Monday, 26 January 2015

ദേഷ്യം അടക്കാൻ ഒറ്റമൂലി ഇസ്തിആദത് തഫ്സീർ ഇബ്നു കസീർ

ദേഷ്യം അടക്കാൻ ഒറ്റമൂലി ഇസ്തിആദത് തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കിയുള്ള ചർച്ച പദാനുപദ തർജ്ജമയല്ല


أَ عُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم

ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു
وَقَالَ الْحَافِظ أَبُو يَعْلَى أَحْمَد بْن عَلِيّ بْن الْمُثَنَّى الْمَوْصِلِيّ فِي مُسْنَده حَدَّثَنَا عَبْد اللَّه بْن عُمَر بْن أَبَانَ الْكُوفِيّ حَدَّثَنَا عَلِيّ بْن هِشَام بْن الْبَرِيد عَنْ يَزِيد بْن زِيَاد عَنْ عَبْد الْمَلِك بْن عُمَيْر عَنْ عَبْد الرَّحْمَن بْن أَبِي لَيْلَى عَنْ أُبَيّ بْن كَعْب رَضِيَ اللَّه عَنْهُ قَالَ : تَلَاحَى رَجُلَانِ عِنْد النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَتَمَزَّعَ أَنْف أَحَدهمَا غَضَبًا فَقَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" إِنِّي لَأَعْلَم شَيْئًا لَوْ قَالَهُ لَذَهَبَ عَنْهُ مَا يَجِد : أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم " وَكَذَا رَوَاهُ النَّسَائِيّ فِي الْيَوْم وَاللَّيْلَة عَنْ يُوسُف بْن عِيسَى الْمَرْوَزِيّ عَنْ الْفَضْل بْن مُوسَى عَنْ يَزِيد بْن زِيَاد بْن أَبِي الْجَعْدِيَّة وَقَدْ رَوَى هَذَا الْحَدِيث أَحْمَد بْن حَنْبَل عَنْ أَبِي سَعِيد عَنْ زَائِدَة , وَأَبُو دَاوُدَ عَنْ يُوسُف بْن مُوسَى عَنْ جَرِير بْن عَبْد الْحَمِيد وَالتِّرْمِذِيّ وَالنَّسَائِيّ فِي الْيَوْم وَاللَّيْلَة عَنْ بُنْدَار عَنْ اِبْن مَهْدِيّ عَنْ الثَّوْرِيّ
അൽ ഹാഫിദ് അബൂ യഅലാ അഹ്മദ് ബ്നു അലിയ്യു ബ്നുൽ  മുസന്ന അൽ മൗസിലി തന്റെ മുസ്നദിൽ രേഖപ്പെടുത്തുന്നു  
ഉബയ്യു ബ്നു കഅബ് റ പറയുന്നു ഒരിക്കൽ  രണ്ടാളുകൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിധ്യത്തിൽ വഴക്കടിക്കുകയായിരുന്നു  ദേഷ്യം കാരണം ഒരാളുടെ മൂക്ക് വീർത്തു പോയി  അപ്പോൾ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു 
إِنِّي لَأَعْلَم شَيْئًا لَوْ قَالَهُ لَذَهَبَ عَنْهُ مَا يَجِد : أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم 
എനിക്ക് ഒരു വചനം അറിയാം , അയാൾ അത് മൊഴിഞ്ഞാൽ അയാളുടെ വികാരം തണുത്തു  കൊള്ളും അതായത് ദേഷ്യം അടങ്ങിക്കൊള്ളും
أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു എന്നാ വാക്യമാണതു   അഹ്മദു ബ്നു ഹൻബൽ, തിർമുദി,അബൂ ദാവൂദ് എന്നിവരും നസാഇ അൽ യൗമു വല്ലൈല എന്ന കിതാബിലും ഈ ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു 
وَالنَّسَائِيّ أَيْضًا مِنْ حَدِيث زَائِدَة بْن قُدَامَةَ ثَلَاثَتهمْ عَنْ عَبْد الْمَلِك بْن عُمَيْر عَنْ عَبْد الرَّحْمَن بْن أَبِي لَيْلَى عَنْ مُعَاذ بْن جَبَل رَضِيَ اللَّه عَنْهُ قَالَ : اِسْتَبَّ رَجُلَانِ عِنْد النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَغَضِبَ أَحَدهمَا غَضَبًا شَدِيدًا حَتَّى يُخَيَّل إِلَيَّ أَنَّ أَحَدهمَا يَتَمَزَّع أَنْفه مِنْ شِدَّة غَضَبه فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِد مِنْ الْغَضَب " فَقَالَ : مَا هِيَ يَا رَسُول اللَّه ؟ قَالَ" يَقُول اللَّهُمَّ إِنِّي أَعُوذ بِك مِنْ الشَّيْطَان الرَّجِيم " قَالَ : فَجَعَلَ مُعَاذ يَأْمُرهُ فَأَبَى وَجَعَلَ يَزْدَاد غَضَبًا وَهَذَا لَفْظ أَبِي دَاوُدَ وَقَالَ التِّرْمِذِيّ : مُرْسَل يَعْنِي أَنَّ عَبْد الرَّحْمَن بْن أَبِي لَيْلَى لَمْ يَلْقَ مُعَاذ بْن جَبَل فَإِنَّهُ مَاتَ قَبْل سَنَة عِشْرِينَ " قُلْت " وَقَدْ يَكُون عَبْد الرَّحْمَن بْن أَبِي لَيْلَى سَمِعَهُ مِنْ أُبَيّ بْن كَعْب كَمَا تَقَدَّمَ وَبَلَغَهُ عَنْ مُعَاذ بْن جَبَل فَإِنَّ هَذِهِ الْقِصَّة شَهِدَهَا غَيْر وَاحِد مِنْ الصَّحَابَة رَضِيَ اللَّه عَنْهُمْ 
 നസാഇ രേഖപ്പെടുത്തിയതും മുആദു ബ്നു ജബൽ റ ൽ നിന്നുള്ളതുമായ മറ്റൊരു റിപ്പോർട്ട് ഇപ്രകാരമാണ്  
ഒരിക്കൽ  രണ്ടാളുകൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിധ്യത്തിൽ പരസ്പരം ചീത്ത പറയുകയായിരുന്നു അപ്പോൾ അതിൽ ഒരാൾ കഠിനമായി ദേഷ്യപ്പെട്ടു  അയാളുടെ ദേഷ്യത്തിന്റെ കാഠിന്യം കാരണം അയാളുടെ മൂക്ക് വീര്തത് പോലെ എനിക്ക് തോന്നി  അപ്പോൾ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു 
إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِد مِنْ الْغَضَب

എനിക്ക് ഒരു വചനം അറിയാം , അയാൾ അത് മൊഴിഞ്ഞാൽ അയാളുടെ  ദേഷ്യം അടങ്ങിക്കൊള്ളും അപ്പോൾ ഒരാൾ ചോദിച്ചു  അല്ലാഹുവിന്റെ റസൂലേ....ഏതാണാ വാക്യം? റസൂൽ പറഞ്ഞു  
اللَّهُمَّ إِنِّي أَعُوذ بِك مِنْ الشَّيْطَان الرَّجِيم  ആല്ലാഹുവേ...ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു എന്ന് അവൻ പറയട്ടെ.മുആദ് അയാളോട് അങ്ങിനെ പറയാൻ നിർദേശിച്ചു എന്നാൽ അയാൾ വിസമ്മതിച്ചു അയാളുടെ ദേഷ്യം വർദ്ധിച്ചു
قَالَ الْبُخَارِيّ : حَدَّثَنَا عُثْمَان بْن أَبِي شَيْبَة حَدَّثَنَا جَرِير عَنْ الْأَعْمَش عَنْ عَدِيّ بْن ثَابِت قَالَ : قَالَ سُلَيْمَان بْن صُرَد رَضِيَ اللَّه عَنْهُ . اِسْتَبَّ رَجُلَانِ عِنْد النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَنَحْنُ عِنْده جُلُوس فَأَحَدهمَا يَسُبّ صَاحِبه مُغْضَبًا قَدْ اِحْمَرَّ وَجْهه فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدهُ لَوْ قَالَ أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم" فَقَالُوا لِلرَّجُلِ : أَلَا تَسْمَع مَا يَقُول رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : إِنِّي لَسْت بِمَجْنُونٍ وَقَدْ رَوَاهُ أَيْضًا مَعَ مُسْلِم وَأَبِي دَاوُدَ وَالنَّسَائِيّ مِنْ طُرُق مُتَعَدِّدَة عَنْ الْأَعْمَش بِهِ . وَقَدْ جَاءَ فِي الِاسْتِعَاذَة أَحَادِيث كَثِيرَة يَطُول ذِكْرهَا هَهُنَا وَمَوْطِنهَا كِتَاب الْأَذْكَار وَفَضَائِل الْأَعْمَال وَاَللَّه أَعْلَم 
ബുഖാരി പറയുന്നു  സുലൈമാന് ബ്നു സുരദ് റ പറഞ്ഞു ഒരിക്കൽ ഞങ്ങൾ നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഇരിക്കെ,രണ്ടു പരസ്പരം തർക്കിച്ചു ഒരാൾ ദേഷ്യത്തോടെ അപരനെ ചീത്ത വിളിക്കാൻ തുടങ്ങി ദേഷ്യം കൊണ്ട്  അയാളുടെ മുഖം ചുവന്നിരുന്നു അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു
إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدهُ لَوْ قَالَ أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
എനിക്ക് ഒരു വചനം അറിയാം , അയാൾ അത് മൊഴിഞ്ഞാൽ അയാളുടെ  ദേഷ്യം അടങ്ങിക്കൊള്ളും; അയാൾ
 أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ  അപ്പോൾ ആളുകള് അയാളോട് പറഞ്ഞു  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുന്നത് താങ്കൾ കേട്ടില്ലേ? അയാൾ പറഞ്ഞു  ഞാൻ ഭ്രാന്തനൊന്നുമല്ല 
സാത്താനിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുന്നത് അഥവാ ഇസ്തിആദത് സംബന്ധിച്ച് ധാരാളം ഹദീസുകളുണ്ട്‌
اوصيكم بالدعاء لنا
8848787706
عباس برمبادن
السلام عليكم 

Friday, 23 January 2015

ശൈത്താൻ മനുഷ്യന്റെ പൊതു ശത്രു-അഊദു ബില്ലാഹി മിന ശൈത്താനി റജീം-.തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കിയുള്ള ചർച്ച

മനുഷ്യരെ ശത്രുക്കളായി കാണാതിരിക്കുക,നല്ല പെരുമാറ്റം  വഴി ശത്രു പോലും മിത്രമായെന്നു വരാം .എന്നാൽ ശൈത്താൻ മനുഷ്യന്റെ പൊതു ശത്രുവാണ്.അവനോടു മയത്തിൽ പെരുമാറിയാൽ അത് മനുഷ്യ പുത്രന്റെ നാശത്തിലേക്കാണ് വഴി വയ്ക്കുക.നമ്മുടെ മനസ്സുകളിൽ കുടിലതകൾ കുടി കൊള്ളുന്നെങ്കിൽ അറിയുക,ശൈത്താൻ അവിടെ വസിക്കുന്നു,അവനിൽ നിന്ന് അല്ലാഹുവോട് ശരണം തേടുന്നതിനാണ് ഇസ്തിആദത് എന്ന് പറയുന്നത്.അതോടൊപ്പം നമ്മുടെ മനസ്സുകളിൽ തന്നെ വസിക്കുന്ന അത്തരം കുടിലതകളോട് പൊരുതി ജയിക്കേണ്ടിയിരിക്കുന്നു.കൂടുതൽ മനസ്സിലാക്കാൻ തഫ്സീർ ഇബ്നു കസീരിൽ  അഊദു ബില്ലാഹി മിന ശൈത്താനി റജീംഎന്ന ഇസ്തിആദത്തിന്റെ വചനത്തിന്റെ വ്യാഖ്യാനം നല്കിയിരിക്കുന്നത് കാണുക

ഇസ്തിആദത്ത് എന്നാൽ എന്ത്?ശൈത്താനിൽ നിന്ന് അല്ലാഹുവോട് ശരണം തേടൽ   അഊദു ബില്ലാഹി മിന ശൈത്താനി റജീം.തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കിയുള്ള ചർച്ച പദാനുപദ  തർജ്ജമയല്ല
تَفْسِير الِاسْتِعَاذَة وَأَحْكَامهَا " قَالَ اللَّه تَعَالَى" خُذْ الْعَفْو وَأْمُرْ بِالْعُرْفِ وَأَعْرِض عَنْ الْجَاهِلِينَ وَإِمَّا يَنْزَغَنَّك مِنْ
الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ سَمِيع عَلِيم
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക.
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌

സൂറ അൽ അഅരാഫ് 199,200
وَقَالَ تَعَالَى " اِدْفَعْ بِاَلَّتِي هِيَ أَحْسَن السَّيِّئَة نَحْنُ أَعْلَم بِمَا يَصِفُونَ وَقُلْ رَبّ أَعُوذ بِك مِنْ هَمَزَات الشَّيَاطِين وَأَعُوذ بِك رَبّ أَنْ يَحْضُرُونِ
ഏറ്റവും നല്ലതേതോ അതുകൊണ്ട്‌ നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ രക്ഷതേടുന്നു.
അവര്‍ ( പിശാചുക്കള്‍ ) എന്‍റെ അടുത്ത്‌ സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട രക്ഷ തേടുന്നു
(അൽ മുഅമിനൂൻ 96-98)

وَقَالَ تَعَالَى " اِدْفَعْ بِاَلَّتِي هِيَ أَحْسَن فَإِذَا الَّذِي بَيْنك وَبَيْنه عَدَاوَة كَأَنَّهُ وَلِيّ حَمِيم وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظّ عَظِيم وَإِمَّا يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ هُوَ السَّمِيع الْعَلِيم
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ ( തിന്‍മയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട്‌ നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
فصلت 34 - 35]
فَهَذِهِ ثَلَاث آيَات لَيْسَ لَهُنَّ رَابِعَة فِي مَعْنَاهَا وَهُوَ أَنَّ اللَّه تَعَالَى يَأْمُر بِمُصَانَعَةِ الْعَدُوّ الْإِنْسِيّ وَالْإِحْسَان إِلَيْهِ لِيَرُدّهُ عَنْهُ طَبْعه الطَّيِّب الْأَصْل إِلَى الْمُوَالَاة وَالْمُصَافَاة وَيَأْمُر بِالِاسْتِعَاذَةِ بِهِ مِنْ الْعَدُوّ الشَّيْطَانِيّ لَا مَحَالَة إِذْ لَا يَقْبَل مُصَانَعَة وَلَا إِحْسَانًا وَلَا يَبْتَغِي غَيْر هَلَاك اِبْن آدَم لِشِدَّةِ الْعَدَاوَة بَيْنه وَبَيْن أَبِيهِ آدَم مِنْ قَبْل
ഖുർആൻ സൂക്തങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യൻ തന്റെ മനുഷ്യരിൽ നിന്നുള്ള ശത്രുവിനോട് നന്മയോടെ പെരുമാറണമെന്നാണ്.കാരണം മനുഷ്യ പ്രക്ര്തിയിൽ അസ്ലിൽ തന്നെ ഉള്ള നന്മയുടെ അംശം പുറത്തു കൊണ്ട് വന്നു ശത്രു മിത്രമായി തീരാൻ അവനുമായി നല്ല രീതിയിൽ ഇടപെടുന്നത് സഹായകമായേക്കാം.എന്നാൽ പൈശാചികമായ ശത്രുവിന്റെ കാര്യം അങ്ങനെയല്ല.ശൈഥാനോട്നല്ല രീതിയിൽ പെരുമാറുന്നതും മ്ർദുല സമീപനം സ്വീകരിക്കുന്നതും മനുഷ്യ പുത്രന്റെ നാശത്തിനു മാത്രമേ ഉപകരിക്കൂ.കാരണം പിശാചും മനുഷ്യന്റെ പിതാവ് ആദമും തമ്മിലുള്ള ശത്രുത അത്രയ്ക്ക് വലുതാണ്‌
كَمَا قَالَ تَعَالَى" يَا بَنِي آدَم لَا يَفْتِنَنَّكُمْ الشَّيْطَان كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّة " وَقَالَ تَعَالَى " إِنَّ الشَّيْطَان لَكُمْ عَدُوّ فَاِتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبه لِيَكُونُوا مِنْ أَصْحَاب السَّعِير " وَقَالَ " أَفَتَتَّخِذُونَهُ وَذُرِّيَّته أَوْلِيَاء مِنْ دُونِيّ وَهُمْ لَكُمْ عَدُوّ بِئْسَ لِلظَّالِمِينَ بَدَلًا " وَقَدْ أَقْسَمَ لِلْوَالِدِ آدَم عَلَيْهِ السَّلَام أَنَّهُ لَهُ لَمِنْ النَّاصِحِينَ وَكَذَبَ فَكَيْف مُعَامَلَته لَنَا وَقَدْ قَالَ " فَبِعِزَّتِك لَأُغْوِيَنَّهُمْ أَجْمَعِينَ إِلَّا عِبَادك مِنْهُمْ الْمُخْلَصِينَ
സൂറ അൽ അഅരാഫ് 27 ൽ അല്ലാഹു പറയുന്നു
يَا بَنِي آدَمَ لاَ يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَاتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ يُؤْمِنُونَ
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന്‌ പുറത്താക്കിയത്‌ പോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന്‌ അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു
സൂറ അൽ ഫാതിർ 6 ൽ അല്ലാഹു പറയുന്നു
إِنَّ الشَّيْطَان لَكُمْ عَدُوّ فَاِتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبه لِيَكُونُوا مِنْ أَصْحَاب السَّعِير
തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത്‌ അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌
സൂറ അൽ കഹ്ഫു50 ൽ അല്ലാഹു പറയുന്നു
وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُوا لآدَمَ فَسَجَدُوا إِلاَّ إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاء مِن دُونِي وَهُمْ لَكُمْ عَدُوٌّ بِئْسَ لِلظَّالِمِينَ بَدَلا
നാം മലക്കുകളോട്‌ നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ പറഞ്ഞ സന്ദര്‍ഭം  ശ്രദ്ധേയമത്രെ. അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക്‌ പകരം കിട്ടിയത്‌ വളരെ ചീത്ത തന്നെ
1.           സൂറ സ്വാദ്   82,83ൽ അല്ലാഹു പറയുന്നു
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ                              
إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
ഇബ്ലീസ്‌ പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.
അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ

وَقَالَ تَعَالَى" فَإِذَا قَرَأْت الْقُرْآن فَاسْتَعِذْ بِاَللَّهِ مِنْ الشَّيْطَان الرَّجِيم إِنَّهُ لَيْسَ لَهُ سُلْطَان عَلَى الَّذِينَ آمَنُوا وَعَلَى رَبّهمْ يَتَوَكَّلُونَ إِنَّمَا سُلْطَانه عَلَى الَّذِينَ يَتَوَلَّوْنَهُ وَاَلَّذِينَ هُمْ بِهِ مُشْرِكُونَ " قَالَتْ طَائِفَة مِنْ الْقُرَّاء وَغَيْرهمْ يَتَعَوَّذ بَعْد الْقِرَاءَة وَاعْتَمَدُوا عَلَى ظَاهِر سِيَاق الْآيَة وَلِدَفْعِ الْإِعْجَاب بَعْد فَرَاغ الْعِبَادَة وَمِمَّنْ ذَهَبَ إِلَى ذَلِكَ حَمْزَة فِيمَنْ نَقَلَهُ عَنْهُ اِبْن فلوفا وَأَبُو حَاتِم السِّجِسْتَانِيّ حَكَى ذَلِكَ أَبُو الْقَاسِم يُوسُف بْن عَلِيّ بْن جُنَادَة الْهُذَلِيّ الْمَغْرِبِيّ فِي كِتَاب الْعِيَادَة الْكَامِل وَرُوِيَ عَنْ أَبِي هُرَيْرَة أَيْضًا وَهُوَ غَرِيب وَنَقَلَهُ مُحَمَّد بْن عُمَر الرَّازِيّ فِي تَفْسِيره عَنْ اِبْن سِيرِينَ فِي رِوَايَة عَنْهُ قَالَ : وَهُوَ قَوْل إِبْرَاهِيم النَّخَعِيّ وَدَاوُدَ بْن عَلِيّ الْأَصْبَهَانِيّ الظَّاهِرِيّ وَحَكَى الْقُرْطُبِيّ عَنْ أَبِي بَكْر بْن الْعَرَبِيّ عَنْ الْمَجْمُوعَة عَنْ مَالِك رَحِمَهُ اللَّه : أَنَّ الْقَارِئ يَتَعَوَّذ بَعْد الْفَاتِحَة وَاسْتَغْرَبَهُ اِبْن الْعَرَبِيّ
സൂറ നഹല്   98-100 ൽ അല്ലാഹു പറയുന്നു
فَإِذَا قَرَأْت الْقُرْآن فَاسْتَعِذْ بِاَللَّهِ مِنْ الشَّيْطَان الرَّجِيم إِنَّهُ لَيْسَ لَهُ سُلْطَان عَلَى الَّذِينَ آمَنُوا وَعَلَى رَبّهمْ يَتَوَكَّلُونَ إِنَّمَا سُلْطَانه عَلَى الَّذِينَ يَتَوَلَّوْنَهُ وَاَلَّذِينَ هُمْ بِهِ مُشْرِكُونَ
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന്‌ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക.
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍  പിശാചിന്‌  യാതൊരു അധികാരവുമില്ല; തീര്‍ച്ച.
അവന്‍റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു
ഇവിടെ
فَإِذَا قَرَأْت الْقُرْآن فَاسْتَعِذْ بِاَللَّهِ

എന്ന വചനത്തിന്റെ ബാഹ്യാർത്ഥത്തിൽ എടുത്തു കൊണ്ട് ചില ഖാരിഉകളും മറ്റും ഖുർആൻ പാരായണം ചെയ്തു കഴിഞ്ഞാൽ അല്ലാഹുവിനോട് പിശാചിൽ നിന്ന് ശരണം തേടുക എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വന്ന റിപ്പോർട്ടുകൾ പ്രബലമല്ല

