Saturday, 7 February 2015

ശൈത്താനിൽ നിന്ന്അല്ലാഹുവിനോട് അഭയം തേടുന്നതെന്തിന് അവലംബം തഫ്സീർ ഇബ്നു കസീർ

 ശൈത്താനിൽ നിന്ന്അല്ലാഹുവിനോട് അഭയം തേടുന്നതെന്തിന് അവലംബം  
തഫ്സീർ ഇബ്നു കസീർ
പദാനുപദ തർജ്ജമയല്ല
مَسْأَلَة " ثُمَّ الِاسْتِعَاذَة فِي الصَّلَاة إِنَّمَا هِيَ لِلتِّلَاوَةِ وَهُوَ قَوْل أَبِي حَنِيفَة وَمُحَمَّد . وَقَالَ أَبُو يُوسُف : بَلْ لِلصَّلَاةِ فَعَلَى هَذَا يَتَعَوَّذ الْمَأْمُوم وَإِنْ كَانَ لَا يَقْرَأ وَيَتَعَوَّذ فِي الْعِيد بَعْد الْإِحْرَام وَقَبْل تَكْبِيرَات الْعِيد وَالْجُمْهُور بَعْدهَا قَبْل الْقِرَاءَة
മസ്അല  ഖുർആൻ പാരായണത്തിന് വേണ്ടിയാണ് ഇസ്തിആദത് ചെയ്യുന്നത് എന്നാണു ഇമാം അബൂ ഹനീഫ റ യുടെയും മുഹമ്മദ് എന്നവരുടെയും വീക്ഷണം എന്നാൽ ശൈത്താനിൽ നിന്ന് കാവൽ തേടുന്നത് നിസ്ക്കാരത്തിന് വേണ്ടിയെന്നും അതിനാൽ  പിന്തുടർന്ന്  നിസ്ക്കരിക്കുന്നവൻ ഖുർആൻ  പാരായണം ചെയ്യുന്നില്ലെങ്കിലും അഊദു ചൊല്ലണമെന്ന് അബൂ യൂസുഫ് പറഞ്ഞിരിക്കുന്നു   പെരുന്നാൾ നിസ്ക്കാരത്തിൽ തക്ബീറത്തുൽ ഇഹ്രാമിന് ശേഷം മറ്റു തക്ബീരുകൾക്കു മുമ്പായും ഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തിൽ തക്ബീരുകൾക്കു ശേഷം ഖുർആൻ പാരായണത്തിന് മുമ്പായും  അഊദു  ചൊല്ലുന്നു
وَمِنْ لَطَائِف الِاسْتِعَاذَة أَنَّهَا طَهَارَة لِلْفَمِ مِمَّا كَانَ يَتَعَاطَاهُ مِنْ اللَّغْو وَالرَّفَث وَتَطْيِيب لَهُ وَهُوَ لِتِلَاوَةِ كَلَام اللَّه وَهِيَ اِسْتِعَانَة بِاَللَّهِ وَاعْتِرَاف لَهُ بِالْقُدْرَةِ وَلِلْعَبْدِ بِالضَّعْفِ وَالْعَجْز عَنْ مُقَاوَمَة هَذَا الْعَدُوّ الْمُبِين الْبَاطِنِيّ الَّذِي لَا يَقْدِر عَلَى مَنْعه وَدَفْعه إِلَّا اللَّه الَّذِي خَلَقَهُ وَلَا يَقْبَل مُصَانَعَة وَلَا يُدَارَى بِالْإِحْسَانِ بِخِلَافِ الْعَدُوّ مِنْ نَوْع الْإِنْسَان كَمَا دَلَّتْ عَلَى ذَلِكَ آيَات مِنْ الْقُرْآن فِي ثَلَاث مِنْ الْمَثَانِي وَقَالَ تَعَالَى " إِنَّ عِبَادِي لَيْسَ لَك عَلَيْهِمْ سُلْطَان وَكَفَى بِرَبِّك وَكِيلًا
ഇസ്തി ആദത് അഥവാ അഊദു ഓതൽ മനുഷ്യൻ സംസാരിച്ച മോശം സംസാരങ്ങളിൽ നിന്നും അവന്റെ വായയെ ശുദ്ധമാക്കുകയും അല്ലാഹുവിന്റെ കലാമായ ഖുർആൻ പാരായണം ചെയ്യുന്നതിന് അവന്റെ വായയെ സുഗന്ധപൂരിതമാക്കി തയ്യാറാക്കുകയും ചെയ്യുന്നു   കൂടാതെ അത് അല്ലാഹുവിനോട് സഹായം തേടലും എല്ലാ കഴിവും അല്ലാഹുവിനാണെന്നു സമ്മതിക്കലുമാണ്   മനുഷ്യന്റെ ഉള്ളിൽ തന്നെയുള്ള വ്യക്തമായ ആന്തരിക ശത്രുവായ ശൈത്താനെ തന്നില് നിന്ന് അകറ്റുന്നതിനും പ്രതിരോധിക്കുന്നതിനും  തനിക്കു കഴിയില്ലെന്നും ആ ശൈത്താനെ പടച്ച അല്ലാഹുവിനു മാത്രമേ അതിനു സാധിക്കുകയുള്ളുവെന്നും ഈ ശരണം തേടുന്നത്തിലൂടെ മനുഷ്യൻ അംഗീകരിക്കുന്നു  മനുഷ്യ ശത്രുവിൽ നിന്ന് വ്യത്യസ്തമായി ശൈത്താൻ എന്നാ 
പൊതു ശത്രുവിനെ ദയ കൊണ്ടോ അലിവു കൊണ്ടോ കീഴ്പ്പെടുത്താനാവില്ല  
സൂറത്ത് ഹിജ്ര് 42 കാണുക
 إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنِ اتَّبَعَكَ مِنَ الْغَاوِينَ
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ
وَقَدْ نَزَلَتْ الْمَلَائِكَة لِمُقَاتَلَةِ الْعَدُوّ الْبَشَرِيّ فَمَنْ قَتَلَهُ الْعَدُوّ الظَّاهِر الْبَشَرِيّ كَانَ شَهِيدًا وَمَنْ قَتَلَهُ الْعَدُوّ الْبَاطِنِيّ كَانَ طَرِيدًا وَمَنْ غَلَبَهُ الْعَدُوّ الظَّاهِرِيّ كَانَ مَأْجُورًا وَمَنْ قَهَرَهُ الْعَدُوّ الْبَاطِنِيّ كَانَ مَفْتُونًا أَوْ مَوْزُورًا وَلَمَّا كَانَ الشَّيْطَان يَرَى الْإِنْسَان مِنْ حَيْثُ لَا يَرَاهُ اِسْتَعَاذَ مِنْهُ بِاَلَّذِي يَرَاهُ وَلَا يَرَاهُ الشَّيْطَان
മനുഷ്യന്റെ മനുഷ്യരിൽ നിന്ന് തന്നെയുള്ള ശത്രുക്കളെ കീഴ്പ്പെടുത്താൻ മലക്കുകൾ ഇറങ്ങുകയുണ്ടായി    മനുഷ്യ ശത്രുവിനാൽ ധർമ്മ സമരത്തിൽ വധിക്കപ്പെടുന്നവൻ ശഹീദ് ആണ്  അവനു അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുകയും ചെയ്യും   എന്നാൽ പിശാചു എന്നാ മനുഷ്യന്റെ ആന്തരിക ശത്രുവിനാൽ നശിപ്പിക്കപ്പെടുന്നവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവനാണ് അവൻ കുറ്റവാളിയും മഫ്തൂനുമാണ് ശൈത്താന് മനുഷ്യനെ കാണാൻ സാധിക്കുമെങ്കിലും മനുഷ്യന് ശൈത്താനെ കാണാൻ സാധിക്കില്ല അതിനാൽ ശൈത്താനെ കാണുന്ന എന്നാൽ ശൈത്താന് കാണാൻ സാധിക്കാത്ത അല്ലാഹുവിനോടാണ് പിശാചു ബാധയിൽ നിന്ന് ശരണം തേടേണ്ടത്



  

No comments:

Post a Comment