ബസ്മ ലയുടെ /ബിസ്മില്ലാഹിയുടെശ്രേഷ്ട്ടതകൾ തഫ്സീർ ഇബ്നു കസീർ
بِسْمِ اللَّه الرَّحْمَن الرَّحِيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
فَصْل فِي فَضْلهَا قَالَ الْإِمَام
الْعَالِم الْحَبْر الْعَابِد أَبُو مُحَمَّد عَبْد الرَّحْمَن بْن أَبِي حَاتِم رَحِمَهُ
اللَّه فِي تَفْسِيره حَدَّثَنَا جَعْفَر بْن مُسَافِر حَدَّثَنَا زَيْد بْن الْمُبَارَك
الصَّنْعَانِيّ حَدَّثَنَا سَلَّام بْن وَهْب الْجَنَدِيّ حَدَّثَنَا أَبِي عَنْ طَاوُس
عَنْ اِبْن عَبَّاس أَنَّ عُثْمَان بْن عَفَّان سَأَلَ رَسُول اللَّه صَلَّى اللَّه
عَلَيْهِ وَسَلَّمَ عَنْ " بِسْمِ اللَّه الرَّحْمَن الرَّحِيم " ؟ فَقَالَ"
هُوَ اِسْم مِنْ أَسْمَاء اللَّه وَمَا بَيْنه وَبَيْن اِسْم اللَّه الْأَكْبَر إِلَّا
كَمَا بَيْن سَوَاد الْعَيْنَيْنِ وَبَيَاضهمَا مِنْ الْقُرْب " وَهَكَذَا رَوَاهُ
أَبُو بَكْر بْن مَرْدَوَيْهِ عَنْ سُلَيْمَان بْن أَحْمَد عَنْ عَلِيّ بْن الْمُبَارَك
عَنْ زَيْد بْن الْمُبَارَك بِهِ
ബിസ്മില്ലാഹി
റഹ്മാനി റഹീം സംബന്ധിച്ച് ഉസ്മാന് ബ്നു അഫ്ഫാൻ റ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ
സല്ലമയോട് ചോദിച്ചപ്പോൾ അത് അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണെന്ന് പറയുന്ന ഒരു റിപ്പോർട്ട്
ഇബ്നു അബീ ഹാത്തിം രേഖപ്പെടുത്തുന്നു അബൂ ബക്കർ
ബ്നു മര്ദവൈഹിയും ഇത് രേഖപ്പെടുത്തിയിരിക്കുന്നു
وَقَدْ رَوَى
الْحَافِظ اِبْن مَرْدَوَيْهِ مِنْ طَرِيقَيْنِ عَنْ إِسْمَاعِيل بْن عَيَّاش عَنْ
إِسْمَاعِيل بْن يَحْيَى عَنْ مِسْعَر عَنْ عَطِيَّة عَنْ أَبِي سَعِيد قَالَ :
قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّ عِيسَى اِبْن
مَرْيَم عَلَيْهِ السَّلَام أَسْلَمَتْهُ أُمّه إِلَى الْكُتَّاب لِيُعَلِّمهُ
فَقَالَ لَهُ الْمُعَلِّم : اُكْتُبْ فَقَالَ : مَا أَكْتُب ؟ قَالَ : بِسْمِ
اللَّه قَالَ لَهُ عِيسَى : وَمَا بِسْمِ اللَّه ؟ قَالَ الْمُعَلِّم : مَا
أَدْرِي ؟ قَالَ لَهُ عِيسَى : الْبَاء بَهَاء اللَّه وَالسِّين سَنَاؤُهُ
وَالْمِيم مَمْلَكَته وَاَللَّه إِلَه الْآلِهَة وَالرَّحْمَن رَحْمَن الدُّنْيَا وَالْآخِرَة
وَالرَّحِيم رَحِيم الْآخِرَة " وَقَدْ رَوَاهُ اِبْن جَرِير مِنْ حَدِيث
إِبْرَاهِيم بْن الْعَلَاء الْمُلَقَّب بِابْنِ زِبْرِيق عَنْ إِسْمَاعِيل بْن