وَحَكَى قَوْلًا ثَالِثًا وَهُوَ الِاسْتِعَاذَة أَوَّلًا وَآخِرًا جَمْعًا بَيْن الدَّلِيلَيْنِ نَقَلَهُ الرَّازِيّ . وَالْمَشْهُور الَّذِي عَلَيْهِ الْجُمْهُور أَنَّ الِاسْتِعَاذَة إِنَّمَا تَكُون قَبْل التِّلَاوَة لِدَفْعِ الْمُوَسْوِس عَنْهَا وَمَعْنَى الْآيَة عِنْدهمْ " فَإِذَا قَرَأْت الْقُرْآن فَاسْتَعِذْ بِاَللَّهِ مِنْ الشَّيْطَان الرَّجِيم " أَيْ إِذَا أَرَدْت الْقِرَاءَة كَقَوْلِهِ تَعَالَى " إِذَا قُمْتُمْ إِلَى الصَّلَاة فَاغْسِلُوا وُجُوهكُمْ وَأَيْدِيكُمْ " الْآيَة أَيْ إِذَا أَرَدْتُمْ الْقِيَام وَالدَّلِيل عَلَى ذَلِكَ الْأَحَادِيث عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِذَلِكَ . قَالَ الْإِمَام أَحْمَد بْن حَنْبَل رَحِمَهُ اللَّه حَدَّثَنَا مُحَمَّد بْن الْحَسَن بْن أَنَس حَدَّثَنَا جَعْفَر بْن سُلَيْمَان عَنْ عَلِيّ بْن عَلِيّ الرِّفَاعِيّ الْيَشْكُرِيّ عَنْ أَبِي الْمُتَوَكِّل النَّاجِيّ عَنْ أَبِي سَعِيد الْخُدْرِيّ قَالَ : كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ إِذَا قَامَ مِنْ اللَّيْل فَاسْتَفْتَحَ صَلَاته وَكَبَّرَ قَالَ " سُبْحَانك اللَّهُمَّ وَبِحَمْدِك وَتَبَارَكَ اِسْمك وَتَعَالَى جَدّك وَلَا إِلَه غَيْرك - ثُمَّ يَقُول - لَا إِلَه إِلَّا اللَّه ثَلَاثًا ثُمَّ يَقُول أَعُوذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه " وَقَدْ رَوَاهُ أَهْل السُّنَن الْأَرْبَعَة مِنْ رِوَايَة جَعْفَر بْن سُلَيْمَان عَنْ عَلِيّ بْن عَلِيّ وَهُوَ الرِّفَاعِيّ وَقَالَ التِّرْمِذِيّ : هُوَ أَشْهَر شَيْء فِي هَذَا الْبَاب وَقَدْ فُسِّرَ الْهَمْز بِالْمُوتَةِ وَهِيَ الْخَنْق وَالنَّفْخ بِالْكِبْرِ وَالنَّفْث بِالشِّعْرِ
ഇസ്തിആദത്ത് അഥവാ  അഊദു ഓതൽ ഫാതിഹയ്ക്ക് മുമ്പോ പിമ്പോ എന്ന വിഷയത്തിൽ രണ്ടു അഭിപ്രായങ്ങളെയും കൂട്ടി യോചിപ്പിച്ചു കൊണ്ട് മുമ്പും പിമ്പും ഓതുക എന്ന മൂന്നാമതൊരു അഭിപ്രായവുമുണ്ട്.എന്നാൽ ഖുർആൻ പാരായണ സമയത്ത് പിശാചിന്റെ വസ്വാസ്‌ ഒഴിവാക്കുന്നതിനായി ഇസ്തിആദത്ത് അഥവാ  അഊദു ഓതൽ ഖുർആൻ പാരായണത്തിന് മുമ്പ് വേണമെന്നതാണ് പ്രസിദ്ധവും ഭൂരിപക്ഷ അഭിപ്രായവും.ഈ അഭിപ്രായക്കാരുടെ വീക്ഷണത്തിൽ
فَإِذَا قَرَأْت الْقُرْآن
എന്ന വചനത്തിന്റെ അർത്ഥം നീ ഖുർആൻ പാരായണം ചെയ്യാൻ ഉദ്ദേശിച്ചാൽ എന്നാണു
إِذَا قُمْتُمْ إِلَى الصَّلَاة فَاغْسِلُوا وُجُوهكُمْ وَأَيْدِيكُمْ
നമസ്ക്കാരത്തിനു നിങ്ങൾ നിന്നാൽ നിങ്ങളുടെ മുഖവും കൈകളും നിങ്ങൾ കഴുകുക ........എന്നതിന്റെ സാരം നിസ്ക്കാരത്തിന് നിങ്ങൾ ഉദ്ദേശിച്ചാൽ എന്നാണു എന്നത് പോലെ.
ഇമാം അഹ്മദ് റ അബൂ സഈദ് അൽ ഖുദരി റ ൽ നിന്നുള്ള ഒരു ഹദീസ് രേഖപ്പെടുത്തുന്നു
كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ إِذَا قَامَ مِنْ اللَّيْل فَاسْتَفْتَحَ صَلَاته وَكَبَّرَ قَالَ " سُبْحَانك اللَّهُمَّ وَبِحَمْدِك وَتَبَارَكَ اِسْمك وَتَعَالَى جَدّك وَلَا إِلَه غَيْرك - ثُمَّ يَقُول - لَا إِلَه إِلَّا اللَّه ثَلَاثًا ثُمَّ يَقُول أَعُوذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ രാത്രി നമസ്ക്കാരത്തിനു എണീറ്റാൽ അല്ലാഹു അക്ബർ എന്ന് തക്ബീര് ചൊല്ലി നിസ്ക്കാരം തുടങ്ങുമായിരുന്നു,ശേഷം നബി
سُبْحَانك اللَّهُمَّ وَبِحَمْدِك وَتَبَارَكَ اِسْمك وَتَعَالَى جَدّك وَلَا إِلَه غَيْرك
അല്ലാഹുവേ....നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു,നിനക്കാണ് സർവ സ്തുതിയും,നിന്റെ നാമം അനുഗ്രഹ പൂർണ്ണമാണ്,നിന്റെ പരമാധികാരം അത്യുന്നതമാണ്,നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല. ശേഷം നബി ലാ ഇലാഹ ഇല്ലള്ളാഹ് എന്ന് 3 തവണ പറയുമായിരുന്നു.ശേഷം നബി
أَعُوذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه
ശൈത്താന്റെ ദുഷ് പ്രേരണകളിൽ  നിന്നും ധിക്കാരത്തിൽ നിന്നും സാത്താനിക കവിതകളിൽ നിന്നും ഞാൻ  എല്ലാം കേള്ക്കുന്നവനും എല്ലാം അറിയുന്നവനുമായ അല്ലാഹുവിനോട് ശരണം തേടുന്നു
അഹല് സ്സുനനിലെ നാല് പേരും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഏറ്റവും പ്രസിദ്ധമായ ഹദീസ് ആണിതെന്നു തിർമുദി പറഞ്ഞിട്ടുമുണ്ട്.ഹംസ്
هَمْز
 എന്നാൽ ശ്വാസം മുട്ടിക്കൽ നഫ്ഖ്
 نَفْخ
 എന്നാൽ ധിക്കാരം എന്നും നഫ്സ്
نَفْث
 എന്നാൽ കവിത എന്നും അർത്ഥം
كَمَا رَوَاهُ أَبُو دَاوُدَ وَابْن مَاجَهْ مِنْ حَدِيث شُعْبَة عَنْ عَمْرو بْن مُرَّة عَنْ عَاصِم الْعَنَزِيّ عَنْ نَافِع بْن جُبَيْر الْمُطْعِم عَنْ أَبِيهِ قَالَ : رَأَيْت رَسُول اللَّه صَلَّى اللَّه تَعَالَى عَلَيْهِ وَعَلَى آلِه وَسَلَّمَ حِين دَخَلَ فِي الصَّلَاة قَالَ " اللَّه أَكْبَر كَبِيرًا ثَلَاثًا الْحَمْد لِلَّهِ كَثِيرًا ثَلَاثًا سُبْحَان اللَّه بُكْرَة وَأَصِيلًا ثَلَاثًا اللَّهُمَّ إِنِّي أَعُوذ بِك مِنْ الشَّيْطَان مِنْ هَمْزه وَنَفْخه وَنَفْثه " قَالَ عُمَر : وَهَمْزه الْمُوتَة وَنَفْخه الْكِبْر وَنَفْثه الشِّعْر . وَقَالَ اِبْن مَاجَهْ : حَدَّثَنَا عَلِيّ بْن الْمُنْذِر حَدَّثَنَا اِبْن فُضَيْل حَدَّثَنَا عَطَاء بْن السَّائِب عَنْ أَبِي عَبْد الرَّحْمَن السُّلَمِيّ عَنْ اِبْن مَسْعُود عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " اللَّهُمَّ إِنِّي أَعُوذ بِك مِنْ الشَّيْطَان الرَّجِيم وَهَمْزه وَنَفْخه وَنَفْثه قَالَ : هَمْزه الْمُوتَة وَنَفْخه الْكِبْر وَنَفْثه الشِّعْر وَقَالَ الْإِمَام أَحْمَد : حَدَّثَنَا إِسْحَاق بْن يُوسُف حَدَّثَنَا شَرِيك عَنْ يَعْلَى بْن عَطَاء عَنْ رَجُل حَدَّثَهُ أَنَّهُ سَمِعَ أَبَا أُمَامَةَ الْبَاهِلِيّ يَقُول : كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ إِذَا قَامَ إِلَى الصَّلَاة كَبَّرَ ثَلَاثًا ثُمَّ قَالَ " لَا إِلَه إِلَّا اللَّه ثَلَاث مَرَّات وَسُبْحَان اللَّه وَبِحَمْدِهِ ثَلَاث مَرَّات " ثُمَّ قَالَ " أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه
സമാനമായ ഹദീസുകൾ വിവിധ റിപ്പോർട്ടുകളിൽ ഉള്ളതാണ് മുകളിൽ കൊടുത്തിട്ടുള്ളത്
ജുബൈർ അൽ മുത്ഇം പറയുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നിസ്ക്കാരത്തിൽ പ്രവേശിച്ചാൽ
اللهُ أَكْبَرُ كَبِيرًا
الْحَمْدُ للهِ كَثِيرًا  
 سُبْحَانَ اللهِ بُكْرَةً وَأَصِيلًا
എന്നിങ്ങനെ 3 തവണയും  പിന്നീട്
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ

എന്നും പറയുമായിരുന്നു


Tuesday, 20 January 2015

നിസ്ക്കാരത്തിൽ ഓരോ റക്അതിലും ഫാത്തിഹ പാരായണം നിർബന്ധമുണ്ടോ?ഇമാമിനെ തുടർന്ന് നിസ്ക്കരിക്കുന്നവൻ ഫാത്തിഹ പാരായണം ചെയ്യണമോ?

നിസ്ക്കാരത്തിൽ ഓരോ റക്അതിലും ഫാത്തിഹ പാരായണം നിർബന്ധമുണ്ടോ?ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവൻ  ഫാത്തിഹ പാരായണം ചെയ്യണമോ?തഫ്സീർ ഇബ്നു കസീർ അവലംബമാക്കിയുള്ള ചർച്ച, പദാനുപദ തർജ്ജമയല്ല.

ثُمَّ إِنَّ مَذْهَب الشَّافِعِيّ وَجَمَاعَة مِنْ أَهْل الْعِلْم أَنَّهُ تَجِب قِرَاءَتهَا فِي كُلّ رَكْعَة 
ഇമാം ഷാഫിഈയുടെയും ഉലമാക്കളിൽ നിന്ന് ഒരു വിഭാഗത്തിൻറെയും അഭിപ്രായ പ്രകാരം ഓരോ  റക്അതിലും ഫാത്തിഹ പാരായണം നിർബന്ധമാണ്.
وَقَالَ آخَرُونَ : إِنَّمَا تَجِب قِرَاءَتهَا فِي مُعْظَم الرَّكَعَات

ഭൂരിഭാഗം റക്അതുകളിലും ഫാത്തിഹ പാരായണം ചെയ്യണമെന്നു മറ്റു ചിലർ പറഞ്ഞിരിക്കുന്നു.

وَقَالَ الْحَسَن وَأَكْثَر الْبَصَرِيِّينَ : إِنَّمَا تَجِب قِرَاءَتهَا فِي رَكْعَة وَاحِدَة مِنْ الصَّلَوَات أَخْذًا بِمُطْلَقِ الْحَدِيث " لَا صَلَاة لِمَنْ لَمْ يَقْرَأ بِفَاتِحَةِ الْكِتَاب "
ഹസനും ബസ്രക്കാരിൽ അധികവും
 لَا صَلَاة لِمَنْ لَمْ يَقْرَأ بِفَاتِحَةِ الْكِتَاب "
 ഫാത്തിഹ പാരായണം ചെയ്യാത്തവന് നിസ്ക്കാരമില്ല എന്നാ ഹദീസിന്റെ അടിസ്ഥാനത്തിൽ  ഏതെങ്കിലും ഒരു റക്അത്തിൽ ഫാത്തിഹ നിർബന്ധമായും  പാരായണം ചെയ്യണമെന്നു അഭിപ്രായപ്പെട്ടിരിക്കുന്നു.
وَقَالَ أَبُو حَنِيفَة وَأَصْحَابه وَالثَّوْرِيّ وَالْأَوْزَاعِيّ : لَا تَتَعَيَّن قِرَاءَتهَا بَلْ لَوْ قَرَأَ بِغَيْرِهَا أَجْزَأَهُ لِقَوْلِهِ تَعَالَى : " فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن " وَاَللَّه أَعْلَم 
അബൂ ഹനീഫയും അനുയായികളും സൌരിയും ഔസാഇയും ഫാത്തിഹ തന്നെ നിർണ്ണിതമല്ലെന്നും ഖുർആനിൽ നിന്ന് മറ്റെന്തെങ്കിലും പാരായണം ചെയ്താലും മതിയാവുമെന്നും
 فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن 
 ഖുർആനിൽ നിന്ന് എളുപ്പമുള്ളതു  പാരായണം ചെയ്യുക എന്നാ വചനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിരിക്കുന്നു.അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.
وَقَدْ رَوَى اِبْن مَاجَهْ مِنْ حَدِيث أَبِي سُفْيَان السَّعْدِيّ عَنْ أَبِي نَضْرَة عَنْ أَبِي سَعِيد مَرْفُوعًا " لَا صَلَاة لِمَنْ لَمْ يَقْرَأ فِي كُلّ رَكْعَة بِالْحَمْدِ وَسُورَة فِي فَرِيضَة أَوْ غَيْرهَا " وَفِي صِحَّة هَذَا نَظَر وَمَوْضِع تَحْرِير هَذَا كُلّه فِي كِتَاب الْأَحْكَام الْكَبِير وَاَللَّه أَعْلَم . " 
ഇബ്നു മാജ രേഖപ്പെടുത്തിയ അബൂ സഈദിൽ നിന്ന്  മർഫൂആയി വന്ന   ഒരു ഹദീസിൽ 
لَا صَلَاة لِمَنْ لَمْ يَقْرَأ فِي كُلّ رَكْعَة بِالْحَمْدِ وَسُورَة فِي فَرِيضَة أَوْ غَيْرهَا 
ഫർദു നിസ്ക്കാരത്തിലും അല്ലാത്ത നിസ്ക്കാരത്തിലും എല്ലാ  റക്അതുകളിലും ഹംദും അതായത് ഫാതിഹയും മറ്റൊരു സൂറത്തും പാരായണം ചെയ്യാത്തവന് നിസ്ക്കാരമില്ല എന്ന് കാണുന്നു.അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.
" الْوَجْه الثَّالِث " هَلْ تَجِب قِرَاءَة الْفَاتِحَة عَلَى الْمَأْمُوم ؟ فِيهِ ثَلَاثَة أَقْوَال لِلْعُلَمَاءِ " أَحَدهَا " أَنَّهُ تَجِب عَلَيْهِ قِرَاءَتهَا كَمَا تَجِب عَلَى إِمَامه لِعُمُومِ الْأَحَادِيث الْمُتَقَدِّمَة 
ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവൻ  ഫാത്തിഹ പാരായണം ചെയ്യണമോ? ഈ വിഷയത്തിൽ ഉലമാക്കൾക്കിടയിൽ 3 അഭിപ്രായങ്ങളുണ്ട്.മുകളില പറഞ്ഞ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവനും ഇമാമിനെ പോലെ തന്നെ  ഫാത്തിഹ പാരായണം നിർബന്ധമാണെന്നാണ് ഒന്നാമത്തെ അഭിപ്രായം.
وَالثَّانِي " لَا تَجِب عَلَى الْمَأْمُوم قِرَاءَة بِالْكُلِّيَّةِ لِلْفَاتِحَةِ وَلَا غَيْرهَا لَا فِي صَلَاة الْجَهْرِيَّة وَلَا فِي صَلَاة السِّرِّيَّة لِمَا رَوَاهُ الْإِمَام أَحْمَد بْن حَنْبَل فِي مُسْنَده عَنْ جَابِر بْن عَبْد اللَّه عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ : " مَنْ كَانَ لَهُ إِمَام فَقِرَاءَة الْإِمَام لَهُ قِرَاءَة " وَلَكِنَّ فِي إِسْنَاده ضَعْفًا. وَرَوَاهُ مَالِك عَنْ وَهْب بْن كَيْسَان عَنْ جَابِر مِنْ كَلَامه وَقَدْ رُوِيَ هَذَا الْحَدِيث مِنْ طُرُق وَلَا يَصِحّ شَيْء مِنْهَا عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَاَللَّه أَعْلَم
ഉറക്കെ ഓതുന്ന നിസ്ക്കാരത്തിലാകട്ടെ പതുക്കെ  ഓതുന്ന നിസ്ക്കാരത്തിലാകട്ടെ ഫാത്തിഹ ഉൾപ്പെടെ ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവന് നിർബന്ധമില്ല എന്നതാണ് രണ്ടാമത്തെ അഭിപ്രായം.ഇമാം അഹ്മദ് ബ്നു ഹൻബൽ റ മുസ്നദിൽ  രേഖപ്പെടുത്തിയ ജാബിര് ബ്നു അബ്ദില്ലാഹ് നബി صَلَّى اللَّه عَلَيْهِ وَسَلَّمَ 
യിൽ നിന്ന് റിപ്പോർട്ട് ചെയ്ത 
مَنْ كَانَ لَهُ إِمَام فَقِرَاءَة الْإِمَام لَهُ قِرَاءَة 
ഒരാൾക്ക്‌ ഇമാമുണ്ടെങ്കിൽ ഇമാമിന്റെ ഖുർആൻ പാരായണം അയാൾക്കുള്ള ഖുർആൻ പാരായണം കൂടിയാണ്.എന്നാ ഹദീസാണ് തെളിവ്.എന്നാൽ ഈ ഹദീസിന്റെ പരമ്പര ദുർബലമാണ്.ഇമാം മാലിക് ഉൾപ്പെടെ വിവിധ വഴികളിൽ ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നബി  صَلَّى اللَّه عَلَيْهِ وَسَلَّمَ
യിൽ നിന്നുള്ള സഹീഹായ റിപ്പോർട്ട് ആയി ഒന്നും വന്നിട്ടില്ല.അല്ലാഹു അഅലം.
وَالْقَوْل الثَّالِث " أَنَّهُ تَجِب الْقِرَاءَة عَلَى الْمَأْمُوم فِي السِّرِّيَّة لِمَا تَقَدَّمَ وَلَا يَجِب ذَلِكَ فِي الْجَهْرِيَّة لِمَا ثَبَتَ فِي صَحِيح مُسْلِم عَنْ أَبِي مُوسَى الْأَشْعَرِيّ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّمَا جُعِلَ الْإِمَام لِيُؤْتَمّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَإِذَا قَرَأَ فَأَنْصِتُوا " وَذَكَرَ بَقِيَّة الْحَدِيث وَهَكَذَا رَوَاهُ بَقِيَّة أَهْل السُّنَن أَبُو دَاوُدَ وَالتِّرْمِذِيّ وَالنَّسَائِيّ وَابْن مَاجَهْ عَنْ أَبِي هُرَيْرَة عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ : " وَإِذَا قَرَأَ فَأَنْصِتُوا " وَقَدْ صَحَّحَهُ مُسْلِم بْن الْحَجَّاج أَيْضًا فَدَلَّ هَذَانِ الْحَدِيثَانِ عَلَى صِحَّة هَذَا الْقَوْل وَهُوَ قَوْل قَدِيم لِلشَّافِعِيِّ رَحِمَهُ اللَّه وَاَللَّه أَعْلَم . وَرِوَايَة عَنْ الْإِمَام أَحْمَد بْن حَنْبَل رَحِمَهُ اللَّه تَعَالَى 
മൂന്നാമത്തെ അഭിപ്രായം:
പതുക്കെ ഓതുന്ന സമയത്ത്  ഇമാമിനെ തുടർന്ന് നിസ്ക്കരിക്കുന്നവൻ ഫാത്തിഹ പാരായണം ചെയ്യണമെന്നും ഉറക്കെ ഓതുന്നതിൽ നിർബന്ധമില്ലെന്നും ഉള്ളതാണ് മൂന്നാമത്തെ അഭിപ്രായം.സഹീഹു മുസ്ലിമിൽ അബൂ മൂസൽ അശ്അരിയിൽ നിന്നുള്ള റിപ്പോർട്ടാണ്‌ ഈ അഭിപ്രായത്തിനു ആധാരം.റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ
പറയുന്നു:
إِنَّمَا جُعِلَ الْإِمَام لِيُؤْتَمّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَإِذَا قَرَأَ فَأَنْصِتُوا
നിശ്ചയം ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് തുടരപ്പെടുന്നതിനാണ്.അതിനാൽ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീര് ചൊല്ലുക,ഇമാം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിങ്ങൾ മൌനം പാലിക്കുക.കൂടാതെ സമാന  ആശയത്തിൽ അബൂ ദാവൂദ്,നാസാഇ, തിർമുദി, ഇബ്നു മാജ എന്നീ അഹല്സ്സുനനും ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു.ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഈ മൂന്നാമത്തെ അഭിപ്രായത്തിന്റെ തെളിവ് സ്ഥിരപ്പെട്ടിരിക്കുന്നു.ഇമാം ഷാഫിഈ RAHIMAHULLAH യുടെ ഖദീമായ  അഭിപ്രായം ഇതാണ്  താനും.
وَاَللَّه أَعْلَم 

وَالْغَرَض مِنْ ذِكْر هَذِهِ الْمَسَائِل هَهُنَا بَيَان اِخْتِصَاص سُورَة الْفَاتِحَة بِأَحْكَامٍ لَا تَتَعَلَّق بِغَيْرِهَا مِنْ السُّوَر . وَقَالَ الْحَافِظ أَبُو بَكْر الْبَزَّار حَدَّثَنَا إِبْرَاهِيم بْن سَعْد الْجَوْهَرِيّ حَدَّثَنَا غَسَّان بْن عُبَيْد عَنْ أَبِي عِمْرَان الْجَوْنِيّ عَنْ أَنَس رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ : " إِذَا وَضَعْت جَنْبك عَلَى الْفِرَاش وَقَرَأْت فَاتِحَة الْكِتَاب وَقُلْ هُوَ اللَّه أَحَد فَقَدْ أَمِنْت مِنْ كُلّ شَيْء إِلَّا الْمَوْت


ഈ പറഞ്ഞ മസ്അലകളിൽ നിന്നും മറ്റു സൂരത്തുകളെ അപേക്ഷിച്ച് ഫാതിഹായ്ക്കുള്ള പ്രത്യേകതകൾ വ്യക്തമാണ്.അൽ ഹാഫിദ് അബൂ ബക്കർ അൽ ബസ്സാർ അനസ് റ ൽ നിന്നുള്ള ഒരു  ഹദീസ് രേഖപ്പെടുത്തിയത് കാണുക,.റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ

പറയുന്നു:
നീ ഫാതിഹത്തുൽ കിതാബും ഖുൽ ഹുവല്ലാഹു അഹദും ഓതി  നിന്റെ വിരിപ്പിൽ കിടനാൽ നീ മരണമാല്ലാത്ത എല്ലാറ്റിൽ നിന്നും സുരക്ഷിതനയിരിക്കും/നിർഭയനായിരിക്കും.

Monday, 12 January 2015

നിസ്ക്കാരത്തിൽ ഫാത്തിഹ പാരായണം നിർബന്ധമാണോ? തഫ്സീർ ഇബ്നു കസീർ

നിസ്ക്കാരത്തിൽ   ഫാത്തിഹ പാരായണം നിർബന്ധമാണോ?(അവലംബം: തഫ്സീർ ഇബ്നു കസീർ മലയാളത്തിൽ കൊടുത്ത ഭാഗം പദാനുപദ തർജ്ജമയല്ല)

فَدَلَّ هَذَا كُلّه عَلَى أَنَّهُ لَا بُدّ مِنْ الْقِرَاءَة فِي الصَّلَاة وَهُوَ اِتِّفَاق مِنْ الْعُلَمَاء وَلَكِنْ اِخْتَلَفُوا فِي مَسْأَلَة نَذْكُرهَا فِي الْوَجْه الثَّانِي وَذَلِكَ أَنَّهُ هَلْ يَتَعَيَّن لِلْقِرَاءَةِ فِي الصَّلَاة غَيْر فَاتِحَة الْكِتَاب أَمْ تُجْزِئ هِيَ أَوْ غَيْرهَا ؟ عَلَى قَوْلَيْنِ مَشْهُورَيْنِ فَعِنْد أَبَى حَنِيفَة وَمَنْ وَافَقَهُ مِنْ أَصْحَابه وَغَيْرهمْ : أَنَّهَا لَا تَتَعَيَّن بَلْ مَهْمَا قَرَأَ بِهِ مِنْ الْقُرْآن أَجْزَأَهُ فِي الصَّلَاة وَاحْتَجُّوا بِعُمُومِ قَوْله تَعَالَى : " فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن " وَبِمَا ثَبَتَ فِي الصَّحِيحَيْنِ مِنْ حَدِيث أَبِي هُرَيْرَة فِي قِصَّة الْمُسِيء فِي صَلَاته أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ لَهُ " إِذَا قُمْت إِلَى الصَّلَاة فَكَبِّرْ ثُمَّ اِقْرَأْ مَا تَيَسَّرَ مَعَك مِنْ الْقُرْآن " قَالُوا فَأَمَرَهُ بِقِرَاءَةِ مَا تَيَسَّرَ وَلَمْ يُعَيِّنْ لَهُ الْفَاتِحَة وَلَا غَيْرهَا فَدَلَّ عَلَى مَا قُلْنَا
നിസ്ക്കാരത്തിൽ ഖുർആൻ പാരായണം നിർബന്ധമാണെന്ന കാര്യത്തിൽ ഉലമാക്കൾ യോജിച്ചിരിക്കുന്നു.എന്നാൽ നിസ്ക്കാരത്തിൽ ഫാത്തിഹ തന്നെ നിർബന്ധമായും പാരായണം ചെയ്യേണ്ടതുണ്ടോ,അതോ ഖുർആനിലെ ഏതെങ്കിലും ഭാഗം ഓതിയാൽ മതിയാവുമോ എന്ന കാര്യത്തിൽ പ്രസിദ്ധമായ 2 അഭിപ്രായങ്ങളുണ്ട്.ഇമാം അബൂ ഹനീഫയും അദ്ധേഹത്തിന്റെ ചില അനുയായികളും മറ്റു ചിലരും ഖുർആനിൽ നിന്ന് എന്തെങ്കിലും ഓതിയാൽ മതിയെന്നും ഫാത്തിഹ തന്നെ എന്ന് നിജപ്പെടുത്തിയിട്ടില്ലെന്നും ഉള്ള അഭിപ്രായം പറഞ്ഞിരിക്കുന്നു
.فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن 
ഖുർആനിൽ നിന്ന് എളുപ്പമുള്ളതു നിങ്ങൾ ഓതുക എന്ന ഖുർആൻ വചനവും
 إِذَا قُمْت إِلَى الصَّلَاة فَكَبِّرْ ثُمَّ اِقْرَأْ مَا تَيَسَّرَ مَعَك مِنْ الْقُرْآن
  നീ നിസ്ക്കാരത്തിനായി  നിന്നാൽ തക്ബീർ ചൊല്ലി പിന്നീട് ഖുർആനിൽ നിന്ന് നിനക്ക് എളുപ്പമുള്ളതു പാരായണം ചെയ്യുകയും ചെയ്യുക എന്ന് നബി ഒരാളോട് പറഞ്ഞതായുള്ള അബൂ ഹുറൈറയുടെ സഹീഹായ ഹദീസുമാണ്‌ അവർക്കുള്ള തെളിവുകൾ.ഇവിടെ നബി ഫാത്തിഹ എന്നോ മറ്റോ നിർണ്ണയിക്കാതെ ഖുർആനിൽ നിന്ന് എളുപ്പമുള്ളതു എന്ന് പറഞ്ഞു എന്നാണു അവർ വിശദീകരിക്കുന്നത്.
وَالْقَوْل الثَّانِي " أَنَّهُ تَتَعَيَّن قِرَاءَة الْفَاتِحَة فِي الصَّلَاة وَلَا تُجْزِئ الصَّلَاة بِدُونِهَا وَهُوَ قَوْل بَقِيَّة الْأَئِمَّة مَالِك وَالشَّافِعِيّ وَأَحْمَد بْن حَنْبَل وَأَصْحَابهمْ وَجُمْهُور الْعُلَمَاء وَاحْتَجُّوا عَلَى ذَلِكَ بِهَذَا الْحَدِيث الْمَذْكُور حَيْثُ قَالَ صَلَوَات اللَّه وَسَلَامه عَلَيْهِ " مَنْ صَلَّى صَلَاة لَمْ يَقْرَأ فِيهَا بِأُمِّ الْقُرْآن فَهِيَ خِدَاج" وَالْخِدَاج هُوَ النَّاقِص كَمَا فُسِّرَ بِهِ فِي الْحَدِيث " غَيْر تَمَام " 
രണ്ടാമത്തെ അഭിപ്രായം നിസ്ക്കാരത്തിൽ  ഫാത്തിഹ തന്നെ പാരായണം ചെയ്യണമെന്നും ഫാത്തിഹ ഒഴികെ മറ്റെന്തു ഓതിയാലും അത് മതിയാകില്ലെന്നുമാണ്.ഇമാം മാലിക് , ഇമാം ഷാഫിഈ ,ഇമാം അഹ്മദ് ബ്നു ഹന്ബൽ എന്നിവരുടെയും അവരുടെ അനുയായികളുടെയും ഭൂരിഭാഗം ഉലമാക്കളുടെയും അഭിപ്രായവും നിസ്ക്കാരത്തിൽ  ഫാത്തിഹ നിർബന്ധമായും പാരായണം ചെയ്യണമെന്നു  തന്നെയാണ്
.مَنْ صَلَّى صَلَاة لَمْ يَقْرَأ فِيهَا بِأُمِّ الْقُرْآن فَهِيَ خِدَاج
ഉമ്മുൽ ഖുർആൻ അഥവാ ഫാത്തിഹ പാരായണം ചെയ്യാതെ ഒരാൾ നിസ്ക്കരിച്ചാൽ ആ നിസ്ക്കാരം ഖിദാജ് അഥവാ അപൂർണ്ണമാണ്‌ എന്ന നബി വചനമാണ് അവരുടെ തെളിവ്.ഖിദാജ്  എന്നാൽ ന്യൂനതയുള്ളത്,അപൂർണ്ണം എന്നൊക്കെയാണ് അർത്ഥം.
وَاحْتَجُّوا أَيْضًا بِمَا ثَبَتَ فِي الصَّحِيحَيْنِ مِنْ حَدِيث الزُّهْرِيّ عَنْ مَحْمُود بْن الرَّبِيع عَنْ عُبَادَة بْن الصَّامِت قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " لَا صَلَاة لِمَنْ لَمْ يَقْرَأ بِفَاتِحَةِ الْكِتَاب " . وَفِي صَحِيح اِبْن خُزَيْمَةَ وَابْن حِبَّان عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" لَا تُجْزِئ صَلَاة لَا يُقْرَأ فِيهَا بِأُمِّ الْقُرْآن " وَالْأَحَادِيث فِي هَذَا الْبَاب كَثِيرَة وَوَجْه الْمُنَاظَرَة هَهُنَا يَطُول ذِكْره وَقَدْ أَشَرْنَا إِلَى مَأْخَذهمْ فِي ذَلِكَ رَحِمَهمْ اللَّه
 സഹീഹൈനി രേഖപ്പെടുത്തിയതും   ഉബാദത്തു  ബ്നു സാമിത്  റ റിപ്പോർട്ട് ചെയ്തതുമായ 
لَا صَلَاة لِمَنْ لَمْ يَقْرَأ بِفَاتِحَةِ الْكِتَاب 
ഫാതിഹത്തുൽ കിതാബ് പാരായണം ചെയ്യാത്തവന് നിസ്ക്കാരമില്ല എന്ന നബി വചനവും ഇബ്നു ഹിബ്ബാനും ഇബ്നു ഖുസൈമയും അവരുടെ സഹീഹുകളിൽ രേഖപ്പെടുത്തിയതുമായ
لَا تُجْزِئ صَلَاة لَا يُقْرَأ فِيهَا بِأُمِّ الْقُرْآن 
ഉമ്മുൽ ഖുർആൻ അഥവാ ഫാത്തിഹ പാരായണം ചെയ്യാത്ത നിസ്ക്കാരം മതിയാവുകയില്ല എന്ന നബി വചനവും നിസ്ക്കാരത്തിൽ  ഫാത്തിഹ പാരായണം നിർബന്ധമാണ് എന്ന അഭിപ്രായക്കാർ തെളിവായെടുത്തിരിക്കുന്നു.ഈ വിഷയത്തിൽ നിരവധി ഹദീസുകളുണ്ട്‌;ദൈർഘ്യം ഭയന്ന് ഇമാമുമാരുടെ RAHIMAHUMULLAAH അഭിപ്രായങ്ങളിലേക്ക് വിരൽ ചൂണ്ടുക മാത്രമാണ് ചെയ്തത്.

Sunday, 11 January 2015

ഫാത്തിഹ സൂറത്തും നിസ്ക്കാരവും തഫ്സീർ ഇബ്നു കസീർ

ഫാത്തിഹ സൂറത്തും നിസ്ക്കാരവും (സ്വലാ:) അവലംബം തഫ്സീർ ഇബ്നു കസീർ .മലയാളത്തിൽ നല്കിയിരിക്കുന്ന ഭാഗം തഫ്സീറിന്റെ പദാനുപദ തർജ്ജമയല്ല.
قَالَ مُسْلِم حَدَّثَنَا إِسْحَاق بْن إِبْرَاهِيم الْحَنْظَلِيّ هُوَ اِبْن رَاهْوَيْهِ حَدَّثَنَا سُفْيَان بْن عُيَيْنَةَ عَنْ الْعَلَاء يَعْنِي اِبْن عَبْد الرَّحْمَن بْن يَعْقُوب الْخَرَقِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : " مَنْ صَلَّى صَلَاة لَمْ يَقْرَأ فِيهَا بِأُمِّ الْقُرْآن فَهِيَ خِدَاج ثَلَاثًا غَيْر تَمَام അബൂ ഹുറൈറ റ റിപ്പോർട്ട് ചെയ്യുന്നു : നബി صَلَّى اللَّه عَلَيْهِ وَسَلَّمَ പറഞ്ഞു:  Ummul Quran അഥവാ ഫാത്തിഹ ഒതാത്ത നിസ്ക്കാരം അപൂർണ്ണമാണ് നബി അത് 3 തവണ ആവർത്തിച്ചു.فَقِيلَ لِأَبِي هُرَيْرَة إِنَّا نَكُون خَلْف الْإِمَام فَقَالَ اِقْرَأْ بِهَا فِي نَفْسك فَإِنِّي سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : " قَالَ اللَّه عَزَّ وَجَلَّ : قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ وَلِعَبْدِي مَا سَأَلَ فَإِذَا قَالَ : " الْحَمْد لِلَّهِ رَبّ الْعَالَمِينَ " قَالَ اللَّه حَمِدَنِي عَبْدِي وَإِذَا قَالَ " الرَّحْمَن الرَّحِيم " قَالَ اللَّه أَثْنَى عَلَيَّ عَبْدِي فَإِذَا قَالَ : " مَالِك يَوْم الدِّين " قَالَ اللَّه مَجَّدَنِي عَبْدِي وَقَالَ مَرَّة فَوَّضَ إِلَيَّ عَبْدِي فَإِذَا قَالَ " إِيَّاكَ نَعْبُد وَإِيَّاكَ نَسْتَعِين " قَالَ هَذَا بَيْنِي وَبَيْن عَبْدِي وَلِعَبْدِي مَا سَأَلَ فَإِذَا قَالَ : " اِهْدِنَا الصِّرَاط الْمُسْتَقِيم صِرَاط الَّذِينَ أَنْعَمْت عَلَيْهِمْ غَيْر الْمَغْضُوب عَلَيْهِمْ وَلَا الضَّالِّينَ " قَالَ اللَّه هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ അബൂ ഹുറൈറയോട് ചോദിക്കപ്പെട്ടു:ഞങ്ങൾ ഇമാമിറെ പിന്നിൽ തുടർന്ന് നിസ്ക്കരിക്കുകയാണെങ്കിലോ? അബൂ ഹുറൈറ പറഞ്ഞു:നീ സ്വയം ഓതുക, കാരണം റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.അള്ളാഹു അസ്സ വ ജൽ പറഞ്ഞു:നിസ്ക്കാരത്തെ എനിക്കും എന്റെ ദാസനും ഇടയിൽ രണ്ടായി പകുത്തിരിക്കുന്നു.എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും.എന്റെ ദാസൻ الْحَمْد لِلَّهِ رَبّ الْعَالَمِينَസ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു എന്ന് പറഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ സ്തുതിച്ചു എന്ന് പറയും .അവൻ الرَّحْمَن الرَّحِيم പരമകാരുണികനും കരുണാനിധിയും ആയവൻ എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ പുകഴ്ത്തിയിരിക്കുന്നു എന്ന് പറയും.അവൻ مَالِك يَوْم الدِّينപ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ ആയവൻ എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ വാഴ്ത്തിയിരിക്കുന്നു അല്ലെങ്കിൽ എന്റെ ദാസൻ അവന്റെ എല്ലാ കാര്യങ്ങളും എന്നിൽ അർപ്പിചിരിക്കുന്നു എന്ന് പറയും.അവൻ إِيَّاكَ نَعْبُد وَإِيَّاكَ نَسْتَعِينനിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസനും ഞാന് തമ്മിലുള്ളത് ഇതാണ്,എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും എന്ന് പറയും .അവൻ اِهْدِنَا الصِّرَاط الْمُسْتَقِيم صِرَاط الَّذِينَ أَنْعَمْت عَلَيْهِمْ غَيْر الْمَغْضُوب عَلَيْهِمْ وَلَا الضَّالِّينَ ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല ; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല എന്ന് പറഞ്ഞാൽ അല്ലാഹു ഇതാണ് എന്റെ ദാസനുള്ളത്;എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും എന്ന് പറയും.
وَهَكَذَا رَوَاهُ النَّسَائِيّ عَنْ إِسْحَاق بْن رَاهْوَيْهِ وَقَدْ رَوَيَاهُ أَيْضًا عَنْ قُتَيْبَة عَنْ مَالِك عَنْ الْعَلَاء عَنْ أَبِي السَّائِب مَوْلَى هِشَام بْن زُهْرَة عَنْ أَبِي هُرَيْرَة وَفِي هَذَا السِّيَاق " فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ " وَهَكَذَا رَوَاهُ اِبْن إِسْحَاق عَنْ الْعَلَاء وَقَدْ رَوَاهُ مُسْلِم مِنْ حَدِيث اِبْن جُرَيْج عَنْ الْعَلَاء عَنْ أَبِي السَّائِب هَكَذَا وَرَوَاهُ أَيْضًا مِنْ حَدِيث اِبْن أَبِي أُوَيْس عَنْ الْعَلَاء عَنْ أَبِيهِ وَأَبِي السَّائِب كِلَاهُمَا عَنْ أَبِي هُرَيْرَة وَقَالَ التِّرْمِذِيّ هَذَا حَدِيث حَسَن وَسَأَلْت أَبَا زُرْعَة عَنْهُ فَقَالَ كِلَا الْحَدِيثَيْنِ صَحِيح مَنْ قَالَ عَنْ الْعَلَاء عَنْ أَبِي السَّائِب وَعَنْ الْعَلَاء عَنْ أَبِيهِ وَقَدْ رَوَى هَذَا الْحَدِيث عَبْد اللَّه اِبْن الْإِمَام أَحْمَد مِنْ حَدِيث الْعَلَاء عَنْ أَبِيهِ عَنْ أَبِي هُرَيْرَة عَنْ أُبَيّ بْن كَعْب مُطَوَّلًا وَقَالَ اِبْن جَرِير حَدَّثَنَا صَالِح بْن مِسْمَار الْمَرْوَزِيّ حَدَّثَنَا زَيْد بْن الْحُبَاب حَدَّثَنَا عَنْبَسَة بْن سَعِيد عَنْ مُطَرِّف بْن طَرِيف عَنْ سَعِيد بْن إِسْحَاق عَنْ كَعْب بْن عُجْرَة عَنْ جَابِر بْن عَبْد اللَّه قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " قَالَ اللَّه تَعَالَى : قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ وَلَهُ مَا سَأَلَ فَإِذَا قَالَ الْعَبْد " الْحَمْد لِلَّهِ رَبّ الْعَالَمِينَ" قَالَ حَمِدَنِي عَبْدِي وَإِذَا قَالَ " الرَّحْمَن الرَّحِيم " قَالَ أَثْنَى عَلَيَّ عَبْدِي ثُمَّ قَالَ هَذَا لِي وَلَهُ مَا بَقِيَ " وَهَذَا غَرِيب مِنْ هَذَا الْوَجْه നസാഇ ,മുസ്ലിം,തിർമുദി എന്നിവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.ഇബ്നു ജരീർ ഈ ഹദീസ് മറ്റൊരു തരത്തിൽ ഉദ്ധരിചിട്ടുന്ടെങ്കിലും അത് ഗരീബ് ആയ റിപ്പോർട്ട് ആണ്.
الْكَلَام عَلَى مَا يَتَعَلَّق بِهَذَا الْحَدِيث مِمَّا يَخْتَصّ بِالْفَاتِحَةِ مِنْ وُجُوه " " أَحَدهَا" أَنَّهُ قَدْ أُطْلِق فِيهِ لَفْظ الصَّلَاة وَالْمُرَاد الْقِرَاءَة كَقَوْلِهِ تَعَالَى : " وَلَا تَجْهَر بِصَلَاتِك وَلَا تُخَافِت بِهَا وَابْتَغِ بَيْن ذَلِكَ سَبِيلًا " أَيْ بِقِرَاءَتِك كَمَا جَاءَ مُصَرَّحًا بِهِ فِي الصَّحِيح عَنْ اِبْن عَبَّاس وَهَكَذَا قَالَ فِي هَذَا الْحَدِيث" قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ " ثُمَّ بَيَّنَ تَفْصِيل هَذِهِ الْقِسْمَة فِي قِرَاءَة الْفَاتِحَة فَدَلَّ عَلَى عَظَمَة الْقِرَاءَة فِي الصَّلَاة وَأَنَّهَا مِنْ أَكْبَر أَرْكَانهَا إِذْ أُطْلِقَتْ الْعِبَادَة وَأُرِيد بِهَا جُزْء وَاحِد مِنْهَا وَهُوَ الْقِرَاءَة كَمَا أُطْلِق لَفْظ الْقِرَاءَة وَالْمُرَاد بِهِ الصَّلَاة فِي قَوْله" وَقُرْآن الْفَجْر إِنَّ قُرْآن الْفَجْر كَانَ مَشْهُودًا " وَالْمُرَاد صَلَاة الْفَجْر كَمَا جَاءَ مُصَرَّحًا بِهِ فِي الصَّحِيحَيْنِ أَنَّهُ يَشْهَدهَا مَلَائِكَة اللَّيْل وَمَلَائِكَة النَّهَار  ഇനി മുകളിൽ നല്കിയ ഹദീസുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ശ്രദ്ധിക്കുക.ഹദീസിൽ ഖുർആൻഓതുന്നതിനെ ഇവിടെ ഫാത്തിഹ ഓതുന്നതിനെ സലാത്ത് അഥവാ നിസ്ക്കാരം എന്ന് പറഞ്ഞിരിക്കുന്നു.وَلَا تَجْهَر بِصَلَاتِك وَلَا تُخَافِت بِهَا وَابْتَغِ بَيْن ذَلِكَ سَبِيلًا നിന്‍റെ നിസ്ക്കാരം നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക (അൽ ഇസ്രാഉ 110) എന്ന വചനത്തിൽ അല്ലാഹു പറഞ്ഞത് നിസ്ക്കാരത്തിലെ ഖുർആൻ പാരായണത്തെ കുറിച്ചാണ്;ഇബ്നു അബ്ബാസിൽ നിന്നുള്ള സഹീഹായ ഹദീസിൽ വന്നത് പോലെ. قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ നിസ്ക്കാരത്തെ എനിക്കും എന്റെ ദാസനും ഇടയിൽ രണ്ടായി പകുത്തിരിക്കുന്നു. അതിന്റെ പകുതി എനിക്കുള്ളതും പകുതി എന്റെ ദാസനുള്ളതുമാണ്   എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കുംഎന്ന് ഹദീസിൽ പറഞ്ഞ ശേഷം അല്ലാഹു ഈ വിഭജനത്തെ വിശദീകരിക്കുന്നത് ഫാത്തിഹ സൂറത്തിന്റെ വിഭജനം ആയിട്ടാണ്.നിസ്ക്കാരത്തിന്റെ ഫർദുകളിൽ അതിപ്രധാനമായ ഫാതിഹയുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.ഇവിടെ സലാത്ത് അഥവാ നിസ്ക്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഖുർആൻ പാരായണം എങ്കിലും ഫാതിഹയെ സൂചിപ്പിക്കാൻ സലാത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നു.ഇത് പോലെ നിസ്ക്കാരത്തെ ഉദ്ദേശിച്ചു  ഖുർആൻ പാരായണം എന്ന് ഉപയോഗിച്ചതായി കാണാം.സൂറ അൽ അഅറാഫ്‌ 78 കാണുക أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا സൂര്യന്‍ ( ആകാശമദ്ധ്യത്തില്‍ നിന്ന്‌ ) തെറ്റിയത്‌ മുതല്‍ രാത്രി ഇരുട്ടുന്നത്‌ വരെ ( നിശ്ചിത സമയങ്ങളില്‍ ) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും ( നിലനിര്‍ത്തുക ) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.ഇവിടെ قُرْآن الْفَجْرകൊണ്ട് ഉദ്ദേശ്യം ഫജ്ര് അഥവാ സുബ്ഹ് നിസ്ക്കാരമാകുന്നു.സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു എന്നാൽ രാത്രിയിലെയും പകലിലെയും മലക്കുകൾ സുബ്ഹ് നിസ്ക്കാരത്തിന് ഹാജരാവുന്നതാണ് എന്നാണെന്ന് സഹീഹൈനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ഷാ അല്ലാഹ് തുടരും