Wednesday, 4 February 2015

ഇസ്തിആദത്തിന്റെ വചനവും ഹുക്മും അഥവാ വിധിയും തഫ്സീർ ഇബ്നു കസീർ


ഇസ്തിആദത്തിന്റെ
 വചനവും  ഹുക്മും അഥവാ വിധിയും  തഫ്സീർ ഇബ്നു കസീർ അവലംബമാക്കിയുള്ള ചർച്ച
وَقَدْ رُوِيَ أَنَّ جِبْرِيل عَلَيْهِ السَّلَام أَوَّل مَا نَزَلَ بِالْقُرْآنِ عَلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ أَمَرَهُ بِالِاسْتِعَاذَةِ كَمَا قَالَ الْإِمَام أَبُو جَعْفَر بْن جَرِير حَدَّثَنَا أَبُو كُرَيْب حَدَّثَنَا عُثْمَان بْن سَعِيد حَدَّثَنَا بِشْر بْن عُمَارَة حَدَّثَنَا أَبُو رَوْق عَنْ الضَّحَّاك عَنْ عَبْد اللَّه بْن عَبَّاس قَالَ : أَوَّل مَا نَزَلَ جِبْرِيل عَلَى مُحَمَّد صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " يَا مُحَمَّد اِسْتَعِذْ " قَالَ " أَسْتَعِيذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم " ثُمَّ قَالَ " قُلْ بِسْمِ اللَّه الرَّحْمَن الرَّحِيم " ثُمَّ قَالَ " اِقْرَأْ بِاسْمِ رَبّك الَّذِي خَلَقَ " قَالَ عَبْد اللَّه : وَهِيَ أَوَّل سُورَة أَنْزَلَهَا اللَّه عَلَى مُحَمَّد صَلَّى اللَّه عَلَيْهِ وَسَلَّمَ بِلِسَانِ جِبْرِيل. وَهَذَا الْأَثَر غَرِيب وَإِنَّمَا ذَكَرْنَاهُ لِيُعْرَف فَإِنَّ فِي إِسْنَاده ضَعْفًا وَانْقِطَاعًا وَاَللَّه أَعْلَم
ജിബ്രീൽ അലൈഹി സ്സലാം  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് ആദ്യമായി അല്ലാഹുവിൽ നിന്ന് ഖുർആൻ അവതരിപ്പിച്ചപ്പോൾ റസൂലിനോട് ഇസ്തിആദത് ചൊല്ലാൻ അഥവാ പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടാൻ നിര്ദേശിച്ചു എന്ന ഒരു റിപ്പോർട്ട് ഉണ്ട്  ഇമാം ഇബ്നു ജരീരിന്റെ റിപ്പോർട്ട് കാണുക ഇബ്നു അബ്ബാസ് റ പറയുന്നു മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ആദ്യമായി ജിബ്രീൽ വഹയുമായി വന്നപ്പോൾ
يَا مُحَمَّد اِسْتَعِذْ
യാ മുഹമ്മദ്‌ , ഇസ്തിആദത് ചൊല്ലൂ ....അപ്പോൾ പറഞ്ഞു
أَسْتَعِيذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم 
ആട്ടിയോടിക്കപ്പെട്ട ശൈതാനിൽ നിന്ന് , എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ  അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു അപ്പോൾ ജിബ്രീൽ പറഞ്ഞു
" قُلْ بِسْمِ اللَّه الرَّحْمَن الرَّحِيم
ബിസ്മില്ലാഹി റഹ്മാനി റഹീം പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ  എന്ന് പറയുക ശേഷം ജിബ്രീൽ പറഞ്ഞു
اِقْرَأْ بِاسْمِ رَبّك الَّذِي خَلَقَ
നിന്നെ പടച്ച നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക അബ്ദുള്ള പറയുന്നു ഇതാണ് മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് ഇറങ്ങിയ ആദ്യ സൂറത്ത് എന്നാൽ ഈ റിപ്പോർട്ട് ഗരീബും സനദ് മുറിഞ്ഞതും ദുർബലവുമാണ് അറിയുന്നതിനായി ഇത് പരാമര്ശിച്ചെന്നു മാത്രം അല്ലാഹു അഅലം