عَيَّاش عَنْ إِسْمَاعِيل بْن يَحْيَى عَنْ اِبْن أَبِي مُلَيْكَة عَمَّنْ
حَدَّثَهُ عَنْ اِبْن مَسْعُود وَمِسْعَر عَنْ عَطِيَّة عَنْ أَبِي سَعِيد . قَالَ
: قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَذَكَرَه وَهَذَا غَرِيب
جِدًّا وَقَدْ يَكُون صَحِيحًا إِلَى مَنْ دُون رَسُول اللَّه صَلَّى اللَّه
عَلَيْهِ وَسَلَّمَ وَقَدْ يَكُون مِنْ الْإِسْرَائِيلِيَّات لَا مِنْ
الْمَرْفُوعَات وَاَللَّه أَعْلَم
ഹാഫിദ് ഇബ്നു
മര്ദവൈഹി രേഖപ്പെടുത്തിയ ഒരു ഹദീസ് കാണുക
അബൂസഈദ് റ പറയുന്നു
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു മർയമിന്റെ പുത്രൻ ഈസാ അലൈഹി സ്സലാമിനെ തന്റെ മാതാവ്
പഠിക്കുന്നതിനായി എഴുത്തുകാരെ ഏല്പ്പിച്ചു
അധ്യാപകൻ പറഞ്ഞു : എഴുതൂ ഈസാ അലൈഹിസ്സലാം പറഞ്ഞു:എന്താണ് എഴുതേണ്ടത്? അദ്ധ്യാപകൻ : ബിസ്മില്ലാഹി എന്നെഴുതുക ഈസാ അലൈഹിസ്സലാം പറഞ്ഞു: എന്താണ് ബിസ്മില്ലാഹി
അധ്യാപകൻ:അറിയില്ല ? അപ്പോൾ ഈസാ അലൈഹിസ്സലാം പറഞ്ഞു: ബിസ്മിയിലെ ബാ BAHAAULLAH അഥവാ അല്ലാഹുവിന്റെ മാഹാത്മ്യവും സീൻ SANAAU അഥവാ അവന്റെ ഔന്നത്യവും
മീം മംലകത്തു അഥവാ അവന്റെ സാമ്രാജ്യവും ആണ്
അള്ളാഹു ഇലാഹുൽ
ആലിഹതും റഹ്മാൻ എന്നാൽ ഇഹ ലോകത്തും പര ലോകത്തും കാരുണ്യം ചെയ്യുന്നവനും രഹീം എന്നാൽ
പരലോകത്ത് പ്രത്യേകം കാരുണ്യം ചെയ്യുന്നവനുമാകുന്നു ഇബ്നു ജരീർ എന്നവരും സമാനമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും
ഇത് വളരെ ഗരീബു ആയ റിപ്പോർട്ട് ആണ്ALLAHU A'ALAM.
وَقَدْ رَوَى جُوَيْبِر عَنْ الضَّحَّاك نَحْوه مِنْ قَبْله
وَقَدْ رَوَى اِبْن مَرْدَوَيْهِ مِنْ حَدِيث يَزِيد بْن خَالِد عَنْ سُلَيْمَان
بْن بُرَيْدَةَ وَفِي رِوَايَة عَنْ عَبْد الْكَرِيم أَبِي أُمَيَّة عَنْ أَبَى
بُرَيْدَةَ عَنْ أَبِيهِ أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ
قَالَ " أُنْزِلَتْ عَلَيَّ آيَة لَمْ تَنْزِل عَلَى نَبِيّ غَيْر سُلَيْمَان
بْن دَاوُدَ وَغَيْرِي وَهِيَ " بِسْمِ اللَّه الرَّحْمَن الرَّحِيم
ഇബ്നു മര്ദവൈഹി
റിപ്പോർട്ട് ചെയ്യുന്നു അബൂ ബുറൈദ തന്റെ പിതാവിൽ
നിന്നും ഉദ്ധരിക്കുന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു
അലൈഹി വ സല്ലമ പറഞ്ഞു ദാവൂദിന്റെ മകൻ സുലൈമാൻ
