Tuesday, 19 December 2023

അൽ ഫാതിഹ: സനാഉല്ലാഹ് അൽ ഹിന്ദി അൽ അമൃത്സരീ (റ) യുടെ തഫ്സീറുൽ ഖുർആൻ ബി കലാമിർറഹ്മാൻ



സനാഉല്ലാഹ് അൽ ഹിന്ദി അൽ അമൃത്സരീ (റ) യുടെ തഫ്സീറുൽ ഖുർആൻ ബി കലാമിർറഹ്മാൻ: https://www.youtube.com/playlist?list=PLf1c4fdPOOYDXA4Hsn1Si8iXLeKDk2BJp
വിശുദ്ധ ഖുർആൻ - തഫ്സീർ പഠനം

തഫ്സീർ :
ഇന്ത്യയിലെ പ്രമുഖ മുസ്ലിം പണ്ഡിതനായിരുന്ന ശൈഖ് അബുൽ വഫാഉ സനാഉല്ലാഹ് അൽ ഹിന്ദീ അൽ അമൃതസരീ (റ) [ഹിജ്റ 1285 - 1367] എഴുതിയ തഫ്സീറുൽ ഖുർആൻ ബി കലാമിർറഹ്മാൻ എന്ന തഫ്സീറിന്റെ പഠനം. സൗദീയിലെ രിയാദിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ശൈഖ് അവർകൾ തഫ്സീറുകൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
സാധ്യമാവുന്നിടത്തോളം വിശുദ്ധ ഖുർആൻ വചനങ്ങളെ ഖുർആൻ വചനങ്ങൾ കൊണ്ട് തന്നെ വ്യാഖ്യാനിച്ചിരിക്കുന്നു എന്നത് ഈ തഫ്സീറിന്റെ ഒരു പ്രത്യേകതയാണ്.

ഇവിടെ തയ്യാറാക്കിയ മലയാള വിവർത്തനത്തിൽ തഫ്സീർ ചെയ്യപ്പെടുന്ന ആയത്തുകളും തഫ്സീറിൽ വന്ന ആയത്തുകളും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇടയിലെ വിവരണങ്ങൾ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. അവ ഉൾപ്പെടെ കേൾക്കാൻ വീഡിയോ ക്ലാസ്സുകൾ കേൾക്കുക
🪴🪴🪴🪴🪴
*പോസ്റ്റ് ഒന്ന് :*
سورة الفاتحة
സൂറത്തുൽ ഫാതിഹ : ( ആകെ ആയത്തുകൾ ഏഴ് )
🪴🪴🪴🪴
അൽ ഫാത്തിഹ   1,2
*بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيم*
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .
*ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ*
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
🪴🪴🪴🪴🪴
തഫ്സീറിൽ പരാമർശിച്ച ആയത്തുകൾ:

അൽ അലഖ്  96 : 1
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

അന്നംല്  27 : 59
قُلِ ٱلۡحَمۡدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصۡطَفَىٰٓۗ ......
 ( നബിയേ, ) പറയുക: അല്ലാഹുവിന്‌ സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക്‌ സമാധാനം......

ഫുസ്സ്വിലത്ത്  41 : 9,10
۞ قُلۡ أَئِنَّكُمۡ لَتَكۡفُرُونَ بِٱلَّذِى خَلَقَ ٱلۡأَرۡضَ فِى يَوۡمَيۡنِ وَتَجۡعَلُونَ لَهُۥٓ أَندَادًاۚ ذَٰلِكَ رَبُّ ٱلۡعَٰلَمِينَ
നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.
وَجَعَلَ فِيهَا رَوَٰسِىَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِىٓ أَرۡبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ
അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തിൽ
🪴🪴🪴🪴🪴
അൽ ഫാത്തിഹ 3
*ٱلرَّحْمَـٰنِ ٱلرَّحِيمِ*
പരമകാരുണികനും കരുണാനിധിയും.
🪴🪴🪴🪴🪴
തഫ്സീറിലെ ആയത്തുകൾ:

അർറഹ്‌മാൻ  55 : 1-4
ٱلرَّحۡمَٰنُ
പരമകാരുണികന്‍
عَلَّمَ ٱلۡقُرۡءَانَ
ഈ ഖുര്‍ആന്‍ പഠിപ്പിച്ചു
خَلَقَ ٱلۡإِنسَٰنَ
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
عَلَّمَهُ ٱلۡبَيَانَ
അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.

അൽ അഹ്‌സാബ്  33 : 43
هُوَ ٱلَّذِى يُصَلِّى عَلَيۡكُمۡ وَمَلَٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمًا
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.
🪴🪴🪴🪴
അൽ ഫാത്തിഹ  4
*مَـٰلِكِ يَوْمِ ٱلدِّينِ*
പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.
🪴🪴🪴🪴
തഫ്സീറിലെ ആയത്തുകൾ:

അൽ ഇൻഫിത്വാർ  82: 18&19
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
يَوۡمَ لَا تَمۡلِكُ نَفۡسٌ لِّنَفۡسٍ شَيۡئًاۖ وَٱلۡأَمۡرُ يَوۡمَئِذٍ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

അൽ ഫാത്തിഹ 5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
🪴🪴🪴🪴
തഫ്സീറിൽ പരാമർശിച്ച ആയത്തുകളിൽ നിന്ന്:
(അൽ ബയ്യിനഃ5)
وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ....
കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും ..... അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല.....

(അൽ ബഖറഃ: 165)
 وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِۗ ......
 എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ..... 

ഇബ്രാഹീം നബി (അ) അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞത് ഖുർആൻ ഉദ്ധരിക്കുന്നു :
(അശ്ശുഅറാഅ്‌   79-82)
وَٱلَّذِى هُوَ يُطۡعِمُنِى وَيَسۡقِينِ
എനിക്ക്‌ ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍.
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ
എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌.
وَٱلَّذِى يُمِيتُنِى ثُمَّ يُحۡيِينِ
എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍.
وَٱلَّذِىٓ أَطۡمَعُ أَن يَغۡفِرَ لِى خَطِيٓئَتِى يَوۡمَ ٱلدِّينِ
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തു തരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍.

അശ്ശൂറാ( 49٫50)
....... يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ
....... അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.
أَوۡ يُزَوِّجُهُمۡ ذُكۡرَانًا وَإِنَٰثًاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ .....
അല്ലെങ്കില്‍ അവര്‍ക്ക്‌ അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു.....

(അർറൂം: 37)
أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ..... 
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കുകയും ( താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന്‌ അവര്‍ കണ്ടില്ലേ? ...

(അശ്ശൂറാ 28)
وَهُوَ ٱلَّذِى يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ
മനുഷ്യര്‍ നിരാശപ്പെട്ടു കഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍

(അൽ മാഇദഃ:2)
..... وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ ....
..... പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക.
🪴🪴🪴🪴🪴
(അൽ ഫാത്തിഹ 6,7)
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല
🪴🪴🪴🪴
തഫ്സീറിൽ പരാമർശിച്ച ആയത്തുകളിൽ നിന്ന്:

(അൽ അൻആം   151-153)
 قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَيۡكُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡئًاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۖ وَلَا تَقۡتُلُوٓاْ أَوۡلَٰدَكُم مِّنۡ إِمۡلَٰقٍۖ نَّحۡنُ نَرۡزُقُكُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ
(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞ്‌ കേള്‍പിക്കാം. അവനോട്‌ യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച്‌ പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِى هِىَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۖ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന്‌ കാര്യപ്രാപ്തി എത്തുന്നത്‌ വരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
وَأَنَّ هَٰذَا صِرَٰطِى مُسۡتَقِيمًا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ
ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.
🪴🪴🪴🪴🪴
(അന്നിസാഅ്‌   69 )
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًا
ആര്  അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
🪴🪴🪴🪴🪴

(അൽ മാഇദഃ  60)
قُلۡ هَلۡ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيۡهِ وَجَعَلَ مِنۡهُمُ ٱلۡقِرَدَةَ وَٱلۡخَنَازِيرَ وَعَبَدَ ٱلطَّٰغُوتَۚ أُوْلَٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ
പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും.

(അൽ മാഇദഃ 77)
قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِى دِينِكُمۡ غَيۡرَ ٱلۡحَقِّ وَلَا تَتَّبِعُوٓاْ أَهۡوَآءَ قَوۡمٍ قَدۡ ضَلُّواْ مِن قَبۡلُ وَأَضَلُّواْ كَثِيرًا وَضَلُّواْ عَن سَوَآءِ ٱلسَّبِيلِ
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.

(അന്നിസാഅ്‌   167)
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ قَدۡ ضَلُّواْ ضَلَٰلًۢا بَعِيدًا
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ച്‌ പോയിരിക്കുന്നു

Thursday, 5 October 2017

സൂറത്തുൽ ഫാതിഹയുടെ ശ്രേഷ്ടതകൾ فضل الفاتحة - തഫ്സീർ ഇബ്നു കസീർ

സൂറത്തുൽ ഫാതിഹയുടെ ശ്രേഷ്ടതകൾ فضل الفاتحة - തഫ്സീർ ഇബ്നു കസീർ
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي
تفسير سورة الفاتحة
സൂറത്തുൽ ഫാത്തിഹയുടെ തഫ്സീർ 

فضل الفاتحة
സൂറത്തുൽ ഫാത്തിഹയുടെ ശ്രേഷ്ടതകൾ :

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

سُورَة الْفَاتِحَة . يُقَال لَهَا الْفَاتِحَة أَيْ فَاتِحَة الْكِتَاب خَطًّا وَبِهَا تُفْتَح الْقِرَاءَة فِي الصَّلَوَات وَيُقَال لَهَا أَيْضًا أُمّ الْكِتَاب عِنْد الْجُمْهُور ذَكَرَه أَنَس , وَالْحَسَن وَابْن سِيرِينَ كَرِهَا تَسْمِيَتهَا بِذَلِكَ قَالَ الْحَسَن وَابْن سِيرِينَ إِنَّمَا ذَلِكَ اللَّوْح الْمَحْفُوظ وَقَالَ الْحَسَن الْآيَات الْمُحْكَمَات هُنَّ أُمّ الْكِتَاب وَلِذَا كَرِهَا أَيْضًا أَنْ يُقَال لَهَا أُمّ الْقُرْآن وَقَدْ ثَبَتَ فِي الصَّحِيح عِنْد التِّرْمِذِيّ وَصَحَّحَهُ عَنْ أَبِي هُرَيْرَة قَالَ - قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " الْحَمْد لِلَّهِ رَبّ الْعَالَمِينَ أُمّ الْقُرْآن وَأُمّ الْكِتَاب وَالسَّبْع الْمَثَانِي وَالْقُرْآن الْعَظِيم " وَيُقَال لَهَا " الْحَمْد " وَيُقَال لَهَا " الصَّلَاة " لِقَوْلِهِ صَلَّى اللَّه عَلَيْهِ وَسَلَّمَ عَنْ رَبّه " قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَإِذَا قَالَ الْعَبْد الْحَمْد لِلَّهِ رَبّ الْعَالَمِينَ قَالَ اللَّه حَمِدَنِي عَبْدِي " الْحَدِيث . فَسُمِّيَتْ الْفَاتِحَة صَلَاة لِأَنَّهَا شَرْط فِيهَا وَيُقَال لَهَا " الشِّفَاء " لِمَا رَوَاهُ الدَّارِمِيّ عَنْ أَبِي سَعِيد مَرْفُوعًا " فَاتِحَة الْكِتَاب شِفَاء مِنْ كُلّ سُمّ" وَيُقَال لَهَا " الرُّقْيَة " لِحَدِيثِ أَبِي سَعِيد فِي الصَّحِيح حِين رَقَى بِهَا الرَّجُل السَّلِيم فَقَالَ لَهُ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " وَمَا يُدْرِيك أَنَّهَا رُقْيَة " ؟ وَرَوَى الشَّعْبِيّ عَنْ اِبْن عَبَّاس أَنَّهُ سَمَّاهَا " أَسَاس الْقُرْآن" قَالَ وَأَسَاسهَا بِسْمِ اللَّه الرَّحْمَن الرَّحِيم وَسَمَّاهَا سُفْيَان بْن عُيَيْنَةَ " بِالْوَاقِيَةِ " وَسَمَّاهَا يَحْيَى بْن أَبِي كَثِير " الْكَافِيَة " لِأَنَّهَا تَكْفِي عَمَّا عَدَاهَا وَلَا يَكْفِي مَا سِوَاهَا عَنْهَا كَمَا جَاءَ فِي بَعْض الْأَحَادِيث الْمُرْسَلَة" أُمّ الْقُرْآن عِوَض مِنْ غَيْرهَا وَلَيْسَ مَنْ غَيْرهَا عِوَض مِنْهَا " وَيُقَال لَهَا سُورَة " الصَّلَاة وَالْكَنْز " ذَكَرَهمَا الزَّمَخْشَرِيُّ فِي كَشَّافه 

1.സൂറത്തുൽ ഫാത്തിഹയുടെ വിവിധ നാമങ്ങൾ:

ഫാത്തിഹ എന്നാൽ തുടക്കം,ആരംഭം എന്നൊക്കെ അർഥം,ഇവിടെ ഫാത്തിഹ ഖുർആന്റെ എഴുതപ്പെട്ട രൂപത്തിൽ ആദ്യ അദ്ധ്യായമാണ്‌.നിസ്ക്കാരം തുടങ്ങുമ്പോൾ ഖിറാഅത് തുടങ്ങുന്നത് ഫാത്തിഹ മുഖേനയാണ്. ഭൂരിഭാഗം ഉലമാക്കളും ഫാതിഹക്കു ഉമ്മുൽ കിതാബു അഥവാ ഗ്രന്ഥത്തിന്റെ മാതാവ് എന്ന പേരും അംഗീകരിച്ചിട്ടുണ്ട്.എന്നാൽ ഹസൻ,ഇബ്നു സീരീൻ എന്നിവർ ഫാതിഹയെ ഉമ്മുൽ കിതാബ് എന്ന് വിളിക്കുന്നത്‌ ഇഷ്ട്ടപ്പെട്ടിരുന്നില്ല.ലൗഹുൽ മഹ്ഫൂദാനു ഉമ്മുൽ കിതാബു എന്നതാണ് അതിനു കാരണം;ആയാത്തുൽ മുഹ്കമാത് ആണ് ഉമ്മുൽ കിതാബു എന്ന ഖുറാനിൽ പറഞ്ഞതിനെ ഹസൻ തെളിവായെടുത്തിരിക്കുന്നു.എന്നാൽ അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന സഹീഹായ ഹദീസിൽ ഫതിഹായ്ക്ക് ഉമ്മുൽ കിത്താബു എന്ന പേര് ഉള്ളതായി സ്ഥിരപ്പെട്ടിട്ടുണ്ട്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ‏}‏ أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِي ‏"‏ 
അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ (ഫാത്തിഹ)ഉമ്മുൽ ഖുർആനും ഉമ്മുൽ കിതാബും സബ്ഉൽ മസാനി( ആവർത്തിക്കുന്ന 7)സൂക്തങ്ങളാണ് എന്ന് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു.ഹംദു അഥവാ സ്തുതി എന്നും ഫാതിഹായ്ക്ക് പേരുണ്ട്.സലാത്ത് എന്നും ഫാതിഹയെ വിളിക്കുന്നു കാരണം قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَإِذَا قَالَ الْعَبْد الْحَمْد لِلَّهِ رَبّ الْعَالَمِينَ قَالَ اللَّه حَمِدَنِي عَبْدِي എന്റെ അടിമയ്ക്കും എനിക്കുമിടയിൽ ഞാൻ നിസ്ക്കാരത്തെ അഥവാ സലാതിനെ രണ്ടായി പകുത്തിരിക്കുന്നു,എന്റെ ദാസൻ الْحَمْد لِلَّهِ رَبّ الْعَالَمِينَസരവ സ്തുതിയും ലോക നാഥനായ അല്ലാഹുവിനാകുന്നു എന്ന് പറഞ്ഞാല അല്ലാഹു എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നുഎന്ന് പറയും എന്ന് അല്ലാഹു പറയുന്നതായി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വിവരിക്കുന്ന ഹദീസ് അടിസ്ഥാനത്തിലാണിത്;എല്ലാ നിസ്ക്കാരത്തിലും ഫാത്തിഹ ഓതൽ നിർബന്ധവുമാണ്.ഫാതിഹായ്ക്ക് ഷിഫാഉ അഥവാ രോഗ ശമനം എന്നും പേരുണ്ട്.അബൂ സഈദുൽ ഖുദ്രിയുടെ ഒരു ഹദീസ് ദാരിമി ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു;
فَاتِحَة الْكِتَاب شِفَاء مِنْ كُلّ سُمّ ഫാതിഹായ്ക്ക്  റുഖയ്യ  അഥവാ മന്ത്രം എന്നും പേരുണ്ട്.അബൂ സഈദു ഉദ്ധരിക്കുന്ന സഹീഹായ ഒരു ഹദീസിൽ ഒരിക്കൽ ഒരാൾ ഒരു രോഗിക്ക് ഫാത്തിഹ മന്ത്രിച്ചത് നബി അറിഞ്ഞപ്പോൾ നബി അത് അംഗീകരിക്കുകയും وَمَا
يُدْرِيك أَنَّهَا رُقْيَة 
താങ്കൾക്കു അത്  റുഖയ്യ  ആണെന്ന് എങ്ങിനെ അറിഞ്ഞു എന്ന് ചോദിക്കുകയും ചെയ്തതായി പറയുന്നു.ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു ഫാതിഹായെ അസാസുൽ ഖുർആൻ അഥവാ ഖുർആന്റെ അടിത്തറ എന്ന് വിളിച്ചതായി ശഅബി റിപ്പോർട്ട് ചെയ്തിരിക്കുന്നു;ഫാതിഹയുടെ അടിത്തറ ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതാണ്.സുഫ്യാനു ബ്നു ഉയൈയ്ന 'കാക്കുന്നത്' എന്ന അർത്ഥത്തിൽ വാഖിയ എന്നും യഹയ ബ്നു അബീ കസീർ 'മതിയായതു' എന്ന അർത്ഥത്തിൽ കാഫിയ എന്നും ഫാതിഹായെ വിളിച്ചിരിക്കുന്നു.സൂറത്ത് സ്സലാത് ,കൻസ് ( kanzu) അഥവാ നിധി എന്നീ പേരുകളും ഫാതിഹായ്ക്ക് ഇമാം സമഖ്ശരി തഫ്സീർ കശാഫിൽ രേഖപ്പെടുത്തിയിരിക്കുന്നു.
 وَهِيَ مَكِّيَّة قَالَهُ اِبْن عَبَّاس وَقَتَادَة وَأَبُو الْعَالِيَة وَقِيلَ مَدَنِيَّة قَالَهُ أَبُو هُرَيْرَة وَمُجَاهِد وَعَطَاء بْن يَسَار وَالزُّهْرِيّ وَيُقَال نَزَلَتْ مَرَّتَيْنِ مَرَّة بِمَكَّةَ وَمَرَّة بِالْمَدِينَةِ . وَالْأَوَّل أَشْبَه لِقَوْلِهِ تَعَالَى : " وَلَقَدْ آتَيْنَاك سَبْعًا مِنْ الْمَثَانِي " وَاَللَّه تَعَالَى أَعْلَم وَحَكَى أَبُو اللَّيْث السَّمَرْقَنْدِيّ أَنَّ نِصْفهَا نَزَلَ بِمَكَّة وَنِصْفهَا الْآخَر نَزَلَ بِالْمَدِينَةِ وَهُوَ غَرِيب جِدًّا نَقَلَهُ الْقُرْطُبِيّ عَنْهُ . وَهِيَ سَبْع آيَات بِلَا خِلَاف وَقَالَ عَمْرو بْن عُبَيْد ثَمَان وَقَالَ حُسَيْن الْجُعْفِيّ سِتَّة وَهَذَانِ الْقَوْلَانِ شَاذَّانِ وَإِنَّمَا اِخْتَلَفُوا فِي الْبَسْمَلَة هَلْ هِيَ آيَة مُسْتَقِلَّة مِنْ أَوَّلهَا كَمَا هُوَ عِنْد جُمْهُور قُرَّاء الْكُوفَة وَقَوْل جَمَاعَة مِنْ الصَّحَابَة وَالتَّابِعِينَ وَخَلْق مِنْ الْخَلَف أَوْ بَعْض آيَة أَوْ لَا تُعَدّ مِنْ أَوَّلهَا بِالْكُلِّيَّةِ كَمَا هُوَ قَوْل أَهْل الْمَدِينَة مِنْ الْقُرَّاء وَالْفُقَهَاء ؟ عَلَى ثَلَاثَة أَقْوَال كَمَا سَيَأْتِي تَقْرِيرهَا فِي مَوْضِعه إِنْ شَاءَ اللَّه تَعَالَى وَبِهِ الثِّقَة
ഇബ്നു അബ്ബാസ്, ഖതാദ,അബുൽ ആലിയ എന്നിവർ അഭിപ്രായപ്പെടുന്നത് പ്രകാരം ഫാത്തിഹ മക്കയിൽ അവതരിച്ചതും അബൂ ഹുറൈറ, അതാഉ ബ്നു യസാർ,മുജാഹിദ്, സുഹ്രി എന്നിവർ അഭിപ്രായപ്പെടുന്നത് പ്രകാരം ഫാത്തിഹ മദീനയിൽ അവതരിച്ചതുമാണ്.ഒരിക്കൽ മക്കയിലും മറ്റൊരിക്കൽ മദീനയിലും അങ്ങിനെ രണ്ടു തവണ അവതരിച്ചു എന്ന അഭിപ്രായവുമുണ്ട്.ഒരു പകുതി മക്കയിലും മറ്റേ പകുതി മദീനയിലും അവതരിച്ചു എന്ന വളരെ ഗരീബ് ആയ ഒരഭിപ്രായം അബു ലൈസ്‌ അസ്സമർഖന്ദി ഉദ്ധരിച്ചതായി ഖുർതുബി രേഖപ്പെടുത്തിയിട്ടുണ്ട്.ഫാതിഹയിൽ 7 സൂക്തങ്ങൾ ആണുള്ളതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല;8 ആണെന്ന അംർ ബ്നു ഉബൈദിന്റെയും 6 ആണെന്ന ഹുസൈനുൽ ജൂഅഫിയുടെയും അഭിപ്രായം തള്ളപ്പെട്ടതാണ്.ഫാതിഹയിലെ ബസ്മല അഥവാ ബിസ്മി ഒരു സ്വതന്ത്ര ആയത്താണോ , ഒരു ആയത്തിന്റെ  ഭാഗമാണോ, ആയത്തായി  കണക്കാക്കുകയില്ലേ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഇത് സംബന്ധിച്ച് 3 അഭിപ്രായങ്ങൾ ഉണ്ട്,അത് ഇൻ ഷാ അല്ലാഹ്  പിന്നീട് വിവരിക്കും.
..............
 قَالُوا وَكَلِمَاتهَا خَمْس وَعِشْرُونَ كَلِمَة وَحُرُوفهَا مِائَة وَثَلَاثَة عَشَر حَرْفًا . قَالَ الْبُخَارِيّ فِي أَوَّل كِتَاب التَّفْسِير وَسُمِّيَتْ أُمّ الْكِتَاب لِأَنَّهُ يُبْدَأ بِكِتَابَتِهَا فِي الْمَصَاحِف وَيُبْدَأ بِقِرَاءَتِهَا فِي الصَّلَاة وَقِيلَ إِنَّمَا سُمِّيَتْ بِذَلِكَ لِرُجُوعِ مَعَانِي الْقُرْآن كُلّه إِلَى مَا تَضَمَّنَتْهُ  
......................
 وَيُقَال لَهَا أَيْضًا الْفَاتِحَة لِأَنَّهَا تُفْتَتَح بِهَا الْقِرَاءَة وَافْتَتَحَتْ الصَّحَابَة بِهَا كِتَابَة الْمُصْحَف الْإِمَام وَصَحَّ تَسْمِيَتهَا بِالسَّبْعِ الْمَثَانِي قَالُوا لِأَنَّهَا تُثَنَّى فِي الصَّلَاة فَتُقْرَأ فِي كُلّ رَكْعَة وَإِنْ كَانَ لِلْمَثَانِي مَعْنًى آخَر غَيْر هَذَا كَمَا سَيَأْتِي بَيَانه فِي مَوْضِعه إِنْ شَاءَ اللَّه تَعَالَى
ഫാതിഹയിൽ 25 പദങ്ങളും 113 അക്ഷരങ്ങളും ഉണ്ട്.(അടിക്കുറിപ്പ് 1 താഴെ)ഫാതിഹായ്ക്ക് ഉമ്മുൽ കിതാബ് എന്ന് പേര് പറയാൻ കാരണം മുസ്ഹഫ് തുടങ്ങുന്നതും നിസ്ക്കാരത്തിൽ ഖിറാഅത് തുടങ്ങുന്നതും ഫാത്തിഹ കൊണ്ടായതിനാൽ ആണെന്ന് ബുഖാരി കിതാബു തഫ്സീരിന്റെ ആദ്യത്തിൽ പറഞ്ഞിരിക്കുന്നു.ഖുർആന്റെ സാരാംശം ഫാതിഹയിൽ ഉൾക്കൊള്ളുന്നതിനാലാണ്  ഫതിഹായെ ഉമ്മുൽ കിതാബ് എന്ന് പറയുന്നത് എന്ന അഭിപ്രായവുമുണ്ട്.ഫാത്തിഹ എന്നാൽ തുടങ്ങുന്നത് എന്നർത്ഥം,ഖുർആൻ തുടങ്ങുന്നതും നിസ്ക്കാരം തുടങ്ങുന്നതും ഫാത്തിഹ കൊണ്ടാണല്ലോ.നിസ്ക്കരത്തിലും എല്ലാ ഓരോ  റക്അത്തിലും ഒതുന്നതിനാൽ ആവർത്തിച്ചു ഓതുന്ന 7 സൂക്തങ്ങൾ എന്ന അർത്ഥത്തിൽ സബ്‌ഉൽ മസാനി എന്നും പറയും.
قَالَ الْإِمَام أَحْمَد : حَدَّثَنَا يَزِيد بْن هَارُون أَنْبَأَنَا اِبْن أَبِي ذِئْب وَهَاشِم بْن هَاشِم عَنْ اِبْن أَبِي ذِئْب عَنْ الْمَقْبُرِيّ عَنْ أَبِي هُرَيْرَة عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ فِي أُمّ الْقُرْآن " هِيَ أُمّ الْقُرْآن وَهِيَ السَّبْع الْمَثَانِي وَهِيَ الْقُرْآن الْعَظِيم" ثُمَّ رَوَاهُ عَنْ إِسْمَاعِيل بْن عُمَر عَنْ اِبْن أَبِي ذِئْب بِهِ وَقَالَ أَبُو جَعْفَر مُحَمَّد بْن جَرِير الطَّبَرِيّ : حَدَّثَنِي يُونُس بْن عَبْد الْأَعْلَى أَنْبَأَنَا اِبْن وَهْب أَخْبَرَنِي اِبْن أَبِي ذِئْب عَنْ سَعِيد الْمَقْبُرِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " هِيَ أُمّ الْقُرْآن وَهِيَ فَاتِحَة الْكِتَاب وَهِيَ السَّبْع الْمَثَانِي " وَقَالَ الْحَافِظ أَبُو بَكْر أَحْمَد بْن مُوسَى بْن مَرْدَوَيْهِ فِي تَفْسِيره حَدَّثَنَا أَحْمَد بْن مُحَمَّد بْن زِيَاد حَدَّثَنَا مُحَمَّد بْن غَالِب بْن حَارِث حَدَّثَنَا إِسْحَاق بْن عَبْد الْوَاحِد الْمَوْصِلِيّ حَدَّثَنَا الْمُعَافَى بْن عِمْرَان عَنْ عَبْد الْحَمِيد بْن جَعْفَر عَنْ نُوح بْن أَبِي بِلَال عَنْ الْمَقْبُرِيّ عَنْ أَبِي هُرَيْرَة قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " الْحَمْد لِلَّهِ رَبّ الْعَالَمِينَ سَبْع آيَات : بِسْمِ اللَّه الرَّحْمَن الرَّحِيم إِحْدَاهُنَّ وَهِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم وَهِيَ أُمّ الْكِتَاب وَفَاتِحَة الْكِتَاب " وَقَدْ رَوَاهُ الدَّارَقُطْنِيّ أَيْضًا عَنْ أَبِي هُرَيْرَة مَرْفُوعًا بِنَحْوِهِ أَوْ مِثْله وَقَالَ كُلّهمْ ثِقَات 
'ഫാത്തിഹ ഉമ്മുൽ ഖുർആനും സബ്ഉൽ മസാനിയുമാണ്.അത് മഹത്തായ ഖുർആനാണ് ' എന്ന് തിരു നബി പറഞ്ഞതായി ഇമാം അഹ്മദ് റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു.'ഫാത്തിഹ ഉമ്മുൽ ഖുർആനും സബ്ഉൽ മസാനിയും വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രാരംഭവുമാണെന്നു തിരു നബി പറഞ്ഞതായി തബരിയുടെ റിപ്പോർട്ടിലും വന്നിട്ടുണ്ട്.ഇബ്നു മർദവൈഹി റിപ്പോർട്ട് ചെയ്യുന്നു : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു പറഞ്ഞു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : 'അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ (ഫാതിഹ) ഏഴു ആയത്തുകളാണ്.ബിസ്മില്ലാഹി റഹ്‌മാനി റഹീം അതിൽ ഒരു ആയത്താണ്.ഫാതിഹ സബ്ഉൽ മസാനിയും മഹത്തായ ഖുർആനും ഉമ്മുൽ കിതാബും വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രാരംഭവുമാണ്.(അടിക്കുറിപ്പ് 1 താഴെ )
ദാറുഖുത്നിയും സമാനമായ ഹദീസ് റിപ്പോർട്ട് ചെയ്യുകയും അതിലെ റിപ്പോർട്ടർമാർ എല്ലാം അവലംബർഹരാണെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
........................
وَقَدْ قِيلَ : إِنَّ الْفَاتِحَة أَوَّل شَيْء أُنْزِلَ مِنْ الْقُرْآن كَمَا وَرَدَ فِي حَدِيث رَوَاهُ الْبَيْهَقِيّ فِي دَلَائِل النُّبُوَّة وَنَقَلَهُ الْبَاقِلَّانِيُّ أَحَد أَقْوَال ثَلَاثَة وَقِيلَ " يَا أَيّهَا الْمُدَّثِّر " كَمَا فِي حَدِيث جَابِر فِي الصَّحِيح وَقِيلَ : " اِقْرَأْ بِاسْمِ رَبّك الَّذِي خَلَقَ " وَهَذَا هُوَ الصَّحِيح كَمَا سَيَأْتِي تَقْرِيره فِي مَوْضِعه وَاَللَّه الْمُسْتَعَان
ഫാതിഹയാണ് ആദ്യം അവതരിച്ച ഖുർആൻ വചനങ്ങൾ എന്ന അഭിപ്രായം ബൈഹഖി ദലാഇലു ന്നുബുവത് എന്ന കിതാബിലെ ഒരു ഹദീസിൽ രേഖപ്പെടുത്തിയിരിക്കുന്നു.'യാ അയ്യുഹൽ മുദ്ദസിർ' ആണ് ആദ്യം അവതരിച്ചത് എന്ന അഭിപ്രായവും ഒരു ഹദീസിലുണ്ട്.എന്നാൽ ഇഖ്രഉ ബിസ്മി റബ്ബിക ല്ലദീ ഖലക് ആണ് ആദ്യം അവതരിച്ച ഖുർആൻ വചനങ്ങൾ എന്നതാണ് ഏറ്റവും സഹീഹായ അഭിപ്രായം.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=49&ID=36


അടിക്കുറിപ്പ് 1 :

 حديث أنه صلى الله عليه وسلم قرأ بفاتحة الكتاب فقرأ بسم الله الرحمن الرحيم وعدها آية الشافعي في رواية البويطي أخبرني غير واحد عن حفص بن غياث عن ابن جريج عن ابن أبي مليكة عن أم سلمة أنه صلى الله عليه وسلم كان إذا قرأ القرآن بدأ ببسم الله الرحمن الرحيم فعدها آية ثم قرأ الحمد لله رب العالمين فعدها ست آيات ورواه الطحاوي من طريق عمر بن حفص عن أبيه ورواه ابن خزيمة والدارقطني والحاكم من حديث عمر بن هارون عن ابن جريج نحوه وعمر ضعيف وأعل الطحاوي الخبر بالانقطاع فقال لم يسمعه ابن أبي مليكة من أم سلمة واستدل على ذلك برواية الليث عن ابن أبي مليكة عن يعلى بن يملك عن أم سلمة أنه سألها عن قراءة رسول الله صلى الله عليه وسلم فنعتت له قراءة مفسرة حرفاً حرفا وهذا الذي أعله به ليس بعلة فقد رواه الترمذي من طريق ابن أبي مليكة عن أم سلمة بلا وساطة وصححه ورجحه على الإسناد الذي فيه يعلي بن يملك

 حديث إذا قرأتم فاتحة الكتاب فاقرءوا بسم الله الرحمن الرحيم فإنها أم القرآن والسبع المثاني وبسم الله الرحمن الرحيم إحدى آياتها الدارقطني عن ابن صاعد وابن مخلد قالا ثنا جعفر بن مكرم عن أبي بكر الحنفي عن عبد الحميد بن جعفر أخبرني نوح بن أبي بلال عن سعيد المقبري عن أبي هريرة رفعه مثله سواء قال أبو بكر ثم لقيت نوحا فحدثني به ولم يرفعه وهذا الإسناد رجاله ثقات وصحح غير واحد من الأئمة وقفه على رفعه وأعله ابن القطان بهذا التردد وتكلم فيه ابن الجوزي من أجل عبد الحميد بن جعفر فإن فيه مقالا ولكن متابعة نوح لنه مما تقويه وإن كان نوح وقفه لكنه في حكم المرفوع إذ لا مدخل للاجتهاد في عد آي القرآن ورواه البيهقي من طريق سعد بن عبد الحميد بن جعفر ثنا علي بن ثابت عن عبد الحميد بن جعفر حدثني نوح بن أبي بلال فذكره بلفظ إنه يقول الحمد لله رب العالمين سبع آيات إحداهن بسم الله الرحمن الرحيم وهي السبع المثاني وهي أم القرآن وهي فاتحة الكتاب ويؤيده رواية الدارقطني من طريق أبي أويس عن العلاء عن أبيه عن أبي هريرة عن النبي صلى الله عليه وسلم أنه كان إذا قرأ وهو يؤم الناس افتتح ببسم الله الرحمن الرحيم قال أبو هريرة هي الآية السابعة ( تنبيه ) قال الإمام في النهاية وتبعه الغزالي في الوسيط ومحمد بن يحيى في المحيط روى البخاري أن النبي صلى الله عليه وسلم عد فاتحة الكتاب سبع آيات وعد بسم الله الرحمن الرحيم آية منها وهو من الوهم الفاحش قال النووي ولم يروه البخاري في صحيحه ولا في تاريخه

 حديث ابن عباس كان رسول الله صلى الله عليه وسلم لا يعرف فصل السورتين حتى تنزل بسم الله الرحمن الرحيم أبو داود والحاكم وصححه على شرطهما وأما أبو داود فرواه في المراسيل عن سعيد بن جبير مرسلا قال والمرسل أصح قوله محتجا للقول الصحيح إنها من القرآن لأنها مثبتة في أوائلها بخط المصحف فتكون من القرآن في الفاتحة ولو لم يكن كذلك لما أثبتوها بخط القرآن هو منتزع من حديث ابن عباس قلت لعثمان ما حملكم إلى أن عمدتم إلى براءة وهي من المئين وإلى الأنفال وهي من المثاني فجعلتموها في السبع الطوال ولم تكتبوا بينهما سطرا بسم الله الرحمن الرحيم رواه أبو داود والترمذي

http://hadithportal.com/index.php?show=index_tree&book_id=615&chabter=4&bab_id=14&show90=liveo

http://library.islamweb.net/hadith/display_hbook.php?bk_no=475&hid=5244&pid=280701


അടിക്കുറിപ്പ് 2 :
 شرح تفسير ابن كثير
المؤلف: عبد العزيز بن عبد الله بن عبد الرحمن الراجحي

 وفيها إحدى عشرة شدة وهي في المواضع التالية: (( لِلَّهِ ))، (( رَبِّ ))، (( الرَّحْمَنِ الرَّحِيمِ ))، (( الدِّينِ ))، (( إِيَّاكَ ))، (( وَإِيَّاكَ ))، (( الصِّرَاطَ ))، (( الَّذِينَ ))، (( وَلا الضَّالِّينَ ))،

http://sh.bib-alex.net/tafasire/Web/32203/001.htm


ذِكْرُ مَا وَرَدَ فِي فَضْلِ الْفَاتِحَةِ 
2.അൽ ഫാത്തിഹ ശ്രേഷ്ട്ടതകൾ സംബന്ധിച്ച് വന്ന ഹദീസുകൾ :

قَالَ الْإِمَامُ أَحْمَدُ بْنُ مُحَمَّدِ بْنِ حَنْبَلٍ - رَحِمَهُ اللَّهُ - فِي مُسْنَدِهِ : حَدَّثَنَا يَحْيَى بْنُ سَعِيدٍ ، عَنْ شُعْبَةَ ، حَدَّثَنِي خُبَيْبُ بْنُ عَبْدِ الرَّحْمَنِ ، عَنْ حَفْصِ بْنِ عَاصِمٍ ، عَنْ أَبِي سَعِيدِ بْنِ الْمُعَلَّى - رَضِيَ اللَّهُ عَنْهُ - قَالَ : كُنْتُ أُصَلِّي فَدَعَانِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمْ أُجِبْهُ حَتَّى صَلَّيْتُ وَأَتَيْتُهُ ، فَقَالَ : مَا مَنَعَكَ أَنْ تَأْتِيَنِي ؟ . قَالَ : قُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أُصَلِّي . قَالَ : أَلَمْ يَقُلِ اللَّهُ : ( يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ) [ الْأَنْفَالِ : 24 ] ثُمَّ قَالَ : لَأُعَلِّمَنَّكَ أَعْظَمَ سُورَةٍ فِي الْقُرْآنِ قَبْلَ أَنْ تَخْرُجَ مِنَ الْمَسْجِدِ . قَالَ : فَأَخَذَ بِيَدِي ، فَلَمَّا أَرَادَ أَنْ يَخْرُجَ مِنَ الْمَسْجِدِ قُلْتُ : يَا رَسُولَ اللَّهِ إِنَّكَ قُلْتَ : لَأُعَلِّمَنَّكَ أَعْظَمَ سُورَةٍ فِي الْقُرْآنِ . قَالَ : نَعَمْ ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ هِيَ : السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ . 

وَهَكَذَا رَوَاهُ الْبُخَارِيُّ عَنْ مُسَدَّدٍ ، وَعَلِيِّ بْنِ الْمَدِينِيِّ ، كِلَاهُمَا عَنْ يَحْيَى بْنِ سَعِيدٍ الْقَطَّانِ ، بِهِ . وَرَوَاهُ فِي مَوْضِعٍ آخَرَ مِنَ التَّفْسِيرِ ، وَأَبُو دَاوُدَ ، وَالنَّسَائِيُّ ، وَابْنُ مَاجَهْ مِنْ طُرُقٍ عَنْ شُعْبَةَ ، بِهِ . وَرَوَاهُ الْوَاقِدِيُّ عَنْ مُحَمَّدِ بْنِ مُعَاذٍ الْأَنْصَارِيِّ ، عَنْ خُبَيْبِ بْنِ عَبْدِ الرَّحْمَنِ ، عَنْ حَفْصِ بْنِ عَاصِمٍ ، عَنْ أَبِي سَعِيدِ بْنِ الْمُعَلَّى ، عَنْ أُبَيِّ بْنِ كَعْبٍ ، فَذَكَرَ نَحْوَهُ 
മുസ്നദ് അഹ്മദിൽ ഇമാം അഹ്മദ് ബ്നു ഹൻബൽ റദിയല്ലാഹു അന്ഹു  രേഖപ്പെടുത്തിയ ഹദീസ് : അബൂ സഈദ് ബ്നുൽ മുഅല്ലാ റദിയല്ലാഹു അന്ഹു  പറഞ്ഞു ഒരിക്കൽ ഞാൻ നിസ്ക്കരിക്കുകയായിരുന്നപ്പോൾ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഎന്നെ വിളിച്ചു,അപ്പോൾ ഞാൻ മറുപടി നല്കിയില്ല.നിസ്ക്കാരം കഴിഞ്ഞ ശേഷം ഞാൻ നബിയുടെ അടുത്ത് ചെന്നപ്പോൾ നബി ചോദിച്ചു :എന്റെ അടുത്ത് വരാൻ നിന്നെ തടഞ്ഞ കാര്യം എന്താണ്?ഞാൻ പറഞ്ഞു: ഞാൻ നിസ്ക്കരിക്കയായിരുന്നു.അപ്പോൾ നബി പറഞ്ഞു:അള്ളാഹു പറഞ്ഞിട്ടില്ലേ يَا أَيّهَا
 الَّذِينَ آمَنُوا اِسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ 'നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക എന്ന്'.തുടർന്ന് റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു: താങ്കൾ പളളിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഖുർആനിലെ  ഏറ്റവും മഹത്തായ സൂറത്ത് ഞാൻ താങ്കൾക്കു പഠിപ്പിച്ചു തരാം.നബി എന്റെ കൈ പിടിച്ചു പളളിയിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചപ്പോൾ ഞാൻ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരേ...പളളിയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഖുർആനിലെ ഏറ്റവും മഹത്തായ സൂറത്ത് പഠിപ്പിച്ചു തരാമെന്നു താങ്കൾ  പറഞ്ഞില്ലേ? നബി പറഞ്ഞു:അതെ, الْحَمْد لِلَّهِ رَبّ الْعَالَمِينَ " هِيَ السَّبْع الْمَثَانِي وَالْقُرْآن الْعَظِيم الَّذِي أُوتِيتهഎനിക്ക് നല്കപ്പെട്ട ഖുർആൻ അദീമും ആവർത്തിക്കപ്പെടുന്ന 7 സൂക്തങ്ങളും /സബ്ഉൽ മസാനീയും ആണ്  അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ അഥവാ ഫാത്തിഹ .
ബുഖാരി ,നസാഇ , ഇബ്നു മാജ,അബൂ ദാവൂദ് , വാഖിദി എന്നിവരും ഈ ഹദീസ് വിവിധ സനദുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
وَقَدْ وَقَعَ فِي الْمُوَطَّأِ لِلْإِمَامِ مَالِكِ بْنِ أَنَسٍ ، مَا يَنْبَغِي التَّنْبِيهُ عَلَيْهِ ، فَإِنَّهُ رَوَاهُ مَالِكٌ عَنِ الْعَلَاءِ بْنِ عَبْدِ  الرَّحْمَنِ بْنِ يَعْقُوبَ الْحُرَقِيِّ : أَنَّ أَبَا سَعِيدٍ مَوْلَى عَامِرِ بْنِ كَرِيزٍ أَخْبَرَهُمْ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَادَى أُبَيَّ بْنَ كَعْبٍ ، وَهُوَ يُصَلِّي فِي الْمَسْجِدِ ، فَلَمَّا فَرَغَ مِنْ صَلَاتِهِ لَحِقَهُ ، قَالَ : فَوَضَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدَهُ عَلَى يَدِي ، وَهُوَ يُرِيدُ أَنْ يَخْرُجَ مِنْ بَابِ الْمَسْجِدِ ، ثُمَّ قَالَ : إِنِّي لَأَرْجُو أَلَّا تَخْرُجَ مِنْ بَابِ الْمَسْجِدِ حَتَّى تَعْلَمَ سُورَةً مَا أُنْزِلَ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الْفُرْقَانِ مِثْلُهَا . قَالَ أُبَيٌّ : فَجَعَلْتُ أُبْطِئُ فِي الْمَشْيِ رَجَاءَ ذَلِكَ ، ثُمَّ قُلْتُ : يَا رَسُولَ اللَّهِ ، مَا السُّورَةُ الَّتِي وَعَدْتَنِي ؟ قَالَ : كَيْفَ تَقْرَأُ إِذَا افْتَتَحْتَ الصَّلَاةَ ؟ قَالَ : فَقَرَأْتُ عَلَيْهِ : ( الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ حَتَّى أَتَيْتُ عَلَى آخِرِهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : هِيَ هَذِهِ السُّورَةُ ، وَهِيَ السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُعْطِيتُ
أُوتِيته
.........................
 ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു :ഒരിക്കൽ ഉബയ്യ്‌ ബ്നു കഅബ് മസ്ജിദിൽ  നിസ്ക്കരിച്ച്‌ കൊണ്ടിരിക്കെ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഅദ്ദേഹത്തെ വിളിച്ചു.നിസ്ക്കാരം കഴിഞ്ഞ ശേഷം ഉബയ്യ്‌ നബിയുടെ അടുത്ത് ചെന്നു.നബിയവര്കൾ തന്റെ കൈ ഉബയ്യിന്റെ കൈക്ക് മുകളിൽ  വച്ച് , പള്ളിയുടെ വാതിലിന്റെ അടുത്തെത്തി നബി പുറത്തിറങ്ങാനിരിക്കെ,നബി ഉബയ്യിനോട് പറഞ്ഞു:إِنِّي لَأَرْجُو أَنْ لَا تَخْرُج مِنْ بَاب الْمَسْجِد حَتَّى تَعْلَم سُورَة مَا أُنْزِلَ فِي التَّوْرَاة وَلَا فِي الْإِنْجِيل وَلَا فِي الْقُرْآن مِثْلهَا തൗറാത്തിലോ  ഇന്ജീലിലോ ഖുർആനിലോ  സമാനമായതൊന്നു അവതരിചിട്ടില്ലാത്ത ആ സൂറത്ത് താങ്കൾക്കു പറഞ്ഞു തന്നിട്ടേ ഞാൻ മസ്ജിദിൽ  നിന്ന് ഇറങ്ങുന്നുള്ളൂ.ഉബയ്യ്‌ رَضِيَ اللَّه عَنْهُ പറയുന്നു:പ്രതീക്ഷയോടെ ഞാൻ നടത്തം പതുക്കെയാക്കി.തുടർന്ന് ഞാൻ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരെ...താങ്കൾ  എനിക്ക് വാഗ്ദാനം നല്കിയ സൂറത്ത് ഏതാണ്?നബി പറഞ്ഞു:താങ്കൾ  നിസ്ക്കാരം തുടങ്ങുമ്പോൾ എങ്ങിനെയാണ് ഓതുന്നത്‌?ഞാൻ അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ അഥവാ ഫാത്തിഹ അവസാനം എത്തുന്നത്‌ വരെ ഓതി.അപ്പോൾ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:
എനിക്ക് നല്കപ്പെട്ട ഖുർആൻ അദീമും ആവർത്തിക്കപ്പെടുന്ന 7 സൂക്തങ്ങളും /സബ്ഉൽ മസാനീയും ആണ്  അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ അഥവാ ഫാത്തിഹ
...........................
حَدَّثَنَا عَفَّانُ ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ ، حَدَّثَنَا الْعَلَاءُ بْنُ عَبْدِ الرَّحْمَنِ ، عَنْ أَبِيهِ ، عَنْ أَبِي هُرَيْرَةَ قَالَ : خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أُبَيِّ بْنِ كَعْبٍ ، وَهُوَ يُصَلِّي ، فَقَالَ : يَا أُبَيُّ ، فَالْتَفَتَ ثُمَّ لَمْ يُجِبْهُ ، ثُمَّ قَالَ : أُبَيُّ ، فَخَفِّفْ . ثُمَّ انْصَرَفْ إِلَى رَسُولٍ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : السَّلَامُ عَلَيْكَ أَيْ رَسُولَ اللَّهِ . فَقَالَ : وَعَلَيْكَ السَّلَامُ [ قَالَ ] : مَا مَنَعَكَ أَيْ أُبَيُّ إِذْ دَعَوْتُكَ أَنْ تُجِيبَنِي ؟ . قَالَ : أَيْ رَسُولَ اللَّهِ ، كُنْتُ فِي الصَّلَاةِ ، قَالَ : أَوَلَسْتَ تَجِدُ فِيمَا أَوْحَى اللَّهُ إِلَيَّ اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ) [ الْأَنْفَالِ : 24 ] . قَالَ : بَلَى يَا رَسُولَ اللَّهِ ، لَا أَعُودُ ، قَالَ : أَتُحِبُّ أَنْ أُعَلِّمَكَ سُورَةً لَمْ تُنَزَّلْ لَا فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الزَّبُورِ وَلَا فِي الْفُرْقَانِ مِثْلُهَا ؟ قُلْتُ : نَعَمْ ، أَيْ رَسُولَ اللَّهِ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنِّي لِأَرْجُو أَلَّا أَخْرُجَ مِنْ هَذَا الْبَابِ حَتَّى تَعْلَمَهَا قَالَ : فَأَخَذَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِي يُحَدِّثُنِي ، وَأَنَا أَتَبَطَّأُ ، مَخَافَةَ أَنْ يَبْلُغَ قَبْلَ أَنْ يَقْضِيَ الْحَدِيثَ ، فَلِمَا دَنَوْنَا مِنَ الْبَابِ قُلْتُ : أَيْ رَسُولَ اللَّهِ ، مَا السُّورَةُ الَّتِي وَعَدْتَنِي قَالَ : مَا تَقْرَأُ فِي الصَّلَاةِ ؟ . قَالَ : فَقَرَأْتُ عَلَيْهِ أُمَّ الْقُرْآنِ ، قَالَ : وَالَّذِي نَفْسِي بِيَدِهِ مَا أَنْزَلَ اللَّهُ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الزَّبُورِ ، وَلَا فِي الْفُرْقَانِ مِثْلَهَا ؛ إِنَّهَا السَّبْعُ الْمَثَانِي .  وَرَوَاهُ التِّرْمِذِيُّ ، عَنْ قُتَيْبَةَ ، عَنِ الدَّرَاوَرْدِيِّ ، عَنِ الْعَلَاءِ ، عَنْ أَبِيهِ ، عَنْ أَبِي هُرَيْرَةَ ، فَذَكَرَهُ ، وَعِنْدَهُ : إِنَّهَا مِنَ السَّبْعِ الْمَثَانِي وَالْقُرْآنِ الْعَظِيمِ الَّذِي أُعْطِيتُهُ ، ثُمَّ قَالَ : هَذَا حَدِيثٌ حَسَنٌ صَحِيحٌ 

وَفِي الْبَابِ ، عَنْ أَنَسِ بْنِ مَالِكٍ ، وَرَوَاهُ عَبْدُ اللَّهِ بْنُ [ الْإِمَامِ ] أَحْمَدَ ، عَنْ إِسْمَاعِيلَ بْنِ أَبِي مَعْمَرٍ ، عَنْ أَبِي أُسَامَةَ ، عَنْ عَبْدِ الْحَمِيدِ بْنِ جَعْفَرٍ ، عَنِ الْعَلَاءِ ، عَنْ أَبِيهِ ، عَنْ أَبِي هُرَيْرَةَ ، عَنْ أُبَيِّ بْنِ كَعْبٍ ، فَذَكَرَهُ مُطَوَّلًا بِنَحْوِهِ ، أَوْ قَرِيبًا مِنْهُ . وَقَدْ رَوَاهُ التِّرْمِذِيُّ وَالنَّسَائِيُّ جَمِيعًا عَنْ أَبِي عَمَّارٍ حُسَيْنِ بْنِ حُرَيْثٍ ، عَنِ الْفَضْلِ بْنِ مُوسَى ، عَنْ عَبْدِ الْحَمِيدِ بْنِ جَعْفَرٍ ، عَنِ الْعَلَاءِ ، عَنْ أَبِيهِ ، عَنْ أَبِي هُرَيْرَةَ ، عَنْ أُبَيِّ بْنِ كَعْبٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَا أَنْزَلَ اللَّهُ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ مِثْلَ أُمِّ الْقُرْآنِ ، وَهِيَ السَّبْعُ الْمَثَانِي ، وَهِيَ مَقْسُومَةٌ بَيْنِي وَبَيْنَ عَبْدِي ، هَذَا لَفْظُ النَّسَائِيِّ . وَقَالَ التِّرْمِذِيُّ : حَسَنٌ غَرِيبٌ 
കൂടാതെ അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് ഇമാം അഹ്മദ് റ രേഖപ്പെടുത്തുന്നു:ഒരിക്കൽ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഉബയ്യിന്റെ അടുത്ത് ചെന്നു;ഉബയ്യ്‌ റ നിസ്ക്കരിക്കുകയായിരുന്നു.നബി 'ഉബയ്യെ...' എന്ന് വിളിച്ചപ്പോൾ ഉബയ്യ്‌ റ തിരിഞ്ഞു നോക്കിയെങ്കിലും ഉത്തരം നല്കിയില്ല.നബി വിളി ആവർത്തിച്ചപ്പോൾ ഉബയ്യ്‌ തിരിഞ്ഞു നോക്കി 'അസ്സലാമു അലൈക' എന്ന് സലാം ചൊല്ലി.നബി ' വ അലൈക്കസ്സലാം' എന്ന് സലാം മടക്കിയ ശേഷം ചോദിച്ചു:ഞാൻ വിളിച്ചപ്പോൾ മറുപടി പറയാതിരുന്നത് എന്ത് കൊണ്ട്? ഉബയ്യ്‌ പറഞ്ഞു:ഞാൻ നിസ്ക്കാരത്തിലായിരുന്നു റസൂലേ...അപ്പോൾ നബി പറഞ്ഞു:അല്ലാഹു വഹയു ഇറക്കിയത് താങ്കള് അറിഞ്ഞിട്ടില്ലേ... اِسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْനിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക എന്ന്.ഉബയ്യ്‌ പറഞ്ഞു:അതെ, അല്ലാഹുവിന്റെ ദൂതരെ....ഇനി ഞാൻ ആവർത്തിക്കുകയില്ല.നബി പറഞ്ഞു:തൗരാതിലൊ ഇന്ജീലിലോ സബൂരിലോ ഫുര്ഖാനിലോ സമാനമായതൊന്നു അവതരിചിട്ടില്ലാത്ത ഒരു സൂറത്ത് താങ്കൾക്കു ഞാൻ പഠിപ്പിച്ചു തരുന്നത് താങ്കൾ ഇഷ്ട്ടപ്പെടുന്നുവോ?ഞാൻ പറഞ്ഞു:അതെ , അല്ലാഹുവിന്റെ ദൂതരെ...റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ പറഞ്ഞു:ഞാൻ ഈ വാതിൽ കടക്കുന്നതിനു മുമ്പ് താങ്കൾക്കു അത് പറഞ്ഞു തരാൻ ഞാൻ ആഗ്രഹിക്കുന്നു.ഉബയ്യ്‌ തുടരുന്നു:അങ്ങനെ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഎന്റെ കൈ പിടിച്ചു കൊണ്ട് എന്നോട് സംസാരിച്ചു നടന്നു നീങ്ങി.സംസാരം കഴിയുമ്പോഴേക്ക് വാതിൽ കടക്കുമോ എന്നാ ഭയത്താൽ ഞാൻ പതിയെ നടന്നു.വാതിലിനു അടുത്തെത്തിയപ്പോൾ ഞാൻ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَയോട് ചോദിച്ചു:താങ്കൾ എനിക്ക് വാഗ്ദാനം നല്കിയ ആ സൂറത്ത് ഏതാണ്? റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:ഏതാണ് താങ്കൾ നിസ്ക്കാരത്തിൽ ഓതുന്ന സൂറത്ത്?അപ്പോൾ ഞാൻ ഉമ്മുൽ ഖുർആൻ അഥവാ ഫാത്തിഹ ഓതി കേൾപ്പിച്ചു.റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَപറഞ്ഞു:എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം,അല്ലാഹു തൗറാതിലോ ഇന്ജീലിലോ സബൂറിലോ സമാനമായ മറ്റൊരു സൂറത്ത് ഇറക്കിയിട്ടില്ല.അത് സബ്‌ഉൽ മസാനി ആണ്.തിർമുദിയും നസാഇയും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.നസാഇയുടെ റിപ്പോർട്ടിന്റെ അവസാന ഭാഗത്ത്‌ وَهِيَ مَقْسُومَة بَيْنِي وَبَيْن عَبْدِي نِصْفَيْنِ അത് അഥവാ ഫാത്തിഹ എന്റെയും (അല്ലാഹുവിന്റെ)എന്റെ ദാസന്റെയും ഇടയിൽ പകുതി വീതമായി ഓഹരി ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കൂടിയുണ്ട്.
وَقَالَ الْإِمَامُ أَحْمَدُ : حَدَّثَنَا مُحَمَّدُ بْنُ عُبَيْدٍ ، حَدَّثَنَا هَاشِمٌ ، يَعْنِي ابْنَ الْبَرِيدِ حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَقِيلٍ ، عَنِ ابْنِ جَابِرٍ ، قَالَ : انْتَهَيْتُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ أَهَرَاقَ الْمَاءَ ، فَقُلْتُ : السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ . فَلَمْ يَرُدَّ عَلَيَّ ، قَالَ : فَقُلْتُ : السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ . فَلَمْ يَرُدَّ عَلَيَّ ، قَالَ : فَقُلْتُ : السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ ، فَلَمْ يَرُدَّ عَلَيَّ . قَالَ : فَانْطَلَقَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَمْشِي ، وَأَنَا خَلْفَهُ حَتَّى دَخَلَ رَحْلَهُ ، وَدَخَلْتُ أَنَا الْمَسْجِدَ ، فَجَلَسْتُ كَئِيبًا حَزِينًا ، فَخَرَجَ عَلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ تَطَهَّرَ ، فَقَالَ : عَلَيْكَ السَّلَامُ وَرَحْمَةُ اللَّهِ ، وَعَلَيْكَ السَّلَامُ وَرَحْمَةُ اللَّهِ ، وَعَلَيْكَ السَّلَامُ وَرَحْمَةُ اللَّهِ ، ثُمَّ قَالَ : أَلَا أُخْبِرُكَ يَا عَبْدَ اللَّهِ بْنَ جَابِرٍ بِأَخْيَرِ سُورَةٍ فِي الْقُرْآنِ ؟ قُلْتُ : بَلَى يَا رَسُولَ اللَّهِ . قَالَ : اقْرَأِ : الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، حَتَّى تَخْتِمَهَا . هَذَا إِسْنَادٌ جَيِّدٌ ، وَابْنُ عَقِيلٍ تَحْتَجُّ بِهِ الْأَئِمَّةُ الْكِبَارُ ، وَعَبْدُ اللَّهِ بْنُ جَابِرٍ هَذَا هُوَ الصَّحَابِيُّ ، ذَكَرَ ابْنُ الْجَوْزِيِّ أَنَّهُ هُوَ الْعَبْدِيُّ ، وَاللَّهُ أَعْلَمُ . وَيُقَالُ : إِنَّهُ عَبْدُ اللَّهِ بْنُ جَابِرٍ الْأَنْصَارِيُّ الْبَيَاضِيُّ ، فِيمَا ذَكَرَهُ الْحَافِظُ ابْنُ عَسَاكِرَ . وَاسْتَدَلُّوا بِهَذَا الْحَدِيثِ وَأَمْثَالِهِ عَلَى تَفَاضُلِ بَعْضِ الْآيَاتِ وَالسُّوَرِ عَلَى بَعْضٍ ، كَمَا هُوَ الْمَحْكِيُّ عَنْ كَثِيرٍ مِنَ الْعُلَمَاءِ ، مِنْهُمْ : إِسْحَاقُ بْنُ رَاهَوَيْهِ ، وَأَبُو بَكْرِ بْنُ الْعَرَبِيِّ ، وَابْنُ الْحِصَارِ مِنَ الْمَالِكِيَّةِ . وَذَهَبَتْ طَائِفَةٌ أُخْرَى إِلَى أَنَّهُ لَا تَفَاضُلَ فِي ذَلِكَ ؛ لِأَنَّ الْجَمِيعَ كَلَامُ اللَّهِ ، وَلِئَلَّا يُوهِمَ التَّفْضِيلُ نَقْصَ الْمُفَضَّلِ عَلَيْهِ ، وَإِنْ كَانَ الْجَمِيعُ فَاضِلًا ، نَقَلَهُ الْقُرْطُبِيُّ عَنِ الْأَشْعَرِيِّ ، وَأَبِي بَكْرٍ الْبَاقِلَّانِيِّ ، وَأَبِي حَاتِمِ بْنِ حِبَّانِ الْبَسْتِيِّ ، وَيَحْيَى بْنُ يَحْيَى ، وَرِوَايَةٌ عَنِ الْإِمَامِ مَالِكٍ [ أَيْضًا 

ഇമാം അഹ്മദ് റ രേഖപ്പെടുത്തുന്ന അബ്ദുല്ലാഹി ബ്നു ജാബിരിന്റെ ഒരു ഹദീസിൽ അദ്ദേഹം ഒരിക്കൽ റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَയോട് അസ്സലാമു അലൈക എന്ന് സലാം പറഞ്ഞെന്നും എന്നാൽ റസൂലുല്ലാഹി മടക്കിയില്ലെന്നും വീണ്ടും 2 തവണ ആവർത്തിചെങ്കിലും റസൂലുല്ലാഹി മടക്കാതെ നടന്നു പോയെന്നും അബ്ദുല്ലാഹി ബ്നു ജാബിർ റ നബിയെ പിന്തുടർന്നെന്നും പിന്നീട് ദുഖിതനായി പള്ളിയില ഇരിക്കുമ്പോൾ റസൂലുല്ലാഹി ശുദ്ധിയായി പള്ളിയില കടന്നു വന്നു عَلَيْك السَّلَام وَرَحْمَة اللَّه എന്ന് 3 തവണ സലാം മടക്കിയെന്നും(കുറിപ്പ്:ശുദ്ധിയില്ലാത്ത അവസ്ഥയിൽ റസൂൽ സലാം മടക്കാൻ ഇഷ്ട്ടപ്പെടാത്തതാകാം) അതിനു ശേഷം റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَഇങ്ങിനെ പറഞ്ഞെന്നും പറയുന്നു:റസൂൽ പറഞ്ഞു:അബ്ദുല്ലാഹി ബ്നു ജാബിരെ....ഖുർആനിൽ ഏറ്റവും ഉത്തമമായ സൂറത്ത് ഏതെന്നു ഞാൻ നിനക്ക് അറയിച്ചു തരട്ടെയോ?(അബ്ദുല്ലാഹി ബ്നു ജാബിർ റ പറയുന്നു) ഞാൻ പറഞ്ഞു:അതെ അല്ലാഹുവിന്റെ ദൂതരെ.... റസൂലുല്ലാഹി പറഞ്ഞു:അൽ ഹംദു  ലില്ലാഹി റബ്ബിൽ ആലമീൻ (ഫാത്തിഹ)അവസാനം വരെ ഓതുക.
ഇത് പോലുള്ള ഹദീസുകൾ തെളിവാക്കി കൊണ്ട് ഇമാമുകളിൽ ഒരു വിഭാഗം ഖുർആനിലെ ചില സൂരത്തുകല്ക്കും ആയതുകൾക്കും മറ്റു ചില അദ്ധ്യായങ്ങളെക്കാളും സൂക്തങ്ങളെക്കാളും ശ്രേഷ്ട്ടത ഉണ്ടെന്നു പറഞ്ഞിരിക്കുന്നു.എന്നാൽ ഒരു വിഭാഗം, എല്ലാം അല്ലാഹുവിന്റെ കലാം ആയതിനാൽ അങ്ങിനെയില്ല എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
حَدِيثٌ آخَرُ : قَالَ الْبُخَارِيُّ فِي فَضَائِلِ الْقُرْآنِ : حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى ، حَدَّثَنَا وَهْبٌ ، حَدَّثَنَا هِشَامٌ ، عَنْ مُحَمَّدِ بْنِ مَعْبَدٍ ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قَالَ : كُنَّا فِي مَسِيرٍ لَنَا ، فَنَزَلْنَا ، فَجَاءَتْ جَارِيَةٌ فَقَالَتْ : إِنَّ سَيِّدَ الْحَيِّ سَلِيمٌ ، وَإِنَّ نَفَرَنَا غُيَّبٌ ، فَهَلْ مِنْكُمْ رَاقٍ ؟ فَقَامَ مَعَهَا رَجُلٌ مَا كُنَّا نَأْبِنُهُ بِرُقْيَةٍ ، فَرَقَاهُ ، فَبَرِئَ ، فَأَمَرَ لَهُ بِثَلَاثِينَ شَاةً ، وَسَقَانَا لَبَنًا ، فَلَمَّا رَجَعَ قُلْنَا لَهُ : أَكُنْتَ تُحْسِنُ رُقْيَةً ، أَوْ كُنْتَ تَرْقِي ؟ قَالَ : لَا مَا رَقَيْتُ إِلَّا بِأُمِّ الْكِتَابِ ، قُلْنَا : لَا تُحَدِّثُوا شَيْئًا حَتَّى نَأْتِيَ ، أَوْ نَسْأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا قَدِمْنَا الْمَدِينَةَ ذَكَرْنَاهُ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : وَمَا كَانَ يُدْرِيهِ أَنَّهَا رُقْيَةٌ ، اقْسِمُوا وَاضْرِبُوا لِي بِسَهْمٍ  

وَقَالَ أَبُو مَعْمَرٍ : حَدَّثَنَا عَبْدُ الْوَارِثِ ، حَدَّثَنَا هِشَامٌ ، حَدَّثَنَا مُحَمَّدُ بْنُ سِيرِينَ ، حَدَّثَنِي مَعْبَدُ بْنُ سِيرِينَ ، عَنْ أَبِي سَعِيدٍ الْخُدْرِيِّ بِهَذَا  

وَهَكَذَا رَوَاهُ مُسْلِمٌ ، وَأَبُو دَاوُدَ مِنْ رِوَايَةِ هِشَامٍ ، وَهُوَ ابْنُ حَسَّانَ ، عَنِ ابْنِ سِيرِينَ ، بِهِ . وَفِي بَعْضِ رِوَايَاتِ مُسْلِمٍ لِهَذَا الْحَدِيثِ : أَنَّ أَبَا سَعِيدٍ هُوَ الَّذِي رَقَى ذَلِكَ السَّلِيمَ ، يَعْنِي : اللَّدِيغَ ، يُسَمُّونَهُ بِذَلِكَ تَفَاؤُلًا
പ്രമുഖ സ്വഹാബി അബൂ സഈദ്‌ അല്‍ ഖുദ്‌രീ(റ) പറയുന്നു. ഒരു സംഘം സ്വഹാബികള്‍ ഒരു അറബ്‌ വംശജര്‍ താമസിക്കുന്ന ഗ്രാമത്തിലൂടെ യാത്ര പോവുകയായിരുന്നു. പ്രവാചക ശിഷ്യന്മാര്‍ ആ ഗ്രാമ വാസികളൊട്‌ ഭക്ഷണം ആവശ്യപ്പെട്ടുവെങ്കിലും അഥിതികളെ അവര്‍ അവഗണിച്ചു. അവരുടെ ഗോത്ര തലവന്‍ ആസമയത്ത്‌ വിഷം ഏറ്റ്‌ എല്ലാ ചികിത്സകളും അവര്‍ ചെയ്തുവെങ്കിലും ഫലിക്കാതെ നിരാശയരായി. കൂട്ടത്തില്‍ ചിലര്‍ പറഞ്ഞു നമ്മോട്‌ ഭക്ഷണം ആവശ്യപ്പെട്ട സംഘത്തെ ഒന്നു സമീപിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും ലഭിച്ചേക്കും ! ഉടന്‍ അവര്‍ സ്വഹാബികളെ സമീപിക്കുകയും നേതാവിന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഒരു സ്വഹാബി പറഞ്ഞു: ഞാന്‍ മന്ത്രം അറിയുന്നവനാണ്‌, പക്ഷെ ആഥിത്യ മര്യാദ കാണിക്കാത്ത നിങ്ങള്‍ക്ക്‌ കൂലി നിശ്ചയിച്ചേ ഞാന്‍ മന്ത്രിക്കുകയുള്ളൂ. അവര്‍ സമ്മതിക്കുകയും അദ്ദേഹം ഫാതിഹ ഓതി മന്ത്രിക്കുകയും നേതാവിന്റെ അസുഖം പൂര്‍ ണ്ണമായി സുഖപ്പെടുകയും, മുപ്പത്‌ ആടുകള്‍ കരാറനുസരിച്ച്‌ പ്രതിഫലം നല്‍കുകയും നബി(സ്വ) അത്‌ അംഗീകരിക്കുകയും കൂലി വങ്ങിയത്‌ ശരിയായോ എന്ന് സംശയിച്ച ചിലര്‍ക്ക്‌ കൂടി ആശ്വാസമാവാന്‍ അതില്‍ നിന്ന് ഒരു ഓഹരി സ്വീകരിക്കുകയും ചെയ്തു.(ഈ സംഭവം ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌)
حَدِيثٌ آخَرُ : رَوَى مُسْلِمٌ فِي صَحِيحِهِ ، وَالنَّسَائِيُّ فِي سُنَنِهِ ، مِنْ حَدِيثِ أَبِي الْأَحْوَصِ سَلَّامِ بْنِ سُلَيْمٍ ، عَنْ عَمَّارِ بْنِ رُزَيْقٍ ، عَنْ عَبْدِ اللَّهِ بْنِ عِيسَى بْنِ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى ، عَنْ سَعِيدِ بْنِ جُبَيْرٍ ، عَنِ ابْنِ عَبَّاسٍ ، قَالَ : بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعِنْدَهُ جِبْرِيلُ ، إِذْ سَمِعَ نَقِيضًا فَوْقَهُ ، فَرَفَعَ جِبْرِيلُ بَصَرَهُ إِلَى السَّمَاءِ ، فَقَالَ : هَذَا بَابٌ قَدْ فُتِحَ مِنَ السَّمَاءِ ، مَا فُتِحَ قَطُّ . قَالَ : فَنَزَلَ مِنْهُ مَلَكٌ ، فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَبْشِرْ بِنُورَيْنِ قَدْ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ : فَاتِحَةُ الْكِتَابِ ، وَخَوَاتِيمُ سُورَةِ الْبَقَرَةِ ، وَلَنْ تَقْرَأَ حَرْفًا مِنْهُمَا إِلَّا أُوتِيتَهُ . وَهَذَا لَفْظُ النَّسَائِيِّ
നബിയുടെ അടുത്ത് ജിബ്രീൽ ഉള്ളപ്പോൾ ഒരിക്കൽ മുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു.ജിബ്രീൽ ആകാശത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു:ഇത് വരെ തുറന്നിട്ടില്ലാത്ത ഒരു വാതിൽ ആകാശത്ത് തുറന്നിരിക്കുന്നു.അപ്പോൾ ആ വാതിലിലൂടെ ഒരു മലക്ക് ഇറങ്ങി നബിയുടെ അടുത്ത് വന്നുപറഞ്ഞു:താങ്കൾക്കു മുമ്പ് ഒരു നബിക്കും നല്കപ്പെട്ടിട്ടില്ലാത്ത 2 പ്രകാശങ്ങൾ താങ്കൾക്കു നല്കപ്പെട്ടിരിക്കുന്നു-സൂറത്തുൽ ഫാതിഹയും സൂറത്തുൽ ബഖറയുടെ അവസാന ഭാഗവുമാണ് അത് അതിലെ ഓരോ ഹർഫിനും പ്രതിഫലമുണ്ട്.

http://library.islamweb.net/newlibrary/display_book.php?idfrom=37&idto=37&bk_no=49&ID=40

3.
ഫാത്തിഹ സൂറത്തും നിസ്ക്കാരവും -സ്വലാ:)
(അൽ ഫാത്തിഹ ശ്രേഷ്ട്ടതകൾ സംബന്ധിച്ച് വന്ന ഹദീസുകൾ) :
وَلِمُسْلِمٍ نَحْوُهُ حَدِيثٌ آخَرُ : قَالَ مُسْلِمٌ : حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ الْحَنْظَلِيُّ ، هُوَ ابْنُ رَاهَوَيْهِ ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ ، عَنِ الْعَلَاءِ ، يَعْنِي ابْنَ عَبْدِ الرَّحْمَنِ بْنِ يَعْقُوبَ الْحُرَقِيُّ عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا أُمَّ الْقُرْآنِ فَهِيَ خِدَاجٌ - ثَلَاثًا - غَيْرُ تَمَامٍ . فَقِيلَ لِأَبِي هُرَيْرَةَ : إِنَّا نَكُونُ وَرَاءَ الْإِمَامِ ، قَالَ : اقْرَأْ بِهَا فِي نَفْسِكَ ؛ فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : قَالَ اللَّهُ عَزَّ وَجَلَّ : قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ ، وَلِعَبْدِي مَا سَأَلَ فَإِذَا قَالَ الْعَبْدُ : ( الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ) [ الْفَاتِحَةِ : 2 ] ، قَالَ اللَّهُ : حَمِدَنِي عَبْدِي ، وَإِذَا قَالَ : ( الرَّحْمَنِ الرَّحِيمِ [ ص: 107 ] [ الْفَاتِحَةِ : 3 ] ، قَالَ اللَّهُ : أَثْنَى عَلَيَّ عَبْدِي ، فَإِذَا قَالَ : ( مَالِكِ يَوْمِ الدِّينِ ) [ الْفَاتِحَةِ : 4 ] ، قَالَ مَجَّدَنِي عَبْدِي - وَقَالَ مَرَّةً : فَوَّضَ إِلَيَّ عَبْدِي - فَإِذَا قَالَ : ( إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ) [ الْفَاتِحَةِ : 5 ] ، قَالَ : هَذَا بَيْنِي وَبَيْنَ عَبْدِي ، وَلِعَبْدِي مَا سَأَلَ ، فَإِذَا قَالَ : ( اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ) [ الْفَاتِحَةِ : 6 ، 7 ] ، قَالَ هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ 
.....................
അബൂ ഹുറൈറ റ റിപ്പോർട്ട് ചെയ്യുന്നു : നബി صَلَّى اللَّه عَلَيْهِ وَسَلَّمَ പറഞ്ഞു:  ഉമ്മുൽ ഖുർആൻ  അഥവാ ഫാത്തിഹ ഒതാത്ത നിസ്ക്കാരം അപൂർണ്ണമാണ് നബി അത് 3 തവണ ആവർത്തിച്ചു.
അബൂ ഹുറൈറയോട് ചോദിക്കപ്പെട്ടു:ഞങ്ങൾ ഇമാമിറെ പിന്നിൽ തുടർന്ന് നിസ്ക്കരിക്കുകയാണെങ്കിലോ? അബൂ ഹുറൈറ പറഞ്ഞു:നീ സ്വയം ഓതുക, കാരണം റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.അള്ളാഹു അസ്സ വ ജൽ പറഞ്ഞു:നിസ്ക്കാരത്തെ എനിക്കും എന്റെ ദാസനും ഇടയിൽ രണ്ടായി പകുത്തിരിക്കുന്നു.എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും.എന്റെ ദാസൻ الْحَمْد لِلَّهِ رَبّ الْعَالَمِينَസ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു എന്ന് പറഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ സ്തുതിച്ചു എന്ന് പറയും .അവൻ الرَّحْمَن الرَّحِيم പരമകാരുണികനും കരുണാനിധിയും ആയവൻ എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ പുകഴ്ത്തിയിരിക്കുന്നു എന്ന് പറയും.അവൻ مَالِك يَوْم الدِّينപ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ ആയവൻ എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ വാഴ്ത്തിയിരിക്കുന്നു അല്ലെങ്കിൽ എന്റെ ദാസൻ അവന്റെ എല്ലാ കാര്യങ്ങളും എന്നിൽ അർപ്പിചിരിക്കുന്നു എന്ന് പറയും.അവൻ إِيَّاكَ نَعْبُد وَإِيَّاكَ نَسْتَعِينനിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസനും ഞാന് തമ്മിലുള്ളത് ഇതാണ്,എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും എന്ന് പറയും .അവൻ اِهْدِنَا الصِّرَاط الْمُسْتَقِيم صِرَاط الَّذِينَ أَنْعَمْت عَلَيْهِمْ غَيْر الْمَغْضُوب عَلَيْهِمْ وَلَا الضَّالِّينَ ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല ; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല എന്ന് പറഞ്ഞാൽ അല്ലാഹു ഇതാണ് എന്റെ ദാസനുള്ളത്;എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും എന്ന് പറയും.
................................

ثُمَّ الْكَلَامُ عَلَى مَا يَتَعَلَّقُ بِهَذَا الْحَدِيثِ مِمَّا يَخْتَصُّ بِالْفَاتِحَةِ مِنْ وُجُوهٍ : 

أَحَدُهَا : أَنَّهُ قَدْ أَطْلَقَ فِيهِ لَفْظَ الصَّلَاةِ ، وَالْمُرَادُ الْقِرَاءَةُ كَقَوْلِهِ تَعَالَى : ( وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلًا ) [ الْإِسْرَاءِ : 110 ] ، أَيْ : بِقِرَاءَتِكَ كَمَا جَاءَ مُصَرَّحًا بِهِ فِي الصَّحِيحِ ، عَنِ ابْنِ عَبَّاسٍ وَهَكَذَا قَالَ فِي هَذَا الْحَدِيثِ : قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ ، فَنِصْفُهَا لِي وَنِصْفُهَا لِعَبْدِي ، وَلِعَبْدِي مَا سَأَلَ ثُمَّ بَيَّنَ تَفْصِيلَ هَذِهِ الْقِسْمَةِ فِي قِرَاءَةِ الْفَاتِحَةِ فِي الصَّلَاةِ فَدَلَّ عَلَى عِظَمِ الْقِرَاءَةِ فِي الصَّلَاةِ ، وَأَنَّهَا مِنْ أَكْبَرِ أَرْكَانِهَا ، إِذْ أُطْلِقَتِ الْعِبَادَةُ وَأُرِيدَ بِهَا جُزْءٌ وَاحِدٌ مِنْهَا وَهُوَ الْقِرَاءَةُ ؛ كَمَا أَطْلَقَ لَفْظَ الْقِرَاءَةِ وَالْمُرَادُ بِهِ الصَّلَاةُ فِي قَوْلِهِ : ( وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا ) [ الْإِسْرَاءِ : 78 ] ، وَالْمُرَادُ صَلَاةُ الْفَجْرِ ، كَمَا جَاءَ مُصَرَّحًا بِهِ فِي الصَّحِيحَيْنِ : مِنْ أَنَّهُ يَشْهَدُهَا مَلَائِكَةُ اللَّيْلِ وَمَلَائِكَةُ النَّهَارِ ، فَدَلَّ هَذَا كُلُّهُ عَلَى أَنَّهُ لَا بُدَّ مِنَ الْقِرَاءَةِ فِي الصَّلَاةِ ، وَهُوَ اتِّفَاقٌ مِنَ الْعُلَمَاءِ 
ഇനി മുകളിൽ നല്കിയ ഹദീസുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ശ്രദ്ധിക്കുക.ഹദീസിൽ ഖുർആൻഓതുന്നതിനെ ഇവിടെ ഫാത്തിഹ ഓതുന്നതിനെ സലാത്ത് അഥവാ നിസ്ക്കാരം എന്ന് പറഞ്ഞിരിക്കുന്നു.وَلَا تَجْهَر بِصَلَاتِك وَلَا تُخَافِت بِهَا وَابْتَغِ بَيْن ذَلِكَ سَبِيلًا നിന്‍റെ നിസ്ക്കാരം നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക (അൽ ഇസ്രാഉ 110) എന്ന വചനത്തിൽ അല്ലാഹു പറഞ്ഞത് നിസ്ക്കാരത്തിലെ ഖുർആൻ പാരായണത്തെ കുറിച്ചാണ്;ഇബ്നു അബ്ബാസിൽ നിന്നുള്ള സഹീഹായ ഹദീസിൽ വന്നത് പോലെ. قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ നിസ്ക്കാരത്തെ എനിക്കും എന്റെ ദാസനും ഇടയിൽ രണ്ടായി പകുത്തിരിക്കുന്നു. അതിന്റെ പകുതി എനിക്കുള്ളതും പകുതി എന്റെ ദാസനുള്ളതുമാണ്   എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കുംഎന്ന് ഹദീസിൽ പറഞ്ഞ ശേഷം അല്ലാഹു ഈ വിഭജനത്തെ വിശദീകരിക്കുന്നത് ഫാത്തിഹ സൂറത്തിന്റെ വിഭജനം ആയിട്ടാണ്.നിസ്ക്കാരത്തിന്റെ ഫർദുകളിൽ അതിപ്രധാനമായ ഫാതിഹയുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.ഇവിടെ സലാത്ത് അഥവാ നിസ്ക്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഖുർആൻ പാരായണം എങ്കിലും ഫാതിഹയെ സൂചിപ്പിക്കാൻ സലാത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നു.ഇത് പോലെ നിസ്ക്കാരത്തെ ഉദ്ദേശിച്ചു  ഖുർആൻ പാരായണം എന്ന് ഉപയോഗിച്ചതായി കാണാം.സൂറ അൽ അഅറാഫ്‌ 78 കാണുക أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا സൂര്യന്‍ ( ആകാശമദ്ധ്യത്തില്‍ നിന്ന്‌ ) തെറ്റിയത്‌ മുതല്‍ രാത്രി ഇരുട്ടുന്നത്‌ വരെ ( നിശ്ചിത സമയങ്ങളില്‍ ) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും ( നിലനിര്‍ത്തുക ) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.ഇവിടെ قُرْآن الْفَجْرകൊണ്ട് ഉദ്ദേശ്യം ഫജ്ര് അഥവാ സുബ്ഹ് നിസ്ക്കാരമാകുന്നു.സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു എന്നാൽ രാത്രിയിലെയും പകലിലെയും മലക്കുകൾ സുബ്ഹ് നിസ്ക്കാരത്തിന് ഹാജരാവുന്നതാണ് എന്നാണെന്ന് സഹീഹൈനി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം തെളിയിക്കുന്നത് നിസ്‌ക്കാരത്തിൽ   ഖുർആൻ  പാരായണം  ചെയ്യുന്നത് നിര്ബന്ധമാണ് എന്നാണു.ഈ വിഷയത്തിൽ ഉലമാക്കൾക്കു ഏകാഭിപ്രായമുണ്ട്.

http://library.islamweb.net/newlibrary/display_book.php?idfrom=37&idto=37&bk_no=49&ID=40

4.നിസ്ക്കാരത്തിൽ ഫാത്തിഹ തന്നെ ഓതണമെന്നു നിർബന്ധമുണ്ടോ?
فَدَلَّ هَذَا كُلّه عَلَى أَنَّهُ لَا بُدّ مِنْ الْقِرَاءَة فِي الصَّلَاة وَهُوَ اِتِّفَاق مِنْ الْعُلَمَاء وَلَكِنْ اِخْتَلَفُوا فِي مَسْأَلَة نَذْكُرهَا فِي الْوَجْه الثَّانِي وَذَلِكَ أَنَّهُ هَلْ يَتَعَيَّن لِلْقِرَاءَةِ فِي الصَّلَاة غَيْر فَاتِحَة الْكِتَاب أَمْ تُجْزِئ هِيَ أَوْ غَيْرهَا ؟ عَلَى قَوْلَيْنِ مَشْهُورَيْنِ فَعِنْد أَبَى حَنِيفَة وَمَنْ وَافَقَهُ مِنْ أَصْحَابه وَغَيْرهمْ : أَنَّهَا لَا تَتَعَيَّن بَلْ مَهْمَا قَرَأَ بِهِ مِنْ الْقُرْآن أَجْزَأَهُ فِي الصَّلَاة وَاحْتَجُّوا بِعُمُومِ قَوْله تَعَالَى : " فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن " وَبِمَا ثَبَتَ فِي الصَّحِيحَيْنِ مِنْ حَدِيث أَبِي هُرَيْرَة فِي قِصَّة الْمُسِيء فِي صَلَاته أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ لَهُ " إِذَا قُمْت إِلَى الصَّلَاة فَكَبِّرْ ثُمَّ اِقْرَأْ مَا تَيَسَّرَ مَعَك مِنْ الْقُرْآن " قَالُوا فَأَمَرَهُ بِقِرَاءَةِ مَا تَيَسَّرَ وَلَمْ يُعَيِّنْ لَهُ الْفَاتِحَة وَلَا غَيْرهَا فَدَلَّ عَلَى مَا قُلْنَا
നിസ്ക്കാരത്തിൽ ഖുർആൻ പാരായണം നിർബന്ധമാണെന്ന കാര്യത്തിൽ ഉലമാക്കൾ യോജിച്ചിരിക്കുന്നു.എന്നാൽ നിസ്ക്കാരത്തിൽ ഫാത്തിഹ തന്നെ നിർബന്ധമായും പാരായണം ചെയ്യേണ്ടതുണ്ടോ,അതോ ഖുർആനിലെ ഏതെങ്കിലും ഭാഗം ഓതിയാൽ മതിയാവുമോ എന്ന കാര്യത്തിൽ പ്രസിദ്ധമായ 2 അഭിപ്രായങ്ങളുണ്ട്.ഇമാം അബൂ ഹനീഫയും അദ്ധേഹത്തിന്റെ ചില അനുയായികളും മറ്റു ചിലരും ഖുർആനിൽ നിന്ന് എന്തെങ്കിലും ഓതിയാൽ മതിയെന്നും ഫാത്തിഹ തന്നെ എന്ന് നിജപ്പെടുത്തിയിട്ടില്ലെന്നും ഉള്ള അഭിപ്രായം പറഞ്ഞിരിക്കുന്നു
.فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن 
ഖുർആനിൽ നിന്ന് എളുപ്പമുള്ളതു നിങ്ങൾ ഓതുക എന്ന ഖുർആൻ വചനവും
 إِذَا قُمْت إِلَى الصَّلَاة فَكَبِّرْ ثُمَّ اِقْرَأْ مَا تَيَسَّرَ مَعَك مِنْ الْقُرْآن
  നീ നിസ്ക്കാരത്തിനായി  നിന്നാൽ തക്ബീർ ചൊല്ലി പിന്നീട് ഖുർആനിൽ നിന്ന് നിനക്ക് എളുപ്പമുള്ളതു പാരായണം ചെയ്യുകയും ചെയ്യുക എന്ന് നബി ഒരാളോട് പറഞ്ഞതായുള്ള അബൂ ഹുറൈറയുടെ സഹീഹായ ഹദീസുമാണ്‌ അവർക്കുള്ള തെളിവുകൾ.ഇവിടെ നബി ഫാത്തിഹ എന്നോ മറ്റോ നിർണ്ണയിക്കാതെ ഖുർആനിൽ നിന്ന് എളുപ്പമുള്ളതു എന്ന് പറഞ്ഞു എന്നാണു അവർ വിശദീകരിക്കുന്നത്.
وَالْقَوْلُ الثَّانِي : أَنَّهُ تَتَعَيَّنُ قِرَاءَةُ الْفَاتِحَةِ فِي الصَّلَاةِ ، وَلَا تُجْزِئُ الصَّلَاةُ بِدُونِهَا ، وَهُوَ قَوْلُ بَقِيَّةِ الْأَئِمَّةِ : مَالِكٌ وَالشَّافِعِيُّ وَأَحْمَدُ بْنُ حَنْبَلٍ وَأَصْحَابُهُمْ وَجُمْهُورُ الْعُلَمَاءِ ؛ وَاحْتَجُّوا عَلَى ذَلِكَ بِهَذَا الْحَدِيثِ الْمَذْكُورِ ، حَيْثُ قَالَ - صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ - : مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ وَالْخِدَاجُ هُوَ : النَّاقِصُ كَمَا فَسَّرَ بِهِ فِي الْحَدِيثِ : غَيْرُ تَمَامٍ . وَاحْتَجُّوا - أَيْضًا - بِمَا ثَبَتَ فِي الصَّحِيحَيْنِ مِنْ حَدِيثِ الزُّهْرِيِّ ، عَنْ مَحْمُودِ بْنِ الرَّبِيعِ ، عَنْ عُبَادَةَ بْنِ الصَّامِتِ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ . وَفِي صَحِيحِ ابْنِ خُزَيْمَةَ وَابْنِ حِبَّانَ ، عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا تُجْزِئُ صَلَاةٌ لَا يُقْرَأُ فِيهَا بِأُمِّ الْقُرْآنِ وَالْأَحَادِيثُ فِي هَذَا الْبَابِ كَثِيرَةٌ ، وَوَجْهُ الْمُنَاظَرَةِ هَاهُنَا يَطُولُ ذِكْرُهُ ، وَقَدْ أَشَرْنَا إِلَى مَأْخَذِهِمْ فِي ذَلِكَ ، رَحِمَهُمُ اللَّهُ . 
രണ്ടാമത്തെ അഭിപ്രായം നിസ്ക്കാരത്തിൽ  ഫാത്തിഹ തന്നെ പാരായണം ചെയ്യണമെന്നും ഫാത്തിഹ ഒഴികെ മറ്റെന്തു ഓതിയാലും അത് മതിയാകില്ലെന്നുമാണ്.ഇമാം മാലിക് , ഇമാം ഷാഫിഈ ,ഇമാം അഹ്മദ് ബ്നു ഹന്ബൽ എന്നിവരുടെയും അവരുടെ അനുയായികളുടെയും ഭൂരിഭാഗം ഉലമാക്കളുടെയും അഭിപ്രായവും നിസ്ക്കാരത്തിൽ  ഫാത്തിഹ നിർബന്ധമായും പാരായണം ചെയ്യണമെന്നു  തന്നെയാണ്
.مَنْ صَلَّى صَلَاة لَمْ يَقْرَأ فِيهَا بِأُمِّ الْقُرْآن فَهِيَ خِدَاج
ഉമ്മുൽ ഖുർആൻ അഥവാ ഫാത്തിഹ പാരായണം ചെയ്യാതെ ഒരാൾ നിസ്ക്കരിച്ചാൽ ആ നിസ്ക്കാരം ഖിദാജ് അഥവാ അപൂർണ്ണമാണ്‌ എന്ന നബി വചനമാണ് അവരുടെ തെളിവ്.ഖിദാജ്  എന്നാൽ ന്യൂനതയുള്ളത്,അപൂർണ്ണം എന്നൊക്കെയാണ് അർത്ഥം.
    സഹീഹൈനി രേഖപ്പെടുത്തിയതും   ഉബാദത്തു  ബ്നു സാമിത്  റ റിപ്പോർട്ട് ചെയ്തതുമായ 
لَا صَلَاة لِمَنْ لَمْ يَقْرَأ بِفَاتِحَةِ الْكِتَاب 
ഫാതിഹത്തുൽ കിതാബ് പാരായണം ചെയ്യാത്തവന് നിസ്ക്കാരമില്ല എന്ന നബി വചനവും ഇബ്നു ഹിബ്ബാനും ഇബ്നു ഖുസൈമയും അവരുടെ സഹീഹുകളിൽ രേഖപ്പെടുത്തിയതുമായ
لَا تُجْزِئ صَلَاة لَا يُقْرَأ فِيهَا بِأُمِّ الْقُرْآن 
ഉമ്മുൽ ഖുർആൻ അഥവാ ഫാത്തിഹ പാരായണം ചെയ്യാത്ത നിസ്ക്കാരം മതിയാവുകയില്ല എന്ന നബി വചനവും നിസ്ക്കാരത്തിൽ  ഫാത്തിഹ പാരായണം നിർബന്ധമാണ് എന്ന അഭിപ്രായക്കാർ തെളിവായെടുത്തിരിക്കുന്നു.ഈ വിഷയത്തിൽ നിരവധി ഹദീസുകളുണ്ട്‌;ദൈർഘ്യം ഭയന്ന് ഇമാമുമാരുടെ  ( റഹിമഹുമുള്ളാഹ്) അഭിപ്രായങ്ങളിലേക്ക് വിരൽ ചൂണ്ടുക മാത്രമാണ് ചെയ്തത്.
5.നിസ്ക്കാരത്തിൽ ഓരോ റക്അതിലും ഫാത്തിഹ പാരായണം നിർബന്ധമുണ്ടോ?ഇമാമിനെ തുടർന്ന് നിസ്ക്കരിക്കുന്നവൻ ഫാത്തിഹ പാരായണം ചെയ്യണമോ?

ثُمَّ إِنَّ مَذْهَبَ الشَّافِعِيِّ وَجَمَاعَةٍ مِنْ أَهْلِ الْعِلْمِ : أَنَّهُ تَجِبُ قِرَاءَتُهَا فِي كُلِّ رَكْعَةٍ . وَقَالَ آخَرُونَ : إِنَّمَا تَجِبُ قِرَاءَتُهَا فِي مُعْظَمِ الرَّكَعَاتِ ، وَقَالَ الْحَسَنُ وَأَكْثَرُ الْبَصْرِيِّينَ : إِنَّمَا تَجِبُ قِرَاءَتُهَا فِي رَكْعَةٍ وَاحِدَةٍ مِنَ  الصَّلَوَاتِ ، أَخْذًا بِمُطْلَقِ الْحَدِيثِ : لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ  

وَقَالَ أَبُو حَنِيفَةَ وَأَصْحَابُهُ وَالثَّوْرِيُّ وَالْأَوْزَاعِيُّ : لَا تَتَعَيَّنُ قِرَاءَتُهَا ، بَلْ لَوْ قَرَأَ بِغَيْرِهَا أَجْزَأَهُ لِقَوْلِهِ : ( فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ) [ الْمُزَّمِّلِ : 20 ] ، [ كَمَا تَقَدَّمَ ] وَاللَّهُ أَعْلَمُ . 
ഇമാം ഷാഫിഈയുടെയും ഉലമാക്കളിൽ നിന്ന് ഒരു വിഭാഗത്തിൻറെയും അഭിപ്രായ പ്രകാരം ഓരോ  റക്അതിലും ഫാത്തിഹ പാരായണം നിർബന്ധമാണ്.ഭൂരിഭാഗം റക്അതുകളിലും ഫാത്തിഹ പാരായണം ചെയ്യണമെന്നു മറ്റു ചിലർ പറഞ്ഞിരിക്കുന്നു.ഹസനും ബസ്രക്കാരിൽ അധികവും
 لَا صَلَاة لِمَنْ لَمْ يَقْرَأ بِفَاتِحَةِ الْكِتَاب "
 ഫാത്തിഹ പാരായണം ചെയ്യാത്തവന് നിസ്ക്കാരമില്ല എന്നാ ഹദീസിന്റെ അടിസ്ഥാനത്തിൽ  ഏതെങ്കിലും ഒരു റക്അത്തിൽ ഫാത്തിഹ നിർബന്ധമായും  പാരായണം ചെയ്യണമെന്നു അഭിപ്രായപ്പെട്ടിരിക്കുന്നു.അബൂ ഹനീഫയും അനുയായികളും സൌരിയും ഔസാഇയും ഫാത്തിഹ തന്നെ നിർണ്ണിതമല്ലെന്നും ഖുർആനിൽ നിന്ന് മറ്റെന്തെങ്കിലും പാരായണം ചെയ്താലും മതിയാവുമെന്നും
 فَاقْرَءُوا مَا تَيَسَّرَ مِنْ الْقُرْآن 
 ഖുർആനിൽ നിന്ന് എളുപ്പമുള്ളതു  പാരായണം ചെയ്യുക എന്നാ വചനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിരിക്കുന്നു.അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.
وَقَدْ رَوَى ابْنُ مَاجَهْ مِنْ حَدِيثِ أَبِي سُفْيَانَ السَّعْدِيِّ ، عَنْ أَبِي نَضْرَةَ ، عَنْ أَبِي سَعِيدٍ مَرْفُوعًا : لَا صَلَاةَ لِمَنْ لَمْ يَقْرَأْ فِي كُلِّ رَكْعَةٍ بِالْحَمْدِ وَسُورَةٍ فِي فَرِيضَةٍ أَوْ غَيْرِهَا . وَفِي صِحَّةِ هَذَا نَظَرٌ ، وَمُوَضِّحُ تَحْرِيرِ هَذَا كُلِّهِ فِي كِتَابِ الْأَحْكَامِ الْكَبِيرِ ، وَاللَّهُ أَعْلَمُ 
ഇബ്നു മാജ രേഖപ്പെടുത്തിയ അബൂ സഈദിൽ നിന്ന്  മർഫൂആയി വന്ന   ഒരു ഹദീസിൽ 
لَا صَلَاة لِمَنْ لَمْ يَقْرَأ فِي كُلّ رَكْعَة بِالْحَمْدِ وَسُورَة فِي فَرِيضَة أَوْ غَيْرهَا 
ഫർദു നിസ്ക്കാരത്തിലും അല്ലാത്ത നിസ്ക്കാരത്തിലും എല്ലാ  റക്അതുകളിലും ഹംദും അതായത് ഫാതിഹയും മറ്റൊരു സൂറത്തും പാരായണം ചെയ്യാത്തവന് നിസ്ക്കാരമില്ല എന്ന് കാണുന്നു.അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.

الْوَجْهُ الثَّالِثُ : هَلْ تَجِبُ قِرَاءَةُ الْفَاتِحَةِ عَلَى الْمَأْمُومِ ؟ فِيهِ ثَلَاثَةُ أَقْوَالٍ لِلْعُلَمَاءِ 

أَحَدُهَا : أَنَّهُ تَجِبُ عَلَيْهِ قِرَاءَتُهَا ، كَمَا تَجِبُ عَلَى إِمَامِهِ ؛ لِعُمُومِ الْأَحَادِيثِ الْمُتَقَدِّمَةِ  

وَالثَّانِي : لَا تَجِبُ عَلَى الْمَأْمُومِ قِرَاءَةٌ بِالْكُلِّيَّةِ لَا الْفَاتِحَةُ وَلَا غَيْرُهَا ، لَا فِي الصَّلَاةِ الْجَهْرِيَّةِ وَلَا السِّرِّيَّةِ ، لِمَا رَوَاهُ الْإِمَامُ أَحْمَدُ بْنُ حَنْبَلٍ فِي مُسْنَدِهِ ، عَنْ جَابِرِ بْنِ عَبْدِ اللَّهِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : مَنْ كَانَ لَهُ إِمَامٌ فَقِرَاءَةُ الْإِمَامِ لَهُ قِرَاءَةٌ وَلَكِنْ فِي إِسْنَادِهِ ضَعْفٌ . وَرَوَاهُ مَالِكٌ ، عَنْ وَهَبِ بْنِ كَيْسَانَ ، عَنْ جَابِرٍ مِنْ كَلَامِهِ . وَقَدْ رُوِيَ هَذَا الْحَدِيثُ مِنْ طُرُقٍ ، وَلَا يَصِحُّ شَيْءٌ مِنْهَا عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَاللَّهُ أَعْلَمُ  

وَالْقَوْلُ الثَّالِثُ : أَنَّهُ تَجِبُ الْقِرَاءَةُ عَلَى الْمَأْمُومِ فِي السِّرِّيَّةِ ، لِمَا تَقَدَّمَ ، وَلَا تَجِبُ فِي الْجَهْرِيَّةِ لِمَا ثَبَتَ فِي صَحِيحِ مُسْلِمٍ ، عَنْ أَبِي مُوسَى الْأَشْعَرِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ ، فَإِذَا كَبَّرَ فَكَبِّرُوا ، وَإِذَا قَرَأَ فَأَنْصِتُوا وَذَكَرَ بَقِيَّة الْحَدِيث وَهَكَذَا رَوَاهُ بَقِيَّة أَهْل السُّنَن أَبُو دَاوُدَ وَالتِّرْمِذِيّ وَالنَّسَائِيّ وَابْن مَاجَهْ عَنْ أَبِي هُرَيْرَة عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ : " وَإِذَا قَرَأَ فَأَنْصِتُوا " وَقَدْ صَحَّحَهُ مُسْلِم بْن الْحَجَّاج أَيْضًا فَدَلَّ هَذَانِ الْحَدِيثَانِ عَلَى صِحَّة هَذَا الْقَوْل وَهُوَ قَوْل قَدِيم لِلشَّافِعِيِّ رَحِمَهُ اللَّه وَاَللَّه أَعْلَم . وَرِوَايَة عَنْ الْإِمَام أَحْمَد بْن حَنْبَل رَحِمَهُ اللَّه تَعَالَى 
ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവൻ  ഫാത്തിഹ പാരായണം ചെയ്യണമോ? ഈ വിഷയത്തിൽ ഉലമാക്കൾക്കിടയിൽ 3 അഭിപ്രായങ്ങളുണ്ട്.മുകളില പറഞ്ഞ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവനും ഇമാമിനെ പോലെ തന്നെ  ഫാത്തിഹ പാരായണം നിർബന്ധമാണെന്നാണ് ഒന്നാമത്തെ അഭിപ്രായം.
     ഉറക്കെ ഓതുന്ന നിസ്ക്കാരത്തിലാകട്ടെ പതുക്കെ  ഓതുന്ന നിസ്ക്കാരത്തിലാകട്ടെ ഫാത്തിഹ ഉൾപ്പെടെ ഇമാമിനെ  തുടർന്ന് നിസ്ക്കരിക്കുന്നവന് നിർബന്ധമില്ല എന്നതാണ് രണ്ടാമത്തെ അഭിപ്രായം.ഇമാം അഹ്മദ് ബ്നു ഹൻബൽ റ മുസ്നദിൽ  രേഖപ്പെടുത്തിയ ജാബിര് ബ്നു അബ്ദില്ലാഹ് നബി صَلَّى اللَّه عَلَيْهِ وَسَلَّمَ 
യിൽ നിന്ന് റിപ്പോർട്ട് ചെയ്ത 
مَنْ كَانَ لَهُ إِمَام فَقِرَاءَة الْإِمَام لَهُ قِرَاءَة 
ഒരാൾക്ക്‌ ഇമാമുണ്ടെങ്കിൽ ഇമാമിന്റെ ഖുർആൻ പാരായണം അയാൾക്കുള്ള ഖുർആൻ പാരായണം കൂടിയാണ്.എന്ന ഹദീസാണ് തെളിവ്.എന്നാൽ ഈ ഹദീസിന്റെ പരമ്പര ദുർബലമാണ്.ഇമാം മാലിക് ഉൾപ്പെടെ വിവിധ വഴികളിൽ ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നബി  صَلَّى اللَّه عَلَيْهِ وَسَلَّمَ
യിൽ നിന്നുള്ള സഹീഹായ റിപ്പോർട്ട് ആയി ഒന്നും വന്നിട്ടില്ല.അല്ലാഹു അഅലം.
     ന്നാമത്തെ അഭിപ്രായം:
പതുക്കെ ഓതുന്ന സമയത്ത്  ഇമാമിനെ തുടർന്ന് നിസ്ക്കരിക്കുന്നവൻ ഫാത്തിഹ പാരായണം ചെയ്യണമെന്നും ഉറക്കെ ഓതുന്നതിൽ നിർബന്ധമില്ലെന്നും ഉള്ളതാണ് മൂന്നാമത്തെ അഭിപ്രായം.സഹീഹു മുസ്ലിമിൽ അബൂ മൂസൽ അശ്അരിയിൽ നിന്നുള്ള റിപ്പോർട്ടാണ്‌ ഈ അഭിപ്രായത്തിനു ആധാരം.റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ
പറയുന്നു:
إِنَّمَا جُعِلَ الْإِمَام لِيُؤْتَمّ بِهِ فَإِذَا كَبَّرَ فَكَبِّرُوا وَإِذَا قَرَأَ فَأَنْصِتُوا
നിശ്ചയം ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് തുടരപ്പെടുന്നതിനാണ്.അതിനാൽ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീര് ചൊല്ലുക,ഇമാം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിങ്ങൾ മൌനം പാലിക്കുക.കൂടാതെ സമാന  ആശയത്തിൽ അബൂ ദാവൂദ്,നാസാഇ, തിർമുദി, ഇബ്നു മാജ എന്നീ അഹല്സ്സുനനും ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു.ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഈ മൂന്നാമത്തെ അഭിപ്രായത്തിന്റെ തെളിവ് സ്ഥിരപ്പെട്ടിരിക്കുന്നു.ഇമാം ഷാഫിഈ  റഹിമഹുല്ലാഹിയുടെ ഖദീമായ  അഭിപ്രായം ഇതാണ്  താനും.
وَاَللَّه أَعْلَم 

وَالْغَرَض مِنْ ذِكْر هَذِهِ الْمَسَائِل هَهُنَا بَيَان اِخْتِصَاص سُورَة الْفَاتِحَة بِأَحْكَامٍ لَا تَتَعَلَّق بِغَيْرِهَا مِنْ السُّوَر . وَقَالَ الْحَافِظ أَبُو بَكْر الْبَزَّار حَدَّثَنَا إِبْرَاهِيم بْن سَعْد الْجَوْهَرِيّ حَدَّثَنَا غَسَّان بْن عُبَيْد عَنْ أَبِي عِمْرَان الْجَوْنِيّ عَنْ أَنَس رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ : " إِذَا وَضَعْت جَنْبك عَلَى الْفِرَاش وَقَرَأْت فَاتِحَة الْكِتَاب وَقُلْ هُوَ اللَّه أَحَد فَقَدْ أَمِنْت مِنْ كُلّ شَيْء إِلَّا الْمَوْت
ഈ പറഞ്ഞ മസ്അലകളിൽ നിന്നും മറ്റു സൂരത്തുകളെ അപേക്ഷിച്ച് ഫാതിഹായ്ക്കുള്ള പ്രത്യേകതകൾ വ്യക്തമാണ്.അൽ ഹാഫിദ് അബൂ ബക്കർ അൽ ബസ്സാർ അനസ് റ ൽ നിന്നുള്ള ഒരു  ഹദീസ് രേഖപ്പെടുത്തിയത് കാണുക,.റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ
പറയുന്നു:
നീ ഫാതിഹത്തുൽ കിതാബും ഖുൽ ഹുവല്ലാഹു അഹദും ഓതി  നിന്റെ വിരിപ്പിൽ കിടനാൽ നീ മരണമാല്ലാത്ത എല്ലാറ്റിൽ നിന്നും സുരക്ഷിതനയിരിക്കും/നിർഭയനായിരിക്കും.
http://library.islamweb.net/newlibrary/display_book.php?idfrom=37&idto=37&bk_no=49&ID=40

Saturday, 26 December 2015

റഹ്മാനും റഹീമും ആയ അല്ലാഹു -ബിസ്മില്ലാഹി അർറഹ്മാനി അർറഹീം എന്ന വചനത്തിന്റെ വിശദീകരണം തഫ്സീർ ഇബ്നു കസീർ തുടരുന്നു.


റഹ്മാനും റഹീമും ആയ അല്ലാഹു -ബിസ്മില്ലാഹി അർറഹ്മാനി അർറഹീം എന്ന വചനത്തിന്റെ വിശദീകരണം തഫ്സീർ ഇബ്നു കസീർ തുടരുന്നു.
" الرَّحْمَن الرَّحِيم " اِسْمَانِ مُشْتَقَّانِ مِنْ الرَّحْمَة عَلَى وَجْه الْمُبَالَغَة وَرَحْمَن أَشَدّ مُبَالَغَة مِنْ رَحِيم وَفِي كَلَام اِبْن جَرِير مَا يُفْهَم مِنْهُ حِكَايَة الِاتِّفَاق عَلَى هَذَا وَفِي تَفْسِير بَعْض السَّلَف مَا يَدُلّ عَلَى ذَلِكَ كَمَا تَقَدَّمَ فِي الْأَثَر عَنْ عِيسَى عَلَيْهِ السَّلَام أَنَّهُ قَالَ : وَالرَّحْمَن رَحْمَن الدُّنْيَا وَالْآخِرَة وَالرَّحِيم رَحِيم الْآخِرَة . زَعَمَ بَعْضهمْ أَنَّهُ غَيْر مُشْتَقّ إِذْ لَوْ كَانَ كَذَلِكَ لَاتَّصَلَ بِذِكْرِ الْمَرْحُوم وَقَدْ قَالَ " وَكَانَ بِالْمُؤْمِنِينَ رَحِيمًا "
അധികമായ കാരുണ്യം/റഹ്മത്ത് സൂചിപ്പിക്കുന്നതും റഹ്മത്ത്  എന്ന പദത്തിൽ നിന്നും നിഷ്പന്നവും ആണ് റഹ്മാൻ,റഹീം എന്നീ രണ്ടു നാമങ്ങൾ.റഹ്മാൻ എന്ന നാമം ആണ് റഹീം എന്ന നാമത്തെക്കാൾ റഹ്മത്ത് സൂചിപ്പിക്കുന്നത്.ദുനിയാവിലും ആഖിറത്തിലും റഹ്മത്ത് ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ് റഹ്മാൻ എന്ന് ഉപയോഗിക്കുന്നത് എന്നും ആഖിറത്തിൽ കാരുണ്യം ചൊരിയുന്നവൻ എന്ന അർത്ഥത്തിലാണ് റഹീം എന്ന് ഉപയോഗിക്കുന്നത് എന്നും അഭിപ്രായമുണ്ട് .........................
 وَحَكَى اِبْن الْأَنْبَارِيّ فِي الزَّاهِر عَنْ الْمُبَرِّد أَنَّ الرَّحْمَن اِسْم عِبْرَانِيّ لَيْسَ بِعَرَبِيٍّ وَقَالَ أَبُو إِسْحَاق الزَّجَّاج فِي مَعَانِي الْقُرْآن : وَقَالَ أَحْمَد بْن يَحْيَى الرَّحِيم عَرَبِيّ وَالرَّحْمَن عَرَبِيّ فَلِهَذَا جَمَعَ بَيْنهمَا قَالَ أَبُو إِسْحَاق وَهَذَا الْقَوْل مَرْغُوب عَنْهُ وَقَالَ الْقُرْطُبِيّ وَالدَّلِيل عَلَى أَنَّهُ مُشْتَقّ مَا خَرَّجَهُ التِّرْمِذِيّ وَصَحَّحَهُ عَنْ عَبْد الرَّحْمَن بْن عَوْف رَضِيَ اللَّه عَنْهُ أَنَّهُ سَمِعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول " قَالَ اللَّه تَعَالَى أَنَا الرَّحْمَن خَلَقْت الرَّحِمَ وَشَقَقْت لَهَا اِسْمًا مِنْ اِسْمِي فَمَنْ وَصَلَهَا وَصَلْته وَمَنْ قَطَعَهَا قَطَعْته " قَالَ وَهَذَا نَصّ فِي الِاشْتِقَاق فَلَا مَعْنَى لِلْمُخَالَفَةِ وَالشِّقَاق قَالَ وَإِنْكَار الْعَرَب لِاسْمِ الرَّحْمَن لِجَهْلِهِمْ بِاَللَّهِ وَبِمَا وَجَبَ لَهُ . 
അർറഹ്മാൻ എന്ന പദം അറബി ആണെന്നും ഹീബ്രു/ഇബ്രാനി ആണെന്നും അഭിപ്രായമുണ്ട്.മറ്റൊരു പദത്തിൽ നിന്ന് നിഷ്പന്നമായ/മുശ്തഖ് ആയ പദമാണ് അർറഹ്മാൻ എന്ന പദം എന്ന വീക്ഷണം പുലർത്തുന്നവർ അതിനു ഉദ്ധരിക്കുന്ന തെളിവ് കാണുക.തിർമുദി രേഖപ്പെടുത്തിയ ഒരു ഹദീസിൽ ,റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി രേഖപ്പെടുത്തുന്നു:അല്ലാഹു തആലാ പറഞ്ഞു:ഞാൻ അർറഹ്മാൻ ആണ്.ഞാൻ റഹിമിനെ/ഗർഭ പാത്രത്തെ/കുടുംബ ബന്ധത്തെ/കാരുണ്യത്തെ  പടച്ചു.അതിനു എന്റെ നാമത്തെ വെളിപ്പെടുത്തി.ആയതിനാൽ ആ കുടുംബ ബന്ധത്തെ ചേർത്തവനോട്  ഞാൻ ചേരും ; കുടുംബ ബന്ധത്തെ  മുറിച്ചവനോട് ഞാനും ബന്ധം വേർപ്പെടുത്തും................................
قَالَ الْقُرْطُبِيّ : ثُمَّ قِيلَ هُمَا بِمَعْنًى وَاحِد كَنَدْمَان وَنَدِيم . قَالَهُ أَبُو عُبَيْد وَقِيلَ لَيْسَ بِنَاء فَعْلَان كَفَعِيلٍ فَإِنَّ فَعْلَان لَا يَقَع إِلَّا عَلَى مُبَالَغَة الْفِعْل نَحْو قَوْلِك
لِلرَّجُلِ الْمُمْتَلِئ غَضَبًا وَفَعِيل قَدْ يَكُون بِمَعْنَى الْفَاعِل وَالْمَفْعُول قَالَ أَبُو عَلِيّ الْفَارِسِيّ الرَّحْمَن اِسْم عَامّ فِي جَمِيع أَنْوَاع الرَّحْمَة يَخْتَصّ بِهِ اللَّه تَعَالَى وَالرَّحِيم إِنَّمَا هُوَ مِنْ جِهَة الْمُؤْمِنِينَ . قَالَ اللَّه تَعَالَى " وَكَانَ بِالْمُؤْمِنِينَ رَحِيمًا
ഇമാം ഖുർതുബി പറയുന്നു:ഖേദിക്കുന്നവൻഎന്ന അർത്ഥത്തിൽ നദ്മാൻ എന്നോ നദീം എന്നോ പറയുന്നത് പോലെ ഒരേ അർത്ഥത്തിലാണ് അർറഹ്മാൻ , അർറഹീം എന്നീ നാമങ്ങൾ ഉപയോഗിച്ചിട്ടുള്ളത് എന്ന അഭിപ്രായമുണ്ട്.അബൂ ഉബൈദ അങ്ങിനെയാണ് പറഞ്ഞിട്ടുള്ളത് .എന്നാൽ ഫഅ'ലാൻ എന്ന വസ്നു ഫഈൽ എന്ന വസ്നു പോലെ അല്ലെന്നും ഫഅ'ലാൻ പ്രവർത്തിയുടെ ആധിക്യത്തെ സൂചിപ്പിക്കുന്നുവെന്നും ഇത് ദേഷ്യം മൂത്ത ഒരാളെ സംബന്ധിച്ച് 
 رَجُل غَضْبَان
രജുലുൻ ഗദ്ബാൻ എന്ന് പറയുന്നത് പോലെയാണെന്നും അഭിപ്രായമുണ്ട്.ഫഈൽ വസ്നു ആകട്ടെ,കർത്താവിനും കർമ്മത്തിനും ഉപയോഗിക്കുന്നതാണ്.  
അബൂ അലിയ്യു അൽ ഫാരിസി പറയുന്നു:അർറഹ്മാൻ എന്ന നാമം അല്ലാഹുവിനു മാത്രം പ്രത്യേകം ആയതും വിശാലമായ അർത്ഥത്തിൽ കാരുണ്യത്തിന്റെ എല്ലാ ഇനങ്ങളും ഉൾക്കൊള്ളുന്നതുമാണ്.എന്നാൽ  അർറഹീം എന്ന നാമം സത്യ വിശ്വാസികളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ കാരുണ്യത്തെ ഉൾക്കൊള്ളുന്നു.
وَكَانَ بِالْمُؤْمِنِينَ رَحِيمًا
എന്ന് അല്ലാഹു പറയുന്നുണ്ടല്ലോ.
സൂറത്തുൽ അഹ്സാബു41-44കാണുക:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا
وَسَبِّحُوهُ بُكْرَةً وَأَصِيلًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും,
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും/തസ്ബീഹു ചെയ്യുകയും  ചെയ്യുവിന്‍.
هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ وَكَانَ بِالْمُؤْمِنِينَ رَحِيمًا
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلَامٌ وَأَعَدَّ لَهُمْ أَجْرًا كَرِيمًا
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും  കരുണ കാണിക്കുന്നു. അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം/ശാന്തി  ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.
وَقَالَ اِبْن عَبَّاس هُمَا إِسْمَان رَقِيقَانِ أَحَدهمَا أَرَقّ مِنْ الْآخَر أَيْ أَكْثَر رَحْمَة ثُمَّ حُكِيَ عَنْ الْخَطَّابِيّ وَغَيْره أَنَّهُمْ اسْتَشْكَلُوا هَذِهِ الصِّفَة وَقَالُوا لَعَلَّهُ أَرْفَق كَمَا فِي الْحَدِيث " إِنَّ اللَّهَ رَفِيق يُحِبّ الرِّفْق فِي الْأَمْر كُلّه وَأَنَّهُ يُعْطِي عَلَى الرِّفْق مَا لَا يُعْطِي عَلَى الْعُنْف "
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:അർറഹ്മാൻ , അർറഹീം എന്നീ നാമങ്ങൾ രണ്ടും കാരുണ്യത്തെ /മാർദ്ദവത്തെ സൂചിപ്പിക്കുന്നു.എന്നാൽ അർറഹ്മാൻ എന്ന നാമം കൂടുതൽ കാരുണ്യം ഉൾക്കൊള്ളുന്നു.
ഒരു ഹദീസിൽ ഇങ്ങിനെ കാണാം:
إِنَّ اللَّهَ رَفِيق يُحِبّ الرِّفْق فِي الْأَمْر كُلّه وَأَنَّهُ يُعْطِي عَلَى الرِّفْق مَا لَا يُعْطِي عَلَى الْعُنْف
നിശ്ചയം അല്ലാഹു ദയ/അലിവു ഉള്ളവനാണ്.അവൻ എല്ലാ കാര്യത്തിലും ദയ/അലിവു ഇഷ്ട്ടപ്പെടുന്നു.അക്രമകാരിക്ക് അല്ലാഹു നല്കാത്തത് ദയാപരന് അല്ലാഹു നല്കും.
 وَقَالَ اِبْن الْمُبَارَك الرَّحْمَن إِذَا سُئِلَ أَعْطَى وَالرَّحِيم إِذَا لَمْ يُسْأَل يَغْضَب وَهَذَا كَمَا جَاءَ فِي الْحَدِيث الَّذِي رَوَاهُ التِّرْمِذِيّ وَابْن مَاجَهْ مِنْ حَدِيث أَبِي صَالِح الْفَارِسِيّ الْخَوْزِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" مَنْ لَمْ يَسْأَل اللَّه يَغْضَب عَلَيْهِ " وَقَالَ بَعْض الشُّعَرَاء : اللَّهُ يَغْضَبُ إِنْ تَرَكْت سُؤَالَهُ وَبُنَيّ آدَمَ حِينَ يُسْأَل يَغْضَب
ഇബ്നുൽ മുബാറക് പറയുന്നു: ചോദിക്കപ്പെട്ടാൽ നൽകുന്നവൻ എന്ന അർത്ഥത്തിലാണ് അർറഹ്മാൻ ;ചോദിക്കപ്പെട്ടിട്ടില്ലെങ്കിൽ കോപിക്കുന്നവൻ ആണ് അർറഹീം.
അബൂ ഹുറൈറ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  പറഞ്ഞു:
مَنْ لَمْ يَسْأَل اللَّه يَغْضَب عَلَيْهِ 
ഒരുത്തൻ അല്ലാഹുവിനോട് ചോദിച്ചില്ലെങ്കിൽ അല്ലാഹു അവന്റെ മേൽ കോപിക്കും.കവി പാടുന്നു:
اللَّهُ يَغْضَبُ إِنْ تَرَكْت سُؤَالَهُ وَبُنَيّ آدَمَ حِينَ يُسْأَل يَغْضَب
അർത്ഥന ഉപേക്ഷിച്ചാൽ അല്ലാഹു കോപിക്കും-എന്നാൽ,
വല്ലതും ചോദിച്ചാൽ മനുഷ്യനോ കോപിക്കും 

 وَقَالَ اِبْن جَرِير حَدَّثَنَا السُّرِّيّ بْن يَحْيَى التَّمِيمِيّ حَدَّثَنَا عُثْمَان بْن زُفَر سَمِعْت الْعَزْرَمِيّ يَقُول الرَّحْمَن الرَّحِيم قَالَ الرَّحْمَن لِجَمِيعِ الْخَلْق الرَّحِيم قَالَ بِالْمُؤْمِنِينَ قَالُوا وَلِهَذَا قَالَ " ثُمَّ اِسْتَوَى عَلَى الْعَرْش الرَّحْمَن" وَقَالَ " الرَّحْمَن عَلَى الْعَرْش اِسْتَوَى " فَذَكَرَ الِاسْتِوَاء بِاسْمِهِ الرَّحْمَن لِيَعُمّ جَمِيع خَلْقه بِرَحْمَتِهِ وَقَالَ وَكَانَ بِالْمُؤْمِنِينَ رَحِيمًا فَخَصَّهُمْ بِاسْمِهِ الرَّحِيم قَالُوا فَدَلَّ عَلَى أَنَّ الرَّحْمَن أَشَدّ مُبَالَغَة فِي الرَّحْمَة لِعُمُومِهَا فِي الدَّارَيْنِ لِجَمِيعِ خَلْقه وَالرَّحِيم خَاصَّة بِالْمُؤْمِنِينَ لَكِنْ جَاءَ فِي الدُّعَاء الْمَأْثُور رَحْمَن الدُّنْيَا وَالْآخِرَة وَرَحِيمهمَا
അർറഹ്മാൻ എന്നത് സകല സ്ര്ഷ്ട്ടികളുമായി മൊത്തത്തിൽ  ബന്ധപ്പെട്ട അല്ലാഹുവിന്റെ കാരുണ്യം ആണ് ഉൾക്കൊള്ളുന്നത് എന്നും എന്നാൽ അർറഹീം സത്യവിശ്വാസികളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും താഴെ പരാമര്ശിക്കുന്ന സൂക്തങ്ങൾ രേഖപ്പെടുത്തി  കൊണ്ട് ഇബ്നു ജരീർ ഉദ്ധരിക്കുന്നു.
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
അർറഹ്മാൻ/പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.എന്ന വചനത്തിൽ നിന്ന് അല്ലാഹുവിന്റെ കാരുണ്യം വ്യാപകമാണ് എന്ന് മനസ്സിലാക്കാമല്ലോ.ഈ വചനം വന്നിട്ടുള്ള സൂറത്ത് ത്വാഹയുടെ ആദ്യ ഭാഗം കാണുക .
طه
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَى
إِلاَّ تَذْكِرَةً لِّمَن يَخْشَى
تَنزِيلا مِّمَّنْ خَلَقَ الأَرْضَ وَالسَّمَاوَاتِ الْعُلَى
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَى
وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى
اللَّهُ لا إِلَهَ إِلاَّ هُوَ لَهُ الأَسْمَاء الْحُسْنَى
ത്വാഹാ
നിനക്ക്‌ നാം ഖുര്‍ആന്‍ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.
ഭയപ്പെടുന്നവര്‍ക്ക്‌ ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌.
ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.
അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക )
അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
എന്നാൽ
 وَكَانَ بِالْمُؤْمِنِينَ رَحِيمًا
അവന്‍ സത്യവിശ്വാസികളോട്‌  റഹീം/ അത്യന്തം കരുണയുള്ളവനാകുന്നു.എന്ന വചനത്തിൽ നിന്നും അർറഹീം  സത്യ വിശ്വാസികളോട് പ്രത്യേകം കരുണ കാണിക്കുന്നവൻ എന്ന അർത്ഥത്തിൽ ആണെന്ന് മനസ്സിലാക്കാം.എന്നാൽ ഒരു ദുആയിൽ 
رَحْمَن الدُّنْيَا وَالْآخِرَة وَرَحِيمهمَا
എന്നും വന്നിട്ടുണ്ട് 
.......................

 وَاسْمه تَعَالَى الرَّحْمَن خَاصّ بِهِ لَمْ يُسَمَّ بِهِ غَيْره كَمَا قَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى " وَقَالَ تَعَالَى " وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِك مِنْ رُسُلنَا أَجَعَلْنَا مِنْ دُون الرَّحْمَن آلِهَة يُعْبَدُونَ "
അർറഹ്മാൻ എന്നത് അല്ലാഹുവിനു മാത്രം പ്രത്യേകമായ മറ്റൊരാൾക്കും ഉപയോഗിക്കാൻ പാടില്ലാത്ത നാമം ആണ്.സൂറ ഇസ്രാഉ 110-ആം വചനത്തിൽ 
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ അർറഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'' എന്ന് അല്ലാഹു പറയുന്നിടത്ത് അല്ലാഹു എന്നോ  അർറഹ്മാന്‍ എന്നോ അല്ലാഹുവിനെ വിളിക്കാൻ കല്പ്പിക്കുന്നുണ്ട്.സൂറ സുഖ്റുഫ് 45-ൽ അല്ലാഹു പറയുന്നു:
وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട്‌ ചോദിച്ചു നോക്കുക. അർറഹ്മാന്‌/ പരമകാരുണികന്‌ പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.
 وَلَمَّا تَجَهْرَمَ مُسَيْلِمَة الْكَذَّاب وَتَسَمَّى بِرَحْمَنِ الْيَمَامَة كَسَاهُ اللَّه جِلْبَاب الْكَذِب وَشَهَّرَ بِهِ فَلَا يُقَال إِلَّا مُسَيْلِمَة الْكَذَّاب فَصَارَ يُضْرَب بِهِ الْمَثَل فِي الْكَذِب بَيْن أَهْل الْحَضَر مِنْ أَهْل الْمَدَر وَأَهْل الْوَبَر مِنْ أَهْل الْبَادِيَة وَالْأَعْرَاب.
മുസൈലിമ എന്നയാൾ കള്ള പ്രവാചകനായി രംഗത്ത് വരികയും സ്വയം റഹ്മാനുൽ യമാമ എന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോൾ അല്ലാഹു അയാളെ കളവിന്റെ വസ്ത്രം അണിയിക്കുകയും അങ്ങിനെ അയാൾ പെരുങ്കള്ളനായ മുസൈലിമ എന്ന അർത്ഥത്തിൽ മുസൈലിമതുൽ കദ്ദാബു എന്ന്  വ്യാപകമായി അറിയപ്പെടുകയും ചെയ്തു.
 وَقَدْ زَعَمَ بَعْضهمْ أَنَّ الرَّحِيم أَشَدّ مُبَالَغَة مِنْ الرَّحْمَن لِأَنَّهُ أُكِّدَ بِهِ وَالْمُؤَكِّد لَا يَكُون إِلَّا أَقْوَى مِنْ الْمُؤَكَّد . وَالْجَوَاب أَنَّ هَذَا لَيْسَ مِنْ بَاب التَّأْكِيد وَإِنَّمَا هُوَ مِنْ بَاب النَّعْت وَلَا يَلْزَم فِيهِ مَا ذَكَرُوهُ وَعَلَى هَذَا فَيَكُون تَقْدِير اِسْم اللَّه الَّذِي لَمْ يُسَمَّ بِهِ أَحَد غَيْره وَوَصَفَهُ أَوَّلًا بِالرَّحْمَنِ الَّذِي مَنَعَ مِنْ التَّسْمِيَة بِهِ لِغَيْرِهِ كَمَا قَالَ تَعَالَى " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاء الْحُسْنَى " وَإِنَّمَا تَجَهْرَمَ مُسَيْلِمَة الْيَمَامَة فِي التَّسَمِّي بِهِ وَلَمْ يُتَابِعهُ عَلَى ذَلِكَ إِلَّا مَنْ كَانَ مَعَهُ فِي الضَّلَالَة وَأَمَّا الرَّحِيم فَإِنَّهُ تَعَالَى وَصَفَ بِهِ غَيْرَهُ حَيْثُ قَالَ " لَقَدْ جَاءَكُمْ رَسُول مِنْ أَنْفُسكُمْ عَزِيز عَلَيْهِ مَا عَنِتُّمْ حَرِيص عَلَيْكُمْ بِالْمُؤْمِنِينَ رَءُوف رَحِيم " كَمَا وَصَفَ غَيْرَهُ بِذَلِكَ مِنْ أَسْمَائِهِ كَمَا قَالَ تَعَالَى " إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَة أَمْشَاج نَبْتَلِيه فَجَعَلْنَاهُ سَمِيعًا بَصِيرًا "
.............................
അല്ലാഹുവിന്റെ ചില വിശേഷണങ്ങൾ പരിമിതമായ അർത്ഥത്തിൽ അല്ലാഹു അല്ലാത്തവർക്കും ഉപയോഗിച്ചതായി കാണാം.ഉദാഹരണത്തിന് റഹീം എന്ന വിശേഷണം അല്ലാഹു തന്റെ റസൂലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.സൂറ തൌബ 128-129 കാണുക 
لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം.
فَإِن تَوَلَّوْاْ فَقُلْ حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) താങ്കൾ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍.
സൂറ ഇൻസാൻ വചനം 2 കാണുക 
 إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا 
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

 وَالْحَاصِل أَنَّ مِنْ أَسْمَائِهِ تَعَالَى مَا يُسَمَّى بِهِ غَيْره وَمِنْهَا مَا لَا يُسَمَّى بِهِ غَيْره كَاسْمِ اللَّه وَالرَّحْمَن وَالْخَالِق وَالرَّزَّاق وَنَحْو ذَلِكَ فَلِهَذَا بَدَأَ بِاسْمِ اللَّه وَوَصَفَهُ بِالرَّحْمَنِ لِأَنَّهُ أَخَصّ وَأَعْرَف مِنْ الرَّحِيم لِأَنَّ التَّسْمِيَة أَوَّلًا إِنَّمَا تَكُون بِأَشْرَف الْأَسْمَاء فَلِهَذَا اِبْتَدَأَ بِالْأَخَصِّ فَالْأَخَصّ فَإِنْ قِيلَ فَإِذَا كَانَ الرَّحْمَن أَشَدّ مُبَالَغَة فَهَلَّا اِكْتَفَى بِهِ عَنْ الرَّحِيم فَقَدْ رُوِيَ عَنْ عَطَاء الْخُرَاسَانِيّ مَا مَعْنَاهُ أَنَّهُ لَمَّا تَسَمَّى غَيْره تَعَالَى بِالرَّحْمَنِ جِيءَ بِلَفْظِ الرَّحِيم لِيَقْطَعَ الْوَهْم بِذَلِكَ فَإِنَّهُ لَا يُوصَف بِالرَّحْمَنِ الرَّحِيم إِلَّا اللَّه تَعَالَى كَذَا رَوَاهُ اِبْن جَرِير عَنْ عَطَاء وَوَجَّهَهُ بِذَلِكَ وَاَللَّه أَعْلَم 
അല്ലാഹുവിന്റെ നാമങ്ങളിൽ ചിലത് അവനു മാത്രം പ്രത്യേകമായതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്‌.
 اللَّه ,الرَّحْمَن وَالْخَالِق وَالرَّزَّاق 
അല്ലാഹു  ,അർറഹ്മാൻ ,അൽ ഖാലിഖ് (സ്ര്ഷ്ട്ടാവ്),അർറസ്സാഖ് (നിലനില്പ്പിനു ആധാരമായ വിഭവങ്ങൾ നല്കുന്നവൻ) എന്നിവ ഉദാഹരണം.ഇക്കാരണത്താൽ അല്ലാഹു ബിസ്മില്ലാഹി എന്ന് പറഞ്ഞ ശേഷം അർറഹ്മാനീ എന്നത് അതിനോട് തുടർത്തി.അർറഹ്മാനീ അർറഹീം എന്ന് അല്ലാഹുവിനല്ലാതെ വിശേഷണം പറയില്ല.
 وَقَدْ زَعَمَ بَعْضهمْ أَنَّ الْعَرَبَ لَا تَعْرِف الرَّحْمَن حَتَّى رَدَّ اللَّه عَلَيْهِمْ ذَلِكَ بِقَوْلِهِ " قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُو فَلَهُ الْأَسْمَاء الْحُسْنَى " وَلِهَذَا قَالَ كُفَّار قُرَيْش يَوْمَ الْحُدَيْبِيَة لَمَّا قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ لِعَلِيٍّ " اُكْتُبْ " بِسْمِ اللَّه الرَّحْمَن الرَّحِيم " فَقَالُوا لَا نَعْرِف الرَّحْمَنَ وَلَا الرَّحِيمَ رَوَاهُ الْبُخَارِيّ وَفِي بَعْض الرِّوَايَات لَا نَعْرِف الرَّحْمَنَ إِلَّا رَحْمَن الْيَمَامَةَ
അല്ലാഹു 
قُلْ اُدْعُوا اللَّهَ أَوْ اُدْعُوا الرَّحْمَنَ أَيًّا مَا تَدْعُو فَلَهُ الْأَسْمَاء الْحُسْنَى
നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ അർറഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍''
എന്ന വചനം അവതരിപ്പിക്കുന്നത്‌ വരെ അറബികൾക്ക് അർറഹ്മാൻ  എന്ന അല്ലാഹുവിന്റെ നാമം പരിചയമുണ്ടായിരുന്നില്ല എന്ന ഒരു വീക്ഷണമുണ്ട്.ഇക്കാരണത്താലാണ്  ഹുദൈബിയ്യാ സന്ധി ദിവസം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അലി റദിയല്ലാഹു അന്ഹുവിനോട് 
بِسْمِ اللَّه الرَّحْمَن الرَّحِيم 
എന്ന് എഴുതൂ എന്ന് പറഞ്ഞപ്പോൾ,സത്യ നിഷേധികൾ ഞങ്ങൾക്ക് അർറഹ്മാന്‍,അർറഹീം  ഒന്നും പരിചയമില്ല എന്ന് പ്രതികരിച്ചത്.ന്
'ഞങ്ങൾക്ക് യമാമയുടെ റഹ്മാനെ (കള്ള പ്രവാചകന മുസൈലിമതുൽ കദ്ദാബു സ്വയം അങ്ങിനെ വിശേഷിപ്പിച്ചിരുന്നു)അല്ലാതെ മറ്റൊരു റഹ്മാനെയും അറിയില്ല എന്ന് അവർ പറഞ്ഞു എന്ന് ബുഖാരിയിലെതു ഉൾപ്പെടെ ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.
 وَقَالَ تَعَالَى " وَإِذَا قِيلَ لَهُمْ اُسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَن 
أَنَسْجُدُ لِمَا تَأْمُرنَا وَزَادَهُمْ نُفُورًا "
ഇവിടെ ഇമാം ഇബ്നു കസീർ  അറബി ബഹുദൈവ വിശ്വാസികൾക്ക് അർറഹ്മാന്‍ എന്ന അല്ലാഹുവിന്റെ വചനം പരിചയമുണ്ടായിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന സൂറത്തുൽ ഫുർഖാൻ 60-ആം വചനം പരാമർശിക്കുന്നുണ്ട്.സൂറ അൽ ഫുർഖാൻ 58-77 ആയത്തുകളും പരിഭാഷയും ചുവടെ ചേർക്കുന്നു
وَتَوَكَّلْ عَلَى الْحَيِّ الَّذِي لا يَمُوتُ وَسَبِّحْ بِحَمْدِهِ وَكَفَى بِهِ بِذُنُوبِ عِبَادِهِ خَبِيرًا
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട്‌ അവന്‍ തന്നെ മതി
الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ الرَّحْمَنُ فَاسْأَلْ بِهِ خَبِيرًا
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക
وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا
പരമകാരുണികന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട്‌ കല്‍പിക്കുന്നതിന്‌ ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത്‌ അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌
تَبَارَكَ الَّذِي جَعَلَ فِي السَّمَاء بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُّنِيرًا
ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു
وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا
അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )
وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلامًا
പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു
وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا
തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍
وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു
إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا
തീര്‍ച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു
وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَامًا
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَامًا
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും
يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
إِلاَّ مَن تَابَ وَآمَنَ وَعَمِلَ عَمَلا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَّحِيمًا
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു
وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌
وَالَّذِينَ لا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا
വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവര്‍.
وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا
തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട്‌ അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍
وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍.
أُوْلَئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلامًا
അത്തരക്കാര്‍ക്ക്‌ തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ ( സ്വര്‍ഗത്തില്‍ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌
خَالِدِينَ فِيهَا حَسُنَتْ مُسْتَقَرًّا وَمُقَامًا
അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!
قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا
( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും

 وَالظَّاهِر أَنَّ إِنْكَارَهُمْ هَذَا إِنَّمَا هُوَ جُحُود وَعِنَاد وَتَعَنُّت فِي كُفْرهمْ فَإِنَّهُ قَدْ وُجِدَ فِي أَشْعَارهمْ فِي الْجَاهِلِيَّة تَسْمِيَة اللَّه تَعَالَى بِالرَّحْمَنِ قَالَ اِبْن جَرِير : وَقَدْ أَنْشَدَ بَعْض الْجَاهِلِيَّة الْجُهَّال : أَلَا ضَرَبَت تِلْكَ الْفَتَاة هَجِينهَا أَلَا قَضَبَ الرَّحْمَن رَبِّي يَمِينَهَا وَقَالَ سَلَامَة بْن جُنْدُب الطُّهَوِيّ : عَجِلْتُمْ عَلَيْنَا إِذْ عَجِلْنَا عَلَيْكُمْ وَمَا يَشَأْ الرَّحْمَن يَعْقِد وَيُطْلِق
അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അറബി ബഹുദൈവാരാധകാർക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല എന്നാണു നമ്മൾ ഇത് വരെ വായിച്ചത്.എന്നാൽ അവർക്ക് അർറഹ്മാനെ അറിയില്ല എന്ന് അവർ പറഞ്ഞത് അവരുടെ ധിക്കാരത്തിൽ ഉറച്ച കുഫ്രിയ്യത്തിൽ ഉറച്ച ധിക്കാരപൂർവമായ സമീപനം വെളിവാക്കുന്നത് മാത്രമായിരുന്നുവെന്നും അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അവരുടെ കവിതകളിൽ നേരത്തെ തന്നെ അവർ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
 وَقَالَ اِبْن جَرِير حَدَّثَنَا أَبُو كُرَيْب حَدَّثَنَا عُثْمَان بْن سَعِيد حَدَّثَنَا بِشْر بْن عُمَارَة حَدَّثَنَا أَبُو رَوْق عَنْ الضَّحَّاك عَنْ عَبْد اللَّه بْن عَبَّاس قَالَ الرَّحْمَن الْفَعْلَان مِنْ الرَّحْمَة هُوَ كَلَام الْعَرَب وَقَالَ " الرَّحْمَن الرَّحِيم " الرَّفِيق الرَّقِيق لِمَنْ أَحَبَّ أَنْ يَرْحَمهُ وَالْبَعِيد الشَّدِيد عَلَى مَنْ أَحَبَّ أَنْ يُعَنِّف عَلَيْهِ وَكَذَلِكَ أَسْمَاؤُهُ كُلّهَا . وَقَالَ اِبْن جَرِير أَيْضًا حَدَّثَنَا مُحَمَّد بْن بَشَّار حَدَّثَنَا حَمَّاد بْن مُسْعَدَة عَنْ عَوْف عَنْ الْحَسَن قَالَ الرَّحْمَن اِسْم مَمْنُوع . وَقَالَ اِبْن أَبِي حَاتِم حَدَّثَنَا أَبُو سَعِيد يَحْيَى بْن سَعِيد الْقَطَّان حَدَّثَنَا زَيْد بْن الْحُبَاب حَدَّثَنِي أَبُو الْأَشْهَب عَنْ الْحَسَن قَالَ الرَّحْمَن اِسْم لَا يَسْتَطِيع النَّاس أَنْ يَنْتَحِلُوهُ تَسَمَّى بِهِ تَبَارَكَ وَتَعَالَى . 
അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അറബി ബഹുദൈവാരാധകാർക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല എന്നാണു നമ്മൾ ഇത് വരെ വായിച്ചത്.എന്നാൽ അവർക്ക് അർറഹ്മാനെ അറിയില്ല എന്ന് അവർ പറഞ്ഞത് അവരുടെ ധിക്കാരത്തിൽ ഉറച്ച കുഫ്രിയ്യത്തിൽ ഉറച്ച ധിക്കാരപൂർവമായ സമീപനം വെളിവാക്കുന്നത് മാത്രമായിരുന്നുവെന്നും അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമം അവരുടെ കവിതകളിൽ നേരത്തെ തന്നെ അവർ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞതായി ഇബ്നു ജരീർ രേഖപ്പെടുത്തുന്നു:അർറഹ്മാൻ എന്ന പദം റഹ്മത് എന്ന പദത്തിന്റെ 
الْفَعْلَان
എന്ന വസ്നിൽ നിന്നാണ്.അത് അറബികളുടെ സംസാരത്തിൽ പെട്ടതാണ്.
الرَّحْمَن الرَّحِيم
അല്ലാഹു തന്നെ ഇഷ്ട്ടപ്പെടണമെന്നു ആഗ്രഹിക്കുന്നവരോട് റഫീഖും റഖീഖും ആണ്.
കൂടാതെ അർറഹ്മാൻ എന്ന അല്ലാഹുവിന്റെ നാമം ജനങ്ങൾക്ക്‌ പേരിടാൻ പാടില്ലാത്തതാണ് എന്ന് നിരവധി മഹാന്മാരുടെ പ്രസ്താവനകൾ വന്നിരിക്കുന്നു.
وَقَدْ جَاءَ فِي حَدِيث أُمّ سَلَمَة أَنَّ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ يُقَطِّع قِرَاءَته حَرْفًا حَرْفًا " بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ الرَّحْمَن الرَّحِيم مَالِك يَوْم الدِّين " فَقَرَأَ بَعْضهمْ كَذَلِكَ وَهُمْ طَائِفَة وَمِنْهُمْ مَنْ وَصَلَهَا بِقَوْلِهِ " الْحَمْد لِلَّهِ رَبّ الْعَالَمِينَ " وَكُسِرَتْ الْمِيم لِالْتِقَاءِ السَّاكِنَيْنِ وَهُمْ الْجُمْهُور وَحَكَى الْكِسَائِيّ مِنْ الْكُوفِيِّينَ عَنْ بَعْض الْعَرَب أَنَّهَا تُقْرَأ بِفَتْحِ الْمِيم وَصِلَة الْهَمْزَة فَيَقُولُونَ" بِسْمِ اللَّه الرَّحْمَن الرَّحِيم الْحَمْد لِلَّهِ رَبّ الْعَالَمِينَ" فَنَقَلُوا حَرَكَة الْهَمْزَة إِلَى الْمِيم بَعْد تَسْكِينهَا كَمَا قُرِئَ قَوْله تَعَالَى " الم اللَّه لَا إِلَه إِلَّا هُوَ " قَالَ اِبْن عَطِيَّة وَلَمْ تَرِد هَذِهِ قِرَاءَةً عَنْ أَحَد فِيمَا عَلِمْت
 بِسْمِ اللَّه الرَّحْمَن الرَّحِيم 
الْحَمْد لِلَّهِ رَبّ الْعَالَمِينَ
 الرَّحْمَن الرَّحِيم
 مَالِك يَوْم الدِّين 
എന്നിങ്ങനെ റസൂലുല്ലാഹി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഓരോന്നും നിർത്തി നിർത്തി  ഓതിയതായി ഉമ്മുസലമ ബീവിയിൽ നിന്നുല്ൽ ഹദീസ് ഉണ്ട്.
ബിസ്മില്ലാഹി അർ റഹ്മാനി അർ റഹീമിൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ ,ബിസ്മില്ലാഹി അർ റഹ്മാനി അർ റഹീമൽ  ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്നിങ്ങനെ ചില ഖാരിഉകൾ ചേർത്ത് ഓതിയിട്ടുമുണ്ട് 
بِسْمِ اللَّه الرَّحْمَن الرَّحِيم തഫ്സീർ ഇവിടെ അവസാനിക്കുന്നു -കിത്താബു ഓതി പഠിക്കാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 9744391915 കിതാബ് ഓതി പഠിക്കാം 
ABBAS PARAMBADAN
السلام عليكم ورحمة الله وبركاته