أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
അഊദു
ബില്ലാഹി മിന ശ്ശൈത്വാനി ർറജീം എന്ന വാക്യത്തിന്റെ സാരം
അവലംബം തഫ്സീർ ഇബ്നു
കസീർ
അഊദു എന്ന പദത്തിലെ ദാൽ പുള്ളിയുള്ള ദാൽ ആണെന്ന കാര്യം
ശ്രദ്ധിക്കുക മലയാളത്തിൽ ദാൽ എന്നെ എഴുതാൻ സാധിക്കൂ
ആട്ടിയോടിക്കപ്പെട്ട
പിശാചിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു എന്നാണു അഊദുവിന്റെ അർത്ഥം ഇസ്തിഅദാഉ /ഇസ്തിആദതു /തഅവുദ് /അഊദു എന്നൊക്കെ ഇതിനു പേര് പറയാം
وَالِاسْتِعَاذَة
هِيَ الِالْتِجَاء إِلَى اللَّه تَعَالَى وَالِالْتِصَاق بِجَنَابِهِ مِنْ شَرّ كُلّ
ذِي شَرّ وَالْعِيَاذَةُ تَكُون لِدَفْعِ الشَّرّ وَاللِّيَاذ يَكُون لِطَلَبِ
جَلْب الْخَيْر كَمَا قَالَهُ الْمُتَنَبِّي : يَا مَنْ أَلُوذ بِهِ فِيمَا
أُؤَمِّلهُ وَمَنْ أَعُوذ بِهِ مِمَّنْ أُحَاذِرهُ لَا يَجْبُر النَّاس عَظْمًا
أَنْتَ كَاسِره وَلَا يَهِيضُونَ عَظْمًا أَنْتَ جَابِره എല്ലാ തരം തിന്മകളിൽ നിന്നും രക്ഷ തേടുന്നതിനായി അല്ലാഹുവിൽ
അഭയം തേടലും അവനെ പറ്റിച്ചേർന്നു നിൽക്കലുമാണ് ഇസ്തിആദത്തിന്റെ വിവക്ഷ
وَمَعْنَى أَعُوذ
بِاَللَّهِ مِنْ الشَّيْطَان الرَّجِيم أَيْ أَسْتَجِير بِجَنَابِ اللَّه مِنْ
الشَّيْطَان الرَّجِيم أَنْ يَضُرّنِي فِي دِينِي أَوْ دُنْيَايَ أَوْ يَصُدّنِي
عَنْ فِعْل مَا أُمِرْت بِهِ أَوْ يَحُثّنِي عَلَى فِعْل مَا نُهِيت عَنْهُ
فَإِنَّ الشَّيْطَان لَا يَكُفّهُ عَنْ الْإِنْسَان إِلَّا اللَّه وَلِهَذَا
أَمَرَ تَعَالَى بِمُصَانَعَةِ شَيْطَان الْإِنْس وَمُدَارَاته بِإِسْدَاءِ
الْجَمِيل إِلَيْهِ لِيَرُدّهُ
طَبْعه عَمَّا هُوَ
فِيهِ مِنْ الْأَذَى അഊദു ബില്ലാഹി
മിന ശ്ശൈത്വാനി ർറജീം എന്ന വാക്യത്തിന്റെ സാരം
ആട്ടിയോടിക്കപ്പെട്ട
ശൈത്താൻ എന്റെ ദീനിലും ദുന്യാവിലും തടസ്സങ്ങൾ /ബുദ്ധിമുട്ടുകൾ
ഉണ്ടാക്കുന്നതിൽ നിന്നും എന്നോട് അല്ലാഹു കല്പ്പിച്ച കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും
അവൻ എന്നെ തടസ്സപ്പെടുത്തുന്നതിൽ നിന്നും എന്നെ അല്ലാഹു വിലക്കിയ കാര്യങ്ങൾ ഞാൻ ചെയ്യുന്നതിന്
അവൻ എന്നെ പ്രേരിപ്പിക്കുന്നതിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു എന്നർത്ഥം കാരണം അല്ലാഹുവിനല്ലാതെ ശൈത്താനെ തടയിടാൻ കഴിയുകയില്ല
ഇത് കാരണം അല്ലാഹു മനുഷ്യ പിശാച്ചുക്കളോട് നല്ല പെരുമാറ്റം വഴിയും മ്രദുലമായ സമീപനം
വഴിയും അവന്റെ യഥാർത്ഥ നിര്മ്മല സ്വഭാവത്തിലേക്കു തിരിച്ചു കൊണ്ട് വരുന്നതിനായി പ്രവർത്തിക്കണമെന്ന്
നിര്ദേശിചിരിക്കുന്നു
وَأَمَرَ
بِالِاسْتِعَاذَةِ بِهِ مِنْ شَيْطَان الْجِنّ لِأَنَّهُ لَا يَقْبَل رِشْوَة