നബിക്ക് അല്ലാതെ മറ്റാർക്കും ഇറക്കപ്പെട്ടിട്ടില്ലാത്ത ഒന്ന് എനിക്ക് അവതരിക്കപ്പെട്ടിരിക്കുന്നു ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതാണത്
وَرُوِيَ بِإِسْنَادِهِ عَنْ عَبْد الْكَرِيم الْكَبِير بْن
الْمُعَافَى بْن عِمْرَان عَنْ أَبِيهِ عَنْ عُمَر بْن ذَرّ عَنْ عَطَاء بْن أَبِي
رَبَاح عَنْ جَابِر بْن عَبْد اللَّه قَالَ : لَمَّا نَزَلَ " بِسْمِ اللَّه
الرَّحْمَن الرَّحِيم " هَرَبَ الْغَيْم إِلَى الْمَشْرِق وَسَكَنَتْ
الرِّيَاح وَهَاجَ الْبَحْر وَأَصْغَتْ الْبَهَائِم بِآذَانِهَا وَرُجِمَتْ
الشَّيَاطِين مِنْ السَّمَاء وَحَلَفَ اللَّه تَعَالَى بِعِزَّتِهِ وَجَلَاله أَنْ
لَا يُسَمَّى اِسْمه عَلَى شَيْء إِلَّا بَارَكَ فِيهِ
മറ്റൊരു റിപ്പോർട്ടിൽ ജാബിർ ബ്നു അബ്ദില്ലാഹ് പറയുന്നു ബിസ്മില്ലാഹി റഹ്മാനി റഹീം അവതരിക്കപ്പെട്ടപ്പോൾ കാർ മുകിൽ പൂർവ ദിക്കിലേക്ക് ഓടിയകലുകയും കാറ്റ് നിശ്ചലമാവുകയും സമുദ്രം വരണ്ടു
പോകുകയും ജന്തുക്കൾ സാകൂതം ശ്രദ്ധിക്കുകയും പിശാചുക്കൾ ഒന്നാം ആകാശത്ത് നിന്ന് ആട്ടിയോടിക്കപ്പെടുകയും
ബരകത്തു ഇല്ലാത്ത ഒന്നിലും തന്റെ നാമം ഉരുവിടപ്പെടരുത്/വയ്ക്കരുത് എന്ന് അല്ലാഹു തആലാ
അവന്റെ ഇസ്സത് കൊണ്ടും ജലാലത് കൊണ്ടും സത്യം
ചെയ്യുകയും ചെയ്തു
وَقَالَ
وَكِيع عَنْ الْأَعْمَش عَنْ أَبِي وَائِل عَنْ اِبْن مَسْعُود قَالَ : مَنْ
أَرَادَ أَنْ يُنْجِيَهُ اللَّه مِنْ الزَّبَانِيَة التِّسْعَة عَشَر فَلْيَقْرَأْ
" بِسْمِ اللَّه الرَّحْمَن الرَّحِيم " فَيَجْعَل اللَّه لَهُ مِنْ
كُلّ حَرْف مِنْهَا جُنَّة مِنْ كُلّ وَاحِد ذَكَرَه اِبْن عَطِيَّة
وَالْقُرْطُبِيّ وَوَجَّهَهُ اِبْن عَطِيَّةَ وَنَصَرَهُ بِحَدِيثِ " لَقَدْ
رَأَيْت بِضْعَة وَثَلَاثِينَ مَلَكًا يَبْتَدِرُونَهَا " لِقَوْلِ الرَّجُل
رَبّنَا وَلَك الْحَمْد حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ مِنْ أَجْل
أَنَّهَا بِضْعَة وَثَلَاثُونَ حَرْفًا وَغَيْر ذَلِكَ
മറ്റൊരു റിപ്പോർട്ടിൽ
കാണുന്നു ഇബ്നു മസ്ഊദ് റ പറയുന്നു നരകത്തെ കാക്കുന്ന 19 സബാനിയ മലക്കുകളിൽ നിന്ന്
അല്ലാഹു തന്നെ കാക്കണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം അവൻ
بِسْمِ اللَّه الرَّحْمَن الرَّحِيم
പരമകാരുണികനും
കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
എന്ന് ചൊല്ലട്ടെ, എങ്കിൽ അല്ലാഹു അവനു ഓരോ അക്ഷരത്തിനും