مَسْأَلَة" وَجُمْهُور الْعُلَمَاء عَلَى أَنَّ الِاسْتِعَاذَة مُسْتَحَبَّة لَيْسَتْ بِمُتَحَتِّمَةٍ يَأْثَم تَارِكهَا وَحَكَى الرَّازِيّ عَنْ عَطَاء بْن أَبِي رَبَاح وُجُوبهَا فِي الصَّلَاة وَخَارِجهَا كُلَّمَا أَرَادَ الْقِرَاءَة قَالَ : وَقَالَ اِبْن سِيرِينَ : إِذَا تَعَوَّذَ مَرَّة وَاحِدَة فِي عُمْره فَقَدْ كَفَى فِي إِسْقَاط الْوُجُوب وَاحْتَجَّ الرَّازِيّ لِعَطَاءٍ بِظَاهِرِ الْآيَة " فَاسْتَعِذْ " وَهُوَ أَمْر ظَاهِره الْوُجُوب وَبِمُوَاظَبَةِ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ عَلَيْهَا وَلِأَنَّهَا تَدْرَأ شَرّ الشَّيْطَان وَمَا لَا يَتِمّ الْوَاجِب إِلَّا بِهِ فَهُوَ وَاجِب وَلِأَنَّ الِاسْتِعَاذَة أَحْوَط وَهُوَ أَحَد مَسَالِك الْوُجُوب وَقَالَ بَعْضهمْ : كَانَتْ وَاجِبَة عَلَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ دُون أُمَّته وَحُكِيَ عَنْ مَالِك أَنَّهُ لَا يَتَعَوَّذ فِي الْمَكْتُوبَة وَيَتَعَوَّذ لِقِيَامِ رَمَضَان فِي أَوَّل لَيْلَة مِنْهُ . " مَسْأَلَة " وَقَالَ الشَّافِعِيّ فِي الْإِمْلَاء يَجْهَر بِالتَّعَوُّذِ وَإِنْ أَسَرَّ فَلَا يَضُرّ وَقَالَ فِي الْأُمّ بِالتَّخْيِيرِ لِأَنَّهُ أَسَرَّ اِبْن عُمَر وَجَهَرَ أَبُو هُرَيْرَة وَاخْتَلَفَ قَوْل الشَّافِعِيّ فِيمَا عَدَا الرَّكْعَة الْأُولَى هَلْ يُسْتَحَبّ التَّعَوُّذ فِيهَا عَلَى قَوْلَيْنِ وَرَجَحَ عَدَم الِاسْتِحْبَاب وَاَللَّه أَعْلَم
മസ്അല         ഇസ്തിആദത് അഥവാ അഊദു ഓതൽ നിർബന്ധമാണോ
ഇസ്തിആദത് ഒഴിവാക്കിയാൽ കുറ്റമില്ലാത്ത മുസ്തഹബ്ബായ അഥവാ സുന്നത്തായ കാര്യമാണെന്നാണ് ഭൂരിപക്ഷ പണ്ഡിത മതം  നിസ്ക്കാരത്തിലും ഖുർആൻ പാരായണം ഉദ്ദേശിക്കുന്ന ഏതു സമയത്തും ശൈതാനിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടൽ നിർബന്ധമാണെന്നു അതാഉ  ബ്നു രബാഹിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇമാം റാസി ഉദ്ധരിച്ചിരിക്കുന്നു ഒരാളുടെ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഓതിയാൽ വാജിബ് വീടും എന്ന് ഇബ്നു സീരീൻ പറഞ്ഞിരിക്കുന്നു  ഫസ്തഇദ്  അഥവാ നീ ഇസ്തിആദത് ചെയ്യുക എന്ന ഖുർആന്റെ കല്പനാ രൂപത്തിലുള്ള പ്രയോഗമാണ് വാജിബാണ്‌ എന്ന അഭിപ്രായത്തിനു ആധാരം  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് വാജിബായിരുന്നെന്നും എന്നാൽ ഉമ്മതിനു വാജിബില്ലെന്നും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു  ഫറദ് നിസ്ക്കാരത്തിൽ ഓതിയിരുന്നില്ലെന്നും റമദാനിലെ ആദ്യ രാത്രിയിലെ രാത്രി നിസ്ക്കാരത്തിൽ ഓതിയിരുന്നെന്നും ഇമാം മാലികിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു തഅവുദ്  അഥവാ ഇസ്തിആദത് ഉറക്കെ ഓതാമെന്നും എന്നാൽ പതുക്കെ ഓതുന്നത്‌ കൊണ്ട് കുഴപ്പമില്ലെന്നും ഇമാം ഷാഫിഈ റ പറഞ്ഞിരിക്കുന്നു  ഇബ്നു ഉമർ റ പതുക്കെയും അബൂ ഹുറൈറ റ ഉറക്കെയും ഒതിയതായി ഇമാം ഷാഫിഈ  കിതാബുൽ ഉമ്മിൽ രേഖപ്പെടുത്തിയിരിക്കുന്നു  ഒന്നാമത്തെ റക്അത്ത് ഒഴികെയുള്ളതിൽ ഇസ്തിആദത് സുന്നതുണ്ടോ എന്ന കാര്യത്തിൽ ഇമാം ഷാഫിഈയിൽ നിന്ന് വ്യത്യസ്ത അഭിപ്രായം വന്നിട്ടുണ്ടെങ്കിലും സുന്നത്തില്ല എന്നതാണ് റാജിഹായ അഭിപ്രായം അള്ളാഹു അഅലം
ഇസ്തിആദത്തിന്റെ വചനം
فَإِذَا قَالَ الْمُسْتَعِيذ : أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم كَفَى ذَلِكَ عِنْد الشَّافِعِيّ وَأَبِي حَنِيفَة وَزَادَ بَعْضهمْ : أَعُوذ بِاَللَّهِ السَّمِيع الْعَلِيم وَقَالَ آخَرُونَ بَلْ يَقُول : أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم إِنَّ اللَّه هُوَ السَّمِيع الْعَلِيم قَالَهُ الثَّوْرِيّ وَالْأَوْزَاعِيّ وَحُكِيَ عَنْ بَعْضهمْ أَنَّهُ يَقُول أَسْتَعِيذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم لِمُطَابَقَةِ أَمْر الْآيَة وَلِحَدِيثِ الضَّحَّاك عَنْ اِبْن عَبَّاس الْمَذْكُور وَالْأَحَادِيث الصَّحِيحَة كَمَا تَقَدَّمَ أَوْلَى بِالِاتِّبَاعِ مِنْ هَذَا وَاَللَّه أَعْلَم
ഇസ്തിആദത്  ചൊല്ലുന്നവൻ
أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട ശൈതാനിൽ നിന്ന് അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു എന്ന് പറഞ്ഞാല മതിയാവുമെന്നാണ് ഇമാം ഷാഫിഈ റ യുടെയും ഇമാം അബൂ ഹനീഫ റ യുടെയും വീക്ഷണം എന്നാൽ ചിലർ
 أَعُوذ بِاَللَّهِ السَّمِيع الْعَلِيم
 مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട ശൈതാനിൽ നിന്ന് , എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ  അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു എന്ന് പറയണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു  മറ്റു  ചിലർ
 أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم إِنَّ اللَّه هُوَ السَّمِيع الْعَلِيم
ആട്ടിയോടിക്കപ്പെട്ട ശൈതാനിൽ നിന്ന് അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു നിശ്ചയം അള്ളാഹു എല്ലാം കേൾക്കുന്നവനും കാനുന്നവനുമാണ് എന്ന് ചൊല്ലണം എന്ന് നിരീക്ഷിചിരിക്കുന്നു  സൌരിയും ഔസാഇയും മറ്റു ചിലരും ആയതിലെ ഇസ്തഇദ് എന്ന കല്പനാ വാചകത്തിന്റെയും ചില ഹദീസുകളുടെയും അടിസ്ഥാനത്തിൽ
أَسْتَعِيذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട ശൈതാനിൽ നിന്ന് അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു എന്നാണു പറയേണ്ടത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു അല്ലാഹു അഅലം


No comments:

Post a Comment