وَلَا يُؤَثِّر فِيهِ جَمِيل لِأَنَّهُ شِرِّير بِالطَّبْعِ وَلَا يَكُفّهُ عَنْك
إِلَّا الَّذِي خَلَقَهُ وَهَذَا الْمَعْنَى فِي ثَلَاث آيَات مِنْ الْقُرْآن لَا
أَعْلَم لَهُنَّ رَابِعَة قَوْله فِي الْأَعْرَاف " خُذْ الْعَفْو وَأْمُرْ
بِالْعُرْفِ وَأَعْرِض عَنْ الْجَاهِلِينَ " فَهَذَا فِيمَا يَتَعَلَّق
بِمُعَامَلَةِ الْأَعْدَاء مِنْ الْبَشَر ثُمَّ قَالَ " وَإِمَّا
يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ سَمِيع
عَلِيم " وَقَالَ تَعَالَى فِي سُورَة قَدْ أَفْلَحَ الْمُؤْمِنُونَ "
اِدْفَعْ بِاَلَّتِي هِيَ أَحْسَن السَّيِّئَة نَحْنُ أَعْلَم بِمَا يَصِفُونَ
وَقُلْ رَبّ أَعُوذ بِك مِنْ هَمَزَات الشَّيَاطِين وَأَعُوذ بِك رَبّ أَنْ
يَحْضُرُونِ" وَقَالَ تَعَالَى فِي سُورَة حم السَّجْدَة " وَلَا
تَسْتَوِي الْحَسَنَة وَلَا السَّيِّئَة اِدْفَعْ بِاَلَّتِي هِيَ أَحْسَن فَإِذَا
الَّذِي بَيْنك وَبَيْنه عَدَاوَة كَأَنَّهُ وَلِيّ حَمِيم وَمَا يُلَقَّاهَا
إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظّ عَظِيم وَإِمَّا
يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ هُوَ
السَّمِيع الْعَلِيم
എന്നാൽ ശൈത്താൻ കൈക്കൂലി
സ്വീകരിക്കില്ല, അവനോടു നല്ല നിലയിൽ പെരുമാറിയിട്ട് യാതൊരു കാര്യവുമില്ല അവനെ
തടുക്കാൻ അവനെ പടച്ച അല്ലാഹുവിനല്ലാതെ സാധിക്കയില്ല അല്ലാഹു പറയുന്നു
خُذْ الْعَفْو وَأْمُرْ بِالْعُرْفِ
وَأَعْرِض عَنْ الْجَاهِلِينَ
നീ വിട്ടുവീഴ്ച
സ്വീകരിക്കുകയും സദാചാരം കല്പിിക്കുകയും,
അവിവേകികളെ വിട്ട്
തിരിഞ്ഞുകളയുകയും ചെയ്യുക. ഇത് മനുഷ്യരിൽ നിന്നുള്ള ശത്രുക്കളുടെ കാര്യത്തിലാണ് എന്നാൽ
ശൈത്താനോട് വിട്ടു വീഴ്ച ചെയ്യുന്നത് നാശത്തിലേക്ക് നയിക്കും തുടർന്ന് അല്ലാഹു പറയുന്നു
وَإِمَّا يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ
بِاَللَّهِ إِنَّهُ سَمِيع عَلِيم
പിശാചില്‍
നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.
തീര്ച്ചയായും അവന്‍ എല്ലാം കേള്ക്കു ന്നവനും അറിയുന്നവനുമാണ്
ഖദ് അഫ്ലഹൽ മുഅമിനൂൻ എന്ന സൂറത്തിൽ അല്ലാഹു പറയുന്നു
اِدْفَعْ بِاَلَّتِي هِيَ أَحْسَن
السَّيِّئَة نَحْنُ أَعْلَم بِمَا يَصِفُونَ وَقُلْ رَبّ أَعُوذ بِك مِنْ هَمَزَات
الشَّيَاطِين وَأَعُوذ بِك رَبّ أَنْ يَحْضُرُونِ
ഏറ്റവും
നല്ലതേതോ അതുകൊണ്ട് നീ തിന്മുയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി
നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
നീ പറയുക:
എന്റെ് രക്ഷിതാവേ, പിശാചുക്കളുടെ ദുര്ബോഎധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.
അവര്‍
( പിശാചുക്കള്‍ ) എന്റെു അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്റെ് രക്ഷിതാവേ, ഞാന്‍
നിന്നോട് രക്ഷതേടുന്നു
ഹാമീം
സജദയിൽ അല്ലാഹു പറയുന്നു
اِدْفَعْ بِاَلَّتِي هِيَ أَحْسَن
فَإِذَا الَّذِي بَيْنك وَبَيْنه عَدَاوَة كَأَنَّهُ وَلِيّ حَمِيم وَمَا يُلَقَّاهَا
إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظّ عَظِيم وَإِمَّا يَنْزَغَنَّك
مِنْ الشَّيْطَان نَزْغ فَاسْتَعِذْ بِاَللَّهِ إِنَّهُ هُوَ السَّمِيع الْعَلِيم
നല്ലതും
ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്മنയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ
അവനതാ ( നിന്റെം ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
ക്ഷമ
കൈക്കൊണ്ടവര്ക്ക ല്ലാതെ അതിനുള്ള അനുഗ്രഹം നല്കടപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ
അതിനുള്ള അനുഗ്രഹം നല്കയപ്പെടുകയില്ല.
പിശാചില്‍
നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ
ശരണം തേടിക്കൊള്ളുക. തീര്ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്ക്കു ന്നവനും അറിയുന്നവനും
الشَّيْطَان فِي
لُغَة الْعَرَب مُشْتَقّ مِنْ شَطَنَ إِذَا بَعُدَ فَهُوَ بَعِيدٌ بِطَبْعِهِ عَنْ
طِبَاع الْبَشَر وَبَعِيد بِفِسْقِهِ عَنْ كُلّ خَيْر وَقِيلَ مُشْتَقّ مِنْ شَاطَ
لِأَنَّهُ مَخْلُوق مِنْ نَار وَمِنْهُمْ مَنْ يَقُول كِلَاهُمَا صَحِيح فِي
الْمَعْنَى وَلَكِنَّ الْأَوَّل أَصَحّ وَعَلَيْهِ يَدُلّ كَلَام الْعَرَب . قَالَ
أُمَيَّة بْن أَبِي الصَّلْت فِي ذِكْر مَا أُوتِيَ سُلَيْمَان عَلَيْهِ السَّلَام
: أَيّمَا شَاطِن عَصَاهُ عَكَاهُ ثُمَّ يُلْقَى فِي السِّجْن وَالْأَغْلَال
فَقَالَ أَيّمَا شَاطِن وَلَمْ يَقُلْ أَيّمَا شَائِط وَقَالَ النَّابِغَة
الذِّبْيَانِيّ وَهُوَ زِيَاد بْن عَمْرو بْن مُعَاوِيَة بْن جَابِر بْن ضَبَاب
بْن يَرْبُوع بْن مُرَّة بْن سَعْد بْن ذُبْيَان : نَأَتْ بِسُعَاد عَنْك نَوَى شَطُون
فَبَاتَتْ وَالْفُؤَاد بِهَا رَهِين يَقُول بَعُدْت بِهَا طَرِيق بَعِيدَة وَقَالَ
سِيبَوَيْهِ الْعَرَب : تَقُول تَشَيْطَنَ فُلَان إِذَا فَعَلَ فِعْل الشَّيَاطِين
وَلَوْ كَانَ مِنْ شَاطَ لَقَالُوا تَشَيَّطَ
ശൈത്വാൻ
എന്ന പദത്തിന്റെ അർത്ഥമെന്ത്
അറബിയിൽ
ദൂരെയാവുക എന്ന അർത്ഥത്തിലുള്ള ശത്വന എന്ന പദത്തിൽ നിന്ന് നിഷ്പന്നമായ പദമാണ് ശൈത്വാൻ
എന്ന പദം കാരണം ശൈത്വാൻ മനുഷ്യ പ്രക്ര്തിയിൽ
നിന്നും വളരെ വ്യത്യസ്തനാണ്;അവന്റെ പാപം കാരണം സർവ നന്മകളിൽ നിന്നും അകന്നവനാണ് അഗ്നിയിൽ നിന്നും പടക്കപ്പെട്ടത് എന്ന അർത്ഥത്തിൽ
ശാത്വ എന്ന അറബി പദത്തിൽ നിന്നാണ് ശൈത്വാൻ എന്ന പദത്തിന്റെ ഉത്ഭവം എന്ന അഭിപ്രായവുമുണ്ട് ഈ രണ്ടു അഭിപ്രായങ്ങളും ശരിയാണെന്ന് ചിലര് നിരീക്ഷിചിട്ടുണ്ടെങ്കിലും
ഒന്നാമത്തെ അഭിപ്രായമാണ് ഏറ്റവും ശരിയായത്
പ്രസിദ്ധ അറബി പണ്ഡിതനായ സീബവയ്ഹി പറയുന്നു പൈശാചിക പ്രവർത്തികൾ ചെയ്യുന്ന മനുഷ്യരെ സംബന്ധിച്ച്
അറബികൾ തശൈത്വന ഫുലാനുൻ എന്ന് പറയാറുണ്ട്
ശാത്വ എന്ന പദത്തിൽ നിന്നാണ് ശൈത്വാൻ എന്ന പദമെങ്കിൽ തശയ്യത്വ ഫുലാനുൻ എന്ന്
പറയുമായിരുന്നു
فَالشَّيْطَان
مُشْتَقّ مِنْ الْبُعْد عَلَى الصَّحِيح وَلِهَذَا يُسَمُّونَ كُلّ مَنْ تَمَرَّدَ
مِنْ جِنِّيّ وَإِنْسِيّ وَحَيَوَان شَيْطَانًا قَالَ اللَّه تَعَالَى "
وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِين الْإِنْس وَالْجِنّ
يُوحِي بَعْضهمْ إِلَى بَعْض زُخْرُف الْقَوْل غُرُورًا " وَفِي مُسْنَد
الْإِمَام أَحْمَد عَنْ أَبِي ذَرّ رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول
اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " يَا أَبَا ذَرّ تَعَوَّذْ
بِاَللَّهِ مِنْ شَيَاطِين الْإِنْس وَالْجِنّ " فَقُلْت أَوَلِلْإِنْسِ
شَيَاطِين ؟ قَالَ " نَعَمْ" وَفِي صَحِيح مُسْلِم عَنْ أَبِي ذَرّ
أَيْضًا قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ "
يَقْطَع الصَّلَاة الْمَرْأَة وَالْحِمَار وَالْكَلْب الْأَسْوَد " فَقُلْت :
يَا رَسُول اللَّه مَا بَال الْكَلْب الْأَسْوَد مِنْ الْأَحْمَر وَالْأَصْفَر ؟
فَقَالَ :" الْكَلْب الْأَسْوَد شَيْطَان " . وَقَالَ اِبْن وَهْب
أَخْبَرَنِي هِشَام بْن سَعْد عَنْ زَيْد بْن أَسْلَم عَنْ أَبِيهِ أَنَّ عُمَر
بْن الْخَطَّاب رَضِيَ اللَّه عَنْهُ رَكِبَ بِرْذَوْنًا فَجَعَلَ يَتَبَخْتَر
بِهِ فَجَعَلَ يَضْرِبهُ فَلَا يَزْدَاد إِلَّا تَبَخْتُرًا فَنَزَلَ عَنْهُ وَقَالَ
مَا حَمَلْتُمُونِي إِلَّا عَلَى شَيْطَان مَا نَزَلْت عَنْهُ حَتَّى أَنْكَرْت
نَفْسِي إِسْنَاده صَحِيح .
അപ്പോൾ
ശൈത്വാൻ എന്ന പദം നന്മകളിൽ നിന്ന് അകന്നവൻ
എന്ന അർത്ഥതിലാനെന്നു വ്യക്തമായി ജിന്നുകളിൽ
നിന്നും മനുഷ്യരിൽ നിന്നും മ്ർഗങ്ങളിൽ നിന്നും നിന്നും ധിക്കാരം പ്രവർത്തിക്കുന്നവരെ
ശൈത്വാന്മാർ എന്ന് അറബികൾ പറയുന്നത് ഇത് കൊണ്ടാണ് അല്ലാഹു പറയുന്നു
وَكَذَلِكَ
جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِين الْإِنْس وَالْجِنّ يُوحِي بَعْضهمْ
إِلَى بَعْض زُخْرُف الْقَوْل غُرُورًا
അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം
ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം
ചെയ്യുന്നു
മുസ്നദ്
അഹ്മദിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണുക അബൂ ദർ റ യോട് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു
يَا أَبَا ذَرّ تَعَوَّذْ
بِاَللَّهِ مِنْ شَيَاطِين الْإِنْس وَالْجِنّ
അബൂ ദർ, ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള ശൈത്വാന്മാരിൽ നിന്ന്
നീ അല്ലാഹുവിനോട് അഭയം തേടുക അബൂ ദർ റ ചോദിച്ചു
മനുഷ്യരിലും ശൈത്വാന്മാരോ? റസൂലുല്ലാഹി സ്വല്ലല്ലാഹു
അലൈഹി വസല്ലം പറഞ്ഞു അതെ
അബൂ ദർ റ ൽ നിന്ന് തന്നെ ഒരു ഹദീസ് മുസ്ലിം രേഖപ്പെടുത്തിയത്
കാണുക റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം അബൂ ദരിനോട് പറഞ്ഞു ഓ അബൂ ദർ , സ്ത്രീയും കഴുതയും കറുത്ത നായയും നിസ്ക്കാരം ബാത്വിലാക്കും
(കുറിപ്പ് അതായത് അവർ നിസ്ക്കരിക്കുന്നവന്റെ
മുന്നിലൂടെ നടന്നാൽ- ഈ ഹദീസിന്റെ വിധി സംബന്ധിച്ച്
അഭിപ്രായ വ്യത്യാസമുണ്ട് സ്ത്രീകളെ ഈ കൂട്ടത്തിൽ
ഉൾപ്പെടുത്തിയതിനെ നബി പത്നി ഉമ്മഹാതുൽ മുഅമിനീൻ ആയിഷ റദിയല്ലഹു അന്ഹാ ശക്തമായി വിമർശിക്കുന്ന ഒരു ഹദീസും ഉണ്ട്
അത് ഇവിടെ ചർച്ച ചെയ്യുന്നില്ല ഈ കുറിപ്പ് തഫ്സീരിന്റെ ഭാഗമല്ല) തുടർന്ന് അബൂ
ദർ ചോദിച്ചു കറുത്ത നായും മഞ്ഞ നായയും തമ്മിലെന്താണ് വ്യത്യാസം ? റസൂൽ പറഞ്ഞു കറുത്ത നായ ശൈത്വാൻ ആണ്
ഇബ്നു വഹബ് രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക ഒരിക്കൽ ഉമർ ബ്നു ഖത്താബ് റ ഒരു തതാരിക്കുതിരയുടെ
പുറത്തു സഞ്ചരിക്കുമ്പോൾ കുതിര അസ്വസ്ഥതയും അനുസരണക്കേടും കാണിച്ചു ഉമർ റ കുതിരയെ
അടിച്ചപ്പോൾ കുതിര കൂടുതൽ പ്രശ്നമുണ്ടാക്കി
അപ്പോൾ ഉമർ റ കുതിരപ്പുറത്തു നിന്നും ഇറങ്ങി ഇങ്ങിനെ പറഞ്ഞു ഞാൻ കയറിയത് ഒരു ശൈത്വാന്റെ പുറത്താണ് എനിക്ക് വേരുത്ത്തത് കൊണ്ടാണ് ഞാൻ ഇറങ്ങിയത് ഈ
ഹദീസ് സഹീഹായ പരംബരയുള്ളതാണ്
وَالرَّجِيم
فَعِيل بِمَعْنَى مَفْعُول أَيْ أَنَّهُ مَرْجُوم مَطْرُود عَنْ الْخَيْر كُلّه
كَمَا قَالَ تَعَالَى " وَلَقَدْ زَيَّنَّا السَّمَاء الدُّنْيَا بِمَصَابِيح
وَجَعَلْنَاهَا رُجُومًا لِلشَّيَاطِينِ " وَقَالَ تَعَالَى " إِنَّا
زَيَّنَّا السَّمَاء الدُّنْيَا بِزِينَةٍ الْكَوَاكِب وَحِفْظًا مِنْ كُلّ
شَيْطَان مَارِد لَا يَسَّمَّعُونَ إِلَى الْمَلَأ الْأَعْلَى وَيُقْذَفُونَ مِنْ
كُلّ جَانِب دُحُورًا وَلَهُمْ عَذَاب وَاصِب إِلَّا مَنْ خَطِفَ الْخَطْفَة فَأَتْبَعهُ
شِهَاب ثَاقِب " وَقَالَ تَعَالَى " وَلَقَدْ جَعَلْنَا فِي السَّمَاء
بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ وَحَفِظْنَاهَا مِنْ كُلّ شَيْطَان رَجِيم
إِلَّا مَنْ اِسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَاب مُبِين " إِلَى غَيْر
ذَلِكَ مِنْ الْآيَات وَقِيلَ رَجِيم بِمَعْنَى رَاجِم لِأَنَّهُ يَرْجُم النَّاس
بِالْوَسَاوِسِ وَالْخَبَائِث وَالْأَوَّل أَشْهَر وَأَصَحّ
റജീം ഫഈൽ വസ്നിൽ
ഉള്ള മഫ്ഊൽ ആണ് അതായതു മർജൂം അഥവാ നന്മയിൽ നിന്ന് ആട്ടിയോട്ടിക്കപ്പെട്ടവൻ എന്നർത്ഥം അള്ളാഹു പറയുന്നു സൂറ മുൽക് 5
وَلَقَدْ زَيَّنَّا السَّمَاء
الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ وَأَعْتَدْنَا لَهُمْ
عَذَابَ السَّعِيرِ
ഏറ്റവും
അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ
എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും
ചെയ്തിരിക്കുന്നു സൂറ സ്വാഫ്ഫാതിൽ 6-10
കാണുക
إِنَّا زَيَّنَّا السَّمَاء
الدُّنْيَا بِزِينَةٍ الْكَوَاكِبِ
وَحِفْظًا مِّن كُلِّ شَيْطَانٍ
مَّارِدٍ
لَا يَسَّمَّعُونَ إِلَى الْمَلَإِ
الْأَعْلَى وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُورًا وَلَهُمْ عَذَابٌ
وَاصِبٌ
إِلَّا مَنْ خَطِفَ الْخَطْفَةَ
فَأَتْبَعَهُ شِهَابٌ ثَاقِبٌ
തീര്‍ച്ചയായും
അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.ധിക്കാരിയായ ഏതു പിശാചില്‍ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും
ചെയ്തിരിക്കുന്നു
അത്യുന്നതമായ
സമൂഹത്തിന്‍റെ നേരെ അവര്‍ക്ക് ( പിശാചുക്കള്‍ക്ക് ) ചെവികൊടുത്തു കേള്‍ക്കാനാവില്ല.
എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;
ബഹിഷ്കൃതരായിക്കൊണ്ട്
അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്.
പക്ഷെ, ആരെങ്കിലും
പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ
പിന്തുടരുന്നതാണ്
സൂറ ഹിജ്ര് 16-18 കാണുക
وَلَقَدْ جَعَلْنَا فِي السَّمَاء
بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ
وَحَفِظْنَاهَا مِن كُلِّ شَيْطَانٍ
رَّجِيمٍ
إِلاَّ مَنِ اسْتَرَقَ السَّمْعَ
فَأَتْبَعَهُ شِهَابٌ مُّبِينٌ
ആകാശത്ത്
നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും,
നോക്കുന്നവര്‍ക്ക്
അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
ആട്ടിയകറ്റപ്പെട്ട
എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍
കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്
റജീം എന്നത് ഫഈൽ വസ്നിലുള്ള ഇസ്മു ഫാഇൽ അഥവാ റാജിം എന്നാ അർത്ഥതിലാനെന്നും
പറയപ്പെട്ടിട്ടുണ്ട് കാരണം ശൈത്വാൻ റാജിം അഥവാ
മനുഷ്യരിലേക്ക് വസവാസും തിന്മകളും എറിയുന്നവനാണ്
ആദ്യത്തെ അഭിപ്രായമാണ് പ്രസിദ്ധവും ഏറ്റവും
സഹീഹും
اوصيكم بالدعاء لنا
8848787706
عباس برمبادن
السلام عليكم