ഓരോ പരിച എന്നാ കണക്കിന് 19 പരിച കാവലായി ഏർപ്പെടുത്തും
وَقَالَ
الْإِمَام أَحْمَد بْن حَنْبَل فِي مُسْنَده حَدَّثَنَا مُحَمَّد بْن جَعْفَر
حَدَّثَنَا شُعْبَة عَنْ عَاصِم قَالَ : سَمِعْت أَبَا تَمِيمَة يُحَدِّث عَنْ
رَدِيف النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : عَثَرَ بِالنَّبِيِّ
صَلَّى اللَّه عَلَيْهِ وَسَلَّمَ حِمَارُهُ فَقُلْت : تَعِسَ الشَّيْطَان فَقَالَ
النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " لَا تَقُلْ تَعِسَ الشَّيْطَان
فَإِنَّك إِذَا قُلْت تَعِسَ الشَّيْطَان تَعَاظَمَ وَقَالَ بِقُوَّتِي صَرَعْته
وَإِذَا قُلْت بِسْمِ اللَّه تَصَاغَرَ حَتَّى يَصِير مِثْل الذُّبَاب "
هَكَذَا وَقَعَ فِي رِوَايَة الْإِمَام أَحْمَد
ഇമാം അഹ്മദ് റ മുസ്നദിൽ രേഖപ്പെടുത്തുന്നു ആസിം പറയുന്നു അബൂ തമീം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പിറകിൽ
യാത്ര ചെയ്ത ഒരാൾക്കുണ്ടായ അനുഭവം പറയുന്നത് ഞാൻ കേട്ടു അദ്ദേഹം പറഞ്ഞു ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വാഹനം/മ്ർഗം യാത്രയ്ക്കിടെ വീഴാൻ പോയി
അപ്പോൾ പിറകിലുണ്ടായിരുന്ന ഞാൻ പറഞ്ഞു
تَعِسَ الشَّيْطَان
ശപിക്കപ്പെട്ട ശൈത്താൻ (അസന്തുഷ്ട്ടി പ്രകടിപ്പിക്കുന്ന ഒരു
പ്രയോഗം)
അപ്പോൾ നബി പറഞ്ഞു അങ്ങിനെ പറയരുത് , കാരണം താങ്കൾ അങ്ങിനെ പറയുമ്പോൾ ശൈത്താൻ അഹമ്ഭാവത്തോടെ ഇങ്ങനെ
പറയും ഞാൻ എന്റെ ശക്തി കൊണ്ട് അയാളെ വീഴ്ത്തി മറിച്ചു താങ്കൾ ബിസ്മില്ലാഹി എന്ന് പറഞ്ഞാൽ ശൈത്താൻ
ഒരു ഈച്ചയുടെ അത്ര നിസ്സാരനാവും
وَقَدْ رَوَى
النَّسَائِيّ فِي الْيَوْم وَاللَّيْلَة وَابْن مَرْدَوَيْهِ فِي تَفْسِيره مِنْ
حَدِيث خَاله الْحَذَّاء عَنْ أَبِي تَمِيمَة وَهُوَ الْهُجَيْمِيّ عَنْ أَبِي
الْمَلِيح بْن أُسَامَة بْن عُمَيْر عَنْ أَبِيهِ قَالَ : كُنْت رَدِيف النَّبِيّ
صَلَّى اللَّه عَلَيْهِ وَسَلَّمَ فَذَكَرَه وَقَالَ " لَا تَقُلْ هَكَذَا
فَإِنَّهُ يَتَعَاظَم حَتَّى يَكُون كَالْبَيْتِ وَلَكِنْ قُلْ بِسْمِ اللَّه
فَإِنَّهُ يَصْغُر حَتَّى يَكُون كَالذُّبَابَةِ فَهَذَا مِنْ تَأْثِير بَرَكَة
بِسْمِ اللَّه
ഇമാം നസാഇ തന്റെ അൽ
യൗമു വ ല്ലൈല എന്നാ കിതാബിലും ഇബ്നു മർദവൈഹി തന്റെ തഫ്സീരിലും ഇതേ ഹദീസ് രേഖപ്പെടുത്തുന്നു ഉസാമതു ബ്നു ഉമൈർ തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന
പ്രസ്തുത റിപ്പോർട്ടിൽ മുകളിൽ പറഞ്ഞ സംഭവം ഉദ്ധരിച്ച ശേഷം റസൂലുല്ലാഹി സഹയാത്രികനോട് പറയുന്ന പ്രതികരണം ഇങ്ങിനെയാണ് നബി
സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു
لَا تَقُلْ هكَذَا فَإِنَّهُ يَتَعَاظَمُ
حَتَّى يَكُونَ كَالْبَيْتِ، وَلكِنْ قُلْ: بِسْمِ اللهِ، فَإنَّهُ يَصْغَرُ حَتَّى
يَكُونَ كَالذُبَابَةِ
താങ്കൾ ഇപ്രകാരം
പറയരുത് കാരണം ഇങ്ങനെ പറഞ്ഞാൽ ശൈത്താൻ ഒരു
വീടിനോളം വലുതാവും , എന്നാൽ താങ്കൾ ബിസ്മില്ലാഹി എന്ന് പറയുക, എങ്കിൽ ശൈത്താൻ ഒരു ഈച്ചയുടെ
അത്ര നിസ്സാരനാവും
ഇതാണ് ബസ്മലയുടെ
ശ്രേഷ്ട്ടത
وَلِهَذَا
تُسْتَحَبّ فِي أَوَّل كُلّ عَمَل وَقَوْل . فَتُسْتَحَبّ فِي أَوَّل الْخُطْبَة
لِمَا جَاءَ " كُلّ أَمْر لَا يُبْدَأ فِيهِ بِ " بِسْمِ اللَّه
الرَّحْمَن الرَّحِيم " فَهُوَ أَجْذَم وَتُسْتَحَبّ الْبَسْمَلَة عِنْد
دُخُول الْخَلَاء لِمَا وَرَدَ مِنْ الْحَدِيث فِي ذَلِكَ . وَتُسْتَحَبّ فِي
أَوَّل الْوُضُوء لِمَا جَاءَ فِي مُسْنَد الْإِمَام أَحْمَد وَالسُّنَن مِنْ
رِوَايَة أَبِي هُرَيْرَة وَسَعِيد بْن زَيْد وَأَبَى سَعِيد مَرْفُوعًا" لَا
وُضُوء لِمَنْ لَمْ يَذْكَر اِسْم اللَّه عَلَيْهِ " وَهُوَ حَدِيث حَسَن .
وَمِنْ الْعُلَمَاء مَنْ أَوْجَبَهَا عِنْد الذِّكْر هَهُنَا وَمِنْهُمْ مَنْ
قَالَ بِوُجُوبِهَا مُطْلَقًا وَكَذَا تُسْتَحَبّ عِنْدَ الذَّبِيحَة فِي مَذْهَب
الشَّافِعِيّ وَجَمَاعَة وَأَوْجَبَهَا آخَرُونَ عِنْد الذِّكْر وَمُطْلَقًا فِي
قَوْل بَعْضهمْ كَمَا سَيَأْتِي بَيَانه فِي مَوْضِعه إِنْ شَاءَ اللَّه
എല്ലാ പ്രവർത്തികൾക്കും
മുമ്പേ ബിസ്മില്ലാഹി ചൊല്ലൽ സുന്നത്താണ്
كُلّ أَمْر لَا يُبْدَأ فِيهِ بِ
" بِسْمِ اللَّه الرَّحْمَن الرَّحِيم " فَهُوَ أَجْذَم
ബിസ്മില്ലാഹി
റഹ്മാനി റഹീം കൊണ്ട് തുടങ്ങാത്ത എല്ലാ പ്രവർത്തികളും വൈകല്യമുള്ളതാണ് എന്നാ ഒരു റിപ്പോർട്ട്
ഉള്ളതിനാൽ ബിസ്മില്ലാഹി ചൊല്ലൽ ഖുതുബയ്ക്ക്
മുമ്പും സുന്നത്താണ് മല മൂത്ര വിസർജ്ജനത്തിനു
മുമ്പും ബിസ്മില്ലാഹി ചൊല്ലൽ സുന്നത്താണ് ഈ വിഷയത്തിൽ ഹദീസ് വന്നിട്ടുണ്ട്
മുസ്നദ് അഹ്മദിലും സുനനുകളിലും അബൂ ഹുറൈറ, സഈദു ബ്നു സൈദ് , അബൂ സഈദു എന്നിവരിൽ നിന്നുള്ള
മർഫൂഉം ഹസനുമായ താഴെ പറയുന്ന ഹദീസ് വന്നിട്ടുണ്ട്
لَا وُضُوء لِمَنْ لَمْ يَذْكَر اِسْم
