും ആണ്
അള്ളാഹു ഇലാഹുൽ ആലിഹതും റഹ്മാൻ എന്നാൽ ഇഹ ലോകത്തും പര ലോകത്തും കാരുണ്യം ചെയ്യുന്നവനും രഹീം എന്നാൽ പരലോകത്ത് പ്രത്യേകം കാരുണ്യം ചെയ്യുന്നവനുമാകുന്നു    ഇബ്നു ജരീർ എന്നവരും സമാനമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് വളരെ ഗരീബു ആയ റിപ്പോർട്ട് ആണ്ALLAHU A'ALAM.
  وَقَدْ رَوَى جُوَيْبِر عَنْ الضَّحَّاك نَحْوه مِنْ قَبْله وَقَدْ رَوَى اِبْن مَرْدَوَيْهِ مِنْ حَدِيث يَزِيد بْن خَالِد عَنْ سُلَيْمَان بْن بُرَيْدَةَ وَفِي رِوَايَة عَنْ عَبْد الْكَرِيم أَبِي أُمَيَّة عَنْ أَبَى بُرَيْدَةَ عَنْ أَبِيهِ أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " أُنْزِلَتْ عَلَيَّ آيَة لَمْ تَنْزِل عَلَى نَبِيّ غَيْر سُلَيْمَان بْن دَاوُدَ وَغَيْرِي وَهِيَ " بِسْمِ اللَّه الرَّحْمَن الرَّحِيم
ഇബ്നു മര്ദവൈഹി റിപ്പോർട്ട് ചെയ്യുന്നു  അബൂ ബുറൈദ തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു   ദാവൂദിന്റെ മകൻ സുലൈമാൻ നബിക്ക് അല്ലാതെ മറ്റാർക്കും ഇറക്കപ്പെട്ടിട്ടില്ലാത്ത ഒന്ന് എനിക്ക് അവതരിക്കപ്പെട്ടിരിക്കുന്നു   ബിസ്മില്ലാഹി റഹ്മാനി  റഹീം  എന്നതാണത്
  وَرُوِيَ بِإِسْنَادِهِ عَنْ عَبْد الْكَرِيم الْكَبِير بْن الْمُعَافَى بْن عِمْرَان عَنْ أَبِيهِ عَنْ عُمَر بْن ذَرّ عَنْ عَطَاء بْن أَبِي رَبَاح عَنْ جَابِر بْن عَبْد اللَّه قَالَ : لَمَّا نَزَلَ " بِسْمِ اللَّه الرَّحْمَن الرَّحِيم " هَرَبَ الْغَيْم إِلَى الْمَشْرِق وَسَكَنَتْ الرِّيَاح وَهَاجَ الْبَحْر وَأَصْغَتْ الْبَهَائِم بِآذَانِهَا وَرُجِمَتْ الشَّيَاطِين مِنْ السَّمَاء وَحَلَفَ اللَّه تَعَالَى بِعِزَّتِهِ وَجَلَاله أَنْ لَا يُسَمَّى اِسْمه عَلَى شَيْء إِلَّا بَارَكَ فِيهِ
  മറ്റൊരു റിപ്പോർട്ടിൽ ജാബിർ ബ്നു അബ്ദില്ലാഹ് പറയുന്നു     ബിസ്മില്ലാഹി റഹ്മാനി റഹീം അവതരിക്കപ്പെട്ടപ്പോൾ  കാർ മുകിൽ പൂർവ ദിക്കിലേക്ക്  ഓടിയകലുകയും കാറ്റ് നിശ്ചലമാവുകയും സമുദ്രം വരണ്ടു പോകുകയും ജന്തുക്കൾ സാകൂതം ശ്രദ്ധിക്കുകയും പിശാചുക്കൾ  ഒന്നാം ആകാശത്ത് നിന്ന് ആട്ടിയോടിക്കപ്പെടുകയും ബരകത്തു ഇല്ലാത്ത ഒന്നിലും തന്റെ നാമം ഉരുവിടപ്പെടരുത്/വയ്ക്കരുത് എന്ന് അല്ലാഹു തആലാ അവന്റെ ഇസ്സത് കൊണ്ടും ജലാലത് കൊണ്ടും   സത്യം ചെയ്യുകയും ചെയ്തു
وَقَالَ وَكِيع عَنْ الْأَعْمَش عَنْ أَبِي وَائِل عَنْ اِبْن مَسْعُود قَالَ : مَنْ أَرَادَ أَنْ يُنْجِيَهُ اللَّه مِنْ الزَّبَانِيَة التِّسْعَة عَشَر فَلْيَقْرَأْ " بِسْمِ اللَّه الرَّحْمَن الرَّحِيم " فَيَجْعَل اللَّه لَهُ مِنْ كُلّ حَرْف مِنْهَا جُنَّة مِنْ كُلّ وَاحِد ذَكَرَه اِبْن عَطِيَّة وَالْقُرْطُبِيّ وَوَجَّهَهُ اِبْن عَطِيَّةَ وَنَصَرَهُ بِحَدِيثِ " لَقَدْ رَأَيْت بِضْعَة وَثَلَاثِينَ مَلَكًا يَبْتَدِرُونَهَا " لِقَوْلِ الرَّجُل رَبّنَا وَلَك الْحَمْد حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ مِنْ أَجْل أَنَّهَا بِضْعَة وَثَلَاثُونَ حَرْفًا وَغَيْر ذَلِكَ
മറ്റൊരു റിപ്പോർട്ടിൽ കാണുന്നു   ഇബ്നു മസ്ഊദ് റ പറയുന്നു    നരകത്തെ കാക്കുന്ന 19 സബാനിയ മലക്കുകളിൽ നിന്ന് അല്ലാഹു തന്നെ കാക്കണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം അവൻ
بِسْمِ اللَّه الرَّحْمَن الرَّحِيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
എന്ന് ചൊല്ലട്ടെ, എങ്കിൽ അല്ലാഹു അവനു ഓരോ അക്ഷരത്തിനും ഓരോ പരിച എന്നാ കണക്കിന് 19 പരിച കാവലായി ഏർപ്പെടുത്തും
وَقَالَ الْإِمَام أَحْمَد بْن حَنْبَل فِي مُسْنَده حَدَّثَنَا مُحَمَّد بْن جَعْفَر حَدَّثَنَا شُعْبَة عَنْ عَاصِم قَالَ : سَمِعْت أَبَا تَمِيمَة يُحَدِّث عَنْ رَدِيف النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : عَثَرَ بِالنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ حِمَارُهُ فَقُلْت : تَعِسَ الشَّيْطَان فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " لَا تَقُلْ تَعِسَ الشَّيْطَان فَإِنَّك إِذَا قُلْت تَعِسَ الشَّيْطَان تَعَاظَمَ وَقَالَ بِقُوَّتِي صَرَعْته وَإِذَا قُلْت بِسْمِ اللَّه تَصَاغَرَ حَتَّى يَصِير مِثْل الذُّبَاب " هَكَذَا وَقَعَ فِي رِوَايَة الْإِمَام أَحْمَد
ഇമാം അഹ്മദ്  റ മുസ്നദിൽ രേഖപ്പെടുത്തുന്നു  ആസിം പറയുന്നു   അബൂ തമീം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പിറകിൽ യാത്ര ചെയ്ത ഒരാൾക്കുണ്ടായ അനുഭവം പറയുന്നത് ഞാൻ കേട്ടു   അദ്ദേഹം പറഞ്ഞു   ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  വാഹനം/മ്ർഗം യാത്രയ്ക്കിടെ  വീഴാൻ പോയി   അപ്പോൾ പിറകിലുണ്ടായിരുന്ന ഞാൻ പറഞ്ഞു  
تَعِسَ الشَّيْطَان
ശപിക്കപ്പെട്ട    ശൈത്താൻ (അസന്തുഷ്ട്ടി പ്രകടിപ്പിക്കുന്ന ഒരു പ്രയോഗം)
അപ്പോൾ നബി പറഞ്ഞു  അങ്ങിനെ പറയരുത് , കാരണം താങ്കൾ അങ്ങിനെ പറയുമ്പോൾ ശൈത്താൻ അഹമ്ഭാവത്തോടെ ഇങ്ങനെ പറയും  ഞാൻ എന്റെ ശക്തി കൊണ്ട് അയാളെ വീഴ്ത്തി   മറിച്ചു  താങ്കൾ ബിസ്മില്ലാഹി എന്ന് പറഞ്ഞാൽ ശൈത്താൻ ഒരു ഈച്ചയുടെ അത്ര നിസ്സാരനാവും
وَقَدْ رَوَى النَّسَائِيّ فِي الْيَوْم وَاللَّيْلَة وَابْن مَرْدَوَيْهِ فِي تَفْسِيره مِنْ حَدِيث خَاله الْحَذَّاء عَنْ أَبِي تَمِيمَة وَهُوَ الْهُجَيْمِيّ عَنْ أَبِي الْمَلِيح بْن أُسَامَة بْن عُمَيْر عَنْ أَبِيهِ قَالَ : كُنْت رَدِيف النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَذَكَرَه وَقَالَ " لَا تَقُلْ هَكَذَا فَإِنَّهُ يَتَعَاظَم حَتَّى يَكُون كَالْبَيْتِ وَلَكِنْ قُلْ بِسْمِ اللَّه فَإِنَّهُ يَصْغُر حَتَّى يَكُون كَالذُّبَابَةِ فَهَذَا مِنْ تَأْثِير بَرَكَة بِسْمِ اللَّه
ഇമാം നസാഇ  തന്റെ  അൽ യൗമു വ ല്ലൈല എന്നാ കിതാബിലും ഇബ്നു മർദവൈഹി തന്റെ തഫ്സീരിലും ഇതേ ഹദീസ്  രേഖപ്പെടുത്തുന്നു   ഉസാമതു ബ്നു ഉമൈർ തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന പ്രസ്തുത റിപ്പോർട്ടിൽ മുകളിൽ പറഞ്ഞ സംഭവം ഉദ്ധരിച്ച ശേഷം റസൂലുല്ലാഹി  സഹയാത്രികനോട് പറയുന്ന  പ്രതികരണം ഇങ്ങിനെയാണ്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു  
لَا تَقُلْ هكَذَا فَإِنَّهُ يَتَعَاظَمُ حَتَّى يَكُونَ كَالْبَيْتِ، وَلكِنْ قُلْ: بِسْمِ اللهِ، فَإنَّهُ يَصْغَرُ حَتَّى يَكُونَ كَالذُبَابَةِ
താങ്കൾ ഇപ്രകാരം പറയരുത്  കാരണം ഇങ്ങനെ പറഞ്ഞാൽ ശൈത്താൻ ഒരു വീടിനോളം വലുതാവും , എന്നാൽ താങ്കൾ ബിസ്മില്ലാഹി എന്ന് പറയുക, എങ്കിൽ ശൈത്താൻ ഒരു ഈച്ചയുടെ അത്ര നിസ്സാരനാവും
ഇതാണ് ബസ്മലയുടെ ശ്രേഷ്ട്ടത
وَلِهَذَا تُسْتَحَبّ فِي أَوَّل كُلّ عَمَل وَقَوْل . فَتُسْتَحَبّ فِي أَوَّل الْخُطْبَة لِمَا جَاءَ " كُلّ أَمْر لَا يُبْدَأ فِيهِ بِ " بِسْمِ اللَّه الرَّحْمَن الرَّحِيم " فَهُوَ أَجْذَم وَتُسْتَحَبّ الْبَسْمَلَة عِنْد دُخُول الْخَلَاء لِمَا وَرَدَ مِنْ الْحَدِيث فِي ذَلِكَ . وَتُسْتَحَبّ فِي أَوَّل الْوُضُوء لِمَا جَاءَ فِي مُسْنَد الْإِمَام أَحْمَد وَالسُّنَن مِنْ رِوَايَة أَبِي هُرَيْرَة وَسَعِيد بْن زَيْد وَأَبَى سَعِيد مَرْفُوعًا" لَا وُضُوء لِمَنْ لَمْ يَذْكَر اِسْم اللَّه عَلَيْهِ " وَهُوَ حَدِيث حَسَن . وَمِنْ الْعُلَمَاء مَنْ أَوْجَبَهَا عِنْد الذِّكْر هَهُنَا وَمِنْهُمْ مَنْ قَالَ بِوُجُوبِهَا مُطْلَقًا وَكَذَا تُسْتَحَبّ عِنْدَ الذَّبِيحَة فِي مَذْهَب الشَّافِعِيّ وَجَمَاعَة وَأَوْجَبَهَا آخَرُونَ عِنْد الذِّكْر وَمُطْلَقًا فِي قَوْل بَعْضهمْ كَمَا سَيَأْتِي بَيَانه فِي مَوْضِعه إِنْ شَاءَ اللَّه
എല്ലാ പ്രവർത്തികൾക്കും മുമ്പേ  ബിസ്മില്ലാഹി ചൊല്ലൽ സുന്നത്താണ് 
كُلّ أَمْر لَا يُبْدَأ فِيهِ بِ " بِسْمِ اللَّه الرَّحْمَن الرَّحِيم " فَهُوَ أَجْذَم
ബിസ്മില്ലാഹി റഹ്മാനി റഹീം കൊണ്ട് തുടങ്ങാത്ത എല്ലാ പ്രവർത്തികളും വൈകല്യമുള്ളതാണ് എന്നാ ഒരു റിപ്പോർട്ട് ഉള്ളതിനാൽ   ബിസ്മില്ലാഹി ചൊല്ലൽ ഖുതുബയ്ക്ക് മുമ്പും സുന്നത്താണ്  മല മൂത്ര വിസർജ്ജനത്തിനു മുമ്പും ബിസ്മില്ലാഹി ചൊല്ലൽ സുന്നത്താണ് ഈ വിഷയത്തിൽ ഹദീസ് വന്നിട്ടുണ്ട്
  മുസ്നദ് അഹ്മദിലും സുനനുകളിലും അബൂ ഹുറൈറ, സഈദു ബ്നു സൈദ്‌ , അബൂ സഈദു എന്നിവരിൽ നിന്നുള്ള മർഫൂഉം  ഹസനുമായ താഴെ പറയുന്ന ഹദീസ് വന്നിട്ടുണ്ട്
لَا وُضُوء لِمَنْ لَمْ يَذْكَر اِسْم اللَّه عَلَيْهِ
അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്തവന്റെ വുദു ശരിയല്ല /അവനു വുദു ഇല്ല      ഇക്കാരണത്താൽ വുദുവിന്റീ ആരംഭത്തിൽ ബിസ്മില്ലാഹി ചൊല്ലൽ സുന്നത്താണ്  ബിസ്മില്ലാഹി ചൊല്ലൽ  നിർബന്ധമാണെന്നു പറഞ്ഞ ഉലമാക്കളും ഉണ്ട്    അറവിന്റെ മുമ്പായി  ബിസ്മില്ലാഹി ചൊല്ലൽ മുസ്തഹബ്ബാണെന്നാണ് ഷാഫിഈ മദഹബിന്റെ വീക്ഷണം , എന്നാൽ അത് നിര്ബന്ധമാണെന്ന വീക്ഷണമുള്ളവരും ഉണ്ട്
وَقَدْ ذَكَرَ الرَّازِيّ فِي تَفْسِيره فِي فَضْل الْبَسْمَلَة أَحَادِيث مِنْهَا عَنْ أَبِي هُرَيْرَة أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " إِذَا أَتَيْت أَهْلَك فَسَمِّ اللَّهَ فَإِنَّهُ إِنْ وُلِدَ لَك وَلَدٌ كُتِبَ لَك بِعَدَدِ أَنْفَاسه وَأَنْفَاس ذُرِّيَّته حَسَنَات " وَهَذَا لَا أَصْل لَهُ وَلَا رَأَيْته فِي شَيْء مِنْ الْكُتُب الْمُعْتَمَد عَلَيْهَا وَلَا غَيْرهَا
ബസ്മലയുടെ /ബിസ്മില്ലാഹിയുടെ ശ്രേഷ്ട്ടതകൾ സംബന്ധിച്ച് ഇമാം റാസി അദ്ധേഹത്തിന്റെ തഫ്സീറിൽ ചില ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്   അവയിൽ പെട്ട ഒരു ഹദീസ് കാണുക അബൂ ഹുറൈറ റ അന്ഹു പറയുന്നു റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു
إِذَا أَتَيْت أَهْلَك فَسَمِّ اللَّهَ فَإِنَّهُ إِنْ وُلِدَ لَك وَلَدٌ كُتِبَ لَك بِعَدَدِ أَنْفَاسه وَأَنْفَاس ذُرِّيَّته حَسَنَات
  നീ നിന്റെ ഇണയുമായി ലൈംഗിക  ബന്ധത്തിന് ഉദ്ദേശിച്ചാൽ അതിനു മുമ്പേ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക  കാരണം അതിൽ നിനക്ക് ഒരു സന്തതി ജനിച്ചാൽ അതിന്റെയും അതിന്റെ സന്തതികളുടെയും ശ്വാസത്തിന്റെ കണക്കിന് നന്മ നിനക്ക് എഴുതപ്പെടുന്നതാണ് 
 എന്നാൽ ഈ ഹദീസിനു യാതൊരു അടിസ്ഥാനവുമില്ല   അവലംബാര്ഹമായതോ അല്ലാത്തതോ ആയ ഒരു കിത്താബിലും ഞാൻ (ഇമാം ഇബ്നു കസീർ)ഇത് കണ്ടിട്ടില്ല
(കുറിപ്പ്: ഇവിടെ  ഇമാം റാസി തഫ്സീറിൽ പരാമര്ശിച്ച ഹദീസ് സംബന്ധിച്ചാണ് ഇമാം ഇബ്നു കസീർ വിയോജിപ്പ് രേഖപ്പെടുത്തുന്നത്  എന്നാൽ  ഇണയുമായി ലൈംഗിക  ബന്ധത്തിന് ഉദ്ദേശിച്ചാൽ അതിനു മുമ്പേ ബിസ്മില്ലാഹി ഉൾപ്പെടെ ഉള്ള ദിക്ർ ചൊല്ലുന്നത് സംബന്ധിച്ച് സഹീഹായ ഹദീസ് പിറകെ വരുന്നുണ്ട്,ഇന്ഷാ ALLAH)
وَهَكَذَا تُسْتَحَبّ عِنْدَ الْأَكْل لِمَا فِي صَحِيح مُسْلِم أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ لِرَبِيبِهِ عُمَر بْن أَبِي سَلَمَة " قُلْ بِسْمِ اللَّه وَكُلْ بِيَمِينِك وَكُلْ مِمَّا يَلِيك " وَمِنْ الْعُلَمَاء مَنْ أَوْجَبَهَا وَالْحَالَة هَذِهِ وَكَذَلِكَ تُسْتَحَبّ عِنْد الْجِمَاع لِمَا فِي الصَّحِيحَيْنِ عَنْ اِبْن عَبَّاس أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " لَوْ أَنَّ أَحَدكُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْله قَالَ بِسْمِ اللَّه اللَّهُمَّ جَنِّبْنَا الشَّيْطَان وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا فَإِنَّهُ إِنْ يُقَدَّر بَيْنَهُمَا وَلَدٌ لَمْ يَضُرَّهُ الشَّيْطَان أَبَدًا
ഇത് പോലെ ഭക്ഷണത്തിന് മുമ്പും ബിസ്മില്ലാഹി ചൊല്ലണമെന്ന് സഹീഹു മുസ്ലിമിലെ താഴെ ചേർത്ത ഹദീസിൽ നിന്ന് വ്യക്തമാണ്   റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം  റസൂലിന്റെ വളർത്തു പുത്രൻ ഉമറു ബ്നു അബീ സലമയോട്  പറഞ്ഞു
قُلْ بِسْمِ اللَّه وَكُلْ بِيَمِينِك وَكُلْ مِمَّا يَلِيك
നീ ബിസ്മില്ലാഹി ചൊല്ലുക,വലതു കൈ കൊണ്ട് ഭക്ഷിക്കുക , നിന്റെ അടുത്തുള്ള ഭാഗത്ത്‌ നിന്ന് ഭക്ഷിക്കുക
ഭക്ഷണത്തിന്  മുമ്പ് ബിസ്മില്ലാഹി ചൊല്ലൽ വാജിബാണെന്ന്/നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ട ഉലമാക്കളും ഉണ്ട്
ഭാര്യാ ഭർത്താക്കന്മാർ ലൈംഗിക ബന്ധത്തിന് തൊട്ടു മുമ്പായും ബിസ്മില്ലാഹി ചൊല്ലൽ സുന്നത്തുണ്ട്‌ ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയ ഇബ്നു അബ്ബാസ്‌ റ ൽ നിന്നുള്ള ഒരു ഹദീസ് കാണുക   റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു   ഒരാള് തന്റെ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചാൽ  അയാൾ
بِسْمِ اللَّه اللَّهُمَّ جَنِّبْنَا الشَّيْطَان وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا
അല്ലാഹുവിന്റെ  നാമത്തിൽ   അല്ലാഹുവേ.....ഞങ്ങളിൽ നിന്ന് ശൈത്താനെ നീ അകറ്റണേ, ഞങ്ങൾക്ക് നീ നൽകുന്നതിൽ /സന്താനങ്ങളിൽ നിന്നും  ശൈത്താനെനീ  അകറ്റണേ   എന്ന്  ചൊല്ലട്ടെ
ഇങ്ങനെ ചൊല്ലിയാൽ ദമ്പതികൾക്ക് അള്ളാഹു ഒരു സന്തതിയെ കണക്കാക്കിയിട്ടുണ്ടെകിൽ ശൈത്താൻ ഒരിക്കലും അവനെ ഉപദ്രവിക്കയില്ല
  ഇന്ഷാ അല്ലാഹ് അടുത്ത ബ്ലോഗിൽ ബിസ്മില്ലാഹി ർറഹ്മാനി  ർറഹീം  എന്നതിന്റെ അർത്ഥം ചര്ച്ച ചെയ്യുന്നതാണ്
സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും