Tuesday, 24 March 2015

ഫാതിഹയിൽ ബിസ്മി ഉറക്കെയാണോപതുക്കെയാണോ ഓതേണ്ടത്? തഫ്സീർ ഇബ്നു കസീർ BASMALAH ALOUD OR NOT IBNU KATHIR MALAYALAM

ഫാതിഹയിൽ ബിസ്മി ഉറക്കെയാണോപതുക്കെയാണോ  ഓതേണ്ടത്? തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കിയുള്ള ചർച്ച
فَأَمَّا الْجَهْر بِهَا فَفَرْع عَلَى هَذَا فَمَنْ رَأَى أَنَّهَا لَيْسَتْ مِنْ الْفَاتِحَة فَلَا يَجْهَر بِهَا وَكَذَا مَنْ قَالَ إِنَّهَا آيَة فِي أَوَّلهَا وَأَمَّا مَنْ قَالَ بِأَنَّهَا مِنْ أَوَائِل السُّوَر فَاخْتَلَفُوا فَذَهَبَ الشَّافِعِيّ رَحِمَهُ اللَّه إِلَى أَنَّهُ يُجْهَر بِهَا مَعَ الْفَاتِحَة وَالسُّورَة وَهُوَ مَذْهَب طَوَائِف مِنْ الصَّحَابَة وَالتَّابِعِينَ وَأَئِمَّة الْمُسْلِمِينَ سَلَفًا وَخَلَفًا فَجَهَرَ بِهَا مِنْ الصَّحَابَة أَبُو هُرَيْرَة وَابْن عُمَر وَابْن عَبَّاس وَمُعَاوِيَة وَحَكَاهُ اِبْن عَبْد الْبَرّ وَالْبَيْهَقِيّ عَنْ عُمَر وَعَلِيّ وَنَقَلَهُ الْخَطِيب عَنْ الْخُلَفَاء الْأَرْبَعَة وَهُمْ أَبُو بَكْر وَعُمَر وَعُثْمَان وَعَلِيّ وَهُوَ غَرِيب وَمِنْ التَّابِعِينَ عَنْ سَعِيد بْن جُبَيْر وَعِكْرِمَة وَأَبِي قِلَابَة وَالزُّهْرِيّ وَعَلِيّ بْن الْحَسَن وَابْنه مُحَمَّد وَسَعِيد بْن الْمُسَيِّب وَعَطَاء وَطَاوُس وَمُجَاهِد وَسَالِم وَمُحَمَّد بْن كَعْب الْقُرَظِيّ وَعُبَيْد وَأَبِي بَكْر بْن مُحَمَّد بْن عَمْرو بْن حَزْم وَأَبِي وَائِل وَابْن سِيرِينَ وَمُحَمَّد بْن الْمُنْكَدِر وَعَلِيّ بْن عَبْد اللَّه بْن عَبَّاس وَابْنه مُحَمَّد وَنَافِع مَوْلَى اِبْن عُمَر وَزَيْد بْن أَسْلَم وَعُمَر بْن عَبْد الْعَزِيز وَالْأَزْرَق بْن قَيْس وَحَبِيب بْن أَبِي ثَابِت وَابْن الشَّعْثَاء وَمَكْحُول وَعَبْد اللَّه بْن مُغَفَّل بْن مُقَرِّن زَادَ الْبَيْهَقِيّ وَعَبْد اللَّه بْن صَفْوَان وَمُحَمَّد اِبْن الْحَنَفِيَّة زَادَ اِبْن عَبْد الْبَرّ وَعَمْرو بْن دِينَار

بِسْمِ اللَّه الرَّحْمَن الرَّحِيم
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരു നാമത്തിൽ    എന്ന വാക്യം ഫാതിഹയിലെ ഒരു ആയത്ത് അല്ല എന്ന വീക്ഷണം ഉള്ളവർ ഫാതിഹയിൽ  ബസ്മല അഥവാ ബിസ്മി ഉറക്കെ ഓതേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്
സൂറത്തുകളുടെ  തുടക്കത്തിൽ ബിസ്മി ഒരു ആയത്താണെന്ന അഭിപ്രായക്കാർ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു    ഇമാം ഷാഫിഈ  റഹ്മതുല്ലാഹിയുടെ  അഭിപ്രായം ഫാതിഹയിലും മറ്റു സൂറത്തുകളിലും ബിസ്മി ഉറക്കെ ഓതണമെന്നതാണ്    സഹാബാക്കളിൽ നിന്നും താബിഈങ്ങളിൽ നിന്നും മുന്കാലക്കാരും പിൽക്കാലക്കാരുമായ ഇമാമുകളിൽ നിന്നും ഒരു വിഭാഗത്തിന്റെ  അഭിപ്രായം ഇതാണ്    അബൂ ഹുറൈറ, ഇബ്നു അബ്ബാസ്‌ ,ഇബ്നു ഉമർ, മുആവിയ എന്നിവരും ഉറക്കെ ഓതിയിട്ടുണ്ട്.ഇബ്നു അബ്ദിൽ ബറും ബൈഹഖിയും ഉമർ റ യിൽ നിന്നും അലി റ യിൽ നിന്നും ഈ അഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു  നാല് ഖലീഫമാരായ അബൂ ബക്കർ,ഉമർ,ഉസ്മാൻ,അലി റദിയല്ലാഹു അന്ഹും എന്നിവരിൽ നിന്നും ഈ അഭിപ്രായം അൽ ഖത്തീബ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് ഗരീബായ റിപ്പോർട്ട്  ആണ്.കൂടാതെ നിരവധി താബിഈങ്ങളിൽ നിന്നും ബിസ്മി ഉറക്കെ ഓതിയതായി റിപ്പോർട്ട്  ഉണ്ട്
   وَالْحُجَّة فِي ذَلِكَ أَنَّهَا بَعْض الْفَاتِحَة فَيَجْهَر فِيهَا كَسَائِرِ أَبْعَاضهَا وَأَيْضًا فَقَدْ رَوَى النَّسَائِيّ فِي سُنَنه وَابْن خُزَيْمَةَ وَابْن حِبَّان فِي صَحِيحَيْهِمَا وَالْحَاكِم فِي مُسْتَدْرَكه عَنْ أَبِي هُرَيْرَة أَنَّهُ صَلَّى فَجَهَرَ فِي قِرَاءَته بِالْبَسْمَلَةِ وَقَالَ بَعْد أَنْ فَرَغَ إِنِّي لَأَشْبَهكُمْ صَلَاة بِرَسُولِ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَصَحَّحَهُ الدَّارَقُطْنِيّ وَالْخَطِيب وَالْبَيْهَقِيّ وَغَيْرهمْ
ബസ്മല ഫാതിഹയുടെ ഒരു ഭാഗം ആയതിനാൽ ഫാതിഹയുടെ മറ്റു ഭാഗങ്ങളെ പോലെ ബിസ്മിയും ഉറക്കെ ഓതണം എന്നതാണ് ഈ അഭിപ്രായക്കാർ പറയുന്നത്    നാസാഇ തന്റെ സുനനിലും ഇബ്നു ഖുസൈമയും ഇബ്നു ഹിബ്ബാനും അവരുടെ സഹീഹിലും ഹാകിം തന്റെ മുസ്തദ്രകിലും ഉദ്ധരിച്ച ഒരു ഹദീസിൽ  അബൂ ഹുറൈറ റ നിസ്ക്കാരത്തിൽ ഫാതിഹയിൽ ബസ്മല /ബിസ്മി ഉറക്കെ ഓതിയതായും ശേഷം നബിയുടെ നിസ്ക്കാരതോട് ഏറ്റവും സദ്ര്ശമായ നിസ്ക്കാരമാണ് താൻ നിർവഹിച്ചതെന്നു പറയുകയും ചെയ്തു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു  ദാര് ഖുത്നിയും അൽ ഖത്തീബും ബൈഹഖിയും മറ്റും ഈ ഹദീസ്/റിപ്പോർട്ട് സഹീഹാണെന്ന് പറഞ്ഞിരിക്കുന്നു
وَرَوَى أَبُو دَاوُدَ وَالتِّرْمِذِيّ عَنْ اِبْن عَبَّاس أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ يَفْتَح الصَّلَاة بِبِسْمِ اللَّه الرَّحْمَن الرَّحِيم ثُمَّ قَالَ التِّرْمِذِيّ وَلَيْسَ إِسْنَاده بِذَاكَ وَقَدْ رَوَاهُ الْحَاكِم فِي مُسْتَدْرَكه عَنْ اِبْن عَبَّاس قَالَ : كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَجْهَر بِبِسْمِ اللَّه الرَّحْمَن الرَّحِيم ثُمَّ قَالَ صَحِيح
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ബിസ്മില്ലാഹി റഹ്മാനി  റഹീം  കൊണ്ട് നിസ്ക്കാരം തുടങ്ങുമായിരുന്നു എന്ന് ഇബ്നു അബ്ബാസ്‌ റ ൽ നിന്നുള്ള ഒരു ഹദീസ് അബൂ ദാവൂദും തിർമുദിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു      റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ബിസ്മില്ലാഹി റഹ്മാനി  റഹീം  ഉറക്കെ ഓതിയിരുന്നതായി ഇബ്നു അബ്ബാസ്‌ റ ൽ നിന്നുള്ള ഒരു ഹദീസ് സഹീഹായി ഹാകിം തന്റെ മുസ്തദ്രകിൽ രേഖപ്പെടുത്തിയിരിക്കുന്നു
. وَفِي صَحِيح الْبُخَارِيّ عَنْ أَنَس بْن مَالِك أَنَّهُ سُئِلَ عَنْ قِرَاءَة النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَقَالَ : كَانَتْ قِرَاءَته مَدًّا ثُمَّ قَرَأَ بِسْمِ اللَّه الرَّحْمَن الرَّحِيم يَمُدّ بِسْمِ اللَّه وَيَمُدّ الرَّحْمَن وَيَمُدّ الرَّحِيم . وَفِي مُسْنَد الْإِمَام أَحْمَد وَسُنَن أَبِي دَاوُدَ وَصَحِيح اِبْن خُزَيْمَةَ وَمُسْتَدْرَك الْحَاكِم عَنْ أُمّ سَلَمَة رَضِيَ اللَّه عَنْهَا قَالَتْ كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يُقَطِّع قِرَاءَته" بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ الرَّحْمَن الرَّحِيم مَالِك يَوْم الدِّين " وَقَالَ الدَّارَقُطْنِيّ إِسْنَادٌ صَحِيحٌ സഹീഹുൽ ബുഖാരി രേഖപ്പെടുത്തുന്നു     അനസ് ബ്നു
മാലിക് റ നോട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖിറാഅത് സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു   നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നീട്ടി ഓതുമായിരുന്നു തുടർന്ന് അദ്ദേഹം ബിസ്മില്ലാഹി റഹ്മാനി  റഹീം നീട്ടി ഓതി     ബിസ്മില്ലാഹി, റഹ്മാനി , റഹീം എന്നിവ ഓരോന്നും അദ്ദേഹം നീട്ടിയാണ് ഓതിയത്  
                         മുസ്നദ് അഹ്മദിലുംസുനന് അബീ ദാവൂദിലും ഇബ്നു ഖുസൈമയുടെ സഹീഹിലും ഹാകിമിന്റെ മുസ്തദ്രകിലും രേഖപ്പെടുത്തിയ ഉമ്മു സലാമ റദിയല്ലാഹു അന്ഹായിൽ നിന്നുള്ള ഒരു ഹദീസ് ഇപ്രകാരമാണ്  അവർ പറയുന്നു   നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ
بِسْمِ اللَّه الرَّحْمَن الرَّحِيم
الْحَمْد لِلَّهِ رَبّ الْعَالَمِينَ
الرَّحْمَن الرَّحِيم
مَالِك يَوْم الدِّين
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
പരമകാരുണികനും കരുണാനിധിയും.
പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.
   എന്നിങ്ങനെ നിർത്തി നിർത്തി ഓതിയിരുന്നു  ദാറു ഖുത്നി ഈ ഹദീസിന്റെ പരമ്പര സഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്
وَرَوَى الْإِمَام أَبُو عَبْد اللَّه الشَّافِعِيّ وَالْحَاكِم فِي مُسْتَدْرَكه عَنْ أَنَس بْن مُعَاوِيَة صَلَّى بِالْمَدِينَةِ فَتَرَكَ الْبَسْمَلَة فَأَنْكَرَ عَلَيْهِ مَنْ حَضَرَهُ مِنْ الْمُهَاجِرِينَ ذَلِكَ فَلَمَّا صَلَّى الْمَرَّة الثَّانِيَة بَسْمَلَ . وَفِي هَذِهِ الْأَحَادِيث وَالْآثَار الَّتِي أَوْرَدْنَاهَا كِفَايَة وَمَقْنَع فِي الِاحْتِجَاج لِهَذَا الْقَوْل عَمَّا عَدَاهَا . فَأَمَّا الْمُعَارَضَات وَالرِّوَايَات الْغَرِيبَة وَتَطْرِيقهَا وَتَعْلِيلهَا وَتَضْعِيفهَا وَتَقْرِيرهَا فَلَهُ مَوْضِع آخَر .
ഇമാം അബ്ദുല്ലാഹി ഷാഫിഈയും  ഹാകിം തന്റെ മുസ്തദ്രകിലും രേഖപ്പെടുത്തിയ ഒരു ഹദീസ് കാണുക    അനസ് ബ്നു മുആവിയ ഒരിക്കൽ മദീനയിൽ വച്ച് നിസ്ക്കരിച്ചപ്പോൾ ബിസ്മി/ബസ്മല ഒഴിവാക്കി,അപ്പോൾ അവിടെ ഉണ്ടായിരുന്ന മുഹാജിറുകളായ സഹാബിമാർ   അത് ഇഷ്ട്ടപ്പെട്ടില്ല  അങ്ങിനെ അദ്ദേഹം പിന്നീടു നിസ്ക്കരിച്ചപ്പോൾ ബിസ്മി/ബസ്മല ഓതി
മുകളിൽ കൊടുത്ത ഹദീസുകൾ ബിസ്മി ഉറക്കെ ഓതണമെന്നതിനു മതിയായ തെളിവുകളാണ്
മുകളിൽ പറഞ്ഞ റിപ്പോർട്ടുകൾ സംബന്ധിച്ച് അവയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങളുംമറ്റും   വിശദമായി ഇവിടെ ചർച്ച ചെയ്യുന്നില്ല
وَذَهَبَ آخَرُونَ إِلَى أَنَّهُ لَا يَجْهَر بِالْبَسْمَلَةِ فِي الصَّلَاة وَهَذَا هُوَ الثَّابِت عَنْ الْخُلَفَاء الْأَرْبَعَة وَعَبْد اللَّه بْن مُغَفَّل وَطَوَائِف مِنْ سَلَف التَّابِعِينَ وَالْخَلَف وَهُوَ مَذْهَب أَبَى حَنِيفَة وَالثَّوْرِيّ وَأَحْمَد بْن حَنْبَل
ബിസ്മി ഉറക്കെ ഓതരുതെന്നും അതാണ്‌ നാല് ഖലീഫമാരുടെയും അബ്ദുല്ലാഹി ബ്നു മുഗഫ്ഫലിന്റെയും നടപടിയെന്നും  മറ്റു ചില ഉലമാക്കൾ പറഞ്ഞിരിക്കുന്നു     സലഫുകളായ  താബിഈങ്ങളിൽനിന്നും പിൽക്കാലക്കാരിൽ നിന്നും ഒരു വിഭാഗവും ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്   ഇമാം അബൂ ഹനീഫയുടെയും സൌരിയുടെയും അഹ്മദ് ബ്നു ഹൻബലിന്റെയും മദ്ഹബും ഇത് തന്നെ
وَعِنْد الْإِمَام مَالِك أَنَّهُ لَا يَقْرَأ الْبَسْمَلَةَ بِالْكُلِّيَّةِ لَا جَهْرًا وَلَا سِرًّا وَاحْتَجُّوا بِمَا فِي صَحِيح مُسْلِم عَنْ عَائِشَة رَضِيَ اللَّه عَنْهَا قَالَتْ : كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَفْتَتِح الصَّلَاةَ بِالتَّكْبِيرِ وَالْقِرَاءَةَ بِ " الْحَمْدُ لِلَّهِ رَبّ الْعَالَمِينَ" وَبِمَا فِي الصَّحِيحَيْنِ عَنْ أَنَس بْن مَالِك قَالَ : صَلَّيْت خَلْف النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَأَبِي بَكْر وَعُمَر وَعُثْمَان فَكَانُوا يَفْتَتِحُونَ بِ " الْحَمْدُ لِلَّهِ رَبّ الْعَالَمِينَ" وَلِمُسْلِمٍ لَا يَذْكُرُونَ " بِسْمِ اللَّه الرَّحْمَن الرَّحِيم" فِي أَوَّل قِرَاءَة وَلَا فِي آخِرهَا وَنَحْوهَا فِي السُّنَن عَنْ عَبْد اللَّه بْن مُغَفَّل رَضِيَ اللَّه عَنْهُ

ഇമാം മാലിക് റ ന്റെ അഭിപ്രായത്തിൽ ബിസ്മി /ബസ്മല ഉറക്കെയോ പതുക്കെയോ ഓതേണ്ടതില്ല   സഹീഹു മുസ്ലിമിൽ വന്ന ആയിഷ ബീവിയുടെ ഒരു ഹദീസാണ് അവരുടെ തെളിവ്   ആയിഷ ബീവി പറയുന്നു  റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം നിസ്ക്കാരം തക്ബീര് കൊണ്ടും ഖിറാഅത് അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ കൊണ്ടും തുടങ്ങുമായിരുന്നു 
സഹീഹൈനി രേഖപ്പെടുത്തിയ അനസ് ബ്നു മാലിക് റ ൽ നിന്നുള്ള ഒരു ഹദീസും അവർക്ക് തെളിവാണ്   അനസ് ബ്നു മാലിക് റ പറയുന്നു  ഞാൻ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ,അബൂ ബക്കർ , ഉമർ, ഉസ്മാൻ റദിയല്ലാഹു അന്ഹും എന്നിവരുടെ കൂടെ നിസ്ക്കരിച്ചിട്ടുണ്ട്  അവർ തുടങ്ങിയിരുന്നത് അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ കൊണ്ടായിരുന്നു        മുസ്ലിമിന്റെ  റിപ്പോർട്ടിൽ അവർ ബിസ്മില്ലാഹി റഹ്മാനി  റഹീം പറഞ്ഞിരുന്നില്ല എന്ന് കൂടിയുണ്ട്  അബ്ദുല്ലാഹി ബ്നു മുഗഫ്ഫൽ റദിയല്ലാഹു  അന്ഹുവിൽ നിന്നും സമാനമായ ഒരു റിപ്പോർട്ട് ഉണ്ട്
فَهَذِهِ مَآخِذ الْأَئِمَّة رَحِمَهمْ اللَّه فِي هَذِهِ الْمَسْأَلَة وَهِيَ قَرِيبَة لِأَنَّهُمْ أَجْمَعُوا عَلَى صِحَّة صَلَاة مَنْ جَهَرَ بِالْبَسْمَلَةِ وَمَنْ أَسَرَّ وَلِلَّهِ الْحَمْد وَالْمِنَّة
ഇവയൊക്കെയാണ് മഹാന്മാരായ ഇമാമുമാർ ഈ വിഷയത്തിൽ പറഞ്ഞ  അഭിപ്രായങ്ങൾ .നിസ്ക്കാരത്തിലെ ഖിറാഅത്തിൽ  ബിസ്മി ഉറക്കെ ഓതിയാലും പതുക്കെ ഓതിയാലും നിസ്ക്കാരത്തിന്റെ സാധുതയ്ക്ക് ഭംഗം വരില്ലെന്ന കാര്യത്തിൽ എല്ലാ ഇമാമുമാരും യോജിച്ചിരിക്കുന്നു
ഇവിടെ മലയാളത്തിൽ നല്കിയിരിക്കുന്നത് തഫ്സീരിന്റെ പദാനുപദ തർജ്ജമ അല്ലെങ്കിലും അറബി മൂലത്തിന്റെ ഉള്ളടക്കത്തോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്

സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും


No comments:

Post a Comment