بِسْمِ اللَّه الرَّحْمَن الرَّحِيم
ബിസ്മി ഒരു ആയത്താണോ? തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കിയുള്ള വിവരണം
ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന വചനത്തിനു പരമ കാരുണികനും
കരുണാ നിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ
എന്ന് മലയാളത്തിൽ സാമാന്യ അർത്ഥം നല്കാറുണ്ട് ബസ്മല /ബിസ്മി /ബിസ്മില്ലാഹ് എന്ന് ഈ വചനത്തെ സൂചിപ്പിക്കുന്നതിനായി
ചുരുക്കി പറയാറുണ്ട് തസ്മിയത് എന്നും ബിസ്മി
ചൊല്ലുന്നതിനെ സംബന്ധിച്ച് പറയാറുണ്ട്
بِسْمِ اللَّه الرَّحْمَن
الرَّحِيم " اِفْتَتَحَ بِهَا الصَّحَابَة كِتَاب اللَّه وَاتَّفَقَ
الْعُلَمَاء عَلَى أَنَّهَا بَعْض آيَة مِنْ سُورَة النَّمْل ثُمَّ اِخْتَلَفُوا :
هَلْ هِيَ آيَة مُسْتَقِلَّة فِي أَوَّل كُلّ سُورَة أَوْ مِنْ كُلّ سُورَة
كُتِبَتْ فِي أَوَّلهَا أَوْ أَنَّهَا بَعْض آيَة مِنْ كُلّ سُورَة أَوْ أَنَّهَا
كَذَلِكَ فِي الْفَاتِحَة دُون غَيْرهَا أَوْ أَنَّهَا إِنَّمَا كُتِبَتْ
لِلْفَصْلِ لَا أَنَّهَا آيَة عَلَى أَقْوَال الْعُلَمَاء سَلَفًا وَخَلَفًا
وَذَلِكَ مَبْسُوط فِي غَيْر هَذَا الْمَوْضِع وَفِي سُنَن أَبِي دَاوُدَ
بِإِسْنَادٍ صَحِيحٍ عَنْ اِبْن عَبَّاس رَضِيَ اللَّه عَنْهُمَا أَنَّ رَسُولَ
اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ لَا يَعْرِف فَصْل السُّورَة
حَتَّى يَنْزِل عَلَيْهِ " بِسْمِ اللَّه الرَّحْمَن الرَّحِيم "
وَأَخْرَجَهُ الْحَاكِم أَبُو عَبْد اللَّه النَّيْسَابُورِيّ فِي مُسْتَدْرَكه
أَيْضًا وَرُوِيَ مُرْسَلًا عَنْ سَعِيد بْن جُبَيْر وَفِي صَحِيح اِبْن
خُزَيْمَةَ عَنْ أُمّ سَلَمَة رَضِيَ اللَّه عَنْهَا أَنَّ رَسُولَ اللَّه صَلَّى
اللَّه عَلَيْهِ وَسَلَّمَ قَرَأَ الْبَسْمَلَة فِي أَوَّل الْفَاتِحَة فِي
الصَّلَاة وَعَدَّهَا آيَة لَكِنَّهُ مِنْ رِوَايَة عُمَر بْن هَارُون الْبَلْخِيّ
وَفِيهِ ضَعْف عَنْ اِبْن جُرَيْج عَنْ اِبْن أَبِي مُلَيْكَة عَنْهَا وَرَوَى
لَهُ الدَّارَقُطْنِيّ مُتَابِعًا عَنْ أَبِي هُرَيْرَة مَرْفُوعًا وَرَوَى مِثْله
عَنْ عَلِيّ وَابْن عَبَّاس وَغَيْرهمَا وَمِمَّنْ حُكِيَ عَنْهُ أَنَّهَا آيَة
مِنْ كُلّ سُورَة إِلَّا بَرَاءَة اِبْن عَبَّاس وَابْن عُمَر وَابْن الزُّبَيْر
وَأَبُو هُرَيْرَة وَعَلِيّ وَمِنْ التَّابِعِينَ عَطَاء وَطَاوُس وَسَعِيد بْن
جُبَيْر وَمَكْحُول وَالزُّهْرِيّ وَبِهِ يَقُول عَبْد اللَّه بْن الْمُبَارَك
وَالشَّافِعِيّ وَأَحْمَد بْن حَنْبَل فِي رِوَايَة عَنْهُ وَإِسْحَاق بْن
رَاهْوَيْهِ وَأَبُو عُبَيْد الْقَاسِم بْن سَلَّام رَحِمَهمْ اللَّه وَقَالَ
مَالِك وَأَبُو حَنِيفَة وَأَصْحَابهمَا لَيْسَتْ آيَة مِنْ الْفَاتِحَة وَلَا
مِنْ غَيْرهَا مِنْ السُّوَر وَقَالَ الشَّافِعِيّ فِي قَوْلٍ فِي بَعْض طُرُق
مَذْهَبه هِيَ آيَةٌ مِنْ الْفَاتِحَةِ وَلَيْسَتْ مِنْ غَيْرهَا وَعَنْهُ
أَنَّهَا بَعْضُ آيَة مِنْ أَوَّل كُلّ سُورَة وَهُمَا غَرِيبَانِ وَقَالَ دَاوُدُ
هِيَ آيَة مُسْتَقِلَّة فِي أَوَّل كُلّ سُورَة لَا مِنْهَا وَهَذَا رِوَايَة عَنْ
الْإِمَام أَحْمَد بْن حَنْبَل وَحَكَاهُ أَبُو بَكْر الرَّازِيّ عَنْ أَبِي
الْحَسَن الْكَرْخِيّ وَهُمَا مِنْ أَكَابِر أَصْحَاب أَبَى حَنِيفَة رَحِمَهمْ
اللَّه . هَذَا مَا يَتَعَلَّق بِكَوْنِهَا آيَة مِنْ الْفَاتِحَة أَمْ لَا .
ഈ വചനം സഹാബാക്കൾ ഫാതിഹയുടെ/ ഖുർആന്റെ തുടക്കത്തിൽ ഉപയോഗിച്ചിരിക്കുന്നുസൂറത്ത് നംലിൽ ബിസ്മി ഒരു ആയത്തിന്റെ ഭാഗമാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകാഭിപ്രായക്കാരാണ് എന്നാൽ ബിസ്മി എല്ലാ ഓരോ അദ്ധ്യാത്തിന്റെയും/സൂറത്തിന്റെയും
തുടക്കത്തിൽ ഒരു സ്വതന്ത്ര ആയത്താണോ /സൂക്തമാണോ , അതല്ല എല്ലാ അദ്ധ്യായത്തിലും ഒരു ആയത്തിന്റെ ഭാഗമാണോ , ഫാത്തിഹ സൂറത്തിൽ മാത്രം ഒരു ആയത്തോ/ആയത്തിന്റെ ഭാഗമോ ആണോ ,സൂറത്തുകൾ തമ്മിൽ വേർതിരിക്കുന്നതിനു ഉപയോഗിച്ചിരിക്കുന്ന ഒരു അടയാള വാക്യം മാത്രമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ
ഉലമാക്കൾ -മുന്കാലക്കാരും /സലഫുകളും പില്ക്കാലക്കാരും ഉൾപ്പെടെ- വ്യത്യസ്ത അഭിപ്രായങ്ങൾ
രേഖപ്പെടുത്തിയിരിക്കുന്നു ബിസ്മില്ലാഹി റഹ്മാനി റഹീം അവതരിക്കുന്നത് വരെ റസൂൽ സ്വല്ലല്ലാഹു
അലൈഹി വ സല്ലമക്ക് സൂറത്തുകൾ തമ്മിലെ വേർതിരിവ് അറിയുമായിരുന്നില്ല എന്ന ഒരു റിപ്പോർട്ട്
ഇബ്നു അബ്ബാസ് റ ന്റെതായി സുനന് അബീ ദാവൂദിൽ സഹീഹായ സനദോടെ രേഖപ്പെടുത്തിയിരിക്കുന്നു ഹാകിം മുസ്തദ്രകിലും ഇത് ഉദ്ധരിച്ചിരിക്കുന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നിസ്ക്കാരത്തിൽ
ഫാതിഹയുടെ തുടക്കത്തിൽ ബിസ്മി പാരായണം ചെയ്തതായും അതിനെ ഒരു ആയത്തായി എണ്ണിയതായും ഉമ്മു സലാമ ബീവിയുടെ ഒരു റിപ്പോർട്ട് ഇബ്നു ഖുസൈമ
തന്റെ സഹീഹിൽ രേഖപ്പെടുത്തിയിരിക്കുന്നു
ദാറ് ഖുത്നിയും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് അലി റ, ഇബ്നു അബ്ബാസ് റ എന്നിവരിൽ നിന്നും സമാനമായ
ഹദീസുകൾ വന്നിട്ടുണ്ട് ബറാഅത് സൂറത്ത് അല്ലാത്ത
എല്ലാ സൂറത്തിലും ബിസ്മി ഒരു ആയത്താണെന്ന്
ഇബ്നു അബ്ബാസ് , ഇബ്നു ഉമർ, ഇബ്നു സുബൈർ, അബൂ ഹുറൈറ, അലി റ എന്നീ സഹാബാക്കളിൽ നിന്നും
അതാഉ , താവൂസ്,സഈദു ബ്നു ജുബൈർ,മക്ഹൂൽ, സുഹ്രി എന്നീ താബിഈങ്ങളിൽ
നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
അബ്ദുല്ലാഹി ബ്നു മുബാറക്,ഇമാം ഷാഫിഈ ,ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് ബ്നു ഹന്ബൽ,ഇസ്ഹാക്ക് ബ്നു റാഹവൈഹി,അബൂ ഉബൈദു അൽ ഖാസിമു ബ്നു സല്ലാം RAHIMAHUMULLAH എന്നിവരും ഇതേ വീക്ഷണം പുലർത്തുന്നു എന്നാൽ ഇമാം മാലിക്കും ഇമാം അബൂ ഹനീഫയും അവരുടെ
അനുയായികളും ബിസ്മി ഫാതിഹയിലോ മറ്റേതെങ്കിലും സൂറത്തിലോ ഒരു ആയത്തല്ലെന്നു അഭിപ്രായപ്പെട്ടിരിക്കുന്നു ബിസ്മി ഫാതിഹയിൽ മാത്രം ഒരു ആയത്താണെന്നും മറ്റു
സൂറത്തുകളിൽ ആയത്തല്ലെന്നുമുള്ള അഭിപ്രായവും
എല്ലാ അദ്ധ്യായത്തിന്റെയും തുടക്കത്തിലെ ആയതിന്റെ ഭാഗമാണ് ബിസ്മിയെന്ന അഭിപ്രായവും ഷാഫിഈ ഇമാമിൽ നിന്നും
റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് രണ്ടും ഗരീബ് ആയ റിപ്പോർട്ടുകളാണ് എല്ലാ അദ്ധ്യായത്തിന്റെയും തുടക്കത്തിലെ സ്വതന്ത്രമായ
ഒരു ആയത്താണ് ബിസ്മി എന്ന് ദാവൂദ് എന്നവർ പറഞ്ഞിരിക്കുന്നു ഇമാം അഹമദ് ബ്നു ഹന്ബളിൽ നിന്നും ഇങ്ങനെ റിപ്പോർട്ട്
ഉണ്ട് അബൂ ബകർ റാസി അബുൽ ഹസൻ അൽ ഖര്ഖിയിൽ
നിന്ന് ഈ അഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു ഇവര രണ്ടു പേരും ഇമാം അബൂ ഹനീഫയുടെ പ്രമുഖ
അനുയായികളാണ് ബിസ്മി ഫാതിഹയിലെ ഒരു ആയത്താണോ
എന്നാ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു (ഇത് തഫ്സീരിന്റെ പദാനുപദ തർജജമ അല്ല
No comments:
Post a Comment