اللَّه عَلَيْهِ
അല്ലാഹുവിന്റെ
നാമം ഉച്ചരിക്കാത്തവന്റെ വുദു ശരിയല്ല /അവനു വുദു ഇല്ല ഇക്കാരണത്താൽ വുദുവിന്റീ ആരംഭത്തിൽ ബിസ്മില്ലാഹി
ചൊല്ലൽ സുന്നത്താണ് ബിസ്മില്ലാഹി ചൊല്ലൽ നിർബന്ധമാണെന്നു പറഞ്ഞ ഉലമാക്കളും ഉണ്ട് അറവിന്റെ മുമ്പായി ബിസ്മില്ലാഹി ചൊല്ലൽ മുസ്തഹബ്ബാണെന്നാണ് ഷാഫിഈ മദഹബിന്റെ
വീക്ഷണം , എന്നാൽ അത് നിര്ബന്ധമാണെന്ന വീക്ഷണമുള്ളവരും ഉണ്ട്
وَقَدْ ذَكَرَ
الرَّازِيّ فِي تَفْسِيره فِي فَضْل الْبَسْمَلَة أَحَادِيث مِنْهَا عَنْ أَبِي
هُرَيْرَة أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ "
إِذَا أَتَيْت أَهْلَك فَسَمِّ اللَّهَ فَإِنَّهُ إِنْ وُلِدَ لَك وَلَدٌ كُتِبَ
لَك بِعَدَدِ أَنْفَاسه وَأَنْفَاس ذُرِّيَّته حَسَنَات " وَهَذَا لَا أَصْل
لَهُ وَلَا رَأَيْته فِي شَيْء مِنْ الْكُتُب الْمُعْتَمَد عَلَيْهَا وَلَا
غَيْرهَا
ബസ്മലയുടെ /ബിസ്മില്ലാഹിയുടെ
ശ്രേഷ്ട്ടതകൾ സംബന്ധിച്ച് ഇമാം റാസി അദ്ധേഹത്തിന്റെ തഫ്സീറിൽ ചില ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് അവയിൽ പെട്ട ഒരു ഹദീസ് കാണുക അബൂ ഹുറൈറ റ അന്ഹു
പറയുന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ
സല്ലം പറഞ്ഞു
إِذَا أَتَيْت
أَهْلَك فَسَمِّ اللَّهَ فَإِنَّهُ إِنْ وُلِدَ لَك وَلَدٌ كُتِبَ لَك بِعَدَدِ
أَنْفَاسه وَأَنْفَاس ذُرِّيَّته حَسَنَات
നീ നിന്റെ ഇണയുമായി ലൈംഗിക ബന്ധത്തിന് ഉദ്ദേശിച്ചാൽ അതിനു മുമ്പേ അല്ലാഹുവിന്റെ
നാമം ഉച്ചരിക്കുക കാരണം അതിൽ നിനക്ക് ഒരു സന്തതി
ജനിച്ചാൽ അതിന്റെയും അതിന്റെ സന്തതികളുടെയും ശ്വാസത്തിന്റെ കണക്കിന് നന്മ നിനക്ക് എഴുതപ്പെടുന്നതാണ്
എന്നാൽ ഈ ഹദീസിനു യാതൊരു അടിസ്ഥാനവുമില്ല അവലംബാര്ഹമായതോ അല്ലാത്തതോ ആയ ഒരു കിത്താബിലും
ഞാൻ (ഇമാം ഇബ്നു കസീർ)ഇത് കണ്ടിട്ടില്ല
(കുറിപ്പ്: ഇവിടെ ഇമാം റാസി തഫ്സീറിൽ പരാമര്ശിച്ച ഹദീസ് സംബന്ധിച്ചാണ്
ഇമാം ഇബ്നു കസീർ വിയോജിപ്പ് രേഖപ്പെടുത്തുന്നത്
എന്നാൽ ഇണയുമായി ലൈംഗിക ബന്ധത്തിന് ഉദ്ദേശിച്ചാൽ അതിനു മുമ്പേ ബിസ്മില്ലാഹി
ഉൾപ്പെടെ ഉള്ള ദിക്ർ ചൊല്ലുന്നത് സംബന്ധിച്ച് സഹീഹായ ഹദീസ് പിറകെ വരുന്നുണ്ട്,ഇന്ഷാ ALLAH)
وَهَكَذَا
تُسْتَحَبّ عِنْدَ الْأَكْل لِمَا فِي صَحِيح مُسْلِم أَنَّ رَسُول اللَّه صَلَّى
اللَّه عَلَيْهِ وَسَلَّمَ قَالَ لِرَبِيبِهِ عُمَر بْن أَبِي سَلَمَة " قُلْ
بِسْمِ اللَّه وَكُلْ بِيَمِينِك وَكُلْ مِمَّا يَلِيك " وَمِنْ الْعُلَمَاء
مَنْ أَوْجَبَهَا وَالْحَالَة هَذِهِ وَكَذَلِكَ تُسْتَحَبّ عِنْد الْجِمَاع لِمَا
فِي الصَّحِيحَيْنِ عَنْ اِبْن عَبَّاس أَنَّ رَسُولَ اللَّه صَلَّى اللَّه
عَلَيْهِ وَسَلَّمَ قَالَ " لَوْ أَنَّ أَحَدكُمْ إِذَا أَرَادَ أَنْ
يَأْتِيَ أَهْله قَالَ بِسْمِ اللَّه اللَّهُمَّ جَنِّبْنَا الشَّيْطَان وَجَنِّبْ
الشَّيْطَانَ مَا رَزَقْتنَا فَإِنَّهُ إِنْ يُقَدَّر بَيْنَهُمَا وَلَدٌ لَمْ
يَضُرَّهُ الشَّيْطَان أَبَدًا
ഇത് പോലെ ഭക്ഷണത്തിന്
മുമ്പും ബിസ്മില്ലാഹി ചൊല്ലണമെന്ന് സഹീഹു മുസ്ലിമിലെ താഴെ ചേർത്ത ഹദീസിൽ നിന്ന് വ്യക്തമാണ് റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലം റസൂലിന്റെ
വളർത്തു പുത്രൻ ഉമറു ബ്നു അബീ സലമയോട് പറഞ്ഞു
قُلْ بِسْمِ اللَّه وَكُلْ بِيَمِينِك
وَكُلْ مِمَّا يَلِيك
നീ ബിസ്മില്ലാഹി
ചൊല്ലുക,വലതു കൈ കൊണ്ട് ഭക്ഷിക്കുക , നിന്റെ അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷിക്കുക
ഭക്ഷണത്തിന് മുമ്പ് ബിസ്മില്ലാഹി ചൊല്ലൽ വാജിബാണെന്ന്/നിർബന്ധമാണെന്ന്
അഭിപ്രായപ്പെട്ട ഉലമാക്കളും ഉണ്ട്
ഭാര്യാ ഭർത്താക്കന്മാർ
ലൈംഗിക ബന്ധത്തിന് തൊട്ടു മുമ്പായും ബിസ്മില്ലാഹി ചൊല്ലൽ സുന്നത്തുണ്ട് ബുഖാരിയും
മുസ്ലിമും രേഖപ്പെടുത്തിയ ഇബ്നു അബ്ബാസ് റ ൽ നിന്നുള്ള ഒരു ഹദീസ് കാണുക റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു
ഒരാള് തന്റെ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചാൽ അയാൾ
بِسْمِ اللَّه
اللَّهُمَّ جَنِّبْنَا الشَّيْطَان وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا
അല്ലാഹുവിന്റെ നാമത്തിൽ
അല്ലാഹുവേ.....ഞങ്ങളിൽ നിന്ന് ശൈത്താനെ നീ അകറ്റണേ, ഞങ്ങൾക്ക് നീ നൽകുന്നതിൽ
/സന്താനങ്ങളിൽ നിന്നും ശൈത്താനെനീ അകറ്റണേ
എന്ന് ചൊല്ലട്ടെ
ഇങ്ങനെ ചൊല്ലിയാൽ
ദമ്പതികൾക്ക് അള്ളാഹു ഒരു സന്തതിയെ കണക്കാക്കിയിട്ടുണ്ടെകിൽ ശൈത്താൻ ഒരിക്കലും അവനെ
ഉപദ്രവിക്കയില്ല
ഇന്ഷാ അല്ലാഹ് അടുത്ത ബ്ലോഗിൽ ബിസ്മില്ലാഹി ർറഹ്മാനി ർറഹീം എന്നതിന്റെ
അർത്ഥം ചര്ച്ച ചെയ്യുന്നതാണ്
സഹോദരീ
സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു
വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like ചെയ്തും share ചെയ്തും
നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും