Tuesday, 19 December 2023

അൽ ഫാതിഹ: സനാഉല്ലാഹ് അൽ ഹിന്ദി അൽ അമൃത്സരീ (റ) യുടെ തഫ്സീറുൽ ഖുർആൻ ബി കലാമിർറഹ്മാൻ



സനാഉല്ലാഹ് അൽ ഹിന്ദി അൽ അമൃത്സരീ (റ) യുടെ തഫ്സീറുൽ ഖുർആൻ ബി കലാമിർറഹ്മാൻ: https://www.youtube.com/playlist?list=PLf1c4fdPOOYDXA4Hsn1Si8iXLeKDk2BJp
വിശുദ്ധ ഖുർആൻ - തഫ്സീർ പഠനം

തഫ്സീർ :
ഇന്ത്യയിലെ പ്രമുഖ മുസ്ലിം പണ്ഡിതനായിരുന്ന ശൈഖ് അബുൽ വഫാഉ സനാഉല്ലാഹ് അൽ ഹിന്ദീ അൽ അമൃതസരീ (റ) [ഹിജ്റ 1285 - 1367] എഴുതിയ തഫ്സീറുൽ ഖുർആൻ ബി കലാമിർറഹ്മാൻ എന്ന തഫ്സീറിന്റെ പഠനം. സൗദീയിലെ രിയാദിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ശൈഖ് അവർകൾ തഫ്സീറുകൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
സാധ്യമാവുന്നിടത്തോളം വിശുദ്ധ ഖുർആൻ വചനങ്ങളെ ഖുർആൻ വചനങ്ങൾ കൊണ്ട് തന്നെ വ്യാഖ്യാനിച്ചിരിക്കുന്നു എന്നത് ഈ തഫ്സീറിന്റെ ഒരു പ്രത്യേകതയാണ്.

ഇവിടെ തയ്യാറാക്കിയ മലയാള വിവർത്തനത്തിൽ തഫ്സീർ ചെയ്യപ്പെടുന്ന ആയത്തുകളും തഫ്സീറിൽ വന്ന ആയത്തുകളും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇടയിലെ വിവരണങ്ങൾ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. അവ ഉൾപ്പെടെ കേൾക്കാൻ വീഡിയോ ക്ലാസ്സുകൾ കേൾക്കുക
🪴🪴🪴🪴🪴
*പോസ്റ്റ് ഒന്ന് :*
سورة الفاتحة
സൂറത്തുൽ ഫാതിഹ : ( ആകെ ആയത്തുകൾ ഏഴ് )
🪴🪴🪴🪴
അൽ ഫാത്തിഹ   1,2
*بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيم*
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
*ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ*
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
🪴🪴🪴🪴🪴
തഫ്സീറിൽ പരാമർശിച്ച ആയത്തുകൾ:

അൽ അലഖ്  96 : 1
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

അന്നംല്  27 : 59
قُلِ ٱلۡحَمۡدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصۡطَفَىٰٓۗ ......
 ( നബിയേ, ) പറയുക: അല്ലാഹുവിന്‌ സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക്‌ സമാധാനം......

ഫുസ്സ്വിലത്ത്  41 : 9,10
۞ قُلۡ أَئِنَّكُمۡ لَتَكۡفُرُونَ بِٱلَّذِى خَلَقَ ٱلۡأَرۡضَ فِى يَوۡمَيۡنِ وَتَجۡعَلُونَ لَهُۥٓ أَندَادًاۚ ذَٰلِكَ رَبُّ ٱلۡعَٰلَمِينَ
നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.
وَجَعَلَ فِيهَا رَوَٰسِىَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِىٓ أَرۡبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ
അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തിൽ
🪴🪴🪴🪴🪴
അൽ ഫാത്തിഹ 3
*ٱلرَّحْمَـٰنِ ٱلرَّحِيمِ*
പരമകാരുണികനും കരുണാനിധിയും.
🪴🪴🪴🪴🪴
തഫ്സീറിലെ ആയത്തുകൾ:

അർറഹ്‌മാൻ  55 : 1-4
ٱلرَّحۡمَٰنُ
പരമകാരുണികന്‍
عَلَّمَ ٱلۡقُرۡءَانَ
ഈ ഖുര്‍ആന്‍ പഠിപ്പിച്ചു
خَلَقَ ٱلۡإِنسَٰنَ
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
عَلَّمَهُ ٱلۡبَيَانَ
അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.

അൽ അഹ്‌സാബ്  33 : 43
هُوَ ٱلَّذِى يُصَلِّى عَلَيۡكُمۡ وَمَلَٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمًا
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.
🪴🪴🪴🪴
അൽ ഫാത്തിഹ  4
*مَـٰلِكِ يَوْمِ ٱلدِّينِ*
പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.
🪴🪴🪴🪴
തഫ്സീറിലെ ആയത്തുകൾ:

അൽ ഇൻഫിത്വാർ  82: 18&19
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
يَوۡمَ لَا تَمۡلِكُ نَفۡسٌ لِّنَفۡسٍ شَيۡئًاۖ وَٱلۡأَمۡرُ يَوۡمَئِذٍ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

അൽ ഫാത്തിഹ 5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
🪴🪴🪴🪴
തഫ്സീറിൽ പരാമർശിച്ച ആയത്തുകളിൽ നിന്ന്:
(അൽ ബയ്യിനഃ5)
وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ....
കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും ..... അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല.....

(അൽ ബഖറഃ: 165)
 وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِۗ ......
 എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ..... 

ഇബ്രാഹീം നബി (അ) അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞത് ഖുർആൻ ഉദ്ധരിക്കുന്നു :
(അശ്ശുഅറാഅ്‌   79-82)
وَٱلَّذِى هُوَ يُطۡعِمُنِى وَيَسۡقِينِ
എനിക്ക്‌ ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍.
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ
എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌.
وَٱلَّذِى يُمِيتُنِى ثُمَّ يُحۡيِينِ
എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍.
وَٱلَّذِىٓ أَطۡمَعُ أَن يَغۡفِرَ لِى خَطِيٓئَتِى يَوۡمَ ٱلدِّينِ
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തു തരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍.

അശ്ശൂറാ( 49٫50)
....... يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ
....... അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.
أَوۡ يُزَوِّجُهُمۡ ذُكۡرَانًا وَإِنَٰثًاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ .....
അല്ലെങ്കില്‍ അവര്‍ക്ക്‌ അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു.....

(അർറൂം: 37)
أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ..... 
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കുകയും ( താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന്‌ അവര്‍ കണ്ടില്ലേ? ...

(അശ്ശൂറാ 28)
وَهُوَ ٱلَّذِى يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ
മനുഷ്യര്‍ നിരാശപ്പെട്ടു കഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍

(അൽ മാഇദഃ:2)
..... وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ ....
..... പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക.
🪴🪴🪴🪴🪴
(അൽ ഫാത്തിഹ 6,7)
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല
🪴🪴🪴🪴
തഫ്സീറിൽ പരാമർശിച്ച ആയത്തുകളിൽ നിന്ന്:

(അൽ അൻആം   151-153)
 قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَيۡكُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡئًاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۖ وَلَا تَقۡتُلُوٓاْ أَوۡلَٰدَكُم مِّنۡ إِمۡلَٰقٍۖ نَّحۡنُ نَرۡزُقُكُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ
(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞ്‌ കേള്‍പിക്കാം. അവനോട്‌ യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച്‌ പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِى هِىَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۖ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന്‌ കാര്യപ്രാപ്തി എത്തുന്നത്‌ വരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
وَأَنَّ هَٰذَا صِرَٰطِى مُسۡتَقِيمًا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ
ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
🪴🪴🪴🪴🪴
(അന്നിസാഅ്‌   69 )
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًا
ആര്  അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
🪴🪴🪴🪴🪴

(അൽ മാഇദഃ  60)
قُلۡ هَلۡ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيۡهِ وَجَعَلَ مِنۡهُمُ ٱلۡقِرَدَةَ وَٱلۡخَنَازِيرَ وَعَبَدَ ٱلطَّٰغُوتَۚ أُوْلَٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും.

(അൽ മാഇദഃ 77)
قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِى دِينِكُمۡ غَيۡرَ ٱلۡحَقِّ وَلَا تَتَّبِعُوٓاْ أَهۡوَآءَ قَوۡمٍ قَدۡ ضَلُّواْ مِن قَبۡلُ وَأَضَلُّواْ كَثِيرًا وَضَلُّواْ عَن سَوَآءِ ٱلسَّبِيلِ
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.

(അന്നിസാഅ്‌   167)
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ قَدۡ ضَلُّواْ ضَلَٰلًۢا بَعِيدًا
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ച്‌ പോയിരിക്കുന്നു

No comments:

Post a